UAE – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Aug 2023 04:22:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UAE – malayalees.ch https://malayalees.ch 32 32 ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ വരുന്നു; ലക്ഷ്യമിടുന്നത് 1800 മെഗാവാട്ട് വൈദ്യുതി ഉത്പാദനം https://malayalees.ch/worlds-largest-solar-farm-dubai/ Thu, 17 Aug 2023 04:22:38 +0000 https://malayalees.ch/?p=86283 ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് സൂര്യ പ്രകാശത്തില്‍ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതി തയ്യാറാക്കുന്നത്. അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി കരാര്‍ ഒപ്പിട്ടു.

ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പാര്‍ക്കില്‍ പ്രത്യേക സ്ഥലത്ത് സോളാര്‍പാലുകള്‍ ഘടിപ്പിക്കും. 1800 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പാക്കാനാണ് തീരുമാനം. ഊര്‍ജ്ജ ഉല്‍പ്പാദന രംഗത്ത് പെട്രോളിയം സ്രോതസ്സില്‍നിന്ന് ഹരിത സ്രോതസ്സുകളെ ആശ്രയിക്കുകയെന്ന ദുബായുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

അടുത്തവര്‍ഷം അവസാനത്തോടുകൂടി പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദീവ എംഡി മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ സൗരോര്‍ജ വൈദ്യുത ഉല്‍പാദനം 4660 മെഗാവാട്ട് ആകും. നിലവില്‍ ദുബായില്‍ മൊത്തം വൈദ്യുതിയില്‍ 16 ശതമാനം സൗരോര്‍ജത്തില്‍നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 2026 ആകുമ്പോഴേക്കും ആകെ വൈദ്യുതിയില്‍ 24 ശതമാനവും സൗരോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കാനാവുമെന്നാണ് ലക്ഷ്യമിടുന്നതെന്നും 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.

]]>
യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും https://malayalees.ch/sheikh-saeed-bin-zayed-al-nahyan-passed-away/ Thu, 27 Jul 2023 06:32:55 +0000 https://malayalees.ch/?p=85098 യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാ​ഗം ഷെയ്ഖ് സായിദ് ബിൻ സായ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സഹോദരന്റെ വിയോ​ഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ അനുശോചിച്ചു. ഷെയ്ഖ് സയിദിന്റെ നിര്യാണത്തിൽ വിവിധ ജി സി സി രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

ഷെയ്ഖ് സയിദിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് സയിദ് ബിൻ സായിദിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഈ മാസം 22ന് യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചിരുന്നു.

1965 ൽ അൽ ഐനിൽ ജനിച്ച ഷെയ്ഖ് യിദ് ബിൻ സെയ്ദ് അൽ നഹ്യാൻ, 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്ന അദ്ദേഹം, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു .അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

]]>
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സമയം മാറ്റുന്നു? പ്രചാരണം തള്ളി അധികൃതര്‍ https://malayalees.ch/changing-working-hours-of-government-employees-in-uae/ Sat, 10 Jun 2023 04:28:23 +0000 https://malayalees.ch/?p=82479 യുഎഇയില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും തൊഴില്‍ സമയം മാറ്റുമെന്ന തരത്തിലുള്ള പ്രചരണം നിഷേധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദിവസം പത്ത് മണിക്കൂര്‍ ജോലിയെടുത്ത് ആഴ്ചയില്‍ മൂന്ന് ദിവസം അവധിയെടുക്കാം എന്നായിരുന്നു പ്രചാരണം.

ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രവര്‍ത്തി സമയം മാറുന്നു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പലദിവസങ്ങളിലെ തൊഴില്‍സമയം കൂട്ടിച്ചേര്‍ത്ത് കംപ്രസഡ് വര്‍ക്കിങ് അവേഴ്‌സ് എന്ന രീതി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.പാര്‍ടൈം ജോലി,രാജ്യത്തിനകത്തും പുറത്തും ചെയ്യാവുന്ന റിമോര്‍ട് വര്‍ക്ക് സംവിധാനം.

ഹൈബ്രിഡ് തൊഴില്‍ സമ്പ്രദായം തുടങ്ങിയ പുതിയ തൊഴില്‍ രീതികള്‍ പോലെ മറ്റൊരു തൊഴില്‍ രീതിയായി കമ്പ്രെസ്ഡ് വര്‍ക്കിങ് അവര്‍സിനെ കാണാമെന്നു മാത്രമാണ് അര്‍ത്ഥമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇത്തരം തൊഴില്‍ രീതി ചില വകുപ്പുകളില്‍ മാത്രമാണ് ബാധകമെന്നും ജോലിയുടെ പ്രത്യേകതക്ക് അനുസരിച്ച് മേലധികാരികളുടെ അനുമതി ഇതിന് ആവശ്യമാണെന്നും അതോറിറ്റി വിശദീകരിച്ചു.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

]]>
രാജ്യത്തെ മയക്കുമരുന്ന് ഉപയോ​ഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ https://malayalees.ch/uae-announces-council-to-combat-narcotics/ Thu, 08 Jun 2023 04:18:10 +0000 https://malayalees.ch/?p=82362 മയക്കുമരുന്ന് ഉപയോ​ഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അധ്യക്ഷൻ. 

രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോ​ഗത്തിൽ നിന്ന് രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. മയക്കുമരുന്ന് ഉപയോ​ഗം തടയുന്നതിനൊപ്പം മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൗൺസിലിന്റെ പ്രധാന ദൗത്യം.

മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് മെഡിക്കൽ സഹായമുൾപ്പെടെ ലഭ്യമാക്കാൻ കൗൺസിൽ നടപടികൾ സ്വീകരിക്കുമെന്നും മയക്കുമരുന്നിന്റെ ഉപയോ​ഗം സമൂഹത്തെ ബാധിച്ച കാൻസറാണെന്നും ഒരുമിച്ച് ഇതിനെതിരെ ജാ​ഗ്രതയോടെ പ്രവർത്തിക്കണണെന്നും ദുബായ് ഭരണാധികാരി പറഞ്ഞു. അതിർത്തികളിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് എത്തുന്നത് തടയാനുളള നടപടികളും കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുമെന്നും മയക്കുമരുന്ന് പ്രതിരോധം ദേശസ്നേഹം പോലെ പ്രധാനപ്പെട്ട ദൗത്യമാണെന്നും അധികൃതർ പറഞ്ഞു.

]]>
യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പേരിൽ പുതിയ പദ്ധതി https://malayalees.ch/sheikh-mohammed-approves-new-masterplan-for-palm-jebel-ali-dubai/ Thu, 01 Jun 2023 04:50:49 +0000 https://malayalees.ch/?p=82063 യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് അനുദിനം വളരുകയും അഭിവൃദ്ധി നേടുകയുമാണെന്നും പദ്ധതി പ്രഖ്യാപന വേളയിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 

പാം ജുമൈരയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി 110 കിലോമീറ്റർ നീളത്തിൽ ബീച്ചുകളുണ്ടാകും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സവിശേഷമായ അനുഭവങ്ങൾ ലഭ്യമാക്കാൻ 80-ലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും. 2033-ഓടെ എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

]]>
ഇനി രാജ്യത്തിന് പുറത്ത് നിന്നും എമിറേറ്റ്സ് ഐഡി പുതുക്കാം; പുത്തൻ സംവിധാനവുമായി യുഎഇ https://malayalees.ch/emirates-id-can-now-renewed-from-outside-uae/ Wed, 31 May 2023 04:23:12 +0000 https://malayalees.ch/?p=82003 രാജ്യത്തിന് പുറത്തുനിന്നും എമിറേറ്റ്സ് ഐഡി പുതുക്കാനാവുന്ന സംവിധാനത്തിന് തുടക്കമിട്ട് യുഎഇ അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതരാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. നിരവധിപേർക്ക് ഈ സംവിധാനം ഗുണം ചെയ്യും.

ആറ് മാസത്തിൽ അധികം യുഎഇയ്ക്ക് പുറത്ത് താമസിക്കുന്ന ആളുകൾക്ക് റീ എൻട്രി പെർമിറ്റ് എടുക്കുകയും ഇതിലൂടെ വിസയും എമിറേറ്റ്സ് ഐഡിയും പുതുക്കുകയും ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. ദുബായിൽ അമർ സെന്ററിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റ് എമിറേറ്റുകളിൽ നിന്നുമുള്ള വിസക്കാർ ഫെഡറൽ അതോരിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി ഐസിപി-യുടെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ ആണ് ഇതിനായി അപേക്ഷിക്കേണ്ടത്. മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ ഒരു വ്യക്തിക്ക് എമിറേറ്റ്സ് ഐഡി പുതുക്കാൻ അപേക്ഷിക്കാൻ സാധിക്കും.

എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് മൊബൈലിലൂടെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ കസ്റ്റമർ ഹാപ്പിനെസ് മാനേജ്‌മെന്റ് ഡയറക്ടർ നാസർ അഹമ്മദ് അൽ അബ്ദുൾ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രേഖകൾ പുതുക്കുമ്പോഴും മാറ്റിയെടുക്കുമ്പോഴും എല്ലാ ഉപഭോക്താക്കളും കാലാവധി കൃത്യമായി പരിശോധിക്കണം. ഇടപാടുകളുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അപേക്ഷയോടൊപ്പം നൽകുന്ന ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഓൺലൈൻ ഡെലിവറി സേവനങ്ങൾ എന്നിവയിൽ തെറ്റുകൾ വരാതെ ശ്രദ്ധിക്കണമെന്നും അധികൃതർ വിശദീകരിച്ചു.

]]>
യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെ സഞ്ചരിച്ച ഉല്ലാസ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു https://malayalees.ch/pleasure-boats-capsize-in-khor-fakkan-uae/ Thu, 25 May 2023 09:19:22 +0000 https://malayalees.ch/?p=81723 യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെയുളള സംഘം സഞ്ചരിച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ടു. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിലാണ് ബോട്ടപകടം ഉണ്ടായത്. ഉല്ലാസബോട്ടുകളാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേററിട്ടുണ്ട്. ഇവരെ ഉടന്‍ സമീപത്തുളള ആശുപത്രിയിലേക്ക് മാററിയതായി അധികൃതര്‍ വ്യക്തമാക്കി. ബോട്ട് മറിഞ്ഞതായി വിവരം ലഭിച്ചയുടന്‍ കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.

അപകടകാരണത്തെപറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം ഖോര്‍ഫക്കാനിലുണ്ടായ ബോട്ടപടകത്തില്‍ രണ്ട് മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.പെരുന്നാള്‍ അവധി ആഘോഷിക്കാനായി ഖോര്‍ഫക്കാനിലെത്തിയ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞായിരുന്നു അപകടംസംഭവിച്ചത്.പന്തളം കൂരമ്പാല സ്വദേശി പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകന്‍ ഏഴുവയസുകാരനായ പ്രണവ്,നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പില്‍ എന്നിവര്‍ക്കാണ് അന്ന് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

അതേസമയം അന്നത്തെ അപകടത്തില്‍ കുറ്റക്കാരായവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓപറേറ്റര്‍ നിബന്ധനകള്‍ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ഷാര്‍ജ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

]]>
പ്രവാസികൾക്ക് ലൈസൻസെടുക്കാൻ ഗോൾഡൻ ചാൻസുമായി ദുബായി https://malayalees.ch/dubai-with-golden-chance-to-get-license-for-expatriates-html/ Tue, 02 May 2023 11:23:58 +0000 https://malayalees.ch/?p=80581 യുഎഇയിൽ ഡ്രൈവിങ് ക്ലാസുകൾ അറ്റൻഡ് ചെയ്യാതെ ഡ്രൈവിങ് ലൈസൻസെടുക്കാൻ അവസരം. ദുബായി റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഈ സുവർണാവസരം നൽകുന്നത്. ഇതുപ്രകാരം പ്രവാസികൾക്കടക്കം ഡ്രൈവിങ് ലെസൺസ് എടുക്കാതെ റോഡ് ടെസ്റ്റ് മാത്രമെടുത്ത് പുതിയ ലൈസൻസ് നേടാം. ദുബായി ആർടിഎ അം​ഗീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ലൈസൻസുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ഇതിനായി ദുബായി RTAയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 സന്ദർശിക്കുക. ഇതിൽ എമിറേറ്റ്സ് ഐഡി, കാലഹരണ തീയതി, മൊബൈൽ നമ്പർ, രാജ്യം, ലൈസൻസ് വിഭാ​ഗം, ദേശീയത തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് ലൈസൻസിനായി അപേക്ഷിക്കാം. രണ്ട് വർഷത്തേക്കാണ് ഡ്രൈവിങ് ലൈസൻസിന്റെ സാധുത. മൊത്തം ചെലവ് ഏതാണ്ട് 2,000 ദിർഹംവരും.

ഇതനുസരിച്ച് ക്ലാസുകളോ ടെസ്റ്റുകളോ എടുക്കാതെ തന്നെ ഡ്രൈവിങ് ലൈസൻസെടുക്കാം. 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിശ്ചിത ഫീസ് അടച്ച ശേഷം യോഗ്യതയുള്ള അപേക്ഷകർക്ക് തിയറി, റോഡ് ടെസ്റ്റുകൾ നടത്താം.

അൽ അഹ്ലി ഡ്രൈവിംഗ് സെന്റർ, ബെൽഹാസ ഡ്രൈവിംഗ് സെന്റർ, ദുബായ് ഡ്രൈവിംഗ് സെന്റർ, ദുബായ് ഇന്റർനാഷണൽ ഡ്രൈവിംഗ് സെന്റർ (ഡ്രൈവ് ദുബായ്), ഗലാദാരി മോട്ടോർ ഡ്രൈവിംഗ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, എക്സലൻസ് ഡ്രൈവിംഗ് സെന്റർ, ബിൻ യാബർ ഡ്രൈവിംഗ് സെന്റർ, ബിൻ യാബർ ഡ്രൈവിംഗ് സെന്റർ, ഇക്കോ-ഡ്രൈവ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ദുബായിലെ ഡ്രൈവിങ് സ്കൂളുകൾ.

]]>
ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിയുടെ ഒന്നാം ഉപഭരണാധികാരി https://malayalees.ch/sheikh-maktoum-bin-mohammed-bin-rashid-al-maktoum-first-deputy-ruler-of-dubai-html/ Sat, 29 Apr 2023 04:23:49 +0000 https://malayalees.ch/?p=80423 ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചു. ദുബൈ ഭരണാധികാരിയാണ് നിയമനം സംബന്ധിച്ച് ഉത്തരവ് ഉറക്കിയത്. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ രണ്ടാം ഉപഭരണാധികാരിയായും നിയമിച്ചിട്ടുണ്ട്.. ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമ്മദും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മക്കളാണ്. യു എ ഇ ധനകാര്യമന്ത്രി കൂടിയായ ഷെയ്ഖ് മക്തൂം, നേരത്തേ ഉപഭരണാധികാരിയുടെ ചുമതല വഹിച്ചിരുന്നു.

]]>
ചാന്ദ്ര പേടകത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസ്; യുഎഇയുടെ റാഷിദ് റോവറിന്റെ ലാന്‍ഡിംഗ് പരാജയം https://malayalees.ch/rashid-rover-lost-after-historic-moon-landing-attempt-html/ Wed, 26 Apr 2023 04:20:09 +0000 https://malayalees.ch/?p=80228 യുഎഇയുടെ റാഷിദ് റോവറിനേയും വഹിച്ചുകൊണ്ടുള്ള ജാപ്പനീസ് പേടകത്തിന്റെ ലാന്‍ഡിങ് പരാജയം. ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഐ സ്‌പേസാണ് ലാന്‍ഡര്‍ നിര്‍മിച്ചിരുന്നത്. 

ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് യുഎഇ തങ്ങളുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നിര്‍മിച്ചത്. പ്രാദേശിക സമയം 12.30 നാണ് ടച്ച് ഡൗണ്‍ പ്രതീക്ഷിച്ചതെന്നും വിജയകരമായ ലാന്‍ഡിംഗ് സ്ഥിരീകരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഐ സ്‌പേസ് സിഇഒ തകേഷി ഹകമാന്‍ഡ അല്‍പ സമയം മുന്‍പ് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

ലാന്‍ഡിംഗ് ചെയ്യാന്‍ ശ്രമിക്കുന്നതിന് തൊട്ടുമുന്‍പ് വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഐ സ്‌പേസ് അറിയിച്ചിട്ടുണ്ട്. ഹകുറ്റോ- R എന്ന ജാപ്പനീസ് ലാന്‍ഡറാണ് റാഷിദ് റോവറിനായി ഉപയോഗിച്ചിരുന്നത്. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററാണ് ആദ്യത്തെ അറബ് നിര്‍മിത ചാന്ദ്ര പേടകം നിര്‍മിച്ചത്.

]]>