Trivandrum Medical College – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Jun 2022 04:38:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Trivandrum Medical College – malayalees.ch https://malayalees.ch 32 32 അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; വിശദീകരണം നൽകി വകുപ്പ് മേധാവികൾ https://malayalees.ch/explanations-in-organ-transplant-surgery-delayed-in-tvm-medical-college/ Fri, 24 Jun 2022 04:38:00 +0000 https://malayalees.ch/?p=63822 അവയവ ശസ്ത്രക്രിയയെ തുടർന്ന് തിരുവനന്തപുരത്ത് രോഗി മരിച്ച സംഭവത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകി വകുപ്പ് മേധാവികൾ. ഡ്യൂട്ടിയുണ്ടായിരുന്ന മറ്റ് ജീവനക്കാരോടും മരിച്ച സുരേഷിന്റെ വീട്ടുകാരോടും അഡീഷണൽ ചീഫ് സെക്രട്ടറി സംസാരിക്കും.

തിരുവനന്തപുരം മെഡി.കോളജിലെ രോഗിയുടെ മരണം വിദഗ്‌ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണ ജോർജ് തള്ളിയിരുന്നു. മെഡിക്കൽ കോളജിൽ വൃക്ക മാറ്റി വെച്ച രോഗി മരിച്ച സംഭവം മെഡിക്കൽ കോളജ് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് തയാറാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായത്.വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി നേരിടാൻ തയാ റാണ്. സസ്പെൻഷൻ എടുത്തു ചാടിയുള്ളതാണ്. പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരുന്നതിനു മുൻപ് നടപടി സ്വീകരിച്ചത് ശരിയല്ല.സംഭവത്തിൻറെ ദൃശ്യങ്ങൾ എടുക്കുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നിൽ മെഡിക്കൽ കോളജിനെതിരെ അപവാദ പ്രചാരണം നടത്താൻ എന്നുള്ള ലക്ഷ്യം ഉണ്ടോ എന്ന് സംശയം ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

ശസ്ത്രക്രിയ മുറിയിലേക്ക് അല്ല അവയവം കൊണ്ട് പോകേണ്ടത്. അത് ട്രാൻസ്‌പ്ലാന്റ് ഐസിയുലേക്കാണ് കൊണ്ടുപോകേണ്ടത്എന്നാൽ ആരാണ് അത് ശാസ്ത്രക്രിയ മുറിയിലേക്ക് കൊണ്ടുപോയത് എന്ന് അറിയില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചിരുന്നു.

]]>
‘തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പുവരുത്തും’; ആരോഗ്യമന്ത്രി https://malayalees.ch/24hrs-scanning-services-will-available-in-tvm-medical-college/ Fri, 10 Jun 2022 12:25:46 +0000 https://malayalees.ch/?p=63205 തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പുവരുത്താൻ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജിലെ 3 സി ടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്.

സ്‌കാനിംഗിനുള്ള കാലതാമസം കുറച്ച് പരമാവധി പേര്‍ക്ക് സേവനം നല്‍കേണ്ടതാണ്. മാമോഗ്രാം, അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനം യോഗം പ്രത്യേകം വിലയിരുത്തി. സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭ്യമാക്കേണ്ടതാണ്. അത്യാഹിത വിഭാഗം നിരന്തരം വിലയിരുത്താനും അപ്പപ്പോള്‍ തന്നെ പോരായ്മകള്‍ പരിഹരിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഐപി രോഗികള്‍ക്ക് സിടി സ്‌കാനിംഗ് പൂര്‍ണതോതില്‍ ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയാണ് പരാതിക്ക് പരിഹാരം കണ്ടത്. മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രിയാണ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.

രാത്രി 10 മണിയോടെ അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും എക്‌സ്‌റേ റൂം, വിവിധ സ്‌കാനിംഗ് യൂണിറ്റുകള്‍, കാത്ത് ലാബ് എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. രോഗികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. പോരായ്മകള്‍ പരിഹരിക്കാന്‍ രാവിലെ മെഡിക്കല്‍ കോളജിന്റെ അടിയന്തര യോഗം മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്തു. ഈ യോഗത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

]]>
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള അഭിമുഖം നിര്‍ത്തിവെച്ചു https://malayalees.ch/interview-in-trivandrum-medical-college-violating-covid-restrictions/ Thu, 10 Jun 2021 09:58:50 +0000 https://malayalees.ch/?p=45383 തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടത്തി. നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്. ആയിരക്കണക്കിന് പേര്‍ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതോടെ അഭിമുഖം നിർത്തിവെച്ചു മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്ക് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് ഇന്‍റർവ്യൂ നടത്താനിരുന്നത്. പത്രത്തിൽ അറിയിപ്പ് കണ്ടതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തി. 11 മണിക്ക് പറഞ്ഞ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 6 മണി മുതൽക്കേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കാൻ വേണ്ടിയുള്ള മുൻകരുതലുകളൊന്നും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നില്ല.

തിരക്ക് കൂടിയതോടെ ടോക്കൻ സംവിധാനം ഏർപ്പെടുത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇന്‍റർവ്യൂ നടത്തിപ്പിൽ അപാകത ഉണ്ടെന്നും ടോക്കൻ സംവിധാനം ശരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി ഉദ്യോഗാർഥികളെ പിരിച്ചുവിട്ടു. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച ശേഷം സമയബന്ധിതമായി തുടർനടപടി സ്വീകരിക്കാമെന്ന ഉറപ്പിൻമേലാണ് ഉദ്യോഗാർഥികൾ പിരിഞ്ഞുപോയത്.

]]>
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക് https://malayalees.ch/thiruvananthapuram-medical-college-hospital-banned-from-visiting/ Sat, 17 Apr 2021 04:07:52 +0000 https://malayalees.ch/?p=43022 രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ തിരക്കൊഴിവാക്കാന്‍ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ചികിത്സയില്‍ കഴിയുന്ന രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇന്ന് 10,031 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

]]>
ഡോക്ടർമാർക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും കോവിഡ്: തിരുവനന്തപുരം മെഡിക്കൽ കോളജില്‍ കടുത്ത നിയന്ത്രണം https://malayalees.ch/more-restrictions-in-trivandrum-medical-college/ Tue, 21 Jul 2020 05:30:05 +0000 https://malayalees.ch/?p=28805 ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ.

ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത നിയന്ത്രണം. ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു.

ആരോഗ്യ പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ എൺപതിലേറെ പേർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗ ബാധ സ്ഥിരീകരിച്ചത് 17, 19 വാർഡുകൾ അടച്ചു. മെഡിക്കൽ കോളജ് ഓഫീസിൽ വരുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി ഒരു ഒപിയിൽ 50 രോഗികളെ മാത്രമേ പരിശോധിക്കേണ്ടത് ഉള്ളൂ എന്ന് മെഡിക്കൽ കോളജ് തീരുമാനമെടുത്തു. അധികമായി വരുന്ന രോഗികൾക്ക് ഫോൺ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഓഫീസ് സമയം ഒരു മണിയില്‍ നിന്നും 12 മണിയായി മാറ്റിയിട്ടുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ ജോലിയിലുള്ള മൂന്ന് ദേവസ്വം പാറാവുകാർക്കും റിസർവ് ബറ്റാലിയനിലെ ആറ് പൊലീസുകാർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 20 പേരെ പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ഇന്ന് 30 പേരുടെ പരിശോധന നടക്കും. ലോക് ഡൗൺ നിലവിൽ വന്നപ്പോൾ തന്നെ ക്ഷേത്രത്തിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

സാമൂഹിക വ്യാപനം നടന്ന പൂന്തുറയിൽ 26ഉം പുല്ലുവിളയിൽ 19ഉം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ചികിത്സയിൽ ഇരിക്കുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 2062 രോഗികളാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 832 രോഗികളാണുള്ളത്.

]]>