triple lockdown – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 May 2021 08:34:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png triple lockdown – malayalees.ch https://malayalees.ch 32 32 മലപ്പുറത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ https://malayalees.ch/stringent-restrictions-to-be-enforced-in-malappuram/ Fri, 28 May 2021 08:33:44 +0000 https://malayalees.ch/?p=44759 ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ. പാൽ, പത്രം, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമായിരിക്കും അനുമതി. ഹോട്ടലുകളിൽ ഹോം ഡെലിവറി അനുവദിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ചരക്ക് ഗതാഗതം, പാചക വാതക വിതരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും അനുമതി. ടെലികോം, മരണാനന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ എന്നിവക്കും അനുമതിയുണ്ടാകും.

]]>
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ https://malayalees.ch/students-demand-postpone-of-engineering-entrance-test/ Fri, 10 Jul 2020 05:29:32 +0000 https://malayalees.ch/?p=28292 തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വ്യത്യസ്ത പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റണമെന്ന ആവശ്യം ഉയരുന്നത്.

ഈ മാസം പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണം എന്ന് ആവശ്യം. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വ്യത്യസ്ത പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പരീക്ഷ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

ഈ വർഷത്തെ എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ നടക്കുന്നത് ഈ മാസം 16ന് വ്യാഴാഴ്ചയാണ്. കോവിഡ് വ്യാപനം നിയന്ത്രണത്തിലാവുകയും ലോക് ഡൗണിൽ ഇളവ് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് 16ന് പരീക്ഷ നടത്താൻ തീരുമാനിച്ചത്. എന്നാൽ രോഗവ്യാപനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയും കൂടുതൽ സ്ഥലങ്ങളിൽ പ്രാദേശിക വ്യാപനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക് ഡൗണിലാണ്. കൂടാതെ സംസ്ഥാനത്തിലെ വ്യത്യസ്ത മേഖലകളിൽ കണ്ടെയിന്‍മെൻറ് സോണുകൾ നിലവിലുണ്ട്. പല പരീക്ഷാ കേന്ദ്രങ്ങളും നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലാണ്. വിദ്യാർഥികൾക്കും നിയന്ത്രണങ്ങൾ താണ്ടി വരേണ്ടിവരും. ഈ സാഹചര്യത്തിലാണ് പതിനാറാം തീയതിയിലെ പ്രവേശന പരീക്ഷ മാറ്റിവെക്കുന്ന ആവശ്യം സജീവമായിരിക്കുന്നത്.

ദേശീയ തലത്തിലുള്ള എൻജിനീയറിങ് പ്രവേശന പരീക്ഷ മാസങ്ങൾ കഴിഞ്ഞാണ് നടക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. കോളജുകൾ തുറക്കേണ്ട സമയ പരിധിയും കേന്ദ്രവും നീട്ടിയിട്ടുണ്ട്. എഞ്ചിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ മാറ്റിവെക്കേണ്ടത് ന്യായമായ ആവശ്യമെന്നാണ് ഈ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

]]>
തിരുവനന്തപുരവും എറണാകുളവും സമൂഹവ്യാപനത്തിന്‍റെ വക്കില്‍; കൊച്ചിയില്‍ ട്രിപ്പിള്‍ ലോക് ഡൌണ്‍ പ്രഖ്യാപിച്ചേക്കും https://malayalees.ch/trivandrum-and-kochi-worried-about-community-spread/ Wed, 08 Jul 2020 12:23:34 +0000 https://malayalees.ch/?p=28207 കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി

തിരുവനന്തപുരവും എറണാകുളവും കൊവിഡ് സമൂഹവ്യാപനത്തിന്‍റെ വക്കില്‍. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി. കൊച്ചിയില്‍ വേണ്ടി വന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചേക്കും.

പൂന്തുറയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്ക്. തൊട്ടടുത്ത പ്രദേശമായ പരുത്തിക്കുഴിയില്‍ രണ്ടും വള്ളക്കടവില്‍ 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നും ഇരുപതിലേറെ കേസുകള്‍ ഉണ്ടെന്നാണ് വിവരം. പ്രാദേശിക വ്യാപനം ഉണ്ടായിക്കഴിഞ്ഞെന്ന വിലയിരുത്തലിന് കാരണം ഇതാണ്. ഇതേത്തുടര്‍ന്ന് പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചു. റോഡുകള്‍ അടച്ചു. ജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടയുന്നുണ്ട്. ഇന്ന് ആരോഗ്യമന്ത്രി, കലക്ടര്‍, ഡി.എം.ഒ എന്നിവരുമായി യോഗം നടത്തി സ്ഥിതി വിലയിരുത്തി. നഗരത്തിലെ ട്രിപ്പിള്‍ ലോക്ഡൌണ്‍ നീട്ടേണ്ടി വരും. കൊവിഡ് ബാധിതനായ ആര്യനാട്ടെ ഡോക്ടര്‍ സന്ദര്‍ശിച്ച നെടുമങ്ങാട് പനവൂര്‍ പി ആര്‍ ആശുപത്രി അടച്ചു. ടെസ്റ്റ് – പോസിറ്റീവ് അനുപാതം സംസ്ഥാന ശരാശരിയെക്കാള്‍ ഇരട്ടിയായ എറണാകുളത്തും സ്ഥിതി സങ്കീര്‍ണമാണ്. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി.

കൊച്ചിയില്‍ രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ പിസിആര്‍ പരിശോധന നടത്തും. കണ്ടെയ്മെന്‍റ് സോണായ സീപോർട് എയർപോർട് റോഡരികിലെ അനധികൃത വില്‍പന കേന്ദ്രങ്ങൾ പൊലീസ് അടപ്പിച്ചു. വയനാട്ടില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റ നഗരസഭയിലെ ഏഴ് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയത്. പ്രദേശത്ത് കോവിഡ് രോഗികൾ കറങ്ങി നടന്നതിനെ തുടർന്നാണ് നടപടി. നഗരസഭയിലെ 24,25 വാര്‍ഡുകളിൽ ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തും.

]]>
എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ല : മന്ത്രി വിഎസ് സുനിൽ കുമാർ https://malayalees.ch/wont-give-warning-before-declaring-triple-lock-down-says-minister-vs-sunil-kumar/ Wed, 08 Jul 2020 07:56:08 +0000 https://malayalees.ch/?p=28195 എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വർധന രേഖപ്പെടുത്തുണ്ട്. ഈ പശ്ചാത്തലത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിനൊന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാൻ തീരുമാനമായിരുന്നു. മാനദണ്ഡ പ്രകാരം പൂൾ ടെസ്റ്റിംഗ് വഴി കൂടുതൽ സാമ്പിളുകൾ പരിശോധിക്കും. സെന്റിനൽ സർവെയ്‌ലൻസിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പരിശോധന നടത്തും. സ്വകാര്യ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകൾക്ക് സ്വകാര്യ ലാബുകളിൽ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തും. സ്വകാര്യ ആശുപത്രികളിൽ ആന്റിജൻ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധനക്കായി അമിതമായ തുക ഈടാക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.

]]>
27ല്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ https://malayalees.ch/triple-lockdown-in-trivandrum/ Mon, 06 Jul 2020 04:50:33 +0000 https://malayalees.ch/?p=28070 പ്രധാന സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന നഗരമേഖലയിലും നഗരത്തോട് ചേർന്നു കിടക്കുന്ന മണക്കാട്, പേട്ട, പൂന്തുറ എന്നിവിടങ്ങളിലുമാണ് ഇതിൽ കൂടുതൽ സമ്പർക്ക രോഗികളെന്നതും ആശങ്ക വർധിപ്പിക്കുന്നു

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ‌ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും.

ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാവും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഇല്ല. ആവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും ബാങ്കുകളും പ്രവര്‍ത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും.

തിരുവനന്തപുരത്ത് നഗരത്തില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നഗരപരിധിയില്‍ സമ്പൂര്‍ണ അടച്ചിടലിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍

താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

സമ്പർക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കൂടിയതോടെ കനത്ത ആശങ്കയിൽ തലസ്ഥാനനഗരം. പ്രധാന സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന നഗരമേഖലയിലും നഗരത്തോട് ചേർന്നു കിടക്കുന്ന മണക്കാട്, പേട്ട, പൂന്തുറ എന്നിവിടങ്ങളിലുമാണ് ഇതിൽ കൂടുതൽ സമ്പർക്ക രോഗികളെന്നതും ആശങ്ക വർധിപ്പിക്കുന്നു.

സമ്പർക്കം അറിയാത്ത രോഗികളിൽ ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരൻ, പാളയത്തെ ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരൻ, എആർ ക്യാംപിലെ പൊലീസുകാരൻ, പൂന്തുറയ്ക്കു സമീപം കുമരിച്ചന്തയിലെ മീൻകച്ചവടക്കാരനും ഉൾപ്പെടുന്നു. ജനവുമായി ഏറെ ഇടപഴകാൻ സാധ്യതയുളളവരാണ് ഇവരെന്നതും സ്ഥിതി ഗുരുതരമാക്കുന്നു.

വെള്ളനാട് പഞ്ചായത്തിലെ കണ്ണമ്പളളി, വെള്ളനാട് ടൗണ്‍ തുടങ്ങിയ മേഖലകള്‍ കൂടി കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കി. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിരോധിച്ചു. മുഴുവന്‍ വിതരണക്കാര്‍ക്കും പൂന്തുറ മേഖല കേന്ദ്രീകരിച്ചും ആന്റിജന്‍ പരിശോധന നടത്താനും തീരുമാനമായി.

ജില്ലയിൽ ഞായറാഴ്ച പുതുതായി 971 പേരാണ് രോഗനിരീക്ഷണത്തിലായത്. 955 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 39 പേരെയാണ് ഞായറാഴ്ച പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 60 പേരെ ഡിസ്ചാർജ് ചെയ്തു.

]]>