Turkey Syria earthquake – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 09:04:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Turkey Syria earthquake – malayalees.ch https://malayalees.ch 32 32 വീണ്ടും ഭൂകമ്പബാധിതർക്ക് സഹായമായി റൊണാൾഡോ; ഇത്തവണ അയച്ചത് ഒരു വിമാനം നിറയെ സാധനങ്ങൾ https://malayalees.ch/cristiano-ronaldo-sends-aid-to-turkey-and-syria/ Mon, 06 Mar 2023 09:04:40 +0000 https://malayalees.ch/?p=77461 അൻപത്തിനായിരത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും സഹായവുമായി ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതർക്ക് അത്യാവശ്യമായി വേണ്ട ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. Cristiano Ronaldo sends aid to Turkey and Syria

ഇത് ആദ്യമായല്ല ഭൂകമ്പ ബാധിതർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ സഹായം നൽകുന്നത്. തുർക്കിയിലും സിറിയിലും ഭൂകമ്പം ഉണ്ടായതിന് രണ്ടാമത്തെ ദിവസം ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയുടെ ടർക്കിഷ് ഗോൾകീപ്പർ മെറിഹ് ഡെമിറൽ താരത്തെ ബന്ധപ്പെട്ടിരുന്നു. തുടർന്ന്, ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കുള്ള സഹായത്തിനായുള്ള ധനസമാഹാരത്തിന്റെ ലേലത്തിൽ വെക്കുന്നതിനായി റൊണാൾഡോ തന്റെ ജേഴ്‌സി നൽകിയിരുന്നു. മെസ്സിയും നെയ്മറും അന്ന് തങ്ങളുടെ ജേഴ്സികൾ ലേലത്തിനായി നല്കയിരുന്നു.

കൂടാതെ, ഇറ്റാലിയൻ ലീഗിൽ നിന്ന് പൗലോ ഡിബാല, പോൾ പോഗ്ബ, ഏഞ്ചൽ ഡി മരിയ എന്നിവരും ജേഴ്സികൾ നൽകി. ലിയനാർഡോ ബോണൂച്ചി, ഡാനിലോ, ഫെഡറിക്കോ ചീസ, ഡുസാൻ വ്ലഹോവിച്ച് തുടങ്ങി ഒട്ടനവധി താരങ്ങൾ നീക്കത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഒപ്പിട്ട ഷർട്ടുകൾ സംഭാവന ചെയ്തിരുന്നു. ജിയാൻലൂജി ബഫൺ ഒപ്പിട്ട ഒരു ജോടി ഗ്ലോവുകളും അന്ന് ലേലത്തിന്റെ ഭാഗമായി ഡെമിറലിന് ലഭിച്ചു.

]]>
തുർക്കിക്കും സിറിയക്കും കൈത്താങ്ങായി സൗദി അറേബ്യ; 48 മില്യൺ ഡോളർ പദ്ധതികളിൽ ഒപ്പുവെച്ചു https://malayalees.ch/saudi-arabia-signs-48-million-projects-for-syria-and-turkey/ Tue, 21 Feb 2023 07:22:29 +0000 https://malayalees.ch/?p=76631 ഭൂചലനം കനത്ത നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായ ഹസ്തമേകാൻ സൗദി അറേബ്യ. 48.8 മില്യൺ ഡോളർ (ഏകദേശം 400 കോടി ഇന്ത്യൻ രൂപ) ചെലവ് വരുന്ന പദ്ധതികളിലാണ് സൗദി ഒപ്പു വെച്ചത്. സൗദി മാധ്യമമായ അൽ-ഇഖ്ബാരിയ ടിവിയാണ് ഈ പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. 

ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 3,000 താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് കുരഛ്‌ഗ് ദിവസങ്ങൾക്ക് മുൻപ് സൗദി പ്രഖ്യാപിച്ചിരുന്നു. രണ്ട് രാജ്യങ്ങളിലെയും ദുരന്തബാധിതർക്ക് 100 മില്യൺ ഡോളർ സഹായം യുഎഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

തെക്കൻ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലും ഏകദേശം 46000 മരണം സംഭവിച്ചിട്ടുണ്ട്.

]]>
‘അനുജന് സംരക്ഷണമൊരുക്കി ഏഴുവയസുകാരി’; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍ https://malayalees.ch/sister-uses-her-hands-to-protect-her-brothers-head-on-turkey-earthquake/ Wed, 08 Feb 2023 12:27:24 +0000 https://malayalees.ch/?p=75860 തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത് സംബന്ധിച്ച വാർത്ത ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 17 മണിക്കൂറോളമാണ് കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് സഹോദരങ്ങള്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ഒടുവില്‍ രക്ഷാപ്രവര്‍ത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ നിന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7800ലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രസവിച്ച് മണിക്കൂറുകൾ പോലും തികയാത്ത കുഞ്ഞിനെയാണ് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

]]>
ഭൂകമ്പം; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു https://malayalees.ch/earthquake-turkey-syria-death-toll-rises/ Wed, 08 Feb 2023 04:32:28 +0000 https://malayalees.ch/?p=75819 ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു. ഇരുരാജ്യങ്ങളിലുമായി 7,900 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.
തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി. 

വടക്കൻ സിറിയയിൽ മരണസംഖ്യ 1,900 കടന്നു തുർക്കിയിൽ പരുക്കേറ്റവരുടെ എണ്ണം 32,000 പിന്നിട്ടു. മരണ സംഖ്യ ഇനിയും കൂടുമെന്ന് തുർക്കിയുടെ ആരോഗ്യ മന്ത്രി അറിയിച്ചു. നിലം പൊത്തിയത് പതിനോരായിരത്തിലേറെ കെട്ടിടങ്ങൾ. ഇരുരാജ്യങ്ങളിലൂമായി ലക്ഷക്കണക്കിന് പേരെ ഭൂകമ്പം ബാധിച്ചു. ഇരുപത്തി അയ്യായിരത്തിലേറേപ്പേർ രക്ഷാപ്രവർത്തകർ തുർക്കിയിലെത്തി. കൊടും തണുപ്പും തകർന്ന റോഡുകളും രക്ഷാദൗത്യത്തെ കൂടുതൽ ദുഷ്‌കരമാക്കി. അടിയന്തര രക്ഷാപ്രവർത്തനത്തിനും ചികിൽസക്കുമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി.


ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു. ഇരുരാജ്യങ്ങളിലുമായി 7,900 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.
തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി. ( earthquake turkey syria death toll rises )

വടക്കൻ സിറിയയിൽ മരണസംഖ്യ 1,900 കടന്നു തുർക്കിയിൽ പരുക്കേറ്റവരുടെ എണ്ണം 32,000 പിന്നിട്ടു. മരണ സംഖ്യ ഇനിയും കൂടുമെന്ന് തുർക്കിയുടെ ആരോഗ്യ മന്ത്രി അറിയിച്ചു. നിലം പൊത്തിയത് പതിനോരായിരത്തിലേറെ കെട്ടിടങ്ങൾ. ഇരുരാജ്യങ്ങളിലൂമായി ലക്ഷക്കണക്കിന് പേരെ ഭൂകമ്പം ബാധിച്ചു. ഇരുപത്തി അയ്യായിരത്തിലേറേപ്പേർ രക്ഷാപ്രവർത്തകർ തുർക്കിയിലെത്തി. കൊടും തണുപ്പും തകർന്ന റോഡുകളും രക്ഷാദൗത്യത്തെ കൂടുതൽ ദുഷ്‌കരമാക്കി. അടിയന്തര രക്ഷാപ്രവർത്തനത്തിനും ചികിൽസക്കുമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

Strange Waterfalls On Earth In Hindi Travel Nfx

https://imasdk.googleapis.com/js/core/bridge3.554.2_en.html#goog_1326394609

00:00PreviousPauseNext

00:12 / 04:48UnmuteFullscreen

Copy video url

Play / Pause

Mute / Unmute

Report a problem

Language

Share

Vidverto Playerമരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയുമായാണു ഇന്ത്യൻ കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്. ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. . ദുരന്തമേഖലയിൽ താൽക്കാലിക ആശുപത്രിയും കരസേന സ്ഥാപിക്കും. വെന്റിലേറ്ററുകൾ, എക്‌സ്‌റേ യന്ത്രങ്ങൾ, ഓക്‌സിജൻ പ്ലാന്റ് എന്നിവയടക്കം സജ്ജമാക്കും.

]]>
മരണസംഖ്യ എട്ടിരട്ടി വരെ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ; വേദനയായി തുർക്കിയും സിറിയയും https://malayalees.ch/turkey-earthquake-death-toll-could-increase-eight-fold/ Tue, 07 Feb 2023 09:25:57 +0000 https://malayalees.ch/?p=75801 തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തെ ദുർഘടമാക്കുന്നുണ്ട്. കൂടാതെ, ധാരാളം കെട്ടിടങ്ങൾ തകർന്നതിനാൽ രക്ഷപെടുത്തുന്നവരെ പുനരധിവസിപ്പിക്കതിൽ പ്രതിസന്ധിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘം തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

ഭൂചലനത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്, അതിനാൽ ആദ്യ ഘട്ടത്തിൽ ലഭിച്ച 2600 എന്ന പ്രാരംഭ കണക്കുകളിൽ നിന്ന് എട്ട് മടങ്ങ് വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്മോൾവുഡ് വ്യക്തമാക്കി. വീടുകളിലേക്ക് തിരികെ പോകാൻ സാധിക്കാതെ ജനങ്ങൾ സംഘം ചേർന്ന് നിക്കുന്നത് ശ്വാസകോശ രോഗങ്ങൾ പടർത്തുന്ന വൈറസിന്റെ വ്യാപനത്തിന് കാരണമായേക്കാം എന്ന് കാതറിൻ സൂചിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ റിക്ടർ സ്‌കൈലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം നാലിന് മുകളിൽ രേഖപ്പെടുത്തപ്പെട്ട നൂറോളം തുടർചലങ്ങൾ
ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാക്ക്, തായ്വാൻ, ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി, ഇറ്റലി, ഗ്രീസ്, അമേരിക്ക തുടങ്ങിയ ഒട്ടനവധി രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.

നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സർക്കാർ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി.

]]>