uber – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jul 2022 04:27:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png uber – malayalees.ch https://malayalees.ch 32 32 ഓലെയ്ക്കും ഊബറിനും ബദലായി കേരള സവാരി; ചിങ്ങം ഒന്ന് മുതൽ ഓട്ടം തുടങ്ങും https://malayalees.ch/kerala-savari-comes-as-an-alternative-to-ola-and-uber/ Tue, 26 Jul 2022 04:27:11 +0000 https://malayalees.ch/?p=65410 കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

ഊബർ, ഓല മാതൃകയിൽ കേരള സവാരി എന്ന പേരിൽ ഓൺലെൻ ഓട്ടോ, ടാക്സി സേവനം തുടങ്ങുന്നത് സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് സർക്കാറിന് നിർദേശം സമർപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‍വെയർ, ജി.പി.എസ് ഏകോപനം, കാൾ സെന്‍റർ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പും ലഭ്യമാക്കും.

]]>
600 ജീവനക്കാരെ ഊബര്‍ പിരിച്ചുവിട്ടു https://malayalees.ch/uber-india-lays-off-600-people/ Tue, 26 May 2020 09:14:45 +0000 https://malayalees.ch/?p=26077 തങ്ങളുടെ ജീവനക്കാരില്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കയാണ് ഇപ്പോള്‍ ഊബര്‍ ഇന്ത്യ

കോവിഡ് 19 രോഗവ്യാപനവും തുടര്‍ന്നുള്ള ലോക്ക്ഡൌണും ലോകവ്യാപകമായി തന്നെ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയോ ജോലി തന്നെ നഷ്ടമാകുകയോ ചെയ്തു. തങ്ങളുടെ ജീവനക്കാരില്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കയാണ് ഇപ്പോള്‍ ഊബര്‍ ഇന്ത്യ. ഊബറിലെ 600 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.

ഇന്‍റര്‍നെറ്റ് വഴി യാത്രാസൗകര്യം നല്‍കുന്ന ഒല ജീവനക്കാരുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തങ്ങളുടെ നാലിലൊന്ന് ജീവനക്കാരെ കുറയ്ക്കുന്നതായി ഊബറും സ്ഥിരീകരിച്ചത്. 1400 ജീവനക്കാരെയാണ് ഓല പിരിച്ചുവിട്ടത്.

കോവിഡ് 19ന്‍റെ ആഘാതത്തില്‍ നിന്ന് എപ്പോള്‍ കരകയറാന്‍ കമ്പനിക്ക് കഴിയും എന്നത് സംബന്ധിച്ച് ഒരു അവ്യക്തതയുള്ളതിനാല്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയല്ലാതെ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ലെന്ന് പറയുന്നു ഊബര്‍. ഇത് ഡ്രൈവര്‍മാരും മറ്റ് എല്ലാ പ്രവര്‍ത്തന മേഖലയിലുള്ള ജീവനക്കാരും അടക്കം 600 ജീവനക്കാരെ ദുരിതത്തിലാക്കുമെന്നും പ്രസിഡന്‍റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

ഞങ്ങളുടെ ഈ ഊബര്‍ ഫാമിലിയില്‍ നിന്ന് ഞങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ പടിയിറങ്ങുകയാണ്. ഇന്ന് ഞങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം സങ്കടകരമായ ദിവസമാണ് പ്രദീപ് പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

കമ്പനി ഇതിനകം പ്രഖ്യാപിച്ച ആഗോള തൊഴില്‍ വെട്ടിക്കുറയ്ക്കലിന്‍റെ ഭാഗമാണ് ഈ പിരിച്ചുവിടലുകളെന്നും ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്നുവെന്നും ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊബര്‍ ടെക്‍‌നോളജീസ് തങ്ങളുടെ 23 ശതമാനം ജീവനക്കാരെയാണ് ഇതിനകം പിരിച്ചുവിട്ടത്. 6700 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ 3700 പേര്‍ക്ക് ഈ മാസമാണ് ജോലി ഇല്ലാതായത്.

എല്ലാ ജീവനക്കാര്‍ക്കും കുറഞ്ഞത് 10 ആഴ്ച ശമ്പളം, അടുത്ത ആറ് മാസത്തേക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ഔട്ട്പ്ലെയ്സ്‌മെന്‍റ് പിന്തുണ, എന്നിവ ലഭിക്കും.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം നാലാംഘട്ട ലോക്ക്ഡൌണില്‍ ആയിരിക്കെയാണ് ഊബര്‍ ഇന്ത്യയുടെ ഈ തീരുമാനം പുറത്തുവന്നിരിക്കുന്നത്. സമാനമായി മറ്റുള്ള കമ്പനികളും ചിന്തിച്ചു തുടങ്ങിയാലുള്ള ഭവിഷ്യത്തിനെകുറിച്ചാണ് ഇപ്പോള്‍ ലോകം ആശങ്കപ്പെടുന്നത്.

]]>