tvm – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Feb 2024 12:17:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tvm – malayalees.ch https://malayalees.ch 32 32 500ൽ അധികം ഫൈൻ ആർട്സ് വർക്കുകൾ കാണാം; ഫെബ്രുവരി 12 മുതൽ 26 വരെ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ സീ – ആനുവൽ ഷോ 2024 https://malayalees.ch/college-of-fine-arts-trivandrum-annual-show-2024/ Sat, 10 Feb 2024 12:17:31 +0000 https://malayalees.ch/?p=96213 തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ്. രാജശ്രീ ഫെബ്രുവരി 12ന് 11 മണിക്ക് ഫൈൻ ആർട്സ് കോളജിലെ സെമിനാർ ഹാളിൽ വച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.

ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ ആർട് വർക്കുകൾ പ്രദർശിപ്പിക്കുന്നുണ്ട്. പെയിന്റിം​ഗ്, അപ്ലൈഡ് ആർട്ട്, ശിൽപകല എന്നീ ഡിപാർട്ടുമെന്റുകളിൽ നിന്നുമായി ഡിസൈൻസ്, ചിത്രങ്ങൾ, ശില്പങ്ങൾ, ഇൻസ്റ്റലേഷൻസ് എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് കോളജിന്റെ കലാപ്രവർത്തനങ്ങളുമായി സംവദിക്കാനുള്ള ഒരു വേദി കൂടിയാണ് ഈ പ്രദർശനം.

ആനുവൽ ഷോയുടെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള പ്രസന്റേഷനുകളും ചർച്ചകളും വർക് ഷോപ്പുകളും സംഘടിപ്പിക്കപ്പെടും. ഫെബ്രുവരി 16,17 തീയതികളിൽ എഫ്ഐഎൽസിഎ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന ഇൻറ്റർനാഷണൽ ഫോക്ലോർ ഷോർട്-ഡോക്യുമെൻററി ഫെസ്റ്റിവലും നടക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സിനിമാ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഇതുകൂടാതെ വിവിധ ദിവസങ്ങളിലായി മറ്റു സിനിമാ പ്രദർശനവും ഉണ്ടായിരിക്കും.

എക്സിബിഷനും അനുബന്ധ പരിപാടികളും എല്ലാവർക്കും കാണാം. രാവിലെ 10 മണി തൊട്ട് വൈകിട്ട് 7 വരേയാണ് ഗാലറിയിലെ പ്രദർശന സമയം. വർഷങ്ങളായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് നടത്തി വന്നിരുന്ന ആനുവൽ ഷോ കൊവിഡിനെ തുടർന്ന് 2020 മുതൽ സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. എന്നാൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പരിശ്രമത്തിൽ ‘സീ’ എന്ന ആനുവൽ ഷോ വീണ്ടും അരങ്ങേറാൻ പോവുകയാണ്.

]]>
ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40ാം ദിവസത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ https://malayalees.ch/man-arrested-in-pocso-case-on-40th-day-of-wifes-suicide/ Mon, 22 Aug 2022 05:06:35 +0000 https://malayalees.ch/?p=66801 ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40ാം ദിവസത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം നേമത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം നിവാസിയായ സനൂജിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്‌തത്. 

മുൻപും പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ഇപ്പോഴത്തെ കേസിൽ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയ പീഡിപ്പിച്ചത്. ഭാര്യയുടെ മരണശേഷം 40ാം ദിവസമാണ് പ്രതി പോക്‌സോ കേസ് പ്രകാരം അറസ്റ്റിലാകുന്നത്. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സനൂജിനെ അറസ്റ്റ് ചെയ്‌തത്.

]]>
മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി https://malayalees.ch/ksrtc-budget-tourism/ Thu, 18 Aug 2022 04:12:51 +0000 https://malayalees.ch/?p=66569 ആറന്മുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.

മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇതറിയപ്പെടുന്നു. ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കാം. മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം. മഹാഭാരത കാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്.

പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അഞ്ജാതവാസക്കാലത്ത് കൗരവർ കണ്ടെത്തും എന്ന് വന്നതിനാൽ പാണ്ഡവർ അപൂർണ്ണമാക്കി ഉപേക്ഷിച്ചുപോയി എന്ന് വിശ്വസിക്കപ്പെടുന്ന അപൂർവ്വമായ കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും ഈ തീർത്ഥാടനയാത്രയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

ആറൻമുള പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ 2022 ആഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാം. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറന്മുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും ഉള്ള സൗകര്യം തീർത്ഥാടകർക്ക് ലഭിക്കും.

യാത്രയിലുടനീളം സന്ദർശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കുന്നതാണ്. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിർമ്മിതിയുടെയും വിശദ വിവരങ്ങൾ ഈ ഓഡിയോ ടൂർ ഗൈഡിൽ നിന്ന് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി ഈ മെയിൽ – btc.ksrtc@kerala.gov.in

]]>
സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ ജൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നിർമ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രൻ https://malayalees.ch/gender-neutral-bus-shelter-will-be-constructed-at-cet-arya-rajendran/ Thu, 21 Jul 2022 07:56:55 +0000 https://malayalees.ch/?p=65191 തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയാണെന്നും നഗരസഭയുടെ നേതൃത്വത്തിൽ അവിടെ ജൻഡർ ന്യൂട്രൽ ആയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കുണ്ടെന്ന് കരുതുന്നവർ കാളവണ്ടി യുഗത്തിൽ തന്നെയാണ് ജിവിക്കുന്നതെന്നും അവർ വിമർശിച്ചു.

ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുൻ എം.എൽ.എ വി.ടി ബൽറാമും ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചിലർ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഇതിന് മറുപടിയായി വെയ്റ്റിംഗ് ഷെഡിൽ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

”വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സിഇടിയിലെ വിദ്യാർത്ഥികൾക്ക് അഭിവാദനങ്ങൾ”. ‍- വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ”CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു”. – ശബരീനാഥൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ആര്യ രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ.

അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങൾ.

]]>
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും https://malayalees.ch/president-ramnath-kovind-will-arrive-in-thiruvananthapuram-today/ Wed, 25 May 2022 04:37:46 +0000 https://malayalees.ch/?p=62369 രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്. തുടർന്ന് അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും.

ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിൽ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിനാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുന്നത്.

]]>
റര്‍ബന്‍ മിഷന്‍ ദുരുപയോഗം ചെയ്ത് വെള്ളനാട് പഞ്ചായത്ത്; പാഴാക്കിയത് 15 കോടി രൂപ https://malayalees.ch/vellanad-panchayat-misuses-ruben-mission-15-crore-wasted/ Wed, 13 Apr 2022 04:52:42 +0000 https://malayalees.ch/?p=60012 കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ റര്‍ബന്‍ മിഷന്‍ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത്. ജൈവകൃഷിയുടെ പേര് പറഞ്ഞ് 15 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് മുന്നൊരുക്കങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ പാഴായിപ്പോകുന്നത്.

പഞ്ചായത്തുകളുടെ സാമ്പത്തിക ഉന്നമനത്തിനും നൈപുണ്യവികസനത്തിനും പശ്ചാത്തലവികസനത്തിനുമായി 2015 ല്‍ ആവിഷ്‌കരിച്ച കേന്ദ്ര പദ്ധതിയാണ് റര്‍ബന്‍ മിഷന്‍. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്ക് ക്രിട്ടിക്കല്‍ ഗ്യാപ് ഫണ്ടെന്ന പേരില്‍ 15 കോടിയാണ് കേന്ദ്രം നല്‍കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ വെള്ളനാട് പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് വ്യാപകമായ ക്രമക്കേട് നടന്നത്.

വെള്ളനാട് പഞ്ചായത്തില്‍ ജൈവപച്ചക്കറി കൃഷി വ്യാപനത്തിനും വിപണത്തിനുമായി തയ്യാറാക്കിയ പദ്ധതിയിലാണ് വൻ തിരിമറി നടന്നത്. 2016-2017 വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപയ്ക്ക് വിത്തുകള്‍ വാങ്ങി. എന്നാല്‍ ഇവ എങ്ങും കൃഷി ചെയ്തതുമില്ല. നടപ്പിലാകാത്ത ഈ പദ്ധതിയുടെ പേരില്‍ വെള്ളനാട് പഞ്ചായത്ത് കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നു. 50 ലക്ഷത്തിന്റെ അടങ്കല്‍ തുകയിൽ 2018 ല്‍ പൂര്‍ത്തിയായ പദ്ധതി നാളിതുവരെ കൃഷിക്കാര്‍ക്കായി തുറന്നുനല്‍കിയിട്ടില്ല

വെള്ളനാട് പഞ്ചായത്തില്‍ ഉത്പാദിക്കുന്ന ജൈവ പച്ചക്കറികള്‍ നഗര പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് 61 ലക്ഷം രൂപ ചെലവിൽ 2018 ല്‍ വാങ്ങിയ എസി ഫ്രീസര്‍ ബസ് ഒരു ദിവസം പോലും നിരത്തിലിറങ്ങിയില്ല. ഇവ പലയിടങ്ങളിലായി കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്. വെള്ളനാട് പഞ്ചായത്തില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറികള്‍ വില്‍പ്പന നടത്താന്‍ തുടങ്ങിയ ഓര്‍ഗാനിക് ഔട്ട്‌ലറ്റുകൾ ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഒരു ഔട്ട്‌ലറ്റിന് വില ഒന്നര ലക്ഷം രൂപയാണ്.

]]>
തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി https://malayalees.ch/private-buses-ply-in-thiruvananthapuram/ Thu, 24 Mar 2022 04:26:00 +0000 https://malayalees.ch/?p=58977 ബസ് സമരം ഭാ​ഗികമെന്ന സൂചന നൽകി തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. മറ്റ് ജില്ലകളിലെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം.

ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം വൈകിയെന്ന് പറയാനാകില്ല. ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ട്. എല്ലാ മേഖലകളെയും ബാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കായി വേഗം വേഗം ചാര്‍ജ് കൂട്ടാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. ചാര്‍ജ് വര്‍ധനവുണ്ടാകില്ലെന്ന നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ സമരത്തിന് ന്യായീകരണമുണ്ടായേനെ. ഇനിയും ചര്‍ച്ച വേണമെന്നാണ് പറയുന്നതെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാണെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

]]>
തലസ്ഥാനത്ത് ടിപിആർ 48%, കർശന നടപടികളിലേക്ക് സർക്കാർ; 35 ക്ലസ്റ്ററുകൾ https://malayalees.ch/covid-tpr-raised-to-48-in-trivandrum/ Tue, 18 Jan 2022 12:59:15 +0000 https://malayalees.ch/?p=55669 തിരുവനന്തപുരത്ത് ടി പി ആർ 48 ആയി ഉയർന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാർ പരിപാടികൾ മാറ്റിവച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. രണ്ടിലൊരാൾക്ക് എന്ന തോതിൽ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും.

ആശുപത്രികൾ കോളജുകൾ ഉൾപ്പെടെ തിരുവനന്തപുരത്ത് 35 കൊവിഡ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത്.മാളുകളിൽ എണ്ണം നിയന്ത്രിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ അനുവദിക്കില്ല. സർക്കാർ യോഗങ്ങളെല്ലാം ഓൺലൈനിൽ നടത്തണം. സംഘടനകളുടെ യോഗം അംഗീകരിക്കില്ല.

വാഹനങ്ങളുടെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

]]>
തിരുവനന്തപുരത്ത് അതിശക്തമായ മഴ; വാമനപുരത്ത് ഉരുൾ പൊട്ടി, പലയിടത്തും വെള്ളക്കെട്ട് രൂക്ഷം https://malayalees.ch/heavy-rain-lashes-tvm/ Sat, 13 Nov 2021 12:38:35 +0000 https://malayalees.ch/?p=52469 തിരുവനന്തപുരം വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി നേരിടാൻ തിരുവനന്തപുരത്ത് കൺട്രോൾ റൂം സജ്ജമാക്കി. എല്ലാ മുൻകരുതലുകളും സ്വീകരിച്ചെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ഇതിനിടെ തിരുവനന്തപുരം മാമ്പഴക്കരയിൽ മണ്ണിടിഞ്ഞ് വീണ് ഫാമിലെ 25 ആടുകൾ ചത്തു. മാമ്പഴക്കര സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലയിൽ മണ്ണിടിഞ്ഞും വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറുട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

വിഴിഞ്ഞത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു.

]]>
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ https://malayalees.ch/zika-virus-tvm/ Thu, 22 Jul 2021 04:22:48 +0000 https://malayalees.ch/?p=47126 സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 41 പേർക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

അതേസമയം, സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക . തീവ്ര ഉറവിട നശീകരണ യജ്ഞം എന്ന പേരിൽ കൊതുകുകളുടെ ഇറവിടങ്ങൾ നശിപ്പിക്കുകയാണ് നഗരസഭ. തിരുവനന്തപുരം നഗരസഭ വളപ്പിൽ തന്നെ യജ്ഞത്തിന് തുടക്കം കുറിച്ചിരുന്നു.

മാലിന്യ നീക്കത്തിനൊപ്പം ഫോഗിംഗ് ഉൾപ്പെടെയുള്ള നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പൊതുജനങ്ങൾ സ്വന്തം വീടും പരിസരവും ശുചിയാക്കണമെന്ന് ഓർമിപ്പിച്ചിരുന്നു.

]]>