UAE Consulate – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Nov 2020 08:11:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UAE Consulate – malayalees.ch https://malayalees.ch 32 32 യു.എ.ഇ കോണ്‍സുലേറ്റിലെ മുൻ അക്കൗണ്ടന്‍റിനെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടി കസ്റ്റംസ് കോടതിയില്‍ https://malayalees.ch/34368/ Tue, 03 Nov 2020 08:11:16 +0000 https://malayalees.ch/?p=34368 വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുൻ അക്കൗണ്ടന്‍റിനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനം. കോൺസുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദിനെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി കോടതിയിൽ ഹരജി നൽകി. ഈജിപ്ഷ്യൻ പൗരനായ നയതന്ത്ര പ്രതിനിധിയെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്ന് കോടതി ചോദിച്ചു.

uae-consulate-former-accountant

ഇക്കാര്യത്തില്‍ മറ്റന്നാൾ വിശദമായ വാദം കേൾക്കും. പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസ് തീരുമാനം. അതിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ പങ്കും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

]]>
‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്’ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍ https://malayalees.ch/kt-jaeel-explanation-on-swapna-suresh-statement-to-ed/ Wed, 21 Oct 2020 04:26:40 +0000 https://malayalees.ch/?p=33613 അലാവുദ്ദീന്‍ എന്ന പരിചയക്കാരന് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി മന്ത്രി. ‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്’ എന്ന തലക്കെട്ടോടുകൂടിയാണ് മന്ത്രിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ പരാമര്‍ശം.

റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ അങ്ങോട്ടു കയറി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ കുറിച്ചു. വസ്തുതകള്‍ ഇതായിരിക്കെ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ രാഷ്ട്രീയ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ജലീല്‍.

കുറിപ്പ്,

ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്.

മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ ബഹുമാന്യനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പെഴ്‌സണല്‍ സെക്രട്ടറിയായി, ഒന്‍പത് വര്‍ഷം സേവനമനുഷ്ടിച്ച അലാവുദ്ദീന്‍ ഹുദവിയുടെ ബയോഡാറ്റയാണ്, യുഎഇ കോണ്‍സുലേറ്റിലേക്ക് അയച്ചു കൊടുത്തത്. ഇതാണ് എന്തോ ആനക്കാര്യം സ്വപ്ന സുരേഷ് പറഞ്ഞു എന്ന രൂപേണ, സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

ഒന്നാം റാങ്കോടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ അറബിക് പാസ്സായ അലാവുദ്ദീന്‍, യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് എം.ഫില്‍ പൂര്‍ത്തിയാക്കിയ ശേഷം, ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. എം. മുകുന്ദന്റെ മാസ്റ്റര്‍പീസായ ‘മയ്യഴി പുഴയുടെ തീരങ്ങളില്‍’ എന്ന നോവല്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ അലാവുദ്ദീന്‍ ഹുദവി, മലയാള മനോരമ ദേശീയാടിസ്ഥാനത്തില്‍ ഒ.വി വിജയന്റെ രചനകളെ കുറിച്ച് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രബന്ധ മല്‍സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ മത്സരത്തിലും, അലാവുദ്ദീനായിരുന്നു ഒന്നാം സ്ഥാനം. അഭിവന്ദ്യനായ ഷാര്‍ജ സുല്‍ത്താനെക്കുറിച്ച് അറബിയിലും ഇംഗ്ലിഷിലും ഗ്രന്ഥരചന നടത്തിയിട്ടുളള അലാവുദ്ദീന്‍ ഹുദവി പാണക്കാട് കൊടപ്പനക്കല്‍ കുടുംബവുമായും ലീഗ് നേതാക്കളുമായും സമസ്തയുടെ പണ്ഡിതശ്രേഷ്ഠരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന യുവ പണ്ഡിതന്‍ കൂടിയാണ്. സമാദരണീയനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രം അറബിയില്‍ തയ്യാറാക്കിയിട്ടുള്ളതും അലാവുദ്ദീനാണ്. വിവിധ കലാ-സാംസ്‌കാരിക സംഘടനകള്‍ നടത്തിയ സാഹിത്യ മത്സരങ്ങളിലും അദ്ദേഹം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, കെ. മൊയ്തു മൗലവി സാഹിത്യ അവാര്‍ഡ്, പി.എം. മുഹമ്മദ്‌കോയ ഫൗണ്ടേഷന്‍ അവാര്‍ഡ്, മഹാത്മാ ഫൂലെ എക്‌സലന്‍സി അവാര്‍ഡ് എന്നീ അംഗീകാരപ്പതക്കങ്ങളും തന്റെ ചെറു പ്രായത്തിനിടയില്‍ അലാവുദ്ദീന്‍ കരസ്ഥമാക്കി. കേരളീയ നവോത്ഥാനത്തിന് ശിലപാകിയ ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം അറബി ഭാഷയില്‍ ഇദംപ്രഥമമായി തയ്യാറാക്കുന്നതും ഇതേ അലാവുദ്ദീന്‍ ഹുദവിയാണ്.

മലപ്പുറം ജില്ലയിലെ ഒരു സാധാരണ മൊല്ലാക്കയുടെ മകനായി ജനിച്ച്, സ്വന്തം കഴിവിന്റെ മികവില്‍ ശ്രദ്ധേയനായ അലാവുദ്ദീന്‍ എന്ന ചെറുപ്പക്കാരന്‍, യുഎഇ കോണ്‍സുലേറ്റില്‍ ഒരു ദ്വിഭാഷിയുടെ ഒഴിവുണ്ടെന്നും അതിലേക്ക് താന്‍ യോഗ്യനാണെങ്കില്‍ പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. അതുപ്രകാരം അദ്ദേഹത്തിന്റെ രാഷ്ടീയമോ പാര്‍ട്ടിയോ നോക്കാതെ, ബയോഡാറ്റ കോണ്‍സുലേറ്റിലേക്ക് അയച്ചു കൊടുക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. ചമല്‍ക്കാരങ്ങളില്ലാത്ത ഒരു കുടുംബ പശ്ചാതലത്തില്‍ നിന്ന് വരുന്ന ഒരു പാവപ്പെട്ട മിടുക്കനോട് ഒരു ഭരണകര്‍ത്താവ് ചെയ്യേണ്ടതെന്തോ അതുചെയ്തു എന്നു ചുരുക്കം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുയോജ്യനെങ്കില്‍ അയാളെ തെരഞ്ഞെടുക്കേണ്ടത് കോണ്‍സുലേറ്റാണ്. അവിഹിതമായ ഇടപെടലൊന്നും അതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല. ഇതിനെയാണ് വക്രീകരിച്ച് ചില കേന്ദ്രങ്ങള്‍ ദുഷ്പ്രചാരണത്തിന് ഉപയോഗിച്ചത്.

മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗ് എന്ന നിലയില്‍, ഹിസ് ഹൈനസ് ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശന സമയം മുതല്‍ക്ക്, യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ച എല്ലാ വസ്തുതകളും അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഒന്നും മറച്ചുവെച്ചിട്ടില്ല. റംസാന്‍ കിറ്റുവിതരണ ഉല്‍ഘാടനത്തിന് കോണ്‍സല്‍ ജനറലിന്റെ ക്ഷണപ്രകാരം കോണ്‍സുലേറ്റില്‍ പോയതും, യുഎഇ നാഷണല്‍ ഡേ പ്രോഗ്രാമില്‍ ലീല ഹോട്ടലില്‍ പങ്കെടുത്തതും, റംസാന്‍ കാലത്ത് ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചതുമെല്ലാം ഇതിലുള്‍പ്പെടും.

റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ അങ്ങോട്ടു കയറി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കെ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ രാഷ്ട്രീയ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു.

]]>
സ്വർണക്കടത്ത് കേസിലെ പ്രതികള്‍ ഇന്ത്യ- യുഎഇ സൗഹൃദ ബന്ധം തകർക്കാൻ ശ്രമിച്ചെന്ന് എന്‍.ഐ.എ https://malayalees.ch/accused-smuggling-case-tried-to-break-the-india-uae-friendship-news/ Wed, 07 Oct 2020 05:03:48 +0000 https://malayalees.ch/?p=32915 വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്. യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്തിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് എന്‍.ഐ.എ. വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്, യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഖ്യ ഗൂഢാലോചന നടന്ന യുഎഇയിലെത്തി തെളിവു ശേഖരിക്കാനായി മ്യൂച്ചൽ ലീഗൽ അസിസ്റ്റൻസ് പ്രകാരം അനുമതി തേടും.

കേസില്‍ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും ദുബായില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

]]>
റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറൽ; ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ കരാര്‍ രേഖ പുറത്ത് https://malayalees.ch/uae-consul-general-signed-instead-of-red-crescent/ Mon, 24 Aug 2020 04:37:19 +0000 https://malayalees.ch/?p=30704 ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍ രേഖ പുറത്ത്. റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറലാണ്. ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്.

യൂണിടാക്കുമായാണ് യുഎഇ കോൺസുല്‍ ജനറല്‍ ഉപകരാറായ നിര്‍മാണ കരാര്‍ ഒപ്പിട്ടത്. റെഡ് ക്രസന്‍റിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കരാറില്‍ പറയുന്നു. 500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 140 ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ധാരണ എന്നും കരാറില്‍ പരാമര്‍ശമുണ്ട്. ആശുപത്രി നിര്‍മാണത്തിന് വേണ്ടിയുള്ള കരാറിന്‍റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന്‍റെ കരാറാണിത്.

യൂണിടാക്കും യുഎഇ കോണ്‍സുല്‍ ജനറലും തമ്മില്‍ കരാറുണ്ടാക്കുമ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.

]]>
ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല https://malayalees.ch/uae-completes-questioning-of-faisal-fareed-arrest-not-confirmed/ Tue, 21 Jul 2020 05:25:08 +0000 https://malayalees.ch/?p=28798 എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം.

ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ തെളിവെടുപ്പും ചോദ്യംചെയ്യലും വേണ്ടി വരും. ഈ സാഹചര്യത്തിൽ ഫൈസലിനെ പൊടുന്നനെ ഇന്ത്യക്ക് കൈമാറാൻ ഇടയില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ അനാവശ്യ ധൃതി ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല. കുറ്റവാളികളുടെ കൈമാറ്റ കരാർ നിലവിലുണ്ടെങ്കിലും പരസ്പര ധാരണയോടെയും സഹകരിച്ചും അന്വേഷണ പ്രക്രിയയിൽ മുന്നോട്ടു പോകാനായിരിക്കും ഇന്ത്യയുടെയും നീക്കം.

]]>
‘വധഭീഷണി ഉണ്ടായിരുന്നു’: യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ ഗണ്‍മാന്‍ മജിസ്ട്രേറ്റിനോട് https://malayalees.ch/uae-consulate-general-gunman-statement/ Sat, 18 Jul 2020 08:27:33 +0000 https://malayalees.ch/?p=28708 ജയഘോഷിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും.

യുഎഇ കോൺസുല്‍ ജനറലിന്റെ ഗൺമാൻ എസ് ആർ ജയഘോഷിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വധഭീഷണി ഉണ്ടായിരുന്നെന്ന് ജയഘോഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ജയഘോഷിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും. ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റംസിന്റെ പ്രാഥമിക പട്ടികയിൽ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ പേര് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഉടലെടുത്ത ഇയാളുടെ തിരോധാനവും പിന്നീടുണ്ടായ ആത്മഹത്യാ ശ്രമവും കസ്റ്റംസിനെ ചിന്തിപ്പിച്ചു. മൂന്ന് വർഷമായി കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഇയാൾ സ്വപ്ന സുരേഷിന്റെ വിശ്വസ്തൻ കൂടിയായിരുന്നു. ഐ.ടി വകുപ്പിൽ നിയമിക്കുന്നതിന് മുമ്പ് സ്വപ്നയെ കുറിച്ച് ചോദിച്ചറിയാൻ എത്തിയ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സംഘവുമായി ജയഘോഷ് സഹകരിച്ചില്ല. അന്നു മുതൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

മൂന്ന് മാസം മുമ്പ് കോൺസുൽ ജനറൽ യുഎഇയിലേക്ക് മടങ്ങിയെങ്കിലും ജയഘോഷ് തിരികെ എആർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തില്ല. പകരം അടുത്ത ചുമതലയുള്ള അറ്റാഷെയുടെ ഒപ്പമായി. അറ്റാഷെയും സ്ഥലം വിട്ടതോടെ തനിക്ക് നേരെയും അന്വേഷണമുണ്ടാകുമെന്ന് ജയഘോഷ് പരിഭ്രമിച്ചിരുന്നു. വധഭീഷണിയുണ്ടെന്ന ഇയാളുടെ പരാതി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞാലുടൻ കസ്റ്റംസ് ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്ത് മുൻ ഐബി ഉദ്യോഗസ്ഥൻ നാഗരാജും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.

]]>
യു.എ.ഇ അറ്റാഷേയുടെ ഗണ്‍മാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി https://malayalees.ch/complaint-of-missing-gunman-at-uae-consulate/ Fri, 17 Jul 2020 12:45:19 +0000 https://malayalees.ch/?p=28660 തിരുവനന്തപുരത്ത് നിന്നും കാണാതായ യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. വീടിന് പുറകിലുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഇയാള്‍. ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് സൂചന.

ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധു അജിത്കുമാര്‍ പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തി. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്‌ന ജയ്‌ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

]]>
സ്വപ്ന എവിടെയാണെന്ന് അറിയില്ല, രണ്ട് ദിവസം മുന്‍പാണ് വക്കാലത്ത് ലഭിച്ചതെന്ന് അഭിഭാഷകന്‍ https://malayalees.ch/swapna-suresh-advocate-about-anticipatory-bail/ Thu, 09 Jul 2020 10:14:05 +0000 https://malayalees.ch/?p=28252 മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകൻ രാജേഷ് കുമാർ

രണ്ട് ദിവസം മുൻപാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് തനിക്ക് ലഭിച്ചതെന്ന് അഡ്വ രാജേഷ് കുമാർ. സ്വപ്ന ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ല. ജാമ്യാപേക്ഷ നൽകാൻ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

“സ്വപ്ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ കോടതിയും കസ്റ്റംസുമാണ് പറയേണ്ടത്. ഉദ്യോഗസ്ഥര്‍ പറയട്ടെ അവര്‍ക്ക് പറയാനുള്ളത്. ഞങ്ങള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയു”മെന്നും രാജേഷ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുന്‍ജാമ്യാപേക്ഷ നല്‍കിയത്. യുഎഇ കോൺസുലേറ്റിന്റെ ചാർജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടത്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.

ജൂൺ 30നാണ് ബാഗേജ് കാർഗോ കോംപ്ലക്സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാൻ റാഷിദ് ഖാമിസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താൻ ബന്ധപ്പെട്ടെന്ന് മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന വ്യക്തമാക്കുന്നു. ബാഗേജ് വിട്ടുകിട്ടണമെന്ന് കാട്ടി അപേക്ഷ തയാറാക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. താൻ തയാറാക്കിയ അപേക്ഷ ഖാമിസിന് ഇ മെയിൽ ചെയ്തിട്ടുണ്ട്. ബാഗേജ് പിടിച്ചുവെച്ചതോടെ ജൂലൈ 3ന് ഇത് തിരിച്ചയക്കാൻ യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നു. സ്വർണം പിടിച്ചതോടെ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് തന്റേതെന്ന് നയതന്ത്ര പ്രതിനിധി കസ്റ്റംസിനെ അറിയിച്ചെന്നും ഹർജിയിലുണ്ട്.

യുഎഇ കോൺസുലേറ്റിലെ ജോലി അവസാനിപ്പിച്ചതാണ്. എന്നാൽ പ്രവൃത്തിപരിചയം കണക്കിലെടുത്ത് കോവിഡ് പശ്ചാത്തലത്തിൽ ചില സഹായങ്ങൾ ചെയ്തുനൽകാറുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെയാകും പരിഗണിക്കുക.

]]>