trivandrum – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 Oct 2023 08:49:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png trivandrum – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം https://malayalees.ch/python-nuisance-in-the-hilly-region-of-thiruvananthapuram/ Sat, 21 Oct 2023 08:49:03 +0000 https://malayalees.ch/?p=89797 തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം. ആര്യനാട് ഉഴമലയ്ക്കലിൽ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പെരുമ്പാമ്പ് കയറി.ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ, റോഡിൽ നിന്നും സമീപത്തെ പുരയിടത്തിലേക്ക് കയറിയത് 12 അടി നീളവും 25 കിലയോളം വരുന്ന പെരുംമ്പാമ്പ്. പെരുംമ്പാമ്പിനെ കണ്ട് രാത്രി 10.30 യോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.(Python nuisance In the hilly region of Thiruvananthapuram)

തുടർന്ന് വനംവകുപ്പിൻ്റെ ആർ ആർ ടി അംഗം രോഷ്ണി ജി.എസ് എത്തി പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെള്ളനാട്,  കുളപ്പട, ആര്യനാട്,  ഉഴമലയ്ക്കൽ,  കുറ്റിച്ചൽ,  ഭാഗങ്ങളിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. 

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കഴിഞ്ഞ ദിവസം വെള്ളനാട് ചാങ്ങയിൽ നിന്ന് JCB യിൽ കയറിയ പെരുമ്പാമ്പിനെ ശ്രമകരമായി പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.മഴക്കാലമായതോടെ ആവാസ മേഖലകളിൽ വെള്ളം കയറുന്നതാണ് പെരുമ്പാമ്പുകൾ കൂട്ടത്തോടെ പുറത്തെത്താൻ കാരണമെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം.

]]>
കിഴക്കേകോട്ടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ട്രാൻസ് വുമൺ അറസ്റ്റിൽ https://malayalees.ch/attempt-to-abduct-baby-in-tvm-trans-woman-arrested/ Mon, 14 Aug 2023 09:10:14 +0000 https://malayalees.ch/?p=86131
തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതിയായ ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കിഴക്കേകോട്ട ബസ്റ്റാൻഡ് പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് നീതു എന്ന ട്രാൻസ് വുമൺ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് ഫോർട്ട് പൊലീസ്. സംഭവത്തിൽ പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ പ്രതി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ

]]>
പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് https://malayalees.ch/poojapura-government-panchakarma-hospital-to-international-standard/ Wed, 09 Aug 2023 10:48:25 +0000 https://malayalees.ch/?p=85882 തിരുവനന്തപുരം പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ അഭിമാനമായ ആധികാരിക ആയുര്‍വേദ പഞ്ചകര്‍മ്മം ഉള്‍പ്പെടെയുള്ള സ്വാസ്ഥ്യ ചികിത്സാ വിധികള്‍ ലോകത്തിനു മുന്നില്‍ എടുത്തുകാട്ടുവാന്‍ ഉതകുന്ന തരത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക കേന്ദ്രമാണ് പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയിലെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അന്‍പതോളം പേര്‍ക്ക് ഒരേസമയം ചികിത്സതേടാവുന്ന രീതിയില്‍, നവീനവും സുസജ്ജവുമായ ചികിത്സാ മുറികളും താമസ സൗകര്യവുമുണ്ടാകും. കേരളീയ തനിമയിലുള്ള കെട്ടിട നിര്‍മിതിയും ഭൂപ്രകൃതി നവീകരണവുമാണ് നടത്തുക. മികച്ച യോഗാ സെന്റര്‍, വിപുലമായ ഔഷധസസ്യ ഉദ്യാനം, ഔഷധ ആഹാരക്രമം എന്നിവയെല്ലാം സമന്വയിപിച്ച് ആയുര്‍വേദത്തിന്റെ കേരളപെരുമ ലോകജനതയ്ക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ അനക്‌സായ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയെ നാഷണല്‍ ആയുഷ് മിഷന്റെ സഹകരത്തോടെയാണ് നവീകരിക്കുന്നത്. വരും വര്‍ഷം തന്നെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

]]>
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു https://malayalees.ch/gunda-attacks-in-thiruvananthapuram/ Fri, 04 Aug 2023 04:42:57 +0000 https://malayalees.ch/?p=85581 തിരുവനന്തപുരം വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു.വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. നാലംഗ സംഘം ഷിജിനെയും ഭാര്യയെയും മർദ്ദിച്ചു. കമ്പി വടി കൊണ്ട് ഷിജിന്റെ കാൽ
അടിച്ചൊടിച്ചു.

ആക്രമണത്തിനിടെ വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വർണവും കവർന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

]]>
തിരുവനന്തപുരത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ https://malayalees.ch/youth-arrested-with-black-money-and-gold-bar-in-thiruvananthapuram/ Thu, 03 Aug 2023 05:31:37 +0000 https://malayalees.ch/?p=85532 തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

]]>
മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥയാകുന്നു: വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു https://malayalees.ch/fishing-boat-overturned-in-muthalapozhi/ Sat, 29 Jul 2023 05:23:11 +0000 https://malayalees.ch/?p=85230
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥയാകുന്നു. രാവിലെ 7.20ന് മറ്റൊരു മത്സ്യബന്ധന ബോട്ട് കൂടി മറിഞ്ഞു. ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പെട്ട ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞിരുന്നു. പൊഴി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. അതിനിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

]]>
‘കുഞ്ഞിനെ കൊന്നത് അപമാനം ഭയന്ന്’; നവജാത ശിശുവിൻ്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകം https://malayalees.ch/mother-killed-the-newborn-baby-in-anchuthengu/ Fri, 28 Jul 2023 08:12:11 +0000 https://malayalees.ch/?p=85178 തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച മാമ്പള്ളി സ്വദേശി ജൂലിയെ ഇന്ന് രാവിലെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു.

നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്. അറസ്റ്റിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്.

വർഷങ്ങളായി വിധവയായിരുന്ന താൻ ഗർഭിണിയായ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അമ്മ ജൂലിയുടെ മൊഴി.

]]>
പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുവന്ന സംഭവം: ലക്ഷ്യം ഭിക്ഷാടനമെന്ന് സ്ഥിരീകരിച്ച് പൊലീസ് https://malayalees.ch/police-on-child-kidnapping-incident/ Thu, 27 Jul 2023 11:04:55 +0000 https://malayalees.ch/?p=85134
നാല് മാസം പ്രായമുള്ള കുഞ്ഞിനെ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കന്യാകുമാരി എസ്പി ഡി.എൻ.ഹരികിരൺ പ്രസാദ് 24ന് പറഞ്ഞു.

പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കടത്തിന് പിന്നിൽ മറ്റ്ല ലക്ഷ്യങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തും. ഇവർക്ക് ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെടുത്താൻ നിലവിൽ തെളിവുകളില്ല. ഇത്തരം ചില കേസുകൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് ഇവരെ എത്തിക്കുന്നത് കൂടുതൽ പണം മുന്നിൽ കൊണ്ടാണെന്നും കന്യാകുമാരി ജില്ലയിൽ കൂടുതൽ നിരീക്ഷണം നടത്തുമെന്നും പ്രസാദ് പറഞ്ഞു.

ദൂര സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരുന്നത് മുതലാക്കി കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘം സജീവമാണെന്നും പ്രതികളെ കണ്ടെത്തിയ കേരള പൊലീസിന് നന്ദിയെന്നും എസ്.പി ഡി.എൻ.ഹരികിരൺ പ്രസാദ് കൂട്ടിച്ചേർത്തു. നേരത്തെ ആശാരിപള്ളം മെഡിക്കൽ കോളേജിൽ കുട്ടിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. കുട്ടിയെ ഇന്ന് തന്നെ മാതാപിതാക്കൾക്ക്‌ കൈമാറും.

തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞുമായി നാരായണൻ, ശാന്തി എന്നിവരെ ചിറയിൻകീഴ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ബസ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ നാലു മാസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തട്ടിയെടുത്തത്. തുടർന്ന് പ്രതികൾ ഏറനാട് ട്രെയിനിൽ കയറി തിരുവനന്തപുരത്ത് എത്തികയായിരുന്നു.

]]>
ബോണക്കാട്ടെ തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: വി ശിവൻകുട്ടി https://malayalees.ch/v-sivankutty-on-bonacaud-estate/ Thu, 27 Jul 2023 10:25:49 +0000 https://malayalees.ch/?p=85123 തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിനൊപ്പം നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖാന്തിരം ലയങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിനായി 2.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ജില്ലാ കളക്ടർ ചെയർമാനായ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. 2015 മാർച്ചിൽ പൂർണമായും പ്രവർത്തനം അവസാനിച്ച ബോണക്കാട് എസ്റ്റേറ്റിലെ പൂട്ടിപ്പോയ മൂന്നു ഡിവിഷനുകളിലെയും ലയങ്ങളാണ് പുതുക്കിപ്പണിയുക. മൂന്ന് ഡിവിഷനുകളിലായി ആകെ 34 ലയങ്ങളിൽ 155 കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇരു മന്ത്രിമാരും വാസയോഗ്യമല്ലാത്ത സ്ഥിതിയിൽ ഉള്ള ലയങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്തെ ലയങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ബോണക്കാട് എസ്റ്റേറ്റ് സംബന്ധിച്ച് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും തൊഴിലാളികൾക്കായുള്ള ക്ഷേമ പദ്ധതി എന്ന നിലയിലാണ് ലയങ്ങളുടെ പുനരുദ്ധാരണം നടപ്പിലാക്കുന്നത്. എസ്റ്റേറ്റ് പഴയനിലയിൽ പ്രവർത്തിക്കുന്നതിനുള്ള സാങ്കേതിക കുരുക്ക് അഴിക്കാൻ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്മെൻറ് പ്രതിനിധികളുമായി ഒരു യോഗം നടത്താൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ബോണക്കാട്ടേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കും. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ പൂട്ടിപ്പോയ ബോണക്കാട്ടെ സ്കൂൾ വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

]]>
‘പൊലീസിനും രക്ഷയില്ല’; തലസ്ഥാനത്ത് ലഹരി സംഘം പൊലീസ് ജീപ്പുമായി രക്ഷപ്പെട്ടു https://malayalees.ch/drug-mafia-escaped-with-a-police-jeep-in-tvm/ Wed, 26 Jul 2023 04:30:50 +0000 https://malayalees.ch/?p=85019 തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു. പാറശാല സ്റ്റേഷനിലെ പൊലീസ് ജീപ്പുമായിട്ടാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. കഞ്ചാവ് സംഘത്തെ പിടികൂടാൻ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം.

പരിശോധനയ്ക്കായി പൊലീസ് ഇറങ്ങിയ തക്കംനോക്കി സംഘം ജീപ്പുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തെ ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ ലഹരിസംഘം സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് ആലമ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

പിന്നീടിവർ ജീപ്പിൽ നിന്ന് ഇറങ്ങിയോടി. സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>