Trinamool Congress – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 08:11:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Trinamool Congress – malayalees.ch https://malayalees.ch 32 32 മേഘാലയയില്‍ വീണ്ടും ട്വിസ്റ്റ്; എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് എംഎല്‍എമാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് തൃണമൂല്‍ നീക്കം https://malayalees.ch/twist-in-meghalaya-govt-formation-hspdp-withdraws-support-sangmas-npp/ Sat, 04 Mar 2023 08:11:30 +0000 https://malayalees.ch/?p=77362 മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത കോണ്‍റാഡ് സാങ്മയ്ക്ക് തിരിച്ചടി. എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. 32 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്താണ് കോണ്‍റാഡ് സാങ്മ നല്‍കിയിരുന്നത്. (Twist in Meghalaya govt formation; HSPDP withdraws support Sangma’s NPP)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്‍സിപി, ബിജെപി ഒഴികെയുള്ള എംഎല്‍എമാരെ കൂടെക്കൂട്ടാനാണ് മുകുള്‍ സാങ്മ ശ്രമം നടത്തുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് 31 എംഎല്‍എമാരുടെ പിന്തുണയാണ് ആവശ്യം. രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ എന്‍പിപിയുടെ പാത എളുപ്പമാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്. എന്‍പിപിയുടെ 26 എംഎല്‍എമാരുടെയും ബിജെപിയുടെ രണ്ട് എംഎല്‍എമാരുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എച്ച്എസ്പിഡിപി) രണ്ട് എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്നായിരുന്നു കത്തിലൂടെ കോണ്‍റാഡ് സാങ്മയുടെ അവകാശവാദം. ബിജെപി പിന്തുണയോടെ സംസ്ഥാനം ഭരിക്കുമെന്നും സാങ്മ അറിയിച്ചിരുന്നു.

]]>
തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു https://malayalees.ch/tmcs-twitter-account-hacked-name-and-logo-changed/ Tue, 28 Feb 2023 04:20:45 +0000 https://malayalees.ch/?p=76996 ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പാർട്ടി അക്കൗണ്ടിന്റെ ഡിസ്‌പ്ലേ ചിത്രം മാറ്റുകയും ‘യുഗ ലാബ്സ്’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഹാക്കിംഗ് നടന്നെങ്കിലും അക്കൗണ്ടിൽ നിന്നും ഇതുവരെ പോസ്റ്റ് ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. റിപ്പോർട്ടുകളെ കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക്ചെയിൻ ടെക്നോളജി കമ്പനിയാണ് യുഗ ലാബ്സ്.

]]>
‘അസ്വസ്ഥതയുണ്ടെങ്കില്‍ പറയണമായിരുന്നു, കെ കെയുടെ ഭാഗത്തും വീഴ്ചയുണ്ട്’; സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍ https://malayalees.ch/trinamool-congress-justifies-kk-last-program-coordinators/ Thu, 02 Jun 2022 04:20:49 +0000 https://malayalees.ch/?p=62773 ഹോളിവുഡ് ഗായകനായ മലയാളി കൃഷ്ണകുമാര്‍ കുന്നത്തിന്റെ(കെ കെ) മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ അദ്ദേഹം അവസാനമായി പങ്കെടുത്ത പരിപാടിയുടെ സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. കെ കെയുടെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശാന്തനു സെന്‍ പറഞ്ഞു. പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് സംഘാടകരോട് പറയണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അസുഖമുണ്ടെങ്കില്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നു. കെ കെ മരണപ്പെട്ടതിനാല്‍ താന്‍ കൂടുതല്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ശന്തനു സെന്‍ കൂട്ടിച്ചേര്‍ത്തു.

കെ കെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ആശുപത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായി എന്ന പ്രചാരണത്തിന് വാസ്തവവുമായി ബന്ധമില്ല. സംഘാടകര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ കെ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന് കരള്‍ സംബന്ധമായ രോഗങ്ങളുമുണ്ടായിരുന്നു. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നില്ല. സംഘാടകര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത് രാഷ്ട്രീയം മാത്രമാണ്. ശന്തനു സെന്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കിടെ സംഘാടകരോട് വിവിധ പ്രശ്‌നങ്ങള്‍ കെകെ പറയുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ആഡിറ്റോറിയത്തില്‍ 2400 പേര്‍ക്ക് മാത്രമേ ഇരിക്കാനുള്ള സൗകര്യമുള്ളൂ. എന്നാല്‍ 7000ല്‍ അധികം ആളുകള്‍ തിങ്ങി നിറഞ്ഞ നിലയിലായിരുന്നു ആഡിറ്റോറിയം. കലാകാരന്മാര്‍ ഉണ്ടായിരുന്ന സ്റ്റേജില്‍ ഉള്‍പ്പടെ സംഘാടകരുടെ ഭാഗത്തുള്ള നൂറോളം പേര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇവിടെ കടുത്ത ചൂടാണ് ആ സമയം അനുഭവപ്പെട്ടിരുന്നത്. എസി പ്രവര്‍ത്തിക്കാത്ത സാഹചര്യവുമുണ്ടായി. ഇടയ്ക്ക് വെച്ച് കറണ്ടും പോയി.

സൗകര്യക്കുറവ് മൂലം പരിപാടി ചുരുക്കാമെന്ന് പല തവണ കെ.കെ തന്നെ പറഞ്ഞിരുന്നു. അസ്വസ്ഥതകള്‍ തീവ്രമായതോടെ ഒരു പാട്ടുകൂടി പാടി അദ്ദേഹം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഗ്രീന്‍ റൂമിലെത്തുമ്പോള്‍ അവിടെ എ.സി പ്രവര്‍ത്തിച്ചിരുന്നില്ല. കൂടാതെ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനായി ഫയര്‍ എസ്റ്റിങ്യൂഷര്‍ ഉപയോഗിച്ചെന്നും അങ്ങനെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ശ്വസിക്കാനിടയായെന്നും ആരോപണമുണ്ട്.

]]>
ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു https://malayalees.ch/bsf-terrorising-people-to-vote-for-bjp-says-tmcs-firhad-hakim/ Thu, 21 Jan 2021 13:33:21 +0000 https://malayalees.ch/?p=38963 ശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു.

ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളിൽ ബിജെപി വർഗീയത പടർത്തുകയാണ്. എന്നാല്‍ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു.

സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

അതേസമയം ബിജെപിയുടെ ആരോപണം ബംഗ്ലാദേശികളെയും രോഹിങ്ക്യന്‍ മുസ്‍ലിംകളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നാണ്. ഇവര്‍ ഏകദേശം 10 ശതമാനം വരുമെന്നും ബിജെപി ആരോപിക്കുന്നു. ഇലക്ഷന്‍ കമ്മീഷനാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് എന്നതിനാല്‍ ഇത് കമ്മീഷനെതിരായ ആരോപണമാണെന്ന് തൃണമൂല്‍ നേതാക്കള്‍ തിരിച്ചടിച്ചു.

]]>
കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത https://malayalees.ch/bjp-more-dangerous-than-maoists-mamata/ Wed, 20 Jan 2021 04:29:10 +0000 https://malayalees.ch/?p=38872 തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” മമത ബാനർജി പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ ഈയടുത്ത് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. പുരുലിയയിലെ ആദിവാസി സമൂഹത്തെ കപട വാഗ്‌ദാനങ്ങൾ നൽകി ബി.ജെ.പി വഴിതിരിച്ചു വിടുകയാണെന്നും മമത ആരോപിച്ചു.

]]>
ബിജെപിയെ പുല്‍കില്ല; ബംഗാള്‍ വീണ്ടും തൃണമൂലിന് ഒപ്പമെന്ന് സര്‍വേ https://malayalees.ch/tmc-retain-west-bengal-as-abp-poll/ Tue, 19 Jan 2021 05:31:59 +0000 https://malayalees.ch/?p=38817 കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. 294 അംഗ സഭയില്‍ തൃണമൂല്‍ 154 മുതല്‍ 162 വരെ സീറ്റു നേടുമെന്നാണ് സര്‍വേ പ്രവചനം.

ബിജെപിക്ക് 98 മുതല്‍ 106 സീറ്റു വരെ കിട്ടും. കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യം 26 മുതല്‍ 34 വരെ സീറ്റു നേടും. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍വേ പ്രവചിക്കുന്നത് രണ്ടു മുതല്‍ ആറു സീറ്റു വരെയാണ്.

വരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ഏതു വിധേനയും അധികാരത്തില്‍ വരാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനോടകം നിരവധി തൃണമൂല്‍ നേതാക്കളെ ബിജെപി തങ്ങളുടെ പാളയത്തില്‍ എത്തിച്ചിട്ടുണ്ട്.

നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്ന് മമത

നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത് എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

ഇടതുമുന്നണിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ 2011ലെ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നാണ് മമത പ്രചാരണം ആരംഭിച്ചിരുന്നത്. ഇവിടത്തെ കര്‍ഷക പ്രക്ഷോഭമാണ് ഇടതിന് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിച്ചത്.

നന്ദിഗ്രാമിലെ സ്പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ മാ, മാതി, മാനുഷ് (മാതാവ്, ഭൂമി, ജനം) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത ബംഗാള്‍ കീഴടക്കിയത്.

തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ വിമതരെ നിശ്ശബ്ദമാക്കുക എന്ന തന്ത്രം കൂടി മമതയുടെ നീക്കത്തിന് പിന്നിലുണ്ട്.

അമ്പതിനായിരം വോട്ടിന് തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന് സുവേന്ദു

മമതയെ അമ്പതിനായിരം വോട്ടിനെങ്കിലും തോല്‍പ്പിക്കുമെന്ന് തിരിച്ചടിച്ച് സുവേന്ദു അധികാരി. അല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷം മുമ്പാണ് മമത നന്ദിഗ്രാമില്‍ വന്നത്. തെരഞ്ഞെടുപ്പ് കാലത്തു മാത്രമേ അവിടെ വരാറുള്ളൂ. 2015 ഡിസംബര്‍ 15നാണ് ഇതിനു മുമ്പ് അവര്‍ നന്ദിഗ്രാമിലെത്തിയത്, തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന വേളയില്‍. നന്ദിഗ്രാമിലെ ജനങ്ങളോട് എന്തു ചെയ്തു എന്നാണ് ചോദിക്കാനുള്ളത്. എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ സിംഗൂരിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ നന്ദിഗ്രാമിലെ കൂട്ടക്കൊലയെ കുറിച്ച് പരാമര്‍ശിക്കുന്നു പോലുമില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>
അമിത് ഷായുടെ ഏഴ് നുണകള്‍ പൊളിച്ചടക്കി തൃണമൂല്‍ എം.പി https://malayalees.ch/derek-obrien-on-amit-shahs-speech/ Mon, 21 Dec 2020 08:15:08 +0000 https://malayalees.ch/?p=37269 പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ഏഴ്​ തെറ്റായ വിവരങ്ങളുടെ വസ്​തുതാ പരിശോധനയുമായി​ തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഓബ്രിയൻ. ട്വിറ്ററിലാണ്​ അദ്ദേഹം അമിത്​ ഷാ പറഞ്ഞ ഏഴ്​ കാര്യങ്ങളുടെ സത്യാവസ്ഥ വിശദീകരിച്ച്​ രംഗത്തെത്തിയത്​.

ടൂറിസ്റ്റ്​ സംഘത്തി​ന്‍റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ പ്രസംഗത്തി​ന്‍റെ വസ്​തുതാ പരിശോധന എന്ന തലക്കെട്ടോടെയാണ് അദ്ദേഹം അമിത് ഷായുടെ നുണകളുടെ വസ്തുതകള്‍ തുറന്നുകാണിച്ചത്.

അമിത്​ ഷാ പറഞ്ഞ കാര്യങ്ങളുടെ വസ്​തുതാ പരിശോധന

1) മമതാ ബാനർജി മറ്റൊരു പാർട്ടിക്ക്​ വേണ്ടി കോൺഗ്രസ്​ വിട്ട്​ പോയതാണ്​. എന്നിട്ട്​ ഇപ്പോൾ കാലുമാറിയതിന്​ മറ്റുള്ളവരെ കുറ്റം പറയുന്നു.

വാസ്​തവം: മമത ബാനർജി മറ്റൊരു പാർട്ടിയിലേക്ക്​ കൂറുമാറിയിട്ടില്ല. മറിച്ച്​ 1998ൽ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്​ സ്ഥാപിക്കുകയാണ്​ ചെയ്​തത്​.

2) ആയുഷ്​മാൻ ഭാരതി​ന്‍റെ കീഴിലുള്ള ആനുകൂല്യങ്ങൾ ബംഗാളിലെ ജനങ്ങൾക്ക്​ മമതാ സർക്കാർ നൽകുന്നില്ല

വാസ്​തവം: ആയുഷ്​മാൻ ഭാരതിന്​ രണ്ട്​ വർഷം മുമ്പ് ബംഗാളിൽ സർക്കാർ സ്വസ്​ത്യ സതി ആരംഭിച്ചിരുന്നു. അതി​ന്‍റെ കീഴിൽ 1.4 കോടി കുടുംബങ്ങൾക്ക്​ വർഷത്തിൽ 5 ലക്ഷം വരെ വരുന്ന ആരോഗ്യ ഇൻഷുറൻസ്​ ​നൽകി.

3) പി.എം കിസാന്​ കീഴിലുള്ള 6000 രൂപ കർഷകർക്ക്​ ലഭിക്കുന്നത്​ ബംഗാൾ സർക്കാർ തടയുന്നു.

വാസ്​തവം: ബംഗാൾ ക്രിഷക്​ ബന്ധു എന്ന പദ്ധതിയിലൂടെ കർഷകർക്ക്​ ഏക്കർ അടിസ്ഥാനത്തിൽ 5000 രൂപ വാർഷിക ആനുകൂല്യം നൽകുന്നു. പി.എം കിസാൻ പദ്ധതിയിലൂടെ ഏക്കർ അടിസ്ഥാനത്തിൽ നൽകുന്നത്​ വെറും 1,214 രൂപ മാത്രം.

4) 300 ബി.ജെ.പി പ്രവർത്തകർ 1.5 വർഷം കൊണ്ട്​ ബംഗാളിൽ കൊല്ലപ്പെട്ടു.

വാസ്​തവം: കൂടുതൽ ബി.ജെ.പി പ്രവർത്തകരും സംസ്ഥാനത്ത്​ കൊല്ലപ്പെട്ടത് കലഹം കാരണമാണ്​​. ആത്​മഹത്യകളെ പോലും രാഷ്​ട്രീയ കൊലപാതകങ്ങളാക്കുകയാണ്​. അതേസമയം, 1998 മുതൽ 1027 തൃണമൂൽ പ്രവർത്തകരാണ്​ രാഷ്​ട്രീയ പകപോക്കലിന്​ ഇരയായത്​. ഇവിടെയും 116 ഓളം വരുന്ന ബി.ജെ.പി സിറ്റിങ് എൽ.എസ്​​ എം.പിമാർക്കെതിരെ ക്രിമിനൽ റെക്കോർഡുകളുണ്ട്​​.

5) പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ ജനങ്ങൾക്കായി ഒരുപാട്​ ഭക്ഷ്യ ധാന്യങ്ങൾ അയച്ചിരുന്നു. അത്​ തൃണമൂൽ പ്രവർത്തകർ വിനിയോഗിച്ചു.

വാസ്​തവം: ബംഗാളിൽ ഖാദ്യ സതി പദ്ധതി മുഖാന്തരം 10 കോടി ജനങ്ങൾക്ക്​ സൗജന്യ റേഷൻ 2021 ജൂൺ വരെ നൽകുന്നുണ്ട്​.

6) ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്​ക്ക്​ ആവശ്യമായ സുരക്ഷ ബംഗാൾ സർക്കാർ നൽകിയില്ല.

വാസ്​തവം: ബംഗാൾ സർക്കാർ ജെ.പി നദ്ദക്ക്​ സെഡ്​ പ്ലസ്​ സുരക്ഷ നൽകിയിരുന്നു. എന്നാൽ, ഒരുപാട്​ വാഹനങ്ങളെ പിന്തുടരാൻ അനുവദിച്ച്​ അദ്ദേഹം നിയമങ്ങളെയെല്ലാം ലംഘിച്ചു.

7) മോദി സംസ്ഥാനത്തെ പാവങ്ങൾക്ക്​ വീടുകളും മറ്റ്​ അടിസ്ഥാന സൗകര്യങ്ങളും നൽകി.

വാസ്​തവം: കേന്ദ്രം നൽകുന്നത്​ 60 ശതമാനം സംസ്ഥാനം നൽകുന്നത്​ 40 ശതമാനം. 2011 മുതൽ 2020 വരെ സംസ്ഥാന സർക്കാർ 33,87,000 വീടുകൾ 39,999 കോടി രൂപ ചെലവിൽ നിർമിച്ചു. ഗീതാഞ്ജലി പ്രകൽപ്പ പദ്ധതിയുടെ കീഴിൽ 3,90,000 വീടുകൾ 3,550 കോടി ചെലവിൽ നിർമിച്ചു. കൂടാതെ എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായി 4,30,000 വീടുകൾ 7000 കോടി രൂപ ചെലവിൽ നിർമിച്ചു.

]]>
മമതയെ ഞെട്ടിച്ച് തൃണമൂലില്‍ നിന്നും കൂട്ടരാജി https://malayalees.ch/another-jolt-to-mamata-as-5-local-tmc-leaders-resign-after-suvendu-adhikari-quits-as-mla/ Thu, 17 Dec 2020 08:24:57 +0000 https://malayalees.ch/?p=37097 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാൽഡയിലെ അഞ്ച് നേതാക്കളാണ് ഇപ്പോള്‍ രാജി സമർപ്പിച്ചിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസിന്‍റെ ഗോബിന്ദാപൂർ-മഹേഷ്പൂർ, ബാമൺ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോൾ, ചന്ദ്‌പൂർ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമർപ്പിച്ചത്.

ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.

എന്നാല്‍ ഈ രാജി പ്രധാനമല്ലെന്നും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കമ്മിറ്റികൾ രൂപീകരിക്കുകയാണെന്നും മാൽഡ ജില്ലാ തൃണമൂൽ കോൺഗ്രസ് കോർഡിനേറ്റർ ബാബ്‌ല സർക്കാർ പ്രതികരിച്ചു.

]]>
‘ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ, ജയിലിലിരുന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കും’: ബിജെപിയോട് മമത https://malayalees.ch/arrest-me-i-will-win-from-jail-says-mamata-banerjee/ Thu, 26 Nov 2020 04:50:38 +0000 https://malayalees.ch/?p=35768 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ ബിജെപിയും അവരുടെ അന്വേഷണ ഏജന്‍സികളും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഇരുന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത ആരോപിച്ചു.

“എനിക്ക് ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഭയമില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കട്ടെ. ജയിലില്‍ ഇരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കും”- മമത ബാനര്‍ജി ബാങ്കുരയിലെ റാലിയില്‍ പറഞ്ഞു.

ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല. നുണകളുടെ മാലിന്യ കൂമ്പാരമാണത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം നാരദ (ഒളിക്യാമറ ഓപ്പറേഷന്‍), ശാരദ തട്ടിപ്പ് എന്നൊക്കെ പറഞ്ഞ് ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്താന്‍ വരും. പണം വാഗ്ദാനം ചെയ്തും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എംഎല്‍എമാര്‍ക്ക് 2 കോടിയൊക്കെ ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയാണോ? നാടിന് അപമാനമാണവരെന്നും മമത പറഞ്ഞു.

കൃത്രിമം നടത്തിയാണ് ബിജെപി ബിഹാറില്‍ വിജയിച്ചതെന്നും മമത ആരോപിച്ചു. ജയിലിലായിട്ടും ലാലു പ്രസാദ് യാദവ് സ്വന്തം പാര്‍ട്ടിയുടെ മികച്ച പ്രകടനം ഉറപ്പുവരുത്തിയെന്നും മമത പറഞ്ഞു.

]]>
ബംഗാൾ ബി.ജെ.പി അധ്യക്ഷന് നേരെ കല്ലേറും കരിങ്കൊടിയും https://malayalees.ch/bengal-bjp-president-pelted-with-stones-and-black-flag/ Fri, 13 Nov 2020 04:39:56 +0000 https://malayalees.ch/?p=35008 ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറും കരിങ്കൊടി പ്രയോഗവും. ബംഗാളിലെ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന്‍റെ വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്.

പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവിൽ വെച്ചാണ് ദിലീപ് ഘോഷിന്‍റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടാകുന്നത്. ആക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

‘ദിലീപ് ഘോഷ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാഹനം ജെയ്ഗാവിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഘോഷിന്‍റെ വാഹനം ഭാഗികമായി തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

അടുത്തിടെ ഹാൽദിയ ടൗണിൽവെച്ച് നടന്ന റാലിക്കിടെ തൃണമൂൽ കോൺഗ്രസിനെതിരെ ദിലീപ് ഘോഷ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നും പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ തൃണമൂൽ പ്രർത്തകർ ഇത് നിഷേധിച്ചിട്ടുണ്ട്.

]]>