turbulence – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Jun 2023 04:58:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png turbulence – malayalees.ch https://malayalees.ch 32 32 30000 അടി ഉയരത്തില്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക് https://malayalees.ch/british-airways-suffers-turbulence-crew-member-hospitalized/ Tue, 20 Jun 2023 04:32:45 +0000 https://malayalees.ch/?p=82979 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. 30000 അടി ഉയരത്തില്‍ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ബംഗാള്‍ ഉള്‍ക്കടലിന് മീതെ ആകാശച്ചുഴിയില്‍ പെട്ടതോടെ വിമാനം സിംഗപ്പൂരില്‍ തന്നെ ഇറക്കി. ഏതാണ്ട് മൂന്ന് മണിക്കൂറോളം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങി.

അപകടകരമായ തരത്തില്‍ വിമാനം കുലുങ്ങിയതായും അഞ്ചടി താഴേക്ക് പോയതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു. ജീവനക്കാരന് പുറമേ യാത്രക്കാര്‍ക്കും പരുക്കുകളുണ്ട്. ഇവരുടെ നില ഗുരുതരമല്ല. ഗുരുതരമായി പരുക്കേറ്റയാളുടെ കണങ്കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും അപകടത്തില്‍ ക്ഷമാപണം നടത്തുന്നതായും ബ്രിട്ടീഷ് എയര്‍വേയ്‌സ് പ്രതിനിധി അറിയിച്ചു.

]]>
സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പുറത്ത് https://malayalees.ch/panic-moments-from-spicejet-aircraft-amid-severe-turbulence/ Mon, 02 May 2022 08:26:28 +0000 https://malayalees.ch/?p=61115 മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങൾ ചിതറിക്കിടക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. പരിഭ്രാന്തരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

ആകാശച്ചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞപ്പോൾ മുകളിലിരുന്ന ബാഗുകൾ ഉൾപ്പെടെ താഴെ വീണ് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ പത്ത് പേരുടെ പരുക്ക് സാരമുള്ളതായാണ് റിപ്പോർട്ട്.

അതേസമയം മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം ആടിയുലഞ്ഞതെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്‌പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്.

]]>