trolling ban – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Jun 2021 03:49:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png trolling ban – malayalees.ch https://malayalees.ch 32 32 ലോക്ക്ഡൌണ്‍ കാരണം ഒരു മാസമായി ജോലിയില്ല; ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍ https://malayalees.ch/trolling-ban-in-kerala-2/ Wed, 09 Jun 2021 03:49:17 +0000 https://malayalees.ch/?p=45279 സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലായ് 31 അർധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. കോവിഡ് പ്രതിസന്ധിക്കിടെ ട്രോളിംഗ് നിരോധനം കൂടി വന്നതോടെ കൂടുതൽ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ലോക്ക് ഡൗൺ കാരണം ഒരു മാസമായി ജോലിയില്ലാതെ ദുരിതത്തിലായിരുന്നു മത്സ്യതൊഴിലാളികൾ. അതിന് മുമ്പ് 3 മാസം കടലിൽ മത്സ്യലഭ്യത തീരെകുറവും. ട്രോളിങ് നിരോധന കാലത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിരോധനത്തിന് മുമ്പുള്ള ഒരു മാസത്തെ വരുമാനം കൊണ്ടാണ് ഇത് ചെയ്യാറ്. എന്നാൽ, നാല് മാസമായി വരുമാനം ഇല്ലാത്തതിനാൽ പണികൾ ചെയ്യാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വായ്പാ തിരിച്ചടവുകൾ പോലും മുടങ്ങിയ നിലയിലാണെന്നും തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ലോക്ക്ഡൗൺ ദുരിതത്തിലും ഇന്ധന വിലവർദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായമാണ് ഏക പ്രതീക്ഷ.

]]>
ട്രോളിങ്ങ് നിരോധനം ജൂൺ 10 മുതൽ; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ https://malayalees.ch/trolling-ban-in-kerala-from-june-10/ Fri, 05 Jun 2020 04:57:58 +0000 https://malayalees.ch/?p=26586 കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി

ട്രോളിങ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയുടെ കാലമാണ്.കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി.ട്രോളിംഗ് നിരോധനത്തിന് മുൻപ് കൂട്ടിവെക്കാറുള്ള കരുതൽ ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ ഇല്ലാതായത് ദുരിതം ഇരട്ടിയാക്കും.സർക്കാർ സഹായത്തിൽ മാത്രം പ്രതീക്ഷ വെച്ച് വറുതിയുടെ കാലം നേരിടാനൊരുങ്ങുകയാണ് ഈ ജനത.

കടലാണ് ഇവരുടെ ജീവശ്വാസം. ജീവിതവും സ്വപ്നങ്ങളും തന്ന കടലിനെ പക്ഷേ ലോക്ഡൌണ്‍ കാലത്ത് കരയിൽ നിന്ന് നോക്കി നിൽക്കാനെ ഇവർക്കായുള്ളു. ഇളവുകൾ ഓരോന്നോരോന്നായി പ്രഖ്യാപിച്ചപ്പോൾ ഉള്ളിൽ പ്രതീക്ഷയുടെ തിരയിളക്കങ്ങളായിരുന്നു.

പക്ഷേ കാലാവസ്ഥ ഒക്കെയും അസ്ഥാനത്താക്കി. അടുപ്പ് പുകയാത്ത വറുതിക്കാലത്തെ ഭയപ്പെടുകയാണ് ഓരോ തീരദേശ കുടുംബങ്ങളും. സൗജന്യറേഷനും മറ്റ് സഹായവും ലോക്ഡൌണ്‍ കാലത്ത് പട്ടിണിയകറ്റി. ഈ സഹായം ഇനിയും ലഭിച്ചാലും ട്രോളിങ്ങ് നിരോധനകാലം മുന്നിൽ കണ്ട് മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന കരുതൽ ഇത്തവണ ഇവർക്കില്ല. സർക്കാർ സഹായം മാത്രമാണ് ഏക പ്രതീക്ഷ. അതുണ്ടാകുമെന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ.

]]>