TRS – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 04:17:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png TRS – malayalees.ch https://malayalees.ch 32 32 ‘മദ്യവും ചിക്കനും സമ്മാനം’; ദേശീയ പാർട്ടിയാവുന്നതിന് മുമ്പ് മദ്യവും കോഴിയും നൽകി ടിആർഎസ് നേതാവ് https://malayalees.ch/trs-leader-distributes-free-alcohol-chicken-to-public/ Wed, 05 Oct 2022 04:16:57 +0000 https://malayalees.ch/?p=69049 തെലങ്കാനയിൽ ദസറയോടനുബന്ധിച്ച് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്. തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി 200 കുപ്പി മദ്യവും 200 കോഴികളെയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ടുതൊഴിലാളികൾക്ക് ഒരു കുപ്പി മദ്യവും ഒരോ കോഴികളെയും വീതമാണ് നൽകിയത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ ടി രാമ റാവു എന്നിവരുടെ കട്ടൗട്ടുകൾ സ്ഥാപിച്ചായിരുന്നു ചടങ്ങ്. ദസറ ദിനത്തിൽ മുഖ്യമന്ത്രി കെസിആർ തന്റെ ദേശീയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ദേശീയ പാർട്ടി അദ്ധ്യക്ഷനാകാൻ ദസറയിൽ പ്രാർത്ഥിക്കുമെന്ന് ശ്രീഹരി പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാകാനും കെ ടി രാമ റാവു പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാകാനും പ്രത്യേക പൂജകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ദസറയോടനുബന്ധിച്ച് മുഖ്യമന്ത്രി കെസിആർ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

]]>
ഹൈദരാബാദിൽ ടി.ആർ.എസ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി; ബി.ജെ.പി രണ്ടാമത് https://malayalees.ch/bjp-overtakes-aimim-to-become-second-largest-party/ Sat, 05 Dec 2020 05:23:25 +0000 https://malayalees.ch/?p=36355 ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം നേടാനായില്ല. 56 സീറ്റ് നേടി ഭരണകക്ഷിയായ ടി.ആർ.എസ് ആണ് മുന്നിൽ. 48 സീറ്റ് നേടി ബി.ജെ.പി വൻമുന്നേറ്റം നടത്തി. എം.ഐ.എം.ഐ.എം 44 സീറ്റുകളിലും വിജയിച്ചു.

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ 150 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അമിത്ഷായും യോഗി ആദിത്യനാദുമുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ പ്രചാരണ രംഗത്തിറക്കി കഠിനാധ്വാനം ചെയ്ത ബിജെപിക്ക് കോർപ്പറേഷൻ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും മുന്നേറ്റം നടത്താനായി. കഴിഞ്ഞ തവണ നാലു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പിയുടെ സീറ്റ് നില 48 ലെത്തി.

കഴിഞ്ഞ തവണ 99 സീറ്റുകള്‍ നേടി ഒറ്റക്ക് ഭരണം പിടിച്ച ടി ആര്‍എസിന് തിരിച്ചടി നേരിട്ടെങ്കിലും ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷി ടി.ആർ.എസ് തന്നെയാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എം.ഐ.എം.ഐ.എം കഴിഞ്ഞ തവണ നേടിയ 44 സീറ്റുകളും നിലനിര്‍ത്തി. കോൺഗ്രസിന് രണ്ട് സീറ്റിൽ മാത്രമാണ് വിജയം നേടാനായത്. തെലങ്കാനയില്‍ ആഴ്ചകള്‍ക്ക് മുമ്പ് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയിച്ച ബി.ജെ.പിയുടെ വളര്‍ച്ച വ്യക്തമാക്കുന്നതാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം.

സംസ്ഥാന തെരഞ്ഞെടുപ്പിന്‍റെ വീറും വാശിയുമാണ് പ്രചാരണം രംഗത്ത് പ്രകടമായത്. തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെ തുടർന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഢി നേതൃത്വത്തിന് രാജി സമർപ്പിച്ചു.

]]>
ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിയെ പിന്നിലാക്കി ടി.ആര്‍.എസ് മുന്നില്‍ https://malayalees.ch/greater-hyderabad-election-2020/ Fri, 04 Dec 2020 09:49:23 +0000 https://malayalees.ch/?p=36307 ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ആകെയുള്ള 150 സീറ്റുകളില്‍ 83 ഇടത്തും ബിജെപി മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് ഗണ്യമായി കുറയുകയും ടിആര്‍എസ് മുന്നിലെത്തുകയും ചെയ്തു.

വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 57 സീറ്റില്‍ ടി.ആര്‍.എസ് മുന്നേറുകയാണ്. ബിജെപി 22 സീറ്റിലും അസുദീന്‍ ഒവൈസിയുടെ എഐഎംഐഎം നിലവില്‍ 31 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. അമിത് ഷായടക്കം ഒരുപാട് ദേശീയ നേതാക്കളെ അണിനിരത്തി ബിജെപി പ്രചാരണം നടത്തിയതോടെയാണ് തെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ പിടിച്ചുപിറ്റിയത്.

]]>