Tripura – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Mar 2023 05:12:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tripura – malayalees.ch https://malayalees.ch 32 32 ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും https://malayalees.ch/the-second-bjp-government-in-tripura-will-be-sworn-in-today/ Wed, 08 Mar 2023 05:11:50 +0000 https://malayalees.ch/?p=77565 ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ത്രിപുരയിലെ തുടർഭരണം ഹോളിയോടൊപ്പം ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ ഗവർണർ സത്യദേവ് നാരായൻ ആര്യയെ സന്ദർശിച്ച മണിക് സാഹ പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. രാവിലെ 10 ന് അഗർത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. തെരഞ്ഞെടുപ്പിന് 9 മാസം മുൻപാണ് ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നത്.

മണിക് സാഹയെ കേന്ദ്രമന്ത്രിയാക്കി പകരം കേന്ദ്രത്തിൽനിന്നു പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കുമെന്നു നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആശിഷ് കുമാർ സാഹയെ 6104 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സാഹ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ത്രിപുരയിലെ തുടർഭരണം ഹോളിയോടൊപ്പം ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ ഗവർണർ സത്യദേവ് നാരായൻ ആര്യയെ സന്ദർശിച്ച മണിക് സാഹ പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. രാവിലെ 10 ന് അഗർത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. തെരഞ്ഞെടുപ്പിന് 9 മാസം മുൻപാണ് ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നത്.

മണിക് സാഹയെ കേന്ദ്രമന്ത്രിയാക്കി പകരം കേന്ദ്രത്തിൽനിന്നു പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കുമെന്നു നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആശിഷ് കുമാർ സാഹയെ 6104 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സാഹ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2016 ലാണ് മണിക് സാഹ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി ബിജെപിയുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

]]>
ത്രിപുരയിൽ സർക്കാർ രൂപീകരണ ചർച്ച; അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ https://malayalees.ch/amit-shah-over-government-formation-in-tripura/ Mon, 06 Mar 2023 04:13:26 +0000 https://malayalees.ch/?p=77412 ത്രിപുരയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ ചർച്ചകൾ ഇന്ന് ഗുവഹത്തിയിൽ നടക്കും. ചർച്ചകൾക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ എത്തും. മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരാൻ കഴിഞ്ഞ ദിവസം വൈകീട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ധാരണ ആയി എന്നാണ് സൂചന. എന്നാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനുള്ള സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ബിപ്ലബ് കുമാർ ദേബ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ പ്രതിമ ഭൗമിക്കിനെ പിന്തുണച്ചു രംഗത്തുണ്ട്. സംസ്ഥാന പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ ഒഴിവാക്കി കൊണ്ടുള്ള സമവായ നീക്കത്തിനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.

അതേസമയം വോട്ടെണ്ണലിനു പിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമസംഭവങ്ങളിൽ സിപിഐ എം സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗദരി പൊലീസിന് കത്ത് നൽകി. 600 ഓളം വീടുകൾ ആക്രമിക്കപ്പെട്ടതായും, 1000 ത്തോളം പേർക്ക് പരുക്ക് ഏറ്റ തായും സിപിഐഎം ആരോപിച്ചു. അക്രമങ്ങളുടെ മുഴുവൻ പട്ടികയും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.

]]>
ത്രിപുരയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വ്യാപക അക്രമവുമായി ബിജെപി പ്രവർത്തകർ https://malayalees.ch/widespread-violence-against-cpim-workers-in-tripura/ Sat, 04 Mar 2023 04:59:03 +0000 https://malayalees.ch/?p=77328 ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ബലോണിയയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു. ടെലിയമുറയിൽ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും വലിയ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഖേയർപൂരിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായതായി പാർട്ടി പ്രവർത്തകർ പറയുന്നു. ( Widespread violence against CPIM workers in Tripura ).

ത്രിപുരയിലെ നിർണ്ണായക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണുണ്ടാവുന്നത്. പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി ത്രിപുര തെരഞ്ഞടുപ്പിൽ വിജയം നിലനിർത്തിയതെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ രം​ഗത്തെത്തിയിരുന്നു. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചത്. നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ അവർക്ക് സീറ്റുകൾ കുറവാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഈ വർഷം അത് 33 ആയി കുറഞ്ഞു. കനത്ത അക്രമമാണ് ബിജെപി ത്രിപുരയിൽ അഴിവിട്ടിരുന്നതെന്നും യെച്ചൂരി ആരോപിച്ചിരുന്നു. അക്രമത്തിൽ പ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പോലും തങ്ങൾക്ക് പ്രചാരണം നടത്താൻ സാധിച്ചില്ല. എന്നിട്ടും ഇവയെല്ലാം അതിജീവിച്ചു പാർട്ടിയുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ ബംഗാളി വോട്ടു ബാങ്കിൽ വലിയ ചോർച്ചയുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഗ്രാമീണ മേഖലയിലെ ഗോത്രവർഗത്തിന്റെയും അടിസ്ഥാന വർഗത്തിന്റെയും വോട്ടുകൾ ഇത്തവണ ചോർന്നപ്പോൾ, നേരെത്തെ ലഭിക്കാതിരിന്ന മധ്യ വർഗ വോട്ടുകളിൽ ഇത്തവണ വർധനവുണ്ടായി എന്നാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ.ഈ ചോർച്ചക്ക് പ്രധാന കാരണം തിപ്ര മോതയാണെന്നാണ് നിഗമനം. ആദ്യതെരഞ്ഞെടുപ്പിൽ തന്നെ രണ്ടാമത്തെ വലിയ പാർട്ടിയായ തിപ്ര മോത ഭാവിയിൽ വലിയ ഭീഷണി ഉയർത്തും എന്ന ആശങ്ക ഇരുപാർട്ടികൾക്കുമുണ്ട്.

]]>
ത്രിപുരയിൽ സിപിഐഎം-ബിജെപി സംഘർഷം; പത്തോളം പേർക്ക് പരിക്ക് https://malayalees.ch/cpim-bjp-spat-tripura/ Thu, 09 Sep 2021 04:35:12 +0000 https://malayalees.ch/?p=49301 ത്രിപുരയിൽ വിവിധയിടങ്ങളിൽ ഇന്നലെയുണ്ടായ സിപിഐഎം -ബി.ജെ.പി സംഘർഷത്തിൽ 10 ഓളം പേർക്ക് പരിക്ക്. സംസ്ഥാനകമ്മിറ്റി ഓഫിസ് അടക്കം രണ്ട് സിപിഐഎം ഓഫീസുകൾ അഗ്നിക്കിരയാക്കി. ആറോളം വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷാൽഘട്ട്, അഗർത്തല, ഹപാനിയ, ഉദയ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടു. (cpim bjp spat tripura)

തിങ്കളാഴ്ച സെപാഹിജാല ജില്ലയിൽ ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെ അരങ്ങേറിയത്. സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെടുമ്പോൾ പാർട്ടി കൺവീനർ ബിജാൻധർ ഓഫിസിലുണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തനം നിർത്തിക്കൊള്ളണമെന്ന് ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ബിജാൻധർ ആരോപിച്ചു. സംഭവത്തെ പോളിറ്റ്ബ്യൂറോ അപലപിച്ചു.

]]>