Turkey – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 May 2023 04:43:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Turkey – malayalees.ch https://malayalees.ch 32 32 തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്; ആശംസകളുമായി നേതാക്കൾ https://malayalees.ch/erdogan-wins-five-more-years-as-turkeys-president/ Mon, 29 May 2023 04:32:55 +0000 https://malayalees.ch/?p=81861 തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവാണ്. 47% വോട്ടുകളാണ് കിലിച്ദാറുലുവിന് ലഭിച്ചത്.

കിലിച്ദാറുലു (74) മുൻപു 3 തവണ എർദൊഗാനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത 5 വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോൾ നടന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാ‍ർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണു തുർ‍ക്കി മാറിയത്.

എർദൊഗാന് ആംശസകളുമായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ഡിബെയ്ബെ, പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ എന്നിവർ രംഗത്തെത്തി. പ്രസിഡന്റിന്റെ വിജയകരമായ പദ്ധതികളിലും നയങ്ങളിലും തുർക്കി ജനതയുടെ വിശ്വാസമാണ് ഈ വിജയമെന്ന് അബ്ദുൾ ഹമീദ് പറഞ്ഞു.

]]>
തുർക്കിയിലും സിറിയയിലും ഭൂചലനം; മരണം 3800 കടന്നു, ആയിരത്തോളം വീടുകൾ തകരാൻ സാധ്യതയെന്ന് യൂനിസെഫ് https://malayalees.ch/earthquakes-kill-over-3800-people-in-turkey-and-syria/ Tue, 07 Feb 2023 04:20:55 +0000 https://malayalees.ch/?p=75767 തുർക്കിയിലും സിറിയയിലും ഉണ്ടായ കനത്ത ഭൂചലനത്തിൽ മരണം 3800 പിന്നിട്ടു. ദുരന്തത്തിൽ ആയിരത്തോളം വീടുകൾ തകർന്ന് വീണിരിക്കുമെന്ന് അന്താരാഷ്ട്ര സംഘടനയായ യൂനിസെഫ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. 

ആയിരക്കണക്കിന് വീടുകൾ തകരാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവർത്തങ്ങളെ ബാധിക്കുന്നു എന്ന് യൂനിസെഫ് വ്യക്തമാക്കി. സിറിയയിലെയും തുർക്കിയെയിലെയും ചില ഭാഗങ്ങളിലും ഇതിനിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. താപനില പൂജ്യത്തിന് താഴെയായിരിക്കും എന്നാണ് പ്രവചനം.

തുർക്കിയിൽ മാത്രം ഇതുവരെ 5606 കെട്ടിടങ്ങൾ തകർന്നതായി രാജ്യത്തിന്റെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. വടക്കൻ സിറിയയിലും സമാനമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി തുർക്കിയിലേക്ക് രണ്ട് യുഎസ് സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റുകളെ അയക്കുമെന്ന് തുർക്കിയിലെ യുഎസ് അംബാസഡർ ജെഫ് ഫ്ലേക്ക് വ്യക്തമാക്കി.

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിലുണ്ടായത്. പിന്നീട് തീവ്രതയുള്ള നിരവധി തുടർചലനങ്ങൾ ഉണ്ടായി. ഇറാഖ്, ജോർജിയ, സൈപ്രസ്, ലെബനൺ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുർക്കിയിലും സിറിയയിലും നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങൾ നിലംപൊത്തി. ദുരന്ത മുഖത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ റെസ്ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ എമർജൻസി റെസ്‌പോൺസ് കോർഡിനേഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സർക്കാർ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി. സിറിയയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

]]>
വയറുവേദനയുമായി എത്തി 15 കാരന്റെ വയറ്റിൽ നിന്നും ചാർജിംഗ് കേബിൾ പുറത്തെടുത്ത് ഡോക്ടർ https://malayalees.ch/teen-in-turkey-admitted-with-stomach-pain-doctors-find-charging-cable/ Wed, 21 Dec 2022 12:15:47 +0000 https://malayalees.ch/?p=73199 കുട്ടികൾ കളിക്കുമ്പോൾ കൈയിലുള്ള സാധനങ്ങൾ വായിലിടുന്നത് പതിവാണ്. അബദ്ധത്തിൽ ഇത് വിഴുങ്ങുകയും ചില കുട്ടികളിൽ വയറുവേദന അനുഭവപ്പെടുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ കാണിക്കുകയും ഉചിതമായ ചികിത്സ തേടുകയുമാണ് പതിവ്. ചിലപ്പോഴെങ്കിലും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതും ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. കുട്ടികൾ കളിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്.

ഇപ്പോഴിതാ തുർക്കിയിൽ നിന്നുമുള്ള ഒരു വിചിത്രമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത് മൂന്നടി നീളമുള്ള ചാര്‍ജിംഗ് കേബിള്‍. കടുത്ത ഛര്‍ദ്ദിയുമായാണ് 15 വയസ്സുള്ള കുട്ടിയെ ദിയര്‍ബക്രിലെ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയില്‍ വയറിനുള്ളില്‍ കേബിളുണ്ടെന്ന് വ്യക്തമായതോടെ ശസ്ത്രക്രിയ നടത്തി അത് പുറത്തെടുത്തു. തുര്‍ക്കി പോസ്റ്റസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫറാത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ശസത്രക്രിയ നടന്നത്. എക്സ്റേ പരിശോധനയില്‍ വയറ്റില്‍ കേബിള്‍ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കോട്ടിംഗുള്ള കേബിള്‍ ദഹിക്കാതെ വയറ്റില്‍ കിടന്നു. കേബിളിന്റെ ഒരു ഭാഗം ചെറുകുടലില്‍ കുടുങ്ങി. അതുകൊണ്ടുതന്നെ അത് പുറത്തെടുക്കുന്ന നടപടിക്രമം ഏറെ സങ്കീര്‍മായിരുന്നുവെന്ന് ഡോ.യാസര്‍ ഡോഗന്‍ പറഞ്ഞു. ചാർജിംഗ് കേബിളിനൊപ്പം കുട്ടിയുടെ വയറ്റിൽ നിന്ന് ഹെയർപിൻ നീക്കം ചെയ്തു. എന്നാൽ ചാർജിംഗ് കേബിൾ പോലുള്ള വലിയ വസ്തു എങ്ങനെയാണ് കുട്ടിയുടെ വയറ്റിൽ കയറിയതെന്ന് അറിവായിട്ടില്ല.

]]>
തുര്‍ക്കിയില്‍ 5.9 തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക് പരുക്ക് https://malayalees.ch/earthquake-in-turkey-with-a-magnitude-of-5-9/ Thu, 24 Nov 2022 04:26:27 +0000 https://malayalees.ch/?p=71778 തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 68 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. വടക്കുകിഴത്ത് തുര്‍ക്കിയില്‍ ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. ഇസ്താംബൂളില്‍ നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ അകലെ ദൂസ് പ്രവിശ്യയിലെ ഗോള്‍കായ നഗരത്തിലാണ് ഭൂചലനമുണ്ടായത്.

പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ഭൂചലനം. വലിയ ശബ്ദവും കെട്ടിടങ്ങള്‍ തകരുന്നതും കണ്ട് പരിഭ്രാന്തരായ ആളുകള്‍ ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും പരുക്കേറ്റത്. പല ആളുകളും ഫഌറ്റുകളിലെയും മറ്റും ഉയരങ്ങളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

വലിയ ഭൂചലനത്തിന് പിന്നാലെ തുടര്‍ച്ചയായ ചെറുചലനങ്ങളും വിവിധ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേത്ത് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ നഗരത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

]]>
ഇസ്രായേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് തുർക്കി https://malayalees.ch/israel-announces-restoration-of-full-diplomatic-ties-with-turkey/ Thu, 18 Aug 2022 04:14:17 +0000 https://malayalees.ch/?p=66572 നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിക്കാൻ തുർക്കി-ഇസ്രായേൽ ധാരണ. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം സഹായിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡിന്റെ ഓഫിസ് അറിയിച്ചു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരു രാജ്യങ്ങളും അംബസഡർമാരെയും നിയമിക്കും.

ലാപിഡും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉർദുഗാനും തമ്മിൽ ചർച്ച നടത്തിയിരുന്നു. പലസ്തീൻ വിഷയം തുർക്കി ഉപേക്ഷിക്കുക‍യാണെന്ന് ഇതിന് അർത്ഥമില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രി കാവൂസ് ഓഗ് ലു പറഞ്ഞു.

2018ൽ യു.എസ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ അറുപതോളം പലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും അംബാസഡർമാരെ പുറത്താക്കിയത്.ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് കഴിഞ്ഞ മാർച്ചിൽ തുർക്കി സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ 10 വർഷത്തോളമായി നിലനിൽക്കുന്ന സംഘർഷാവസ്ഥക്ക് അയവുവന്നത്.

]]>
തുര്‍ക്കി അയഞ്ഞു; സ്വീഡനും ഫിന്‍ലന്‍ഡും ഉടന്‍ നാറ്റോ സഖ്യത്തിലേക്ക് https://malayalees.ch/sweden-finland-to-be-invited-to-become-nato-members-today/ Wed, 29 Jun 2022 04:31:27 +0000 https://malayalees.ch/?p=64036 നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഫിന്‍ലന്‍ഡിനോയും സ്വീഡനേയും ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാകുന്നത്. അടുത്ത ദിവസം തന്നെ ഇരുരാജ്യങ്ങളേയും സഖ്യത്തിലേക്ക് ക്ഷണിക്കുമെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

ആയുധ കയറ്റുമതി, തീവ്രവാദത്തിനെതിരായ പോരാട്ടം മുതലായ വിഷയങ്ങളില്‍ തുര്‍ക്കിക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ചതോടെയാണ് ഫിന്‍ലന്‍ഡിനും സ്വീഡനും നാറ്റോയില്‍ പ്രവേശിക്കാന്‍ വഴിയൊരുങ്ങിയത്. തുര്‍ക്കിയുടെ ആവശ്യങ്ങളിലൂന്നി തുര്‍ക്കിയും സ്വീഡനും ഫിന്‍ലന്‍ഡും കരാറില്‍ ഒപ്പുവച്ചു. ഇനി ഈ രാജ്യങ്ങളുടെ നാറ്റോ പ്രവേശനം വളരെ വേഗത്തില്‍ സാധ്യമാകുമെന്ന് മാഡ്രിഡില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

പികെകെയ്ക്കും മറ്റ് കുര്‍ദിഷ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ രണ്ട് നോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചതായി അല്‍പ സമയം മുന്‍പാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദൊഗന്‍ പ്രഖ്യാപിച്ചത്. 2019ല്‍ സിറിയയിലേക്കുള്ള അങ്കാറയുടെ സൈനിക നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധം പിന്‍വലിക്കാനും ഇരുനോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചു.

]]>
ഖഷോഗി വധത്തില്‍ അയഞ്ഞ് തുര്‍ക്കി; സൗദിയിലെത്തി സല്‍മാന്‍ രാജകുമാരനെ പുണര്‍ന്ന് എര്‍ദൊഗന്‍ https://malayalees.ch/turkey-and-saudi-arabia-reset-relations/ Sat, 30 Apr 2022 08:21:48 +0000 https://malayalees.ch/?p=61050 മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉലഞ്ഞ തുര്‍ക്കി- സൗദി അറേബ്യ ബന്ധം വീണ്ടും ഉറപ്പിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എന്‍ദൊഗന്‍ സൗദി അറേബ്യയിലെത്തി. രാജ്യത്തെത്തിയ എര്‍ദൊഗനെ സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. എല്ലാ മേഖലകളിലും സൗദിയും തുര്‍ക്കിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് രണ്ട് നേതാക്കളും തമ്മില്‍ ധാരണയായി.

രാഷ്ട്രീയം, സൈനികം, സമ്പദ്‌വ്യവസ്ഥ, സംസ്‌കാരം എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിച്ചുള്ള ഒരു പുതുയുഗം പിറക്കാനിരിക്കുകയാണെന്ന് എര്‍ദൊഗന്‍ പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും തുര്‍ക്കി തിരിച്ചടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ബന്ധം ഊട്ടിയുറപ്പിക്കാന്‍ എര്‍ദൊഗന്‍ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടത്. തുര്‍ക്കിഷ് ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണിയാണ് സൗദി അറേബ്യ. സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക വഴി തുര്‍ക്കിഷ് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ സ്ഥിരത കൈവരിക്കാനാകുമെന്നാണ് എര്‍ദൊഗന്‍ പ്രതീക്ഷിക്കുന്നത്.

2018 ഒക്ടോബര്‍ മാസത്തിലാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമായിരുന്നു. സൗദി ആവശ്യപ്പെട്ടത് പ്രകാരം ഖഷോഗി കൊലപാതകത്തിലെ 26 പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ വിചാരണ സൗദിക്ക് കൈമാറാമെന്ന് തുര്‍ക്കി സമ്മതിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന് കാരണമായിരുന്നു.

]]>
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുർക്കിയിലെ 24-കാരി https://malayalees.ch/tallest-living-woman-now-hails-from-turkey-the-country-of-the-tallest-living-man/ Thu, 14 Oct 2021 07:34:58 +0000 https://malayalees.ch/?p=50968 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുർക്കിയിലെ റുമെയ്സ ഗെൽഗിയെ സ്ഥിരീകരിച്ചു. 215.16 സെന്റിമീറ്ററാണ് (7 അടി 0.7 ഇഞ്ച്) റുമെയ്സയുടെ ഉയരം. രണ്ടാം തവണയാണ് ഈ 24 കാരി ഗിന്നസ് റെക്കോർഡ് തകർക്കുന്നത്.

18 ആം വയസിലാണ് ആദ്യമായി ഗിന്നസ് റെക്കോർഡ് തേടി എത്തുന്നത്. 2014 ൽ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയായി ഗെൽഗിയെ തിരഞ്ഞെടുത്തിരുന്നു. വളർച്ച വേഗത്തിലാക്കുന്ന വീവർ സിൻഡ്രോം എന്ന അപൂർവ രോഗമാണ് ഗെൽഗിയുടെ അവസ്ഥയ്ക്ക് കാരണം. അസ്ഥിക്ക് ബലക്കുറവ് പോലുള്ള രോഗങ്ങൾക്കും ഈ അവസ്ഥ കാരണമാകും. വീൽചെയറിന്റെ സഹായം ഗെൽഗിക്ക് അനിവാര്യമാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട ഒരു വിഡിയോയിൽ സ്കോളിയോസിസ് പോലുള്ള ഗുരുതരമായ ശാരീരിക രോഗങ്ങളോടെയാണ് താൻ ജനിച്ചതെന്നും, തനിക്കാണ് തുർക്കിൽ ആദ്യമായി ഈ രോഗം ബാധിച്ചതെന്നും ഗെൽഗി പറയുന്നു.

]]>
യു.എന്നിലെ കശ്മീർ പരാമർശം: ഉർദുഗാന് ശക്തമായ മറുപടിയുമായി ഇന്ത്യ https://malayalees.ch/india-reply-to-erdogan/ Thu, 24 Sep 2020 04:51:22 +0000 https://malayalees.ch/?p=32242 ഉർദുഗാന്റെ പരാമർശം അസ്വീകാര്യമാണെന്നും തുർക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കാൻ പഠിക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി

ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ കശ്മീർ സംബന്ധിച്ച് പരാമർശം നടത്തിയ തുർക്കി പ്രസിഡണ്ട് ത്വയ്യിബ് ഉർദുഗാനെതിരെ ഇന്ത്യ. ഉർദുഗാന്റെ പരാമർശം അസ്വീകാര്യമാണെന്നും തുർക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കാൻ പഠിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു.

കശ്മീർ പ്രശ്‌നം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രശ്‌നപരിഹാരം ദക്ഷിണേഷ്യയുടെ സമാധാനത്തിന് അനിവാര്യമാണെന്നുമായിരുന്നു യു.എൻ ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ ഉർദുഗാൻ പറഞ്ഞത്. കശ്മീരികളുടെ അഭിപ്രായം കൂടി മുഖവിലക്കെടുത്ത് സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് തങ്ങളുടേതെന്നും തുർക്കി പ്രസിഡണ്ട് പറഞ്ഞു.

ഉർദുഗാന് പിന്തുണയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രംഗത്തുവന്നിരുന്നു. കശ്മീരി ജനങ്ങളുടെ സ്വയം നിർണയാവകാശത്തിനുള്ള പോരാട്ടത്തിന് കരുത്തേകുന്നതാണ് തുർക്കിയുടെ നിലപാട് എന്നായിരുന്നു ഇംറാന്റെ പ്രതികരണം.

]]>
കരിങ്കടലിൽ വന്‍ പ്രകൃതിവാതക ശേഖരം; കണ്ടെത്തലുമായ് തുർക്കി https://malayalees.ch/turkey-2/ Sat, 22 Aug 2020 05:08:16 +0000 https://malayalees.ch/?p=30637 2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാൻ സാധിക്കുമെന്നും കരിങ്കടലിൽ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പ്രത്യാശ പങ്കുവെച്ചു

കരിങ്കടലിൽ വന്‍ പ്രകൃതിവാതക ശേഖരമുള്ളതായി തുര്‍ക്കിയുടെ കണ്ടെത്തല്‍. 2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാൻ സാധിക്കുമെന്നും കരിങ്കടലിൽ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പ്രത്യാശ പങ്കുവെച്ചു.

കണ്ടെത്തിയ വാതക ശേഖരത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വേർതിരിച്ചെടുക്കാന്‍ സാധിച്ചാൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ തുര്‍ക്കിയെ സഹായിക്കും. കണ്ടെത്തിയ വാതകത്തിന്‍റെ അളവ് 320 ബില്യൺ ക്യുബിക് മീറ്ററാണെന്നും അത് രാജ്യത്തെ പ്രാദേശിക ഊർജ്ജ കേന്ദ്രമാക്കി മാറ്റുകയും സാമ്പത്തിക സ്രോതസായി ഉപയോഗപ്പെടുത്താന്‍ സാധിക്കgമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

]]>