tripura electon2023 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Mar 2023 04:33:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tripura electon2023 – malayalees.ch https://malayalees.ch 32 32 ത്രിപുരയില്‍ ഫലസൂചനയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍ https://malayalees.ch/tripura-assembly-election-results-live-updates-bjp-leading/ Thu, 02 Mar 2023 04:33:35 +0000 https://malayalees.ch/?p=77162 ത്രിപുരയില്‍ നിന്ന് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി. 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന പശ്ചാത്തലത്തില്‍ ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. (Tripura assembly election results live updates bjp leading)

മുഖ്യമന്ത്രി മണിക് സാഹ ഉള്‍പ്പെടെ ത്രിപുരയില്‍ ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് ബിജെപി സുനാമി ആഞ്ഞടിക്കുകയാണെന്ന് മണിക് സാഹ പ്രതികരിച്ചു. ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോതയും ശക്തി തെളിയിക്കുകയാണ്. തിപ്ര മോതയാണാ രണ്ടാം സ്ഥാനത്ത്. 13 മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ലീഡുണ്ട്.

മേഘായയില്‍ പോസ്റ്റര്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ എന്‍പിപിയാണ് ലീഡ് (12)നേടുന്നത്. സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിയും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാന്‍ഡിലും 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണല്‍.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി( നാഷണല്‍ ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി) 10, എന്‍ഡിഎഫ് 1, കോണ്‍ഗ്രസ് 0, മറ്റുള്ളവ 0 എന്നിങ്ങനെയാണ് പോസ്റ്റല്‍ വോട്ടുകളില്‍ ലീഡ്.

]]>
ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം നാളെ https://malayalees.ch/tripura-nagaland-meghalaya-election-result-tomorrow/ Wed, 01 Mar 2023 04:50:53 +0000 https://malayalees.ch/?p=77084 ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ( tripura nagaland meghalaya election result tomorrow )

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിധി ബിജെപിക്ക് അനുകൂലമെന്നാണ് എക്സിറ്റ് പോൾ സർവേകളിൽ പ്രവചനം. വാശിയെറിയ പോരാട്ടം നടന്ന ത്രിപുരയിൽ ബിജെപി ക്ക് ഭരണ തുടർച്ച ഉണ്ടാകും എന്നാണ് പുറത്ത് വന്ന എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ ബിജെപിക്ക് 36-45 വരെ പ്രവചിക്കുമ്പോൾ, 29 – 36 വരെ സീറ്റുകൾ സീ ന്യൂസ് മറ്ററൈസ് സർവേ പ്രവചിക്കുന്നു. 29- 40 സീറ്റുകൾ വരെയാണ് ജൻ കീ ബാത്തിന്റെ പ്രവചനം. മൂന്ന് സർവേകൾ സിപിഐഎം- കോണ്ഗ്രസ് കൂട്ടുകെട്ടിന് പരമാവധി 16 സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ, TIMES NOW – ETG RESEARCH മാത്രമാണ് കേവല ഭൂരിപക്ഷത്തിന് വരെ സാധ്യത ചൂണ്ടി കാണിക്കുന്നത്. 18- 34 സീറ്റുകൾ വരെയാണ് പ്രവചനം. ബിജെപിക്ക് 21 -27 വരെ സീറ്റുകൾ ആണ് പ്രവചിക്കുന്നത്.

പുറത്ത് വന്ന നാല് സർവേകളും നാഗാലാൻഡിൽ BJP -NDPP സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന് പ്രവചിക്കുന്നു. എന്നാൽ എല്ലാ പാർട്ടികളും ഒറ്റക്കോറ്റക്ക് മത്സരിച്ച മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് 4 എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. കോൺറാഡ് സങ്മയുടെ എൻപിപി പരമാവധി 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷ യാകും എന്നാണ് പ്രവചനങ്ങൾ.

മേഖലയിൽ തൃണമൂൽ കോൺഗ്രസ് 14 സീറ്റുകൾ വരെ നേടാമെന്ന് പ്രവചിക്കുമ്പോൾ, തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാന ങ്ങളിലും കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

]]>