UAE Visa – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Jan 2023 08:59:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UAE Visa – malayalees.ch https://malayalees.ch 32 32 യുകെ വിസ നടപടിക്രമങ്ങള്‍; യുഎഇയിലെ താമസക്കാര്‍ക്ക് 15 ദിവസം കാത്തിരുന്നാല്‍ മതി https://malayalees.ch/uae-residents-can-now-get-uk-visa-in-15-days/ Mon, 30 Jan 2023 08:57:22 +0000 https://malayalees.ch/?p=75302 യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ഇനി യുകെ വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. യുഎഇയിലുള്ളവര്‍ക്ക് വിസാ നടപടികളിലെടുക്കുന്ന കാലതാമസം കാരണം നിരവധി പേരാണ് 2022ല്‍ യുകെയിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയത്. വേനല്‍ അവധിക്കുള്‍പ്പെടെ ധാരാളം യുഎഇ നിവാസികള്‍ ധാരാളമായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് യുകെ.uae residents can now get uk visa in 15 days

കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം, പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി ഉയര്‍ത്താനുള്ള തീരുമാനമെടുത്തതും വിമാനയാത്രയെ ബാധിച്ചിരുന്നു. ഏഴ് ആഴ്ചകള്‍ വരെയെടുത്തിരുന്ന വിസ നടപടി ക്രമങ്ങളാണ് 15 ദിവസമായി കുറഞ്ഞത്.

യുകെ വിസകള്‍ക്കുള്ള പ്രോസസ്സിംഗ് സമയം 15 പ്രവര്‍ത്തി ദിവസങ്ങളായി പുനഃസ്ഥാപിക്കുകയാണ്. സൂപ്പര്‍ പ്രയോറിറ്റി വിസകള്‍ക്കുള്ള സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയന്ത്രണങ്ങള്‍ നീക്കുകയും വിമാനങ്ങളുടെ എണ്ണം കൂട്ടുകയും നിരക്ക് കുറയുകയും ചെയ്തത് യുകെയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ മാറ്റമനുസരിച്ച് ബിസിനസ് രംഗത്തുള്ളവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ വിസ ലഭിച്ചേക്കാം. ദുബായ് ആസ്ഥാനമായുള്ള കാരിയര്‍, ഈ വര്‍ഷം മെയില്‍ ലണ്ടനിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കും. ഹീത്രൂവിലേക്ക് ദിവസേന ആറ് തവണയും ഗാറ്റ്വിക്കിലേക്ക് ദിവസവും മൂന്ന് തവണയുമായി 11 സര്‍വീസുകളാണ് പ്രതിദിനം ലണ്ടനിലേക്കുള്ളത്.

]]>
ഇന്ത്യയില്‍ നിന്നുള്‍പ്പടെ യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക് https://malayalees.ch/more-passengers-uae-labor-visa/ Thu, 08 Oct 2020 04:50:50 +0000 https://malayalees.ch/?p=32964 തൊഴിൽ വിസകൾ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്ക്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നുണ്ട്. കൂടുതൽ യാത്രക്കാരെ ലഭിക്കാൻ വിമാന കമ്പനികൾ പുതിയ ഓഫറുകളും പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം മുതലാണ് യു.എ.ഇ തൊഴിൽ വിസ കൂടി അനുവദിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് ആയിരക്കണക്കിന് ഗാർഹിക വിസാ അപേക്ഷകളാണ് ലഭിച്ചത്. റിക്രൂട്ട്മെൻറ് സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചു. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിൽ വിസകളും ആദ്യഘട്ടത്തിൽ അനുവദിച്ചു തുടങ്ങി. സർക്കാർ തീരുമാനത്തെ മിക്ക സ്ഥാപനങ്ങളും അഭിനന്ദിച്ചു. സാമ്പത്തിക രംഗത്ത് ഇത് പുത്തനുണർവ് പകരുമെന്നാണ് തൊഴിലുടമകളും സ്ഥാപനങ്ങളും വ്യക്തമാക്കുന്നത്.

അതിനിടെ, ഇന്ത്യയിൽ നിന്നുൾപ്പെടെ യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് യു.എ.ഇ മുഖേന പോകാൻ ആഗ്രഹിച്ച് വരുന്നവരും നിരവധിയാണ്.

യാത്രക്കാരെ ആകർഷിക്കാൻ വമ്പൻ ആനുകൂല്യവുമായി വിമാന കമ്പനികളും രംഗത്തുണ്ട്. 50 കിലോ സൗജന്യ ബാഗേജ് അലവൻസിനു പുറമെ കോവിഡ് ടെസ്റ്റും സൗജന്യമായി നൽകുമെന്ന് ഇത്തിഹാദ് എയർവേസ് അധികൃതർ വ്യക്തമാക്കി.

ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബർ 30നകം യാത്ര ചെയ്യുന്നവർക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയർവേയ്സിൽ ഫസ്റ്റ്, ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുക്കുന്നവർക്ക് വീട്ടിലെത്തി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് വർഷാവസാനം വരെ തുടരും.

]]>
കോവിഡ് കാലത്ത് വിസ തീർന്നവർ ഈ മാസം 11 ന് മുമ്പ് തിരിച്ചുപോകണമെന്ന് യു.എ.ഇ https://malayalees.ch/the-uae-has-asked-those-who-have-expired-visas-during-the-covid-period-to-return-before-11th/ Tue, 06 Oct 2020 05:15:51 +0000 https://malayalees.ch/?p=32823 കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന റെസിഡന്‍റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവർ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം. കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്ക് മടങ്ങാനുള്ള സമയം കഴിഞ്ഞമാസം അവസാനിച്ചിരുന്നു. മടങ്ങാൻ വൈകിയ വിസിറ്റ് വിസക്കാരിൽ നിന്ന് എമിഗ്രേഷൻ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്.എ, ഐസിഎ അധികൃതരെ സമീപിക്കണം. മാനുഷിക പരിഗണന നൽകേണ്ടവരാണന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ഇളവ് ലഭിച്ചേക്കും. എന്നാൽ, ഇത് പൂർണമായും അധികൃതരുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കും.

ഈ മാസം 11ന് ശേഷവും മടങ്ങാത്ത താമസ വിസക്കാർ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ആറ് മാസം കഴിഞ്ഞാൽ ഇത് 50 ദിർഹമായി ഉയരും. അതേസമയം, മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് നവംബർ 17 വരെ രാജ്യത്ത് തുടരാം. ഇവർക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യമാണ് ലഭിക്കുക. ഇവർക്ക്, തിരികെ വരാൻ തടസമുണ്ടാവില്ല.

]]>