Twitter account – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Feb 2023 04:21:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Twitter account – malayalees.ch https://malayalees.ch 32 32 തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു https://malayalees.ch/tmcs-twitter-account-hacked-name-and-logo-changed/ Tue, 28 Feb 2023 04:20:45 +0000 https://malayalees.ch/?p=76996 ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പാർട്ടി അക്കൗണ്ടിന്റെ ഡിസ്‌പ്ലേ ചിത്രം മാറ്റുകയും ‘യുഗ ലാബ്സ്’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഹാക്കിംഗ് നടന്നെങ്കിലും അക്കൗണ്ടിൽ നിന്നും ഇതുവരെ പോസ്റ്റ് ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. റിപ്പോർട്ടുകളെ കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക്ചെയിൻ ടെക്നോളജി കമ്പനിയാണ് യുഗ ലാബ്സ്.

]]>
കോവിഡ് മനുഷ്യനിര്‍മ്മിതമെന്ന് വെളിപ്പെടുത്തിയ ചൈനീസ് വൈറോളജിസ്റ്റിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു https://malayalees.ch/twitter-account-suspended-of-chinese-virologist-who-claimed-covid-was-lab-made/ Thu, 17 Sep 2020 11:21:50 +0000 https://malayalees.ch/?p=31950 കോവി‍ഡ് മനുഷ്യനിര്‍മ്മിതമാണെന്നും വൈറസിന്‍റെ വ്യാപനം തടയാന്‍ ചൈന പ്രതിരോധ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും വെളിപ്പെടുത്തല്‍ നടത്തിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാനിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തത്.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിന് ശേഷം ട്വിറ്ററില്‍ ലിയുടെ ഫോളോവേഴ്സിന്‍റെ എണ്ണം കൂടിയിരുന്നു. ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടീഷ് ടോക്ക് ഷോ ആയ ‘ലൂസ് വിമിന്‍’ എന്ന പരിപാടിയിലാണ് ലി മെങ് കോവിഡിന് കാരണമായ വൈറസിനെ സംബന്ധിച്ച പരീക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

ഹോങ്കോംഗിലെ പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ലീയുടെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയൊരു തരം സാര്‍സ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു. തന്‍റെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് തനിക്ക് യു.എസിലേക്ക് പോകേണ്ടി വന്നതെന്നും ലി ഷോയില്‍ വ്യക്തമാക്കിയിരുന്നു.

വുഹാനിലെ ന്യൂമോണിയ വ്യാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന താന്‍ കൊറോണ വൈറസിനെക്കുറിച്ച് മനസിലാക്കിയപ്പോള്‍ ഞെട്ടിയെന്നും ലീ പറയുന്നു. തന്‍റെ മുന്നറിയിപ്പുകളെ ഭരണാധികാരികള്‍ അവഗണിച്ചുവെന്നും വൈറസിനെ ലോകം മുഴുവന്‍ പടരാന്‍ അനുവദിച്ചുവെന്നും ലീ ആരോപിച്ചിരുന്നു.

]]>
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു https://malayalees.ch/twitter-account-of-pm-narendra-modis-personal-website-hacked/ Thu, 03 Sep 2020 04:59:45 +0000 https://malayalees.ch/?p=31263 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ വന്നത്. രാജ്യം ക്രിപ്റ്റോ കറന്‍സിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നും ട്വീറ്റുകളില്‍ പറയുന്നു.

ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.

ഇന്ന് പുലര്‍ച്ചെയാണ് ഹാക്ക് ചെയ്തത്. നരേന്ദ്രമോദിയുടെ വെബ്‍സൈറ്റിന്‍റെ ഭാഗമായ സ്വകാര്യ ട്വിറ്റര്‍ അക്കൌണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.

അധികം താമസിയാതെ തന്നെ അക്കൌണ്ടിന്‍റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും വ്യാജ ട്വീറ്റുകള്‍ ഒഴിവാക്കുകയും ചെയ്തു.

അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല.

]]>