Tripura violence – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Oct 2021 08:38:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tripura violence – malayalees.ch https://malayalees.ch 32 32 ‘അക്രമം വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകർ’; ത്രിപുരയിലെ മുസ്ലിം വിരുദ്ധ കലാപത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-on-tripura-violence/ Fri, 29 Oct 2021 08:38:05 +0000 https://malayalees.ch/?p=51741 ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടന്ന വർഗീയാക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി രാഹുൽ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച്​ ഈ സർക്കാരിന്​ എത്രകാലം തുടരാനാകുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ത്രിപുരയിൽ മുസ്ലിം സഹോദരൻമാർ ക്രൂരമായ ആക്രമണങ്ങൾക്ക്​ വിധേയമാകുകയാണ്​. ഹിന്ദുവിന്‍റെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്​’ -രാഹുൽ ട്വീറ്റ്​ ചെയ്​തു.

ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ ഒരാഴ്ചയായി അതിക്രമങ്ങൾ ശക്തമാണ്​. അക്രമികൾക്ക്​ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും പൂർണ സഹകരണമുണ്ടെന്ന്​ ​വിമർശനനം ഉയരുന്നുണ്ട്​. ​ഈ മാസം ആദ്യം ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കുള്ള പ്രതികാരമായാണ് ത്രിപുരയിൽ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്. മാരകായുധങ്ങളുമായി കടുത്ത മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്​ വി.എച്ച്​.പിയുടെ നേതൃത്വത്തിൽ പരസ്യമായി വിദ്വേഷ റാലികൾ നടന്നത്.

അതേസമയം അക്രമം ​ തടയാൻ ഭരണകൂടമോ പൊലീസോ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനം ഉയര്ന്നുവന്നിട്ടുണ്ട് .വിഷയത്തിൽ പ്രതിപക്ഷ കക്ഷികളും മൗനമാണ്​ പുലർത്തിയതെന്നും ആക്ഷേപമുണ്ട്​.

]]>