Tweet – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Jan 2023 10:17:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tweet – malayalees.ch https://malayalees.ch 32 32 “തന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിന് ശേഷം മരണപ്പെടുന്ന പോലെ തോന്നി”; കൊവിഡ് വാക്‌സിനുകളെ വിമർശിച്ച് ഇലോൺ മസ്‌ക് https://malayalees.ch/elon-musk-criticises-covid-vaccines-and-says-he-felt-like-dying-after-his-second-booster-shot/ Mon, 23 Jan 2023 10:17:13 +0000 https://malayalees.ch/?p=74910 ഇലോൺ മസ്‌കിന്റെ ട്വീറ്റുകളും പ്രസ്താവനകളും പലപ്പോഴും വാർത്തയാകാറുണ്ട്. ശതകോടീശ്വരൻ ചില വിഷയങ്ങളിൽ തന്റെ വീക്ഷണങ്ങൾ പങ്കിടാനും ട്വിറ്ററിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആളുകളെ അപ്‌ഡേറ്റ് ചെയ്യാനും സംവാദങ്ങളിൽ ഏർപ്പെടാനുമായി ട്വിറ്റർ സജീവമായി ഉപയോഗിക്കുന്ന ആളാണ് മസ്‌ക്. ഈ അടുത്തിടെ, രണ്ടാമത്തെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന്റെ അനുഭവം മസ്‌ക് പങ്കുവെച്ചിരുന്നു. അത് സ്വീകരിച്ചതിന് ശേഷം തനിക്ക് മരണപെടുന്നപോലെ തോന്നി എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഒരു ട്വീറ്റിലാണ് തന്റെ രണ്ടാമത്തെ കോവിഡ് ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന് ശേഷം തനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായെന്ന് മസ്‌ക് കുറിച്ചത്. “എന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിൽ നിന്ന് എനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായി. കുറേ ദിവസങ്ങളോളം മരണപെടുന്ന പോലെ തോന്നി. ദീർഘകാലത്തോളം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം എഴുതി.

വാക്‌സിനുകൾ വരുന്നതിന് മുമ്പ് തനിക്ക് കൊവിഡ് ബാധിച്ചിരുന്നു. പക്ഷെ ‘ചെറിയ ജലദോഷം’ മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി. കൈ വേദനിച്ചതൊഴിച്ചാൽ പാർശ്വഫലങ്ങളൊന്നുമില്ലാതെ ആദ്യത്തെ വാക്സിൻ എടുത്തുവെങ്കിലും രണ്ടാമത്തേത് തകർത്തുകളഞ്ഞുവെന്നും മസ്‌ക് വ്യക്തമാക്കി.

]]>
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ https://malayalees.ch/chief-minister-pinarayi-vijayan-tweeted-about-dark-days-of-emergency/ Sat, 25 Jun 2022 12:53:59 +0000 https://malayalees.ch/?p=63909 അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ, അതിനെതിരായി ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റിലൂടെ ഓർമ്മിപ്പിക്കുന്നു.

ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയും പൗരസ്വാതന്ത്ര്യങ്ങൾ നിർത്തലാക്കുകയും ചെയ്ത ദേശീയ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ആരംഭിച്ചത് 47 വർഷങ്ങൾക്ക് മുമ്പാണ്. 19 മാസത്തിന് ശേഷമാണ് ഇന്ത്യ അത് മറികടന്നത്. എന്നിരുന്നാലും, ഇന്ന് നമ്മുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുകയാണ്. അതിനെതിരായി ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.

അടിയന്തരാവസ്ഥയെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് പലപ്പോഴും വിലയിരുത്തുന്നത്. ഇക്കാലയളവില്‍ ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള മൗലിക അവകാശങ്ങള്‍ പോലും ഹനിക്കപ്പെട്ടു. ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയും മാധ്യമ സ്ഥാപനങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ജൂണ്‍ 25 അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദും തമ്മിലുള്ള ദീര്‍ഘ നേരത്തെ സംഭാഷണത്തിനൊടുവിലാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിരവധി പ്രതിപക്ഷ നേതാക്കളെ അന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മിക്ക പത്ര മാധ്യമ സ്ഥപനങ്ങളുടെയും വൈദ്യുതി ബന്ധം പോലും അന്ന് സര്‍ക്കാര്‍ വിച്ഛേദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് പ്രധാനമന്ത്രി അന്ന് അടിയന്തരാവസ്ഥ നിലവില്‍ വന്ന കാര്യം ജനങ്ങളെ അറിയിച്ചത്.

പ്രതിസന്ധിഘട്ടത്തിലും അന്നത്തെ ഇന്ത്യൻ യൗവനം കാഴ്ച്ചക്കാരായി നിന്നില്ല, തെരുവുകളിൽ ഇന്ത്യയെന്നാൽ ഇന്ദിരയല്ലെന്നും ഇന്ദിരയെന്നാൽ ഇന്ത്യയല്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയർന്നു. ഒടുവിൽ, 1977 ൽ ഇന്ദിരഗാന്ധി തന്നെ അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. രാജ്യം മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടിയെ അധികാരത്തിലേറ്റി പ്രതികാരം ചെയ്തു. ചരിത്രത്തിലാദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിപക്ഷത്താവുകയും ചെയ്തു.

]]>
ഗതാഗതക്കുരുക്കിനെ എങ്ങനെ ആസ്വദിക്കാം? ക്രിക്കറ്റ് ദൈവം പറയുന്നു… https://malayalees.ch/how-to-enjoy-while-on-a-long-drive-sachin-tendulkar-shows-in-this-video/ Wed, 06 Apr 2022 11:36:20 +0000 https://malayalees.ch/?p=59668 ദീർഘദൂര യാത്ര ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മനോഹര കാഴ്ചകൾ കണ്ടുള്ള യാത്ര ഏവർക്കും ഉന്മേഷം പകരും. ചിലപ്പോഴെങ്കിലും യാത്രകൾ വിരസമായി തോന്നാം. പ്രത്യേകിച്ചും ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോൾ. അത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം? സാക്ഷാൽ ക്രിക്കറ്റ് ദൈവം പറയുന്നത് കേൾക്കൂ.

സച്ചിൻ ടെണ്ടുൽക്കർ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ട്വിറ്ററിലെ ഇപ്പോഴത്തെ ചർച്ച. രണ്ട് ദിവസം മുൻപാണ്‌ വിഡിയോ ഷെയർ ചെയ്തത്. ദൃശ്യങ്ങൾ പ്രകാരം സച്ചിനും കൂട്ടരും കാർ യാത്രയിലാണ്. പിന്നണിയിൽ മനോഹരമായ മറാത്തി ഗാനവും അതിനൊത്ത് നൃത്തം ചെയുന്ന സച്ചിനെയും കാണാൻ കഴിയും. പൂനെയിലേക്കുള്ള വഴിമധ്യ വാഹനം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നു. പിന്നാലെയാണ് സച്ചിൻ്റെ പോസ്റ്റ്.

‘പൂനെയിലേക്കുള്ള യാത്രാമധ്യ ഗതാഗതക്കുരുക്കിൽ കുടുങ്ങി, ഒരു മനോഹരമായ ഗാനം ആസ്വദിക്കാമെന്ന് വിചാരിച്ചു!’ – എന്ന തലക്കെട്ടോടെ സച്ചിൻ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ലക്ഷ കണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. ട്വീറ്റിന് കീഴിൽ കമെന്റുകളുടെ പ്രവാഹമാണ്. സച്ചിൻ കേൾക്കുന്ന പാട്ടിന്റെ തമിഴ്, ബംഗാളി പതിപ്പുകൾ ചിലർ പോസ്റ്റ് ചെയ്തു.

“കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നു…പഴയ ആംചി മുംബൈയെ ശരിക്കും മിസ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ പരമ്പരാഗത ഉത്സവങ്ങളും മനോഹരമായ ശിവജിയുടെ ജയന്തിയും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അതിമനോഹരമായ മഴയും ഓർമ്മവരുന്നു. ആ നാളുകൾ തിരികെ കിട്ടിയിരുന്നെങ്കിൽ…”ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തു. “ഹേമന്ത് മുഖർജിയുടെ ഐതിഹാസിക ഗാനം” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

]]>
‘തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്..’ ഇസ്രായേലിനെതിരെ സ്വര ഭാസ്കർ https://malayalees.ch/if-the-indian-right-wing-is-supporting-you-you-know-you-are-doing-something-wrong-swara-bhaskar/ Wed, 12 May 2021 06:04:31 +0000 https://malayalees.ch/?p=44038 ഫലസ്​തീനികൾക്കെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും അതിനെ പിന്തുണച്ചെത്തിയ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് നടിയും ആക്ടിവിസ്​റ്റുമായ സ്വര ഭാസ്​കർ. ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഇസ്രായേലിനൊപ്പമാണെങ്കില്‍ തീര്‍ച്ചയായും ഇസ്രായേൽ എന്തോ വലിയ തെറ്റു ചെയ്യുന്നുണ്ടെന്ന് തന്നെയാണ് അർത്ഥമെന്ന് സ്വര ട്വീറ്റ് ചെയ്തു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബോളിവുഡ് താരത്തിന്റെ വിമർശനം.

‘പ്രിയപ്പെട്ട ഇസ്രായേല്‍… ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ മനസിലാക്കിക്കൊള്ളൂ, തെറ്റ് തന്നെയാണ് നിങ്ങൾ ചെയ്യുന്നതെന്ന്, വലിയ തെറ്റ്…’ സ്വര ട്വീറ്റ് ചെയ്തു

തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്.. ഇസ്രായേലിനെതിരെ സ്വര ഭാസ്കർ

തിങ്കളാഴ്ച രാത്രി ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പത്ത് കുട്ടികളുൾപ്പെടെ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ചയും ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ഇന്നലെ രാവിലെ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു . അതേസമയം ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഫലസ്തീനികൾക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രായേൽ സേന കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ നിന്നും പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം.

]]>
ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ; 15 വര്‍ഷം പഴക്കുള്ള ട്വീറ്റിന് ലേലത്തുക 14.63 ലക്ഷം https://malayalees.ch/twitter-ceo-at-first-tweet-auction-the-15-year-old-tweet-fetched-rs-1463-lakh/ Mon, 08 Mar 2021 04:29:08 +0000 https://malayalees.ch/?p=41200 ലോകപ്രശസ്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ തന്‍റെ ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക്​ ഡോർസി. 2006 മാര്‍ച്ച് 22 നാണ് ഡോര്‍സി ട്വിറ്റര്‍ ആദ്യ പോസ്റ്റിട്ടത്. ‘just setting up my twttr’എന്ന് മാത്രമായിരുന്നു പോസ്റ്റ്. കഴിഞ്ഞ വെള്ളിയാണ് ഡോര്‍സി ട്വീറ്റുകളുടെ മാർക്കറ്റ്​ പ്ലേയ്​സിന്‍റെ ലിങ്കടക്കം ലേലത്തിന് വെച്ചത്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം 88,888.88 ഡോളർ വരെ ഓഫറായി അദ്ദേഹത്തിന് ലഭിച്ചു. ശനിയാഴ്​ച്ചയോടെ ഓഫർ രണ്ട്​ മില്യൺ ഡോളറായി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയില്‍ 14 കോടി 63 ലക്ഷം രൂപ.

ഒരു വെബ്​ സൈറ്റിലാണ്​ ജാക്ക്​ ഡോർസി തന്‍റെ ജനപ്രിയ ട്വീറ്റ്​ ‘നോൺ ഫങ്​ഗിബിൾ ടോക്കൺ (എൻ.എഫ്​.ടി) എന്ന വിഭാഗത്തിൽ വിൽക്കാനായി ലിസ്റ്റ്​ ചെയ്​തിരിക്കുന്നത്​.

വെബിലെ ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് മീഡിയകൾ എന്നിവയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്തുന്നതിന്​ ഡിജിറ്റൽ ഒപ്പുകളായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫയലുകളാണ് എൻ.‌എഫ്​.ടികൾ. അത്തരത്തിലുള്ള ഒരു കോപ്പി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ്​ ലേലത്തിൽ പ​ങ്കെടുക്കുന്നവരെ ആകർഷിക്കുന്നത്​.

പ്ലാറ്റ്‌ഫോമിലെ എക്കാലത്തെയും പ്രശസ്തമായ ട്വീറ്റുകളിൽ ഒന്നാണ് ഡോർസിയുടെ 15 വർഷം പഴക്കമുള്ള ട്വീറ്റ്. അതിനാൽ തന്നെ ലേലക്കാർക്ക്​ ഉയർന്ന വില പ്രതീക്ഷിക്കാം. ശനിയാഴ്ച വിളിക്കപ്പെട്ട ഏറ്റവും ഉയർന്ന ലേലത്തുക രണ്ട്​ മില്യൺ ഡോളറായിരുന്നു. ക്രിപ്​റ്റോ കറൻസിക്ക്​ തുടക്കമിട്ട് ലോകപ്രശസ്​തായ ‘ജസ്റ്റിൻ സൺ’ ആണ് ഏറ്റവും വലിയ തുക ലേലം വിളിച്ചിത്.

]]>
ട്വീറ്റിനെതിരെ പ്രതികരിച്ച വാമിഖയെ ബ്ലോക്ക് ചെയ്ത് കങ്കണ https://malayalees.ch/kangana-ranaut-blocks-wamikha-from-responding-to-tweet-wamikha-says-she-is-ashamed-to-have-once-been-a-fan-of-kangana/ Sat, 05 Dec 2020 05:20:18 +0000 https://malayalees.ch/?p=36351 ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി വാമിഖ ഗബ്ബി. കങ്കണ നടത്തുന്ന വിദ്വേഷ, വ്യാജ പ്രചരണങ്ങള്‍ക്കെതിരെയായാണ് വാമിഖ രംഗത്തെത്തിയത്. എന്നാല്‍ ഇതിനു പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തു. ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് മുത്തശ്ശിയെ അധിക്ഷേപിച്ചു കൊണ്ട് കങ്കണ നടത്തിയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വാമിഖയുടെ ട്വീറ്റ്.

ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് വാമിഖ ട്വീറ്റ് ചെയ്തു. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയത് ഏറെ ദുഃഖിപ്പിക്കുന്നുവെന്നും വാമിഖ ട്വീറ്റില്‍ കുറിച്ചു.

“ഒരിക്കല്‍ ഞാന്‍ ഇവരെ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നു. ഒരുപക്ഷെ ഉള്ളിലെത്തിയാല്‍ ചില മനുഷ്യര്‍ ഇങ്ങനെയായകുമായിരിക്കാം. വെറുപ്പ് മാത്രം ഉള്ളില്‍ നിറഞ്ഞ ഒരു സ്ത്രീയായി താങ്കള്‍ മാറിയതില്‍ എനിക്ക് ഏറെ വേദനയുണ്ട്”,ഇതാണ് വാമിഖയുടെ ട്വീറ്റ്.

”ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ എന്നോര്‍ത്ത് സന്തോഷിക്കുന്നു, മുമ്പ് നിലപാടുള്ള മറ്റു സത്രീകള്‍ക്ക് നല്‍കിയ മറുപടി പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നെങ്കില്‍ അത് എന്‍റെ ഹൃദയം തകര്‍ക്കുമായിരുന്നു. നിങ്ങളുടെ ഹൃദയത്തില്‍ സ്നേഹം നിറയാന്‍ ദൈവം അനുഗ്രഹിക്കട്ടെ”. വാമിഖ പിന്നീട് ട്വീറ്റ് ചെയ്തു.

]]>