Trivandrum gold smuggling case – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Jul 2021 08:09:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Trivandrum gold smuggling case – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയ വിധി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി https://malayalees.ch/sc-not-stayed-verdict-of-hc-on-trivandrum-gold-smuggling-case/ Tue, 13 Jul 2021 08:08:55 +0000 https://malayalees.ch/?p=46701 തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി. കേന്ദ്രസർക്കാരും എൻ.ഐ.എയും സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വർണകള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെ എൻ.ഐ.എ അപ്പീലിൽ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസുകളിൽ യുഎപിഎ നിലനിൽക്കുമോ എന്ന നിയമപ്രശ്‌നം നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. മറ്റൊരു സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സ്വദേശി മുഹമ്മദ് അസ്‌ലം സമർപ്പിച്ച ഹർജിക്കൊപ്പം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ എൻഐഎ അപ്പീലും പരിഗണിക്കാൻ സുപ്രിംകോടതി തീരുമാനിച്ചു.

അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിൽ ഒന്നാം പ്രതി പി.എസ് സരിത്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ ഭീകര ബന്ധം കണ്ടെത്താൻ സാധിച്ചില്ലെന്നും, വിചാരണ അനന്തമായി നീളുകയാണെന്നും സരിത് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

]]>
ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല https://malayalees.ch/uae-completes-questioning-of-faisal-fareed-arrest-not-confirmed/ Tue, 21 Jul 2020 05:25:08 +0000 https://malayalees.ch/?p=28798 എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം.

ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ തെളിവെടുപ്പും ചോദ്യംചെയ്യലും വേണ്ടി വരും. ഈ സാഹചര്യത്തിൽ ഫൈസലിനെ പൊടുന്നനെ ഇന്ത്യക്ക് കൈമാറാൻ ഇടയില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ അനാവശ്യ ധൃതി ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല. കുറ്റവാളികളുടെ കൈമാറ്റ കരാർ നിലവിലുണ്ടെങ്കിലും പരസ്പര ധാരണയോടെയും സഹകരിച്ചും അന്വേഷണ പ്രക്രിയയിൽ മുന്നോട്ടു പോകാനായിരിക്കും ഇന്ത്യയുടെയും നീക്കം.

]]>