Trump – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Jul 2022 04:29:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Trump – malayalees.ch https://malayalees.ch 32 32 ഇവാന ട്രംപ് അന്തരിച്ചു https://malayalees.ch/ivana-trump-passes-away/ Fri, 15 Jul 2022 04:29:03 +0000 https://malayalees.ch/?p=64861 ഫാഷൻ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുൻ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന ട്രംപ്.

‘ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്‌നേഹിക്കുന്നവരെ ഞാൻ അറിയിക്കുന്നു’- ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് മരണവാർത്ത അറിയിച്ചതിങ്ങനെ.

മുൻപ് ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാൽദോവിൽ 1949 ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യൻ ജൂനിയർ നാഷ്ണൽ സ്‌കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്. 1977ലാണ് ട്രംപും ഇവാനയും വിവാഹിതരാകുന്നത്. 1980 കളിൽ ട്രംപിന് മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒപ്പം നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് ഇവാന.

ട്രംപ് ടവർ, ട്രംപ് താജ്, ട്രംപ് ഓർഗനൈസേഷൻ എന്നിങ്ങനെ ട്രംപ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇവാന.

1992 ൽ ഇരുവരും ബന്ധം വേർപെടുത്തുകയും ചെയ്തു. മൂന്ന് മക്കളാണ് ഇരുവർക്കും ഉള്ളത്. ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക്ക്.

]]>
തന്‍റെ വാദം ശരി, വൈറസ് ചോര്‍ന്നത് ചൈനീസ് ലാബില്‍ നിന്ന്: ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ് https://malayalees.ch/coronavirus-donald-trump-says-he-was-right-about-china-virus-coming-from-wuhan-lab-remark/ Fri, 04 Jun 2021 13:35:46 +0000 https://malayalees.ch/?p=45140 കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്ന് പടര്‍ന്നതാണെന്ന തന്‍റെ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ചൈന, അവര്‍ മൂലം ഉണ്ടായ മരണങ്ങള്‍ക്കും നാശത്തിനും പകരമായി ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ട്രംപ് പറഞ്ഞു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. “ശത്രുവായി പറയപ്പെടുന്നവർ പോലും ഇപ്പോൾ ഞാൻ പറഞ്ഞത് ശരിവെക്കുകയാണ്. കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളുടെയും മരണങ്ങളുടെയും ഉത്തരവാദിത്തം ചൈനയുടെ മേൽ ചുമത്തണം. യു.എസിനും ലോകരാഷ്ട്രങ്ങൾക്കുമായി ചൈന 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം,”ട്രംപ് വ്യക്തമാക്കി. വൈറസ് ചൈന നിർമിച്ചതാണെന്ന ആരോപണം ട്രംപ് തുടക്കം മുതൽക്കേ ഉയർത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ‘ചൈനീസ് വൈറസ്’ എന്ന പ്രയോഗം വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയതുമാണ്.

ചൈനയിലെ ലാബിൽ നിന്നാണ് സാർസ് കോവ്-2 വൈറസ് പുറത്തുവന്നതെന്ന് ബ്രിട്ടീഷ് ഗവേഷകരാണ് ഏറ്റവുമൊടുവിലായി വാദമുയർത്തിയത്. വവ്വാലുകളിൽ നിന്നാണ് വൈറസ് ബാധയെന്ന് പിന്നീട് വരുത്തിത്തീർക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാൽ, ലാബിലുണ്ടായതാണ് എന്ന വാദം ലോകാരോഗ്യ സംഘടന നേരത്തെ തള്ളിയിരുന്നു. അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികളോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിട്ടുണ്ട്. ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറുമായ ഡോ. ആന്തണി ഫൗച്ചിയും പുനരന്വേഷണം വേണമെന്ന് ഡബ്ല്യു.എച്ച്.ഒ.യോട് അഭ്യര്‍ഥിച്ചിരുന്നു.

]]>
”ഏറ്റവും മോശം പ്രസിഡന്റ്”; ട്രംപിനെ ഇകഴ്ത്തി ആകാശത്ത് ബാനറുകൾ https://malayalees.ch/worst-president-ever-pathetic-loser-planes-fly-sky-banners-near-donald-trumps-florida-residence/ Tue, 26 Jan 2021 11:43:08 +0000 https://malayalees.ch/?p=39168 മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇകഴ്ത്തി ഫ്ലോറിഡയിലെ മാർ-എ-ലാഗോ ഗോൾഫ് റിസോർട്ടിന് മുകളിൽ സ്കൈ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. “അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റ്”, “ട്രംപ് , നിങ്ങളൊരു തോൽവിയാണ്. മോസ്കോയിലേക്ക് മടങ്ങിപ്പോകൂ” തുടങ്ങിയ വാചകങ്ങളോടെയാണ് കഴിഞ്ഞ ദിവസം ആകാശത്ത് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് മുമ്പേ തന്നെ, വിശ്രമത്തിനായി ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിനു സമീപത്തെ ദ്വീപിലേക്ക് പോവുകയായിരുന്നു. എന്നാൽ, മാർ-എ-ലാഗോ റിസോർട്ടിൽ ഉള്ള ട്രംപ് ആകാശത്ത് പ്രത്യക്ഷപ്പെട്ട ബാനറുകൾ കണ്ടിട്ടുണ്ടോ എന്നതുസംബന്ധിച്ച വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല.

സ്കൈ ബാനറുകളുമായി പറന്ന വിമാനങ്ങൾക്ക് പിറകിൽ ആരാണ് എന്നതിനെ കുറിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല. ട്രംപിന് മാർ-എ-ലാഗോയിലേക്ക് ഹൃദ്യമായ സ്വാഗതം എന്ന തലക്കെട്ടോടെ സ്കൈ ബാനറുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

]]>
ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ല: മൈക്ക് പെന്‍സ് https://malayalees.ch/mike-pence-wont-act-to-remove-donald-trump-says-nation-needs-healing/ Wed, 13 Jan 2021 04:29:11 +0000 https://malayalees.ch/?p=38481 ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇംപീച്മെന്‍റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണം. ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തും. ഇരുപക്ഷത്തിന്‍റെയും സമ്മർദത്തിന് വഴങ്ങില്ല. പെന്‍സ് പറഞ്ഞു.

കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചുവരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കർ നാൻസി പെലോസിക്ക് പെന്‍സ് അയച്ച കത്തിൽ എഴുതി. ഈ സമയത്ത് കൂടുതൽ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെൻസ് പറഞ്ഞു.

]]>
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രംപിന് അനിശ്ചിതകാല വിലക്ക് https://malayalees.ch/facebook-bans-donald-trump-indefinitely/ Fri, 08 Jan 2021 04:25:59 +0000 https://malayalees.ch/?p=38246 സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് തലസ്ഥാനത്തെ ട്രംപ് അനുകൂലികളുടെ അക്രമത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് ‘അനിശ്ചിതകാല’ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 മണിക്കൂര്‍ നേരത്തേക്കാണ് നേരത്തെ വിലക്കുണ്ടായിരുന്നത്. ഇത് നീട്ടാന്‍ തീരുമാനിച്ചു എന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വിലക്ക് തുടരും എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

അതിനിടെ, ട്രംപിന്റെ തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച് അനുയായികള്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ ഹില്ലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ നാലു പേരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒരു മണിയോടെ ആയിരുന്നു രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ആക്രമണം. സംഭവത്തിന് പിന്നാലെ തലസ്ഥാനമായ വാഷിങ്ടണില്‍ പതിനഞ്ചു ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
”ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും”, 2024ഓടെ അധികാരത്തിലേക്ക് മടങ്ങുമെന്ന് ട്രംപ് https://malayalees.ch/donald-trump-suggests-2024-presidential-bid-ill-see-you-in-four-years/ Thu, 03 Dec 2020 04:54:06 +0000 https://malayalees.ch/?p=36212 2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. “വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും.” വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.

അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരിക. അതിന് മുന്നോടിയായി പരമാവധി ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിപാടിയുടെ ലൈവ് വീഡിയോ ഓഖ്‌ലഹോമ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ അംഗം പാം പൊള്ളാർഡ് പുറത്തുവിട്ടിരുന്നു.പരിപാടിയിൽ പങ്കെടുക്കുന്ന പലരും മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. അടഞ്ഞുകിടക്കുന്ന ഹാളിലേക്ക് നിരവധി പേര് തള്ളിക്കയറുന്നതായും വിഡിയോയിൽ കാണാം.

അമേരിക്കയിൽ കോവിഡ് 19 അതിവേഗം പടർന്നുപിടിച്ച ഇടങ്ങളിലൊന്നാണ് വൈറ്റ് ഹൗസ്. ട്രംപും കുടുംബവുമടക്കമുള്ള നിരവധി പേർക്ക് വ്യത്യസ്ത ഘട്ടങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമെ രാജ്യത്ത് കോവിഡ് കേസുകൾ രൂക്ഷമായി കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ , പൊതു ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ട്രംപിന്റെ ആതിഥേയ-വിടവാങ്ങൽ പരിപാടികൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വ്യത്യസ്ത കോണുകളിൽ നിന്നുയരുന്നത്.

]]>
ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരും: ബൈഡൻ https://malayalees.ch/in-absence-of-coordination-with-trump-there-is-risk-of-many-more-dying-joe-biden/ Wed, 18 Nov 2020 04:36:57 +0000 https://malayalees.ch/?p=35278 കോറോണയെ നേരിടാൻ ഡൊണാൾഡ് ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടർന്നേക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.”ഞങ്ങൾ പരസ്പരം സഹകരിച്ചിട്ടില്ലെങ്കിൽ കൂടുതൽ പേർ മരിക്കാനിടയായേക്കും” ബൈഡൻ പറഞ്ഞു. ട്രംപ് ഇലക്ഷൻ ഫലം അംഗീകരിക്കാതിരിക്കുന്നതും ഭരണക്കൈമാറ്റ പ്രക്രിയകളുമായി സഹകരിക്കാതിരിക്കുന്നതും സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം.

“വാക്‌സിനേഷൻ പ്രധാനമാണ്. 300 മില്യൺ ആളുകൾക്ക് ആവശ്യാനുസരണം അത് എത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയും മറ്റ് ലോകരാജ്യങ്ങളുമായി യോജിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ട്രംപ് ഭരണകൂടം ഇപ്പോഴും വാർപ് സ്പീഡ് പദ്ധതിയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ആസൂത്രണം ചെയ്യാൻ ജനുവരി 20 വരെ കാത്തിരിക്കേണ്ടി വരുമെന്നാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാം. നിലവിലുള്ള ഗവണ്മെന്റ് സഹകരിക്കാൻ തയാറാകുമെങ്കിൽ മാത്രമേ കാര്യക്ഷമമായ രീതിയിലുള്ള ഇടപെടൽ സാധ്യമാവുകയുള്ളു”ബൈഡൻ പറഞ്ഞു.

രാജ്യത്തെ റിപ്പബ്ലിക്കൻസും ഡെമോക്രാറ്റ്സുമായ ഓരോ വ്യക്തിയെയും സംഘടനകളെയും ഉൾക്കൊള്ളാനുതകുന്ന തരത്തിൽ,ഗൗരവകരവും സ്ഥിരതയുള്ളതുമായ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് ബൈഡൻ. ഭരണമേൽക്കുന്ന ആദ്യ ദിനം മുതൽ ബിസിനസ്, തൊഴിൽ, കോവിഡ് തുടങ്ങിയവയെ ക്യാബിനെറ്റുമായി ചേർന്ന് കാര്യക്ഷമമായി നേരിടാൻ ഈ തയ്യാറെടുപ്പുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
സംപ്രേക്ഷണം നിർത്തിയും ട്രംപിനെ തിരുത്തിയും ചാനലുകൾ https://malayalees.ch/trumps-lies-channels-leave-news-coverage-midway/ Sat, 07 Nov 2020 08:01:49 +0000 https://malayalees.ch/?p=34675 പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ ആദ്യ വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ച് അമേരിക്കൻ വാർത്ത ചാനലുകൾ. തെരഞ്ഞെടുപ്പിൽ തന്റെ വിജയം അട്ടിമറിക്കാൻ ഡെമോക്രറ്റുകൾ ശ്രമിക്കുന്നുവെന്നും മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. ഡെമോക്രറ്റുകൾ നിയമവിരുദ്ധമായി വ്യാജ വോട്ടുകൾ രേഖപ്പെടുത്തുകയാണെന്നും വോട്ടെണ്ണലിൽ തിരിമറി നടത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു .എന്നാൽ, പതിവ് പോലെ പ്രസിഡന്റ് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് കണ്ട മാധ്യമങ്ങൾ ഇത്തവണ ട്രംപിനെ കൈവിട്ടു.

എം.എസ്.എൻ.ബി.സി, എബിസി, എൻബിസി തുടങ്ങിയ ചാനലുകളാണ് ലൈവ് സംപ്രേക്ഷണം ഇടക്ക് വെച്ച് നിർത്തിയത്. ഞങ്ങൾ പ്രസിഡന്റിന്റെ വാർത്തസമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, അദ്ദേഹത്തെ തിരുത്തുക കൂടിയാണ് ചെയ്യുന്നത് എന്ന്, എം.എസ്.എൻ.ബി.സി അവതാരകൻ ബ്രെയിൻ വില്യംസ് ലൈവ് സംപ്രേക്ഷണം നിർത്തിവെച്ച ശേഷം പ്രതികരിച്ചു.

സി.എൻ.എൻ ലൈവ് തുടർന്നുവെങ്കിലും, വിയോജിപ്പ് രേഖപ്പെടുത്തി. “എത്ര സങ്കടകരമായ രാത്രിയാണിന്ന്. യാതൊരു തെളിവുകളുമില്ലാതെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് മറ്റുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്. വാസ്തവവിരുദ്ധമായ ആരോപണങ്ങൾ കൊണ്ടാണ് അദ്ദേഹം ജനാധിപത്യത്തെ ആക്രമിക്കുന്നത്. കള്ളങ്ങൾ ആവർത്തിക്കപ്പെടുകയാണ്” സി.എൻ.എൻ അവതാരകൻ ജെയ്ക് ടാപ്പർ ട്വിറ്ററിൽ കുറിച്ചു.

]]>
ജോ ബൈഡൻ ജയത്തിനരികെ; കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയിൽ https://malayalees.ch/joe-biden-around-victory-trump-alleges-fake-vote/ Thu, 05 Nov 2020 04:08:42 +0000 https://malayalees.ch/?p=34478 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന് നിർണായക ലീഡ്. 264 ഇലക്ടറൽ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214 ഇലക്ടറൽ വോട്ടുകളാണ്.

ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്‌സിൽ ബൈഡന് അപ്രതീക്ഷിത ലീഡാണ് ലഭിച്ചിരിക്കുന്നത്. നാല് സ്വിംഗ് സ്റ്റേറ്റ്‌സിന്റെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, അലാസ്‌ക, നെവാഡ എന്നിവിടങ്ങളിലെ ഫലങ്ങൾ നിർണായകമാണ്.
ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപിന് നേരിയ മുൻതൂക്കമുണ്ട്. നെവാഡ നിലനിർത്തിയാൽ ജോ ബൈഡന് വിജയം ഉറപ്പിക്കാമെന്നാണ് വിലയിരുത്തൽ.

അതേസമയം, കള്ളവോട്ട് ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു. മിശിഗൺ കോടതിയിലും, സുപ്രിംകോടതിയിലുമാണ് ട്രംപ് അപ്പീൽ നൽകിയിരിക്കുന്നത്. പെൻസിൽവാനിയയിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു. ജോർജിയയിലും പെൻസിൽവാനിയയിലും വോട്ടെണ്ണൽ ഉടൻ നിർത്തിവയ്ക്കണമെന്നും വിസ്‌കോൺസിനിൽ വീണ്ടും വോട്ടെണ്ണണമെന്നും ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

]]>
ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: തൃപ്തികരമെന്ന് ട്രംപ് https://malayalees.ch/trump-covid-medical-report-and-reaction/ Mon, 05 Oct 2020 05:58:30 +0000 https://malayalees.ch/?p=32779 കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ട്രംപിന്റെ അവകാശ വാദം.

വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു. ഓക്സിജന്‍ സഹായം നല്‍കി വരുന്നുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാണെന്നും മരുന്നുകള്‍ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഇതിനിടെ ട്രംപ് രോഗ വിവരം മറച്ചുവെച്ച് ഫണ്ട് ശേഖരണ പരിപാടിയില്‍ പങ്കെടുത്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രംപിനൊപ്പമുണ്ടായിരുന്ന ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും കോവിഡുണ്ട്.

ആമി കോണി ബാരറ്റിന്റെ നാമ നിര്‍ദേശം ആഘോഷിക്കാനായി റോസ് ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ ട്രംപും ഭാര്യ മെലാനിയ ട്രംപും പങ്കെടുത്തിരുന്നു.

ട്രംപിന് കോവിഡ് ബാധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

]]>