Trivandrum gold smuggling – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Jul 2021 04:18:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Trivandrum gold smuggling – malayalees.ch https://malayalees.ch 32 32 സ്വർണ്ണക്കടത്ത് ; പ്രതി സരിത്തിന്റെ മൊഴിയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും https://malayalees.ch/sarith-trivandrum-gold-smuggling-nia-court-kochi/ Mon, 12 Jul 2021 04:18:01 +0000 https://malayalees.ch/?p=46641 സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുപറയാൻ സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് നൽകിയ പരാതിയിൽ കൊച്ചി ഐ എൻ എ കോടതി ഇന്ന് വാദം കേൾക്കും. വൈകിട്ട് മൂന്ന് മണിക്കാണ് വാദം നടക്കുക.

ജയിൽ സൂപ്രണ്ടടക്കം മൂന്നുപേർ നിരന്തരമായി പീഡിപ്പിച്ചെന്നാണ് സരിത്ത് മൊഴി നൽകിയത്. സരിത്തിന്റെ വെളിപ്പെടുത്തലിൽ തുടർ വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ സരിത്തിന്‍റെ പരാതിയിൽ ജയിൽ ഡിജിപിയോട് ഇന്ന് റിപ്പോർട്ട് നൽകാൻ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.

]]>
ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന മൊഴി കേസ് രേഖകളില്‍ ഇല്ലെന്ന് കോടതി https://malayalees.ch/court-observation-about-sivasankar/ Wed, 18 Nov 2020 04:41:12 +0000 https://malayalees.ch/?p=35284 ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി. ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി നടത്തിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു.

സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണം. ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് പരിശോധിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിൽ കോടതി പറയുന്നത്.

സ്വർണക്കടത്തിനെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 28നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. നിലവിലുള്ള രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനല്ലെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു. സ്വപ്നയുടെ മൊഴി കരുതലോടെ പരിശോധിച്ച് തുടർ അന്വേഷണം നടത്തണം. ലോക്കറിലുണ്ടായിരുന്നത് കള്ളക്കടത്തിലെ പണമാണോ അതോ ലൈഫ് മിഷൻ പദ്ധതിയിലെ കോഴയാണോ എന്ന് തുടരന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. ശിവശങ്കറിന് പങ്കുണ്ടെങ്കിൽ അക്കാര്യവും അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി വ്യക്തമാക്കി.

]]>
സ്വർണക്കടത്ത് കേസ്: കൂടുതൽ പ്രതികളെ യു.എ.ഇ നാടുകടത്തിയേക്കും https://malayalees.ch/more-culprits-may-deported-from-uae-in-gold-smuggling-case/ Tue, 03 Nov 2020 04:13:24 +0000 https://malayalees.ch/?p=34335 സ്വർണക്കടത്ത് കേസിൽ റബിൻസ് ഹമീദിന് പിന്നാലെ കൂടുതൽ പ്രതികളെ യു.എ.ഇയിൽ നിന്ന് നാടുകടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കിടയിൽ തിരക്കിട്ട കൂടിയാലോചനകളാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ മാസം 27നാണ് സ്വർണക്കടത്ത് കേസിലെ പ്രധാനിയെന്ന് എൻ.ഐ.എ കരുതുന്ന റബിൻസ് ഹമീദിനെ യു.എ.ഇ നാടുകടത്തുന്നത്. ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ വിട്ടുകിട്ടാന്‍ എൻ.ഐ.എ ഊർജിത നീക്കത്തിലാണ്. എന്നാൽ മൂന്ന് ചെക്ക് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസൽ ഫരീദിനെ വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടേക്കും.

റബിൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും വർധിച്ചു. സ്വർണക്കടത്തിന്‍റെ വ്യാപ്തി തെളിയിക്കാൻ ഫൈസൽ ഫരീദിനെയും മറ്റുള്ളവരെയും ഉടൻ വിട്ടുകിട്ടാനുള്ള നീക്കങ്ങളിലാണ് എൻ.ഐ.എ. സിദ്ദീഖുൽ അക്ബർ, അഹ്മദ് കുട്ടി ഉൾപ്പെടെ യു.എ.ഇയിലുള്ള മറ്റു പ്രതികളെ ഈ മാസം തന്നെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് എൻ.ഐ.എ പ്രതീക്ഷ.

അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ഏജൻസികൾ തമ്മിൽ തുടരുന്ന ആശയവിനിമയം സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താനാകില്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പ്രതികരിച്ചു.

]]>
ശിവശങ്കര്‍ അഞ്ചാം പ്രതി: ഏഴ് ദിവസം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു https://malayalees.ch/sivasankar-will-produce-in-court-today/ Thu, 29 Oct 2020 08:14:21 +0000 https://malayalees.ch/?p=34116 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇ.ഡി ചുമത്തിയ കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ.

വൈദ്യപരിശോധനക്ക് ശേഷം രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. രണ്ടാഴ്ച ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഗുരുതരമായ നടുവേദന ഉണ്ടെന്നും അന്വേഷണസംഘം അനാവശ്യമായി ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണെന്നും ശിവശങ്കർ നേരിട്ട് കോടതിയിൽ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി ശിവശങ്കറിന് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.

അതേസമയം ശിവശങ്കർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നായിരുന്നു ഇ.ഡി കോടതിയിൽ എടുത്ത നിലപാട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യവും പ്രോസിക്യൂഷൻ തള്ളി. ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം നൽകണമെന്നും തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്താൽ വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ഇ.ഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും കോടതിയില്‍ ഹാജരാക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി ശിവശങ്കറുള്ള ആയുര്‍വേദ ആശുപത്രിയിലെത്തിയത്. രണ്ട് ഉദ്യോഗസ്ഥരെത്തി ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആറ് മണിക്കൂര്‍ ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രിന്‍സിപ്പള്‍ സെക്രട്ടറിയെന്ന നിലയില്‍ ഉന്നത അധികാരങ്ങള്‍ കയ്യാളിയിരുന്ന സ്ഥാനത്ത് നിന്നാണ് സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനിലേക്ക് എം ശിവശങ്കര്‍ എത്തുന്നത്. വിവിധ അന്വേഷണ ഏജന്‍സികളുടെ മാരത്തോണ്‍ ചോദ്യം ചെയ്യലും ശിവശങ്കറിന് നേരിടേണ്ടി വന്നു.

ജൂണ്‍ 30ന് ദുബൈയിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാര്‍ഗോ വിമാനത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബാഗേജ് കണ്ടെത്തുന്നതോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിന് തുടക്കമാവുന്നത്. ഐടി വകുപ്പിന് കീഴിലുളള സ്പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജരായിരുന്ന സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്‍റ മുഖ്യ ആസൂത്രകയെന്ന് അന്വേഷണ സംഘം തുടര്‍ന്ന് കണ്ടെത്തി. തൊട്ട് പിന്നാലെ സ്വപ്നയുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയായ ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നതിന്‍റെ തെളിവുകളും പുറത്ത് വന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 7ന് ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. ജൂലൈ 14ന് കസ്റ്റംസ് ആദ്യമായി ശിവശങ്കറെ ചോദ്യം ചെയ്തു.ഇതിനെ പിന്നാലെ ജൂലൈ 16ന് ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. കസ്റ്റംസിനെ കൂടാതെ എന്‍ഐഎയും സ്വര്‍ണക്കടത്ത് കേസിലേക്ക് വന്നതോടെ ശിവശങ്കറിന് മേല്‍കുരുക്ക് മുറുകി. ജൂലൈ 23ന് എന്‍ഐഎയും ശിവശങ്കറെ ചോദ്യം ചെയ്തു. പിന്നീട് ജൂലൈ 27നും 28നും രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. ഓഗസ്റ്റ് 7ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ശിവശങ്കറെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തി. ഓഗസ്റ്റ് 16ന് വീണ്ടും ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.

സെപ്റ്റംബര്‍ 24ന് സ്വപ്നയേയും ശിവശങ്കറേയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഒക്ടോബര്‍ 10ന് സമാനമായ രീതിയില്‍ കസ്റ്റംസും ചോദ്യം ചെയ്തു. ഒക്ടോബര്‍ 14ന് ചോദ്യം ചെയ്യലിന് ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി ശിവശങ്കറെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടു. ഒക്ടോബര്‍ 16ന് കസ്റ്റംസ് സംഘം വീട്ടിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഒക്ടോബര്‍ 23ന് ഹരജി വീണ്ടും പരിഗണിക്കുന്ന വേളയില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാകാം എന്ന ഗുരുതരമായ ആരോപണം ഇ.ഡി ഹൈക്കോടതിയില്‍ ഉന്നയിക്കുന്നു.എന്നാല്‍ ശിവശങ്കറെ 28 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഒക്ടോബര്‍ 28ന് ശിവശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.

വിധി വന്ന് 5 മിനുട്ടിനുളളില്‍തന്നെ എന്‍ഫോഴ്സ്മെന്‍റ് സംഘം ആശുപത്രിയിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ശിവശങ്കറിന്‍റയും സ്വര്‍ണക്കടത്ത് കേസിൻറെയും ഭാവി ഇനി നിര്‍ണയിക്കുക.

]]>
തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ് https://malayalees.ch/customs-about-karat-faisal/ Thu, 01 Oct 2020 08:48:39 +0000 https://malayalees.ch/?p=32633 തിരുവനന്തപുരം സ്വര്‍ണക്കടത്തിന്‍റെ മുഖ്യകണ്ണിയാണ് കൊടുവള്ളിയിലെ ഇടത് മുന്നണി കൌണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം വില്‍ക്കാന്‍ ഫൈസല്‍ സഹായിച്ചിട്ടുണ്ട്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്.

ഇന്ന് രാവിലെയാണ് കൊടുവള്ളിയിലെ വീട്ടിലെ റെയ്ഡിന് ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.

നേരത്തെയും കസ്റ്റംസ് കോഴിക്കോടും കൊടുവള്ളിയിലും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണം എവിടെയെല്ലാം എത്തിയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്.

]]>
‘സ്വപ്നയുടെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ഗൂഢാലോചന, പിന്നില്‍ എ സി മൊയ്തീന്‍’: അനില്‍ അക്കര https://malayalees.ch/anil-akkara-against-minister-a-c-moideen/ Mon, 14 Sep 2020 07:38:37 +0000 https://malayalees.ch/?p=31776 സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എ സി മൊയ്തീനും തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാണ്. ഇതിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അനില്‍ അക്കര ആരോപിച്ചു.

സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്നയെ പ്രവേശിപ്പിച്ചതിന് അടുത്ത ദിവസം മന്ത്രി എ സി മൊയ്തീന്‍ ആശുപത്രിയിലെത്തി. കോവിഡ് രോഗികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ആലോചനക്കെന്ന് പറഞ്ഞാണ് മന്ത്രിയും കലക്ടറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും യോഗം ചേര്‍ന്നത്. എംഎല്‍എയായ തന്നെ യോഗത്തിലേക്ക് വിളിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അനില്‍ അക്കര ആരോപിക്കുന്നു.

സ്വപ്ന സുരേഷുമായി എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത ഉന്നതര്‍ ഫോണില്‍ സംസാരിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ട്. വിയ്യൂര്‍ ജയിലില്‍ റിമാന്‍റിലുള്ള സ്വപ്നയേയും കെ ടി റമീസിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് ഉന്നതര്‍ സംസാരിച്ചതെന്നാണ് വിവരം. എന്‍ഐഎയും കസ്റ്റംസും അന്വേഷണം തുടങ്ങി.

സ്വപ്നയെയും കെ ടി റമീസിനെയും ആശുപത്രിയിലെത്തിച്ചതില്‍ ദുരൂഹതയുണ്ടന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ആറ് ദിവസം മുന്‍പാണ് സ്വപ്നയെ വിയ്യൂര്‍ ജയിലില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അതേസമയത്താണ് ഉന്നതരായ പലര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ച് ഉന്നതർ സംസാരിച്ചുവെന്നാണ് എന്‍ഐഎക്കും കസ്റ്റംസിനും ലഭിച്ച വിവരം.

]]>
ഫൈസല്‍ ഫരീദിന്‍റെ ചോദ്യംചെയ്യല്‍ യുഎഇയില്‍ തുടരുന്നു; ഇന്ത്യക്ക് കൈമാറുന്നത് വൈകിയേക്കും https://malayalees.ch/faisal-fareed-questioning-in-uae-continues/ Mon, 20 Jul 2020 04:40:10 +0000 https://malayalees.ch/?p=28745 ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ.

യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം കാണുന്നത്. ദുബൈ കേന്ദ്രമായാണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കണ്ടാണ് യു.എ.ഇയുടെ നാഷനൽ സെക്യൂരിറ്റി വിഭാഗം ഫൈസൽ ഫരീദിൽ നിന്ന് മൊഴിയെടുക്കുന്നത്.

സ്വർണക്കടത്ത് കേസിൽ യു.എ.ഇയുടെ അന്വേഷണത്തിനും ഫൈസൽ ഫരീദിന്‍റെ മൊഴി നിർണായകമാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കുന്നുണ്ടെങ്കിലും ഫൈസൽ ഫരീദിനെ ഇന്ത്യക്ക് ഉടൻ വിട്ടുകിട്ടുമെന്ന് പറയാനാവില്ല. യു.എ.ഇയുടെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമായിരിക്കും കൈമാറ്റം. ഫൈസലിന് പുറമെ കുറ്റകൃത്യത്തിൽ യു.എ.ഇയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

]]>