Twitter CEO – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Nov 2021 04:12:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Twitter CEO – malayalees.ch https://malayalees.ch 32 32 ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ എത്തുന്നു https://malayalees.ch/parag-agrawal-replace-jack-dorsey-as-twitter-ceo/ Tue, 30 Nov 2021 04:12:32 +0000 https://malayalees.ch/?p=53233 ട്വിറ്റർ സഹ സ്ഥാപകനായ ജാക്ക് ഡോർസെ സിഇഒ സ്ഥാനം രാജിവയ്ക്കുന്നു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫിസറായ പരാഗ് അഗർവാളാകും പുതിയ സിഇഒ. 2022 വരെ ജാക്ക് ഡോർസെ തന്നെ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ( Parag Agrawal Replace Jack Dorsey As Twitter CEO )

സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ ട്വിറ്റർ പര്യാപ്തമായെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ജാക്ക് പറയുന്നു. ‘ട്വിറ്ററിന്റെ പുതിയ സിഇഒ ആയി എത്തുന്ന പരാഗിനെ ഞാൻ അത്യധികം വിശ്വസിക്കുന്നു. ട്വിറ്ററിനെ മാറ്റി മറിക്കുന്നതായിരുന്നു പരാഗിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം. പരാഗിന് സ്ഥാപനത്തെ നയിക്കാനുള്ള സമയം എത്തി കഴിഞ്ഞു’- ജാക്ക് ഡോർസെ കുറിച്ചു.

പെയ്‌മെന്റ് കമ്പനിയായ സ്‌ക്വെയറിന്റെ തലവൻ കൂടിയാണ് ഡോർസെ. 2008 ൽ ഡോർസെ സിഇഒ സ്ഥാനം രാജിവച്ചിരിന്നുവെങ്കിൽ 2015 ൽ വീണ്ടും മടങ്ങിയെത്തുകയായിരുന്നു.

https://pbs.twimg.com/media/FFX1IQ0WUAEqaLH?format=jpg&name=small
]]>
ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ; 15 വര്‍ഷം പഴക്കുള്ള ട്വീറ്റിന് ലേലത്തുക 14.63 ലക്ഷം https://malayalees.ch/twitter-ceo-at-first-tweet-auction-the-15-year-old-tweet-fetched-rs-1463-lakh/ Mon, 08 Mar 2021 04:29:08 +0000 https://malayalees.ch/?p=41200 ലോകപ്രശസ്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ തന്‍റെ ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക്​ ഡോർസി. 2006 മാര്‍ച്ച് 22 നാണ് ഡോര്‍സി ട്വിറ്റര്‍ ആദ്യ പോസ്റ്റിട്ടത്. ‘just setting up my twttr’എന്ന് മാത്രമായിരുന്നു പോസ്റ്റ്. കഴിഞ്ഞ വെള്ളിയാണ് ഡോര്‍സി ട്വീറ്റുകളുടെ മാർക്കറ്റ്​ പ്ലേയ്​സിന്‍റെ ലിങ്കടക്കം ലേലത്തിന് വെച്ചത്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം 88,888.88 ഡോളർ വരെ ഓഫറായി അദ്ദേഹത്തിന് ലഭിച്ചു. ശനിയാഴ്​ച്ചയോടെ ഓഫർ രണ്ട്​ മില്യൺ ഡോളറായി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയില്‍ 14 കോടി 63 ലക്ഷം രൂപ.

ഒരു വെബ്​ സൈറ്റിലാണ്​ ജാക്ക്​ ഡോർസി തന്‍റെ ജനപ്രിയ ട്വീറ്റ്​ ‘നോൺ ഫങ്​ഗിബിൾ ടോക്കൺ (എൻ.എഫ്​.ടി) എന്ന വിഭാഗത്തിൽ വിൽക്കാനായി ലിസ്റ്റ്​ ചെയ്​തിരിക്കുന്നത്​.

വെബിലെ ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് മീഡിയകൾ എന്നിവയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്തുന്നതിന്​ ഡിജിറ്റൽ ഒപ്പുകളായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫയലുകളാണ് എൻ.‌എഫ്​.ടികൾ. അത്തരത്തിലുള്ള ഒരു കോപ്പി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ്​ ലേലത്തിൽ പ​ങ്കെടുക്കുന്നവരെ ആകർഷിക്കുന്നത്​.

പ്ലാറ്റ്‌ഫോമിലെ എക്കാലത്തെയും പ്രശസ്തമായ ട്വീറ്റുകളിൽ ഒന്നാണ് ഡോർസിയുടെ 15 വർഷം പഴക്കമുള്ള ട്വീറ്റ്. അതിനാൽ തന്നെ ലേലക്കാർക്ക്​ ഉയർന്ന വില പ്രതീക്ഷിക്കാം. ശനിയാഴ്ച വിളിക്കപ്പെട്ട ഏറ്റവും ഉയർന്ന ലേലത്തുക രണ്ട്​ മില്യൺ ഡോളറായിരുന്നു. ക്രിപ്​റ്റോ കറൻസിക്ക്​ തുടക്കമിട്ട് ലോകപ്രശസ്​തായ ‘ജസ്റ്റിൻ സൺ’ ആണ് ഏറ്റവും വലിയ തുക ലേലം വിളിച്ചിത്.

]]>