Twitter – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Jun 2023 04:47:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Twitter – malayalees.ch https://malayalees.ch 32 32 28 ദിവസത്തിനുള്ളിൽ വെറുപ്പ് നിറഞ്ഞ ഉള്ളടക്കങ്ങൾ മാറ്റണം; ട്വിറ്ററിനു നിർദ്ദേശവുമായി ഓസ്ട്രേലിയ https://malayalees.ch/australia-twitter-28-days-clean-up-toxicity/ Thu, 22 Jun 2023 04:42:45 +0000 https://malayalees.ch/?p=83131 28 ദിവസത്തിനുള്ളിൽ വെറുപ്പ് നിറഞ്ഞ ഉള്ളടക്കങ്ങൾ മാറ്റണമെന്ന് ട്വിറ്ററിനു നിർദ്ദേശം നൽകി ഓസ്ട്രേലിയ. ട്വിറ്ററിൽ വെറുപ്പ് നിറഞ്ഞിരിക്കുകയാണെന്നും 28 ദിവസത്തിനുള്ളിൽ ഈ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും ഓസ്ട്രേലിയയുടെ ഇൻ്റർനെറ്റ് വാച്ച്ഡോഗ് വ്യാഴാഴ്ച നിർദ്ദേശം നൽകി.

ഓസ്ട്രേലിയയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ മൂന്നിലൊന്ന് ശതമാനവും ട്വിറ്ററിൽ നിന്നാണെന്ന് ട്വിറ്ററിലെ മുൻ ജീവനക്കാരിയും വാച്ച് ഡോഗ് അംഗവുമായ ജൂലി ഇന്മൻ ഗ്രാൻ്റ് പറയുന്നു. 28 ദിവസത്തിനുള്ളിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ 7,00,000 ഓസ്ട്രേലിയൻ ഡോളർ പിഴയടയ്ക്കണമെന്നും ഇന്മൻ ഗ്രാൻ്റ് ട്വിറ്ററിനോട് നിർദ്ദേശിച്ചു.

]]>
ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒ ജാക്ക് ഡോർസി, നിഷേധിച്ച് കേന്ദ്രം https://malayalees.ch/india-threatened-to-shut-down-twitter-jack-dorsey/ Tue, 13 Jun 2023 05:59:08 +0000 https://malayalees.ch/?p=82657 കേന്ദ്ര സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി രം​ഗത്ത്. ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം തുറന്നടിക്കുന്നു. 

എന്നാൽ ട്വിറ്റർ മുൻ സിഇഒയുടെ ആരോപണങ്ങൾ തള്ളുകയാണ് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്ര ശേഖർ. ട്വിറ്ററിൻറെ ചരിത്രത്തിലെ സംശയാസ്പദമായ സമയമാണ് ഡോർസി സിഇഒ ആയിരുന്ന കാലമെന്ന മറു ആരോപണമാണ് മന്ത്രി ഉന്നയിക്കുന്നത്. ഡോർസി ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്നും ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കാൻ ഡോർസി തയ്യാറായിരുന്നില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ട്വിറ്റർ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്തുവെന്നുമാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജാക്ക് ഡോർസി പറഞ്ഞത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇതിൻ്റെ വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി രം​ഗത്തെത്തിയത്.

]]>
കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ ‘മിസ്റ്ററി മാന്‍’ എന്ന പേരില്‍ വാര്‍ത്ത; വിവാഹത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍; ഒടുവില്‍ വിശദീകരിച്ച് താരം https://malayalees.ch/keerthy-suresh-reacts-to-wedding-rumours/ Tue, 23 May 2023 04:21:55 +0000 https://malayalees.ch/?p=81593 തെന്നിന്ത്യയുടെ സൂപ്പര്‍ താരം കീര്‍ത്തി സുരേഷ് ദുബായിലെ ഒരു ബിസിനസുകാരനെ ഉടന്‍ വിവാഹം കഴിച്ചേക്കുമെന്ന് ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി ദീര്‍ഘകാലമായി താരം പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. വ്യാപകമായി പരക്കുന്ന ഈ വാര്‍ത്തകളോട് ഇതാദ്യമായി ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയാണ് കീര്‍ത്തി സുരേഷ്. 

റിപ്പബ്ലിക് വെബ്‌സൈറ്റില്‍ വന്ന ഒരു വാര്‍ത്ത പങ്കുവച്ച് അതിനോടാണ് കീര്‍ത്തി സുരേഷ് പ്രതികരിച്ചത്. കീര്‍ത്തിയുടെ ജീവിതത്തിലെ മിസ്റ്ററി മാന്‍ എന്ന തലക്കെട്ടിലായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത. കീര്‍ത്തിയുടേയും വ്യവസായിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടെയായിരുന്നു വാര്‍ത്ത.

പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് കീര്‍ത്തി പറയുന്നത്. ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയം വരുമ്പോള്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. കീര്‍ത്തിയും ഇര്‍ഫാനും നല്ല സുഹൃത്തുക്കളാണെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

]]>
ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്ത് മസ്‌ക്; ടെസ്ല ഇന്ത്യയിലേക്കോയെന്ന് സോഷ്യൽ മീഡിയ https://malayalees.ch/elon-musk-starts-following-pm-modi-on-twitter/ Tue, 11 Apr 2023 04:49:43 +0000 https://malayalees.ch/?p=79430 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് . മസ്‌കിന്റെ പ്രവർത്തനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ ‘ഇലോൺ അലേർട്ട്‌സ്’ ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.

മസ്ക് പിന്തുടരുന്ന നാലാമത്തെ ലോക നേതാവാണ് മോദി. യു.കെ പ്രധാനമന്ത്രി ഋഷി സുനക്, യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ എന്നിവരാണ് മറ്റു നേതാക്കൾ. 134.3മില്ല്യൺ പേരാണ് മസ്കിനെ ട്വിറ്ററിൽ പിന്തുടരുന്നത്. ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ടിൽ ഒന്നാമതാണ് മസ്ക്. എട്ടാം സ്ഥാനത്താണ് മോദി. 87.5 മില്ല്യൺ ആണ് മോദിയുടെ ഫോളോവേഴ്സ്.

2015ലാണ് നരേന്ദ്ര മോദിയും മസ്‌കും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. കാലിഫോർണിയയിലെ സാൻ ജോസിലുള്ള ടെസ്ല ഫാക്ടറിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അതേസമയം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. അന്ന് 110 മില്യനായിരുന്നു അദ്ദേഹത്തിന്റെ ഫോളോവർമാർ. വെറും അഞ്ചു മാസത്തിനിടെയാണ് അത് 133 മില്യനായി കുതിച്ചുയർന്നത്.

അതിനിടെ മസ്കിന്റെ ‘ഫോളോയിങ്’ മറ്റു പല ചർച്ചകൾക്കും വഴിവെച്ചിരിക്കയാണ്. മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രോണിക് ആഡംബര കാർ നിർമ്മാണ കമ്പനിയായ ടെസ്ല ഇന്ത്യയിലേക്ക് വരുന്നുവോ എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

]]>
ഓവർടൈം ജോലി ചെയ്തു; ഓഫീസ് നിലത്ത് കിടന്നുറങ്ങി; എന്നിട്ടും ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവിന് ജോലി നഷ്ടം https://malayalees.ch/twitter-layoff-job-esther-crawford/ Tue, 28 Feb 2023 04:29:20 +0000 https://malayalees.ch/?p=77008 ട്വിറ്ററിൽ പിരിച്ചുവിടൻ തുടരുന്നു. ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവ് എസ്തർ ക്രോഫോർഡ് അടക്കം നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ താൻ വളരെ ആത്‌മാർത്ഥതയോടെ ജോലി ചെയ്തിട്ടും തനിക്ക് തൊഴിൽ നഷ്ടമായെന്ന് അവർ ആരോപിച്ചു. ആത്‌മാർത്ഥമായി ജോലി ചെയ്തത് തനിക്ക് പറ്റിയ ഒരു പിഴവായിരുന്നു എന്ന് അവർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

ബ്ലൂ വെരിഫിക്കേഷൻ സബ്സ്ക്രിപ്ഷൻ്റെയും ഉടൻ അവതരിപ്പിക്കുന്ന പേയ്‌മെൻ്റ് പ്ലാറ്റ്ഫോമിലും ജോലി ചെയ്തിരുന്നയാളായിരുന്നു എസ്തർ ക്രോഫോർഡ്. 2022 ഒക്ടോബറിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ നിലനിർത്തപ്പെട്ട ജീവനക്കാരിൽ ഒരാളായിരുന്നു ക്രോഫോർഡ്. പിന്നാലെ ഓഫീസ് നിലത്ത് കിടന്നുറങ്ങുന്ന ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. എന്നാൽ, അടുത്തിടെ ഇവരെയും പിരിച്ചുവിട്ടു. ഇതിനു പിന്നാലെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇവർ ട്വിറ്ററിനെതിരെ രംഗത്തുവന്നത്.

]]>
ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക് https://malayalees.ch/twitter-auction-bird-81-lakhs/ Thu, 19 Jan 2023 12:37:30 +0000 https://malayalees.ch/?p=74714 ട്വിറ്ററിലെ ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നടത്തിയ ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ചത് ട്വിറ്റർ ലോഗോ ആയ കിളിയുടെ പ്രതിമയ്ക്ക്. ഒരു ലക്ഷം ഡോളറിനാണ് (81,24,000 രൂപ) ട്വിറ്റർ കിളിയുടെ പ്രതിമ വിറ്റുപോയത്. ആരാണ് ഇത് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, അടുക്കളോപകരണങ്ങൾ, മറ്റ് സ്‌മാരങ്ങൾ തുടങ്ങിയവയൊക്കെ ലേലത്തിലുണ്ടായിരുന്നു.

ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ച രണ്ടാമത്തെ സാധനവും ഈ പക്ഷിയാണ്. പക്ഷിയുടെ ഡിസ്പ്ലേയ്ക്ക് 40,000 ഡോളർ (32,18,240 രൂപ) ലഭിച്ചു.

]]>
ഇനി എന്തിനുള്ള പുറപ്പാടാണാവോ…!; ട്വിറ്ററിന് ശവക്കല്ലറ ഒരുക്കിയെന്ന മീം പങ്കുവച്ച് മസ്‌ക്; പിന്നാലെ വ്യാപക ചര്‍ച്ച https://malayalees.ch/as-rip-twitter-trends-elon-musk-tweets-cryptic-burial-photo/ Fri, 18 Nov 2022 11:00:59 +0000 https://malayalees.ch/?p=71521 ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ആപ്പിലെ മാറ്റങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ RIP ട്വിറ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. പിന്നാലെ ഇലോണ്‍ മസ്‌ക് പങ്കുവച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ചാ വിഷയം.

ട്വിറ്ററിന്റെ ശവക്കല്ലറ എന്ന് സൂചിപ്പിക്കുന്ന ഒരു മീമും കറുത്ത പൈറേറ്റ് കൊടിയുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വീറ്റുകളുടെ പശ്ചാത്തലത്തില്‍ മസ്‌ക് ഇനി അടുത്തതായി എന്തിനുള്ള പുറപ്പാടാണെന്ന് ശങ്കിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. മരണമെന്നോ അപകടമെന്നോ ആണ് കറുത്ത പൈറേറ്റ് കൊടിയുടെ അര്‍ത്ഥം. ട്വിറ്റര്‍ മരിക്കുന്നുവെന്നോ, ട്വിറ്റര്‍ മരിച്ചെന്നോ, ട്വിറ്ററിനെ കൊല്ലുമെന്നോ സൂചിപ്പിക്കുന്ന ഈ ട്വീറ്റുകള്‍ മസ്‌കിന് തമാശയായിരിക്കാമെങ്കിലും മറ്റ് നിക്ഷേപകര്‍ക്ക് അങ്ങനെയായിരിക്കില്ലെന്നും പല ഉപയോക്താക്കളും സൂചിപ്പിക്കുന്നുണ്ട്.

എന്താണ് നിങ്ങള്‍ കളിക്കാനുദ്ദേശിക്കുന്ന കളിയെന്നാണ് മസ്‌കിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയായി പലരും ചോദിക്കുന്നത്. രാജിവച്ച് പോകാതെയും പിരിച്ചിവിടാതെയും ട്വിറ്ററില്‍ അവശേഷിക്കുന്ന ജീവനക്കാര്‍ വളരെ മികച്ചവരായതിനാല്‍ ട്വിറ്റര്‍ കുറേക്കാലം കൂടി നിലനില്‍ക്കുമെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും ട്വിറ്ററിന്റെ അന്ത്യത്തെ ഭാവന ചെയ്യുന്ന മീമുകള്‍ മസ്‌ക് പങ്കുവയ്ക്കുന്നത് വളരെ വിചിത്രമാണെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

]]>
‘ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു’; ട്വിറ്ററിൽ വർക്ക് ഫ്രം നിർത്തലാക്കി ഇലോൺ മസ്ക് https://malayalees.ch/elon-musk-twitter-wfh/ Fri, 11 Nov 2022 07:40:04 +0000 https://malayalees.ch/?p=71080 ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കി സിഐഎഒ ഇലോൺ മസ്ക്. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ചില മുതിർന്ന ജീവനക്കാർ രാജിവച്ചു എന്നാണ് വിവരം. മസ്കിൻ്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടു.

അതേസമയം, ഇന്ത്യയിൽ പെയ്ഡ് വേരിഫിക്കേഷൻ അവതരിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ എട്ട് ഡോളർ അഥവാ 645.68 രൂപയ്ക്ക് വേരിഫിക്കേഷൻ ലഭ്യമാക്കുമ്പോൾ ഇന്ത്യയിൽ തുക അൽപം കൂടും. ഇന്ത്യയിൽ 719 രൂപയാണ് നീല ശരി ചിഹ്നത്തിനായി നൽകേണ്ടത്.

ഇന്ത്യയിലെ ചില ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ വേരിഫിക്കേഷൻ ചിഹ്നം നൽകുന്ന ‘ട്വിറ്റർ ബ്ലൂ’ സർവീസ് സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചുകഴിഞ്ഞുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേരിഫിക്കേഷൻ ഇല്ലാതെ തന്നെ ശരി ചിഹ്നം ലഭിക്കും. ഇത്തരം ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ താരതമ്യേന കൂടുതൽ റീച്ചും ലഭിക്കും.

ഇലോൺ മസ്‌ക് തലപ്പത്ത് വന്നതിൽ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.

]]>
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി https://malayalees.ch/amber-heards-twitter-account-disappears-following-ex-elon-musks-takeover/ Fri, 04 Nov 2022 04:08:12 +0000 https://malayalees.ch/?p=70712 ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. യൂട്യൂബറായ മാത്യു ലെവിസ് ആണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയായിരുന്നു.

ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തെരയുന്നവര്‍ക്ക് ഈ അക്കൗണ്ട് നിലവിലില്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത്. ആംബര്‍ ഹേര്‍ഡ് തന്നെ സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നില്‍ മസ്‌കിന്റെ ഇടപെടലാണെന്നും രണ്ട് തരം പ്രചാരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ നിരവധി സെലിബ്രിറ്റികള്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാകാം ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ടും അപ്രത്യക്ഷമായതെന്ന സൂചനയാണ് പുറത്തുവരുന്നത്. നടന്‍ ഡോണി ഡെപ്പുമായുള്ള വിവാഹമോചനത്തിന് ശേഷം 2016ലാണ് ആംബര്‍ ഹേര്‍ഡ് മസ്‌കുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധം 2018വരെ നീണ്ടുനിന്നു.

]]>
ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍? https://malayalees.ch/sriram-krishnan-helping-out-with-elon-musk-for-twitter/ Wed, 02 Nov 2022 10:36:27 +0000 https://malayalees.ch/?p=70634 ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ നിരവധി പുതിയ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി തുടങ്ങിയവരെ സ്ഥാനത്ത് നിന്ന് നീക്കുകയും ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും തുടങ്ങിയ തീരുമാനങ്ങള്‍ അവയില്‍ ചിലതായിരുന്നു.

ഇന്ത്യന്‍ വംശജനായ സിഇഒ പരാഗ് അഗ്രവാളിനെ സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക്് നീക്കിയെങ്കിലും ഇപ്പോള്‍ ട്വിറ്ററിന് വേണ്ടി തന്നെ മറ്റൊരു ഇന്ത്യന്‍ വംശജനെ സഹായത്തിനായി സ്വീകരിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററില്‍ ഉടനടി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് തീരുമാനിക്കാന്‍ ഇന്ത്യന്‍-അമേരിക്കന്‍ ടെക്‌നോളജി എക്‌സിക്യുട്ടീവ് ആയ ശ്രീറാം കൃഷ്ണനെയാണ് മസ്‌ക് സമീപിച്ചിരിക്കുന്നത്.

ചെന്നൈയില്‍ ജനിച്ച ശ്രീറാം കൃഷ്ണന്‍, ലോകത്തെ തന്നെ ഏറ്റവും വലിയ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് കമ്പനിയായ ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സിന്റെ കീഴിലുള്ള എ14സെഡിന്റെ ജനറല്‍ പാര്‍ട്ണര്‍ ആണ്. മസ്‌ക് തന്നെ സമീപിച്ച കാര്യം ശ്രീറാം കൃഷ്ണന്‍ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ലോകത്ത് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന കമ്പനിയാണ് ട്വിറ്ററെന്നും മസ്‌കിനേ അത് സാധ്യമാകൂ എന്നും ശ്രീറാം ട്വീറ്റില്‍ പറഞ്ഞു.

നിരവധി സീനിയര്‍ പ്രൊഡക്ട് റോളുകള്‍ വഹിച്ച ശ്രീറാം കൃഷ്ണന്‍ ട്വിറ്ററിലെ മുന്‍ ജീവനക്കാരനായിരുന്നു. ഹോം ടൈംലൈന്‍, ന്യൂ യൂസര്‍ എക്‌സ്പീരിയന്‍സ്, സേര്‍ച്ച്, ഡിസ്‌കവറി, ഓഡിയന്‍സ് ഗ്രോത് തുടങ്ങിയ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു ശ്രീറാം അക്കാലത്ത്.

ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്തിരുന്ന മാതാപിതാക്കളുടെ മകനായി ചെന്നൈയില്‍ ജനിച്ച ശ്രീറാമിന്റെ ഭാര്യ ആരതി രാമമൂര്‍ത്തിയും ഇന്ത്യന്‍ വംശജയാണ്. 2003ല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോള്‍ കോളജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് ന്യൂയോര്‍ക് ടൈംസ് ലേഖനത്തില്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ തന്റെ കരിയര്‍ ആരംഭിച്ച ശ്രീറാം 2005ലാണ് യുഎസിലെ സിയാറ്റലിലേക്ക് മാറുന്നത്.

ട്വിറ്ററിന് പുറമെ യാഹൂ, ഫേസ്ബുക്ക്, സ്‌നാപ്പ് എന്നിവയിലും ശ്രീറാം കൃഷ്ണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ആരതി നെറ്റ്ഫഌക്‌സിലും ഫേസ്ബുക്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ ക്ലബ്ബ്ഹൗസിലെ ‘ദ ഗുഡ് ടൈംസ് ഷോ’യില്‍ ശ്രീറാമിനും ആരതിക്കുമൊപ്പം മസ്‌കും പങ്കെടുത്തിരുന്നു. കാലിഫോര്‍ണിയയിലെ ഹത്തോണിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോളും മസ്‌കുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ട്വിറ്ററിന്റെ നയങ്ങള്‍ മുമ്പ് ലംഘിച്ച ഉപയോക്താക്കള്‍ക്കുള്ള മോഡറേഷന്‍ നയങ്ങളും വിലക്കുകളും പുനപരിശോധിക്കാന്‍ മസ്‌ക് പദ്ധതിയിടുന്നുണ്ട്. കമ്പനിയില്‍ വലിയ പിരിച്ചുവിടലുകള്‍ നടത്താനും മസ്‌ക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ട്വിറ്ററിന് വേണ്ടി എത്രകാലം ശ്രീറാം കൃഷ്ണന്‍ മസ്‌കിനൊപ്പം പ്രവര്‍ത്തിക്കുമെന്നോ ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുമെന്നോ വ്യക്തമല്ല.

]]>