ucl – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Mar 2021 07:44:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ucl – malayalees.ch https://malayalees.ch 32 32 ജയിച്ചിട്ടും യുവന്റസ് പുറത്ത്, എഫ്‌സി പോർട്ടോ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ https://malayalees.ch/fc-porto-enters-quarter-final-in-ucl/ Wed, 10 Mar 2021 07:44:02 +0000 https://malayalees.ch/?p=41327 എഫ്‌സി പോർട്ടോയ്‌ക്കെതിരെ ജയിച്ചിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്. എവേ ഗോളുകളുടെ പിൻബലത്തിലാണ് പോർട്ടോ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്വന്തം ഗ്രൗണ്ടായ അലയൻസ് അറീനയിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. എന്നാൽ ആദ്യപാദത്തിൽ 2-1ന് തോറ്റത്താണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തിരിച്ചടിയായത്.

രണ്ടു പാദങ്ങളിലുമായി ഇരുടീമുകളും നാലു ഗോളുകളാണ് നേടിയത്. എന്നാൽ എവേ മത്സരത്തിൽ രണ്ടു ഗോൾ നേടിയത് പോർട്ടോയ്ക്ക് അവസാന പതിനാറിലേക്കുള്ള വഴി തുറന്നു.

19-ാം മിനിറ്റിൽ സെർജിയോ ഒലിവേരയിലൂടെ പോർട്ടോയാണ് ആദ്യം ഗോൾ നേടിയത്. 49-ാം മിനിറ്റിൽ ഫെഡറികോ ചിയെസ യുവെയെ ഒപ്പമെത്തിച്ചു. 63-ാം മിനിറ്റിൽ ചിയസെ വീണ്ടും വലകുലുക്കി. സ്‌കോർ തുല്യനിലയിലായതോടെ മത്സരം എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ടു. 115-ാം മിനിറ്റിൽ ഒലിവേര ഫ്രീകിക്ക് ഗോളിലൂടെ പോർട്ടോയെ മുമ്പിലെത്തിച്ചു. എന്നാൽ 117-ാം മിനിറ്റിൽ അഡ്രിയാൻ റോബിയോട്ട് നേടിയ ഗോളിലൂടെ യുവെ ജയം സ്വന്തമാക്കി.

54-ാം മിനിറ്റിൽ മെഹ്ദി തരേമി ചുവപ്പു കാർഡ് കണ്ട് പുറത്തു പോയ ശേഷം പത്തുപേരുമായാണ് പോർട്ടോ കളിച്ചത്. എന്നാൽ ഇതു മുതലാക്കാൻ ക്രിസ്റ്റിയാനോ റൊണോൾഡോ അടങ്ങുന്ന സീരി എ വമ്പന്മാർക്കായില്ല.

ഹാലൻഡിന്റെ ചിറകിൽ ഡോട്മുണ്ട്

സ്പാനിഷ് ക്ലബ് സെവിയ്യയെ സമനിലയിൽ തളച്ച് ജർമൻ ക്ലബ് ബൊറൂസിയ ഡോട്മുണ്ടും ക്വാർട്ടറിലെത്തി. ആദ്യപാദത്തിലെ 3-2ന്റെ വിജയമാണ് ജർമൻ ക്ലബിന് സഹായകരമായത്. ഇരുപാദങ്ങളിലുമായി 5-4ന്റെ മുൻതൂക്കമാണ് ഡോട്മുണ്ടിനുള്ളത്. സൂപ്പർ താരം എർലിങ് ഹാലൻഡ് ഡോട്മുണ്ടിനായി ഇരട്ടഗോളുകൾ നേടി. 35,54 മിനിറ്റുകളിലായിരുന്നു ഗോളുകൾ. യൂസഫ് നെസ്രിയുടെ വകയാണ് സെവിയ്യയുടെ രണ്ടു ഗോളുകളും.

]]>
യു.സി.എൽ ക്വാർട്ടറിനൊരുങ്ങുന്ന അത്‌ലറ്റികോയുടെ രണ്ട് പ്രമുഖ താരങ്ങൾക്ക് കോവിഡ്‌ https://malayalees.ch/two-athletico-players-positive-before-ucl-quarter/ Tue, 11 Aug 2020 05:25:33 +0000 https://malayalees.ch/?p=29967 2019-20 സീസണില്‍ അത്‌ലറ്റികോയുടെ ടീമിലെ പ്രധാന താരമായിരുന്നു 25-കാരനായ എയ്ഞ്ചൽ കൊറയ. വിര്‍സാലിക്കോ പരിക്കു കാരണം നിരവധി മത്സരങ്ങളില്‍ പുറത്തായിരുന്നു.


യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റെഡ്ബുൾ ലീപ്‌സിഷിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി രണ്ട് കളിക്കാരുടെ കോവിഡ് പരിശോധനാ ഫലങ്ങൾ. വിംഗർ എയ്ഞ്ചൽ കൊറയ, റൈറ്റ് ബാക്ക് സിമി വിർസാലികോ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇരുവർക്കും ക്വാർട്ടർ ഫൈനൽ മത്സരം കളിക്കാനാവില്ലെന്നുറപ്പായി. ഇരുവരും തങ്ങളുടെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്ന് ക്ലബ്ബ് അറിയിച്ചു.

രണ്ട് കളിക്കാർക്ക് കോവിഡ് ബാധിച്ച വിവരം അത്‌ലറ്റികോ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നെങ്കിലും ഇവർ ആരൊക്കെയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. അർജന്റീനക്കാരനായ കൊറയക്കും ക്രൊയേഷ്യൻ താരമായ വിർസാലിക്കോയ്ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും കോവിഡ് പരിശോധനക്ക് വിധേയരായി. എല്ലാവരുടെയും പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. വ്യാഴാഴ്ച ലിസ്ബണിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിനു മുന്നോടിയായി അത്‌ലറ്റി പരിശീലനം ആരംഭിച്ചിട്ടുണ്ട്.

എയ്ഞ്ചല്‍ കൊറയ
എയ്ഞ്ചല്‍ കൊറയ

ഈ സീസണിൽ അത്‌ലറ്റികോയുടെ ടീമിലെ പ്രധാന താരമായിരുന്നു 25-കാരനായ എയ്ഞ്ചൽ കൊറയ. സീസണിൽ മൊത്തമായി 44 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം ചാമ്പ്യൻസ് ലീഗിൽ മാത്രം എട്ട് മത്സരം കളിച്ചു. വിർസാലിക്കോ കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ഏറെക്കുറെ മൈതാനത്തിനു പുറത്തായിരുന്നു.

യു.സി.എൽ ക്വാർട്ടറിനൊരുങ്ങുന്ന അത്‌ലറ്റികോയുടെ രണ്ട് പ്രമുഖ താരങ്ങൾക്ക് കോവിഡ്‌

പ്രീക്വാർട്ടറിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ലിവർപൂളിനെ ഇരുപാദങ്ങളിലായി 2-4 ന് തോൽപ്പിച്ചാണ് അത്‌ലറ്റികോ അവസാന എട്ടിൽ ഇടംനേടിയത്. ഫെബ്രുവരിയിൽ നടന്ന ആദ്യപാദം സ്വന്തം ഗ്രൗണ്ടിൽ ഒരു ഗോളിന് ജയിച്ച സ്പാനിഷ് സംഘം, എവേ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്. ഇരുമത്സരങ്ങളിലും എയ്ഞ്ചൽ കൊറയ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. ആദ്യപാദ മത്സരത്തിൽ വിർസാലിക്കോയും കളിച്ചിരുന്നു.

]]>
ചാമ്പ്യൻസ് ലീഗ്: റയൽ തോറ്റുമടങ്ങി, ജയിച്ചിട്ടും യുവന്റസ് പുറത്ത് https://malayalees.ch/juve-and-real-out-of-ucl/ Sat, 08 Aug 2020 13:07:51 +0000 https://malayalees.ch/?p=29887 ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിനും യുവന്റസിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനാവ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സൂപ്പർ ടീമുകളായ റയൽ മാഡ്രിഡിനും യുവന്റസിനും മടക്കം. എവേ മത്സരത്തിൽ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് പരാജയപ്പെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ 2-1 ന് ജയിച്ചെങ്കിലും യുവന്റസ് പുറത്തായി. ഇന്ന് ബാഴ്‌സലോണ – നാപോളി, ബയേൺ മ്യൂണിക്ക് – ചെൽസി മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പാവും.

ആദ്യപാദം സ്വന്തം ഗ്രൗണ്ടിൽ 1-2 ന് തോറ്റിരുന്ന റയലിന് സിറ്റിയുടെ ഗ്രൗണ്ടിൽ മികച്ച ജയം അനിവാര്യമായിരുന്നെങ്കിലും കളി തുടങ്ങിയ ഒൻപത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ റഹീം സ്റ്റർലിങ് ആ പ്രതീക്ഷക്കു മേൽ ആണിയടിച്ചു. റയൽ പ്രതിരോധതാരം റാഫേൽ വരാന്റെ കാലിൽനിന്ന് പന്ത് റാഞ്ചിയ ഗബ്രിയേൽ ജേസുസ് നൽകിയ പാസ് അനായാസം ഗോളിലെത്തിച്ചാണ് സ്റ്റർലിങ് ഇംഗ്ലീഷ് ടീമിന് മുൻതൂക്കം പകർന്നത്.

ചാമ്പ്യൻസ് ലീഗ്: റയൽ തോറ്റുമടങ്ങി, ജയിച്ചിട്ടും യുവന്റസ് പുറത്ത്

28-ാം മിനുട്ടിൽ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ കരീം ബെൻസേമ ഗോൾ മടക്കിയപ്പോൾ റയലിനും പ്രതീക്ഷയായി. എന്നാൽ, രണ്ടാം പകുതിയിൽ വരാൻ വരുത്തിയ മറ്റൊരു ഭീമൻ അബദ്ധം സിറ്റിക്ക് രണ്ടാം ഗോളിനുള്ള അവസരമൊരുക്കി. ഇത്തവണ വരാൻ ഗോൾകീപ്പർക്ക് ഹെഡ്ഡ് ചെയ്തു നൽകിയ പന്ത് ഓടിപ്പിടിച്ചെടുത്ത ജേസുസ് സമർത്ഥമായി ഗോളടിക്കുകയായിരുന്നു.

ഒളിംപിക് ലിയോണിന്റെ ഗ്രൗണ്ടിൽ ആദ്യപാദം തോറ്റ യുവന്റസിന് സ്വന്തം ഗ്രൗണ്ടിൽ ജയം അനിവാര്യമായിരുന്നെങ്കിലും 12-ാം മിനുട്ടിൽ പെനാൽട്ടി വഴങ്ങിയത് തിരിച്ചടിയായി. കിക്കെടുത്ത മെംഫിസ് ഡിപായ് അനായാസം ലക്ഷ്യം കണ്ടതോടെ യുവന്റസിന് ഇനി മുന്നേറണമെങ്കിൽ രണ്ടു ഗോൾ വ്യത്യാസത്തിൽ ജയിക്കണമെന്നായി. 43-ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ആതിഥേയരുടെ പ്രതീക്ഷ നിലനിർത്തി. 60-ാം മിനുട്ടിൽ ബെർണാഡെഷിയുടെ സഹായത്തോടെ റൊണാൾഡോ വീണ്ടും വലകുലുക്കിയപ്പോൾ യുവെ ക്വാർട്ടറിന് തൊട്ടടുത്തെത്തിയെങ്കിലും തുടർന്ന് ഗോൾ വഴങ്ങാതെ ലിയോൺ പിടിച്ചുനിന്നു.

ചാമ്പ്യൻസ് ലീഗ്: റയൽ തോറ്റുമടങ്ങി, ജയിച്ചിട്ടും യുവന്റസ് പുറത്ത്

സ്വന്തം തട്ടകത്തിൽ ഇന്ന് നാപോളിയെ നേരിടുന്ന ബാഴ്‌സലോണക്ക് ഗോൾരഹിത സമനിലയെങ്കിലും നേടാനെങ്കിലും കഴിഞ്ഞാൽ എവേ ഗോളിന്റെ ആനുകൂല്യത്തിൽ മുന്നേറാനാവും. സ്വന്തം ഗ്രൗണ്ടിൽ ആദ്യപാദം മൂന്ന് ഗോളിന് തോറ്റ ചെൽസിക്ക് ബയേണിന്റെ ഗ്രൗണ്ടിൽ കാര്യങ്ങൾ കൂടുതൽ ദുഷ്‌കരമാണ്.

]]>