u19 world cup – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Jan 2023 05:09:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png u19 world cup – malayalees.ch https://malayalees.ch 32 32 അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ https://malayalees.ch/bcci-5-crore-prize-mone-u19-womens-world-cup/ Mon, 30 Jan 2023 05:07:33 +0000 https://malayalees.ch/?p=75273 അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ ജനറൽ സെക്രട്ടറി അമിത് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലിൽ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം ചൂടിയത്.

ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു. 24 റൺസ് വീതം നേടിയ ഗൊങ്കാദി ട്രിഷയും സൗമ്യ തിവാരിയുമാണ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. തിവാരി നോട്ടൗട്ടാണ്.

ഷഫാലി വർമയെയും (15) ശ്വേത സെഹ്‌രാവത്തിനെയും (5) വേഗം നഷ്ടമായെങ്കിലും സൗമ്യ തിവാരിയും ഗൊങ്കാദി ട്രിഷയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. കരുതലോടെ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ നേരിട്ട സഖ്യം അനാവശ്യ റിസ്കുകൾ എടുക്കാതെ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു നയിച്ചു. വിജയത്തിലേക്ക് വെറും 3 റൺസ് മാത്രം ശേഷിക്കെ ട്രിഷ (24) പുറത്തായെങ്കിലും ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു.

]]>
അണ്ടർ 19 ലോകകപ്പ് സെമി; ന്യൂസീലൻഡിനെതിരെ ഇന്ത്യ പന്തെറിയും https://malayalees.ch/u19-womens-world-cup-semi-india-fielding/ Fri, 27 Jan 2023 09:23:11 +0000 https://malayalees.ch/?p=75113 അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷഫാലി വർമ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം.

ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.

ടൂർണമെൻ്റിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക, യുഎഇ, സ്കോട്ട്ലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ ഇന്ത്യക്ക് മുന്നിൽ വീണു. ആധികാരികമായായിരുന്നു ഇന്ത്യയുടെ യാത്ര. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ചുനിന്നു. എന്നാൽ, ഒരു കളി പോലും പരാജയപ്പെടാതെ എത്തുന്ന കിവീസ് യുവനിര ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.

ടീമുകൾ:

India : Shafali Verma, Shweta Sehrawat, Soumya Tiwari, Gongadi Trisha, Richa Ghosh, Hrishita Basu, Titas Sadhu, Mannat Kashyap, Archana Devi, Parshavi Chopra, Sonam Yadav

New Zealand: Anna Browning, Emma McLeod, Georgia Plimmer, Isabella Gaze, Izzy Sharp, Emma Irwin, Kate Irwin, Paige Loggenberg, Natasha Codyre, Kayley Knight, Abigail Hotton

]]>
അണ്ടർ 19 വനിതാ ലോകകപ്പ്: സെമിയിൽ ഇന്ന് ഇന്ത്യക്ക് ന്യൂസീലൻഡിൻ്റെ കടമ്പ https://malayalees.ch/u19-womens-world-cup-india-newzealand-semifinal/ Fri, 27 Jan 2023 04:29:13 +0000 https://malayalees.ch/?p=75091 അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് ആദ്യ സെമി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിനെയാണ് നേരിടുക. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം.

ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.

ടൂർണമെൻ്റിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക, യുഎഇ, സ്കോട്ട്ലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ ഇന്ത്യക്ക് മുന്നിൽ വീണു. ആധികാരികമായായിരുന്നു ഇന്ത്യയുടെ യാത്ര. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ചുനിന്നു. എന്നാൽ, ഒരു കളി പോലും പരാജയപ്പെടാതെ എത്തുന്ന കിവീസ് യുവനിര ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.

]]>
അണ്ടർ 19 വനിതാ ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് എതിരാളികൾ ന്യൂസീലൻഡ് https://malayalees.ch/u19-womens-world-cup-india-newzealand/ Thu, 26 Jan 2023 08:35:06 +0000 https://malayalees.ch/?p=75066 അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് എതിരാളികളായി ന്യൂസീലൻഡ്. മറ്റൊരു സെമിയിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.

നാളെ, ജനുവരി 27 വെള്ളിയാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം.

]]>
അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ; രണ്ട് മത്സരങ്ങൾ റദ്ദാക്കി https://malayalees.ch/canada-players-positive-covid-u19-world-cup/ Sat, 29 Jan 2022 04:28:05 +0000 https://malayalees.ch/?p=56208 അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ. കാനഡ ടീമിലെ 9 താരങ്ങൾക്ക് കൊവിഡ് ബാധിച്ചു. ഇതോടെ വരാനിരിക്കുന്ന കാനഡയുടെ രണ്ട് മത്സരങ്ങൾ റദ്ദാക്കി. ശനിയാഴ്ച സ്കോട്ട്‌ലൻഡിനെതിരെ നടക്കാനിരിക്കുന്ന 13/14 സ്ഥാനത്തിനായുള്ള പ്ലേ ഓഫും ഞായറാഴ്ച ഉഗാണ്ടക്കെതിരായ 15/16 സ്ഥാനത്തിനായുള്ള പ്ലേ ഓഫുമാണ് മാറ്റിവച്ചത്. 9 താരങ്ങൾ കൊവിഡ് പോസിറ്റീവ് ആയതിനാൽ കാനഡയ്ക്ക് ഫീൽഡിൽ ഇറങ്ങാൻ 11 താരങ്ങളില്ല. അതിനാലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. (Canada COVID world cup)

അതേസമയം, ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ഇന്ത്യൻ അണ്ടർ 19 ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായിരുന്നു. ഐസൊലേഷനിൽ നിന്ന് പുറത്തുവന്നതോടെ നാളെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിനുള്ള ടീം സെലക്ഷന് ഇവർ അർഹരായിട്ടുണ്ട്. അഞ്ച് താരങ്ങൾ നെഗറ്റീവായപ്പോൾ യാഷ് ധുലിൻ്റെ അഭാവത്തിൽ ടീമിനെ രണ്ട് മത്സരങ്ങളിൽ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് പോസിറ്റീവായി. സിന്ധുവിനു പകരം ലെഫ്റ്റ് ആം സ്പിന്നർ അനീശ്വർ ഗൗതം ടീമിൽ ഇടംപിടിച്ചു.

അയർലൻഡിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ ആർടിപിസിആർ പരിശോധനയിൽ ധുൽ, വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ്, സിദ്ധാർത്ഥ് യാദവ്, ആരാധ്യ യാദവ്, മാനവ് പ്രകാശ്, വാസു വാറ്റ്സ്, എന്നീ താരങ്ങളാണ് കൊവിഡ് പോസിറ്റീവായത്. ഇതിൽ വാസു ഒഴികെയുള്ള താരങ്ങൾ കൊവിഡ് നെഗറ്റീവായി.

ജനുവരി 26 നാണ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയപ്പോൾ ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ കീഴടക്കി. ഇപ്പോൾ പാകിസ്താൻ- ഓസ്ട്രേലിയ മത്സരം നടക്കുകയാണ്.

അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഉഗാണ്ടയെ 326 റൺസെന്ന കൂറ്റൻ സ്കോറിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വെറും 79 റൺസിന് ഉഗാണ്ട കീഴടങ്ങി. ഇന്ത്യക്കായി രാജ് ബവയും അങ്ക്‌ക്രിഷ് രഘുവൻശിയും സെഞ്ചുറി നേടി. ബവ 108 പന്തിൽ 14 ബൗണ്ടറിയും 8 സിക്സറും അടക്കം 162 റൺസ് നേടിയപ്പോൾ രഘുവൻശി 120 പന്തിൽ 22 ബൗണ്ടറിയും 4 സിക്സറും സഹിതം 144 റൺസ് നേടി. ബൗളിംഗിൽ ക്യാപ്റ്റൻ നിഷാന്ത് സിന്ധു 4 വിക്കറ്റ് വീഴ്ത്തി.

]]>