twenty20-india-win-by-a-huge-margin-over-sri-lanka – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Feb 2022 04:16:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png twenty20-india-win-by-a-huge-margin-over-sri-lanka – malayalees.ch https://malayalees.ch 32 32 ട്വന്റി 20; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം https://malayalees.ch/twenty20-india-win-by-a-huge-margin-over-sri-lanka/ Fri, 25 Feb 2022 04:16:03 +0000 https://malayalees.ch/?p=57587 ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ലക്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു. വിജയത്തോടെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ശേഷിക്കുന്ന മത്സരങ്ങള്‍ ഈ മാസം 26, 27 തീയതികളിലായി ധരംശാലയില്‍ നടക്കും.

അര്‍ധസെഞ്ച്വറി പ്രകടനവുമായി ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ വിജയശില്‍പിയായി. 56 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം കിഷന്‍ നേടിയത് 89 റണ്‍സ്. ശ്രേയസ് അയ്യര്‍ (28 പന്തില്‍ പുറത്താകാതെ 57), രോഹിത് ശര്‍മ (32 പന്തില്‍ 44) എന്നിവരും അവസരോചിതമായി ബാറ്റ് ചെയ്തു.

]]>