Trivandrum airport – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Oct 2020 09:04:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Trivandrum airport – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി https://malayalees.ch/hc-declines-govt-petition-on-giving-thiruvananthapuram-airport-to-adani-group/ Mon, 19 Oct 2020 09:04:06 +0000 https://malayalees.ch/?p=33524 തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ടെൻഡർ നടപടിയുമായി സഹകരിച്ചതിന് ശേഷം പിന്നീട് തെറ്റാണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയുമടക്കം നല്കിയ ഏഴോളം ഹരജികളാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളിയത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സംസ്ഥാന സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ടെൻഡർ നടപടിയുമായി സഹകരിച്ചതിന് ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നത് ന്യായീകരിക്കാൻ ആകില്ല.

ഒരു വിമാനത്താവളത്തിന്‍റെ ലാഭം മറ്റൊരു വിമാത്താവളത്തിലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന വാദവും ശരിയല്ലെന്ന് കോടതി ചൂണ്ടികാട്ടി. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്കധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. വിമാനത്താവള നടത്തിപ്പിൽ പ്രവൃത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഇളവ് നല്കുന്നത് അവരെ സഹായിക്കാനാണ്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഇക്കാര്യത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍ വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവനുവദിക്കുന്നത് ലേല നടപടികളെയാകെ ബാധിക്കും. കെ.എസ്.ഐ.ഡി.സി അദാനി ഗ്രൂപ്പിനേക്കാൾ 19.64 ശതമാനം കുറവാണ് ക്വാട്ട് ചെയ്തത്. 10 ശതമാനം വരെയുള്ള കുറവ് മാത്രമേ കെ.എസ്.ഐ.ഡി.സി.യ്ക്ക് പ്രത്യേക പരിഗണന നൽകുന്നതിനായി പരിഗണിക്കാനാവൂവെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നഷ്ടത്തിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പിനായാണ് പാട്ടത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുന്നത്. എയർപോർട്ട് അതോറിട്ടിയിൽ നിലവിലുള്ള ആർക്കും ഇതിലൂടെ തൊഴിൽ നഷ്ടമാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

2019 ഫെബ്രുവരിയില്‍ നടത്തിയ ടെന്‍ഡറിലാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തത്.

]]>
ദേശസുരക്ഷ ക്ലിയറൻസ് ലഭിച്ചാൽ 45 ദിവസത്തിനകം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് കേന്ദ്രം https://malayalees.ch/thiruvananthapuram-airport-to-the-adani-group-within-45-days-of-receiving-the-national-security-clearance/ Wed, 16 Sep 2020 05:29:02 +0000 https://malayalees.ch/?p=31873 ഇതു സംബന്ധിച്ച് കരാർ ഒപ്പു വെക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. സ്വകാര്യ വൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് കരാർ ഒപ്പു വെക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. സ്വകാര്യ വൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം.

വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവനുവദിക്കുന്നത് ലേല നടപടികളെ ബാധിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാൻ മാത്രമേ സാധിക്കൂ

സംസ്ഥാന സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുത്ത (കെ.എസ്.ഐ.ഡി.സി) അദാനി ഗ്രൂപ്പിനെക്കാൾ 19.64 ശതമാനം കുറവാണ് ക്വാട്ട് ചെയ്തതത്. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ആക്ട് പ്രകാരം 50 വർഷത്തെക്കാണ് വിമാനത്താവളം പാട്ടത്തിന് നൽകുന്നത്. വിമാനത്താവള സ്വകാര്യവത്കരണം നയപരമായ തീരുമാനമായതിനാൽ ചോദ്യം ചെയ്യാനാവില്ല. നഷ്ടത്തിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പിനായാണ് പാട്ടത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുന്നത്. എയർപോർട്ട് അതോറിട്ടിയിൽ നിലവിലുള്ള ആർക്കും ഇതിലൂടെ തൊഴിൽ നഷ്ടമാകില്ലെന്നും വ്യോമ മന്ത്രാലയം അണ്ടർ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

എന്നാൽ വിമാനത്താവള നടത്തിപ്പിൽ പ്രവൃത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഇളവ് നല്‍കുന്നത് അവരെ സഹായിക്കാനാണെന്ന് സംസ്ഥാന ഗതാഗത അണ്ടർ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഇക്കാര്യത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നും വിശദീകരണത്തിൽ പറയുന്നു.

]]>
വിമാനത്താവള കൈമാറ്റം, സര്‍ക്കാരിന് തിരിച്ചടി, ഹരജിയില്‍ സ്റ്റേ ഇല്ല https://malayalees.ch/trivandrum-airport-no-stay-from-high-court/ Tue, 25 Aug 2020 14:04:59 +0000 https://malayalees.ch/?p=30806 തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് വിണ്ടും പരിഗണിക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് 50 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​ന് അ​ദാ​നി​ക്ക് കൈ​മാ​റി​യ കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ നടപടിക്കള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു.

ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സംയുക്ത പ്രമേയത്തില്‍ വിമാനത്താവള നടത്തിപ്പ് അദാനിയെ ഏല്‍പ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിക്കാതെയാണ് വിമാനത്താവളം സ്വകാര്യവൽക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മുന്‍പരിചയമില്ലാത്ത കമ്പനിയെയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സര്‍ക്കാരിന് തിരികെ നല്‍കണമെന്നും പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊച്ചി വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും പിപിപി മോഡലില്‍ നടത്തി കേരളത്തിന് പരിചയമുണ്ട്. സംസ്ഥാനം ഏറ്റെടുത്ത ഭൂമിയുടെ വില സംസ്ഥാനത്തിന്‍റെ ഓഹരിയായി കണക്കാക്കണമെന്ന് കേന്ദ്രത്തോട് പറഞ്ഞതാണ്. സ്വകാര്യ സംരംഭകന് വിമാനത്താവള നടത്തിപ്പ് നല്‍കുന്നതിനെതിരെ സംസ്ഥാനം നല്‍കിയ കേസ് ഹൈക്കോടതിയില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് കേന്ദ്രമന്ത്രിസഭായോഗം വിമാനത്താവളം അദാനിക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സർക്കാർ ഹർജിയിൽ സ്റ്റേയില്ല https://malayalees.ch/hc-not-stayed-petition-of-govt-on-trivandrum-airport-case/ Tue, 25 Aug 2020 08:04:25 +0000 https://malayalees.ch/?p=30794 തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സർക്കാർ
ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അടിയന്തര സ്റ്റേയില്ല. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. കേസ് തീർപ്പാക്കുന്നതിന് മുൻപ് വിമാനത്താവളം കൈമാറിയത് ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഹർജി തള്ളിയ കോടതി സെപ്തംബർ ഒമ്പതിനകം കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചു. സെപ്തംബർ 15ന് ഹർജി വീണ്ടും പരിഗണിക്കും.

]]>
തിരുവനന്തപുരം വിമാനത്താവളം: ക്രിമിനല്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല, ഇതാണോ മര്യാദയെന്ന് ക്ഷോഭിച്ച് മുഖ്യമന്ത്രി https://malayalees.ch/resolution-against-trivandrum-airport-privatisation/ Mon, 24 Aug 2020 08:00:58 +0000 https://malayalees.ch/?p=30733 സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിക്കാതെയാണ് വിമാനത്താവളം സ്വകാര്യവൽക്കരിച്ചതെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുണക്കുകയും ചെയ്യുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംയുക്ത പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിക്കാതെയാണ് വിമാനത്താവളം സ്വകാര്യവൽക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മുന്‍പരിചയമില്ലാത്ത കമ്പനിയെയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സര്‍ക്കാരിന് തിരികെ നല്‍കണമെന്നും പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊച്ചി വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും പിപിപി മോഡലില്‍ നടത്തി കേരളത്തിന് പരിചയമുണ്ട്. സംസ്ഥാനം ഏറ്റെടുത്ത ഭൂമിയുടെ വില സംസ്ഥാനത്തിന്‍റെ ഓഹരിയായി കണക്കാക്കണമെന്ന് കേന്ദ്രത്തോട് പറഞ്ഞതാണ്. സ്വകാര്യ സംരംഭകന് വിമാനത്താവള നടത്തിപ്പ് നല്‍കുന്നതിനെതിരെ സംസ്ഥാനം നല്‍കിയ കേസ് ഹൈക്കോടതിയില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് കേന്ദ്രമന്ത്രിസഭായോഗം വിമാനത്താവളം അദാനിക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുണക്കുകയും ചെയ്യുകയാണ്. വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു. അദാനി ഗ്രൂപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ സംയുക്ത പ്രമേയം പ്രതിപക്ഷം പ്രതിഷേധത്തോടെ പിന്തുണച്ചു. ന്യായമായ കാര്യങ്ങള്‍ക്ക് പ്രതിപക്ഷം കൂടെ നില്‍ക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എവിടെയാണ് പ്രതിപക്ഷം കൂടെ നില്‍ക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ നിയമോപദേശം തേടാന്‍ കമ്പനിയെ തെരഞ്ഞെടുത്തത് ടെന്‍ററില്ലാതെയാണ്. കരിമ്പട്ടികയിലുള്ള കെപിഎംജിയെ കണ്‍സള്‍ട്ടന്‍റാക്കി. എങ്ങനെയാണ് മംഗള്‍ദാസ് കമ്പനിയെ തെരഞ്ഞെടുത്തത്? അദാനിയോടുള്ള സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണ്. അദാനിയോട് ബന്ധമുള്ള കമ്പനിയോട് നിയമോപദേശം തേടിയത് ആരാണ്? പരിചയമുള്ള സിയാലിനെ എന്തുകൊണ്ട് കണ്‍സള്‍ട്ടന്‍റായി നിയമിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ നിലപാട് തുറന്ന പുസ്തകം പോലെ ലഭ്യമാണ്. അവരവരുടെ സ്വഭാവം വെച്ച് മറ്റുള്ളവരെ അളക്കുന്ന സ്വഭാവമാണ് കണ്ടത്. കള്ളങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് മേല്‍ക്കൈ നേടാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. പ്രതിപക്ഷം വല്ലാത്ത വെപ്രാളത്തിലാണ്. നല്ല സംസ്കാരം കാണിക്കണം. മറുപടി കേള്‍ക്കാന്‍ തയ്യാറാകേണ്ടേ? രാജ്യത്തെ പ്രമുഖമായ നിയമസ്ഥാപനത്തില്‍ നിന്നാണ് നിയമോപദേശം തേടിയത്. സര്‍ക്കാര്‍ നല്ല സ്ഥാപനമായാണ് മംഗള്‍ദാസിനെ കണ്ടത്. തുക ക്വാട്ട് ചെയ്യുന്നതില്‍ മംഗള്‍ദാസിന് പങ്കില്ല. അവര്‍ അതിന്‍റെ ഭാഗമേ അല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

]]>
തിരുവനന്തപുരം വിമാനത്താവളം: കേരളം ലേലം ഏൽപ്പിച്ചത് അദാനിയുടെ ബന്ധുവിനെ; ഫീസായി നല്‍കിയത് അരക്കോടിയിലേറെ രൂപ https://malayalees.ch/trivandrum-airport-auction-row/ Sat, 22 Aug 2020 08:30:39 +0000 https://malayalees.ch/?p=30659 ഈ ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും, കേരളം 135 രൂപയും വാഗ്ദാനം ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ലേലനടപടികളില്‍ കേരളം വിദഗ്ധോപദേശം തേടിയത് കരണ്‍ അദാനിയുടെ ഭാര്യാ പിതാവിന്‍റെ കമ്പനിയുമായി. സിറില്‍ അമർ ചന്ദ് മംഗൽദാസ് എന്ന സ്ഥാപനത്തിന് കള്‍സള്‍ട്ടന്‍സി ഇനത്തില്‍ സംസ്ഥാനം നൽകിയതാകട്ടെ 55 ലക്ഷം രൂപയിലേറെയും. കെഎസ്ഐഡിസി നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്.

കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസിക്ക് പിന്‍ബലം മുഴുവല്‍ നല്‍കിയത് രണ്ട് സ്ഥാപനങ്ങളാണ്, മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പും പ്രളയ പുനരധിവാസ കണ്‍സല്‍റ്റന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജിയും. ഒരു കോടി 57 ലക്ഷം രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്‍ദാസ് ഗ്രൂപ്പിനും നല്‍കി. മംഗല്‍ദാസ് ഗ്രൂപ്പിന്‍റെ ക്ലയന്‍റ് പട്ടികയില്‍ പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആറും കേരളത്തിന്‍റെ കിഫ്ബിയും തുടങ്ങി അദാനി ഗ്രൂപ്പ് വരെ ഉണ്ട്. പക്ഷേ, ബന്ധം ഇവിടം കൊണ്ടു തീരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണം എത്തിയത് കക്ഷി, അഭിഭാഷകബന്ധത്തിനപ്പുറമുള്ള ഉറ്റബന്ധത്തിലേക്കാണ്.

കരണ്‍ അദാനിയുടെ ഭാര്യാ പിതാവ് സിറില്‍ ഷ്റോഫാണ് സിറിൽ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിന്‍റെ എം‍ഡി . അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഉപദേശക സമിതി അംഗം കൂടിയാണ് സിറില്‍. സിറിള്‍ ഷ്റോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീധി, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മരുമകളാണ്. അതായത് തിരുവനന്തപുരത്തെ അടക്കം തുറമുഖ പദ്ധതികളുടെ ചുമതലയുള്ള അദാനി പോര്‍ട്സിന്‍റെ സിഇഒ കരണ്‍ അദാനിയുടെ ഭാര്യ. ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതിലും തുടര്‍ന്ന് ലേലത്തില്‍ കേരള സര്‍ക്കാര്‍ തോല്‍ക്കാന്‍ കാരണമായതും പ്രധാന കാരണം ഇതാണ് എന്ന സംശയമാണ് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

പ്രഫഷണല്‍ ഫീ ഫോര്‍ ബിഡിങ് – ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായിട്ടാണ് സംസ്ഥാനം സിറിൽ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിന് 57 ലക്ഷം രൂപ നല്‍കിയത്. ഈ ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും, കേരളം 135 രൂപയും വാഗ്ദാനം ചെയ്തത്. വിമാനത്താവളം അദാനി ഗ്രൂപ്പ് കൊണ്ടുപോയതും.

]]>
‘വിമാനയാത്രക്കാരുടെ താത്പര്യമാണ് വലുത്, തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട’: ശശി തരൂര്‍ https://malayalees.ch/shashi-tharoor-in-favour-of-trivandrum-airport-privatisation/ Fri, 21 Aug 2020 07:19:40 +0000 https://malayalees.ch/?p=30592 തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണച്ച് ശശി തരൂർ എംപി. സംസ്ഥാന സർക്കാർ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തിൽ പരാജയപ്പെട്ടപ്പോൾ ചോദ്യങ്ങളുന്നയിക്കുന്നു. സർക്കാരിന്റേതല്ല, വിമാനയാത്രക്കാരുടെ താൽപര്യങ്ങളാണ് വലുതെന്നും ശശി തരൂർ വ്യക്തമാക്കി.

തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ അവകാശപ്പെടുന്നു. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടതില്ല. തന്റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ കൃത്യമായും നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. തന്റെ നിയോജക മണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എംപി എന്ന നിലയിൽ തന്റെ ജോലിയാണ് അതെന്നും ശശി തരൂര്‍ വിശദീകരിച്ചു.

വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂരിന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു‍. അദാനിയുടെ പേ റോളില്‍ ആകേണ്ട കാര്യം താനടക്കം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

ഇന്നലെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗവും വിമാനത്താവള സ്വകാര്യ‍വത്കരണത്തോട് വിയോജിച്ചു. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി.

]]>
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും https://malayalees.ch/kerala-govt-likely-to-challenge-modi-govt-decision-on-trivandrum-airport/ Fri, 21 Aug 2020 07:12:57 +0000 https://malayalees.ch/?p=30583 എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്തായിരിക്കും ഉപ ഹരജി.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയേക്കും. എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്തായിരിക്കും ഉപ ഹരജി.

അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രാമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയ കത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ബിഡില്‍ പങ്കെടുത്തുവെന്നും ഈ ഓഫര്‍ ന്യായമായത് ആയിരുന്നുവെന്നും പറഞ്ഞിരുന്നു. അദാനി എന്‍റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്നും അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്. ഇതേ മാതൃകയില്‍ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേല്‍നോട്ടവും നടത്തിപ്പും ഏറ്റെടുക്കാന്‍ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുന്‍പരിചയമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി. അതീവ പ്രാധാന്യമുള്ള വിഷയത്തില്‍ ഉടന്‍ യോഗം വിളിച്ചതിന് കക്ഷിനേതാക്കള്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.

]]>