UAPA – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Oct 2021 08:34:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UAPA – malayalees.ch https://malayalees.ch 32 32 പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐഎ കോടതി https://malayalees.ch/uapa-case-taha-fazal-released/ Fri, 29 Oct 2021 08:34:48 +0000 https://malayalees.ch/?p=51736 പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐ എ കോടതി. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ കോടതിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ച്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു.

പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങൾ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്ന നിർദേശവും സുപ്രിംകോടതി നൽകിയിരുന്നു.

സുപ്രിംകോടതിയുടെ നടപടി എൻ ഐ എയ്ക്ക് വലിയ തിരിച്ചടിയാണ്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവ്‌ നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങൾ എൻ ഐ എ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

]]>
യു.എ.പി.എയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി https://malayalees.ch/supreme-court-about-bail-in-uapa-case/ Tue, 02 Feb 2021 08:01:28 +0000 https://malayalees.ch/?p=39496 യു.എ.പി.എ കേസുകളിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാൻ കാരണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൈവെട്ട് കേസിലെ പ്രതിയുടെ ജാമ്യം ചോദ്യംചെയ്തുള്ള എൻ.ഐ.എയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി.

തൊടുപുഴ ന്യൂമാൻ കോളജ് പ്രൊഫസ൪ ടി ജെ ജോസഫിന്‍റെ കൈവെട്ടുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിലെ പ്രതിക്ക് നേരത്തെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള എൻ.ഐ.എയുടെ ഹരജി പരിഗണിക്കവേയാണ്, യു.എ.പി.എ കേസുകളിൽ വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാനുള്ള മതിയായ കാരണമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. എൻ.ഐ.എയുടെ ഹരജി തള്ളിയ ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായിട്ടുള്ള മൂന്നംഗ ബഞ്ച് വിചാരണയുടെ പേരിൽ പ്രതികളെ വ൪ഷങ്ങളോളം ജയിലിലിടാനാകില്ലെന്നും നിരീക്ഷിച്ചു.

യു.എ.പി.എ നിയമത്തിലെ 43 ഡി 5 അനുസരിച്ച് പ്രോസിക്യൂഷന്‍റെ വാദം പ്രഥമദൃഷ്ട്യാ ശരിയാണെങ്കിൽ ജാമ്യം നൽകുന്നതിന് പരിമിതിയുണ്ട്. എന്നാൽ ഇതിനേക്കാൾ കഠിനമായ വ്യവസ്ഥയാണ് മയക്കുമരുന്ന് നിരോധന നിയമത്തിലുള്ളത്. അതിനാൽ മതിയായ സമയത്തിനുള്ളിൽ വിചാരണ പൂ൪ത്തീകരിക്കാതിരിക്കുകയോ ശിക്ഷാ കാലാവധിയുടെ ഒരു നിശ്ചിത സമയത്തിനപ്പുറം ജയിലിൽ കഴിയുകയോ ചെയ്താൽ ഭരണഘടനാ കോടതികൾക്ക് പ്രതിക്ക് ജാമ്യം നൽകാം. വിചാരണ വൈകിപ്പിച്ച് ജാമ്യം നിഷേധിക്കുന്നത് പ്രതിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. അതുകൊണ്ട് തന്നെ അഞ്ച് വ൪ഷത്തിലധികമായി ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്നതാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവ൪ കൂടി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

]]>
സിദ്ദീഖ് കാപ്പനായി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി പത്രപ്രവര്‍ത്തക കൂട്ടായ്മ https://malayalees.ch/kuwj-for-bail-siddiq-kappan-uapa-case/ Fri, 30 Oct 2020 04:49:42 +0000 https://malayalees.ch/?p=34151 ഹാഥ്റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. സിദ്ദീഖ് കാപ്പനെ കാണാൻ ഇതുവരെ അഭിഭാഷകന് അനുമതി നൽകാത്തതിനാൽ യു.പയിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെ.യു.ഡബ്യു.ജെ ചൂണ്ടിക്കാട്ടി.

സിദ്ദിഖുമായി വീഡിയോ കോണ്ഫറൻസിലൂടെ സംസാരിക്കാൻ കുടുംബത്തെയോ അഭിഭാഷകനെയോ അനുവദിച്ചിട്ടില്ലെന്നും ജയിലിൽ സിദ്ധിഖിന്റെ ജീവൻ അപകടത്തിലാണെന്ന് ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. മഥുര ജയിലിലെ സാഹചര്യം അത്യന്തം ഭീതിതമാണെന്നും അക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് അഭിഭാഷകന്‍; ജാമ്യംതേടി സുപ്രീംകോടതിയിലേക്ക് https://malayalees.ch/journalist-siddique-kappan-to-supreme-court-seeking-bail/ Sat, 24 Oct 2020 11:59:43 +0000 https://malayalees.ch/?p=33840 ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കാത്ത മഥുര ജയിലധികൃതരുടെയും കോടതിയുടെയും നടപടി നിയമ വിരുദ്ധമെന്ന് അഭിഭാഷകൻ വിൽസ് മാത്യൂസ്. സകല നടപടിക്രമങ്ങളുടെയും ലംഘനമാണിത്. സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയിൽ ആശങ്കയുണ്ട്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ നൽകുന്ന ഹരജിയിൽ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ മീഡിയവണിനോട് പറഞ്ഞു.

ഹാഥ്റസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെത്തിയ സിദ്ദിഖ് കാപ്പനെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേർക്കും എതിരെ യു.എ.പി.എ നിയമത്തിലെ സെക്ഷൻ 17 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിച്ചുവെന്ന രാജ്യദ്രോഹ കുറ്റമാണ് യു.പി പൊലീസ് ചുമത്തിയത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദിഖ്.

]]>