Twenty 20 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Sep 2022 04:34:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Twenty 20 – malayalees.ch https://malayalees.ch 32 32 ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് കാര്യവട്ടത്ത് എത്തും https://malayalees.ch/t-20-indian-team-reach-karyavattom-today/ Mon, 26 Sep 2022 04:34:37 +0000 https://malayalees.ch/?p=68565 കാര്യവട്ടം ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് എത്തും. വൈകിട്ട് 4.30നാണ് രോഹിത് ശർമയും സംഘവും തിരുവനന്തപുരത്ത് എത്തുക. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കൻ ടീം വൈകിട്ട് 5 മണിക്ക് പരിശീലനത്തിന് ഇറങ്ങും.

ആവേശത്തിന്റെ സിക്‌സർ പായിക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം. ഇന്ന് ഇന്ത്യൻ ടീം കൂടി എത്തുന്നതോടെ കാര്യവട്ടത്തിന്റെ ബൗണ്ടറി വട്ടത്തിൽ ഒതുങ്ങില്ല കേരളത്തിൻറെ ക്രിക്കറ്റ് ആവശ്യം. ആവേശത്തിന്റെ തിരി കൊളുത്തിയാണ് തെംബ ബവുമയും ദക്ഷിണാഫ്രിക്കൻ സംഘാംഗങ്ങളും ഇന്നലെ രാജനഗരിയിൽ പറന്നിറങ്ങിയത്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ആതിഥമയിക്കുന്നത്. ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിഞ്ഞതിനാൽ സ്റ്റേഡിയം നിറയുമെന്ന കാര്യത്തിൽ സംശയമില്ല.

കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇത് നാലാമതെത് രാജ്യാന്തര മത്സരമാണ്.. രണ്ടുതവണ വെസ്റ്റ് ഇൻഡീസിനും ഉദ്ഘാടന മത്സരത്തിൽ ന്യൂ സീലൻഡും കാര്യവട്ടത്ത് മത്സരത്തിന് എത്തി. മൂന്ന് മത്സരങ്ങളിൽ ഒരിക്കൽ മാത്രം ഇന്ത്യ തോൽവിയറിഞ്ഞു.

]]>
കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തി മര്‍ദ്ദനമേറ്റ ദമ്പതിമാര്‍ക്ക് ഒരുലക്ഷം രൂപ നല്‍കി ട്വന്‍റി -20 https://malayalees.ch/twenty-20-gifts-money-to-couple-who-were-attacked-on-polling-day/ Fri, 18 Dec 2020 04:10:49 +0000 https://malayalees.ch/?p=37122 തദ്ദേശതെരഞ്ഞെടുപ്പിനിടെ കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തി മര്‍ദ്ദനത്തിനിരയായ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കി ട്വന്‍റി ട്വന്‍റി. വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയിലാണ് ദമ്പതികള്‍ക്ക് ട്വന്‍റി ട്വന്‍റിയുടെ ചീഫ് കോര്‍ഡിനേറ്ററും കിടെക്സ് എം.ഡിയുമായ സാബു എം.ജേക്കബ് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് സംഘടനയെ വിപുലമാക്കാനും, വരുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ടെന്നും പരിപാടിക്കിടെ സാബു.എം ജേക്കബ് പറഞ്ഞു.

വയനാട് സ്വദേശികളും 14 വര്‍ഷമായി കിഴക്കമ്പലത്ത് താമസക്കാരുമായ പ്രിന്‍റു, ബ്രിജിത ദമ്പതിമാര്‍ക്കാണ് ഒരുലക്ഷം രൂപയുടെ ചെക്ക് ട്വന്റി-20 കൈമാറിയത്. തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് പ്രിന്‍റുവിനും ബ്രിജിതയ്ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയ ഇരുവരും ഉച്ചയ്ക്കു ശേഷമെത്തി പൊലീസ് സഹായത്തോടെ പിന്നീട് വോട്ട് ചെയ്യുകയായിരുന്നു.

]]>
ട്വന്റി 20യെ എന്തുകൊണ്ട് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിക്കൂടാ..? രാഹുൽ ദ്രാവിഡ്‌ https://malayalees.ch/rahul-dravid-proposes-to-include-cricket-in-twenty20-olympics/ Sat, 14 Nov 2020 13:07:43 +0000 https://malayalees.ch/?p=35114 ക്രിക്കറ്റിന്റെ കുഞ്ഞൻ പതിപ്പായ ട്വന്റി 20യെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി രാഹുൽ ദ്രാവിഡ്‌. ട്വന്റി 20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.

നിലവിൽ 75 രാജ്യങ്ങളിൽ കൂടുതൽ ടി20 ക്രിക്കറ്റ് സജീവമാണെന്നും ഒരുപാടു രാജ്യങ്ങളിൽ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കുന്നുണ്ടെന്നും ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ രാഹുൽ ദ്രാവിഡ്‌ ചൂണ്ടിക്കാട്ടി.

തീർച്ചയായും ഞാൻ ടി20 ക്രിക്കറ്റിന്റെ വളർച്ചയോടൊപ്പമാണ്, അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഒളിമ്പിക്സിൽ ഒരു ഘട്ടത്തിൽ ക്രിക്കറ്റിന് സ്ഥാനമുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അതിന് ചിലപ്പോൾ സമയമെടുത്തേക്കാം, പക്ഷേ എന്ത് കൊണ്ട് ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിക്കൂടാ..? അദ്ദേഹം കൂട്ടിചേർത്തു

നേരത്തെ 2010, 2014 ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആ ടൂർണമെന്റിൽ ബി.സി.സി.ഐ ഇന്ത്യൻ ടീമിനെ അയച്ചിരുന്നില്ല. ഐ.സി.സി 2018ൽ നടത്തിയ ഒരു സർവേയിൽ 87 ശതമാനം പേരും ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാവണമെന്ന ആവശ്യത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

]]>