trikkakkara – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Nov 2023 04:24:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png trikkakkara – malayalees.ch https://malayalees.ch 32 32 തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാനുള്ള തീരുമാനം; ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക് https://malayalees.ch/hotel-owners-of-thrikkakara-move-to-high-court/ Mon, 06 Nov 2023 04:24:52 +0000 https://malayalees.ch/?p=90618 രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം .

നഗരസഭയും പോലീസും എക്‌സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്.ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം അന്തിമമാകും.

]]>
ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍ https://malayalees.ch/udf-will-corporate-with-20-20-in-trikkakkara-says-k-sudhakaran/ Wed, 11 May 2022 10:56:10 +0000 https://malayalees.ch/?p=61688 ട്വന്റി-20യെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്ട്വന്റി-20ക്ക് എതിരല്ലെന്നും സുധാകരന്‍ പറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-20യുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-20യില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തുടക്കം മുതല്‍ പി.ടി തോമസിന്റെ നിലപാടുകളെ തള്ളിക്കളയുന്ന നിലപാടുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. അവര്‍ക്ക് ധാര്‍മികത പ്രശ്‌നമല്ല. പി ടി തോമസിന്റെ നിലപാടുകളെ കോണ്‍ഗ്രസ് വെല്ലുവിളിക്കുകയാണ്. ട്വന്റി-20ക്ക് വോട്ട് ചെയ്ത വിഭാഗം ജോ ജോസഫിനെ പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ. ഈ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി മാറുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികള്‍ക്കുമുള്ളത്.

]]>
തൃക്കാക്കരയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; 20-20 നിലംതൊടില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍ https://malayalees.ch/dominic-presentation-about-trikkakkara-bypoll/ Tue, 03 May 2022 04:40:21 +0000 https://malayalees.ch/?p=61174 തൃക്കാക്കരയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. തൃക്കാക്കരയില്‍ ചില സോഷ്യല്‍ ഇക്വേഷന്‍സുണ്ട്. അതുകൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ട്വന്റി-ട്വന്റി ഇത്തവണ തൃക്കാക്കരയില്‍ നിലംതൊടില്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

തൃക്കാക്കര പിടിച്ചാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമായി എല്‍ഡിഎഫിന് അത് ഉയര്‍ത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കരയിലെ മത്സരം.

ഉറച്ച മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. പി.ടിയുടെ ഭാര്യ ഉമാ തോമസ് മത്സരിക്കാന്‍ സന്നദ്ധയാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഉമ തയ്യാറായാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രശ്നങ്ങളില്ലാതെ പോകും. ഇല്ലെങ്കില്‍ സംഗതി കീറാമുട്ടിയാകാനിടയുണ്ട്. ഉമയെങ്കില്‍ പി.ടിയുടെ വിയോഗവും വനിതയെന്നതും ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. വി.ഡി.സതീശനും, കെ.സുധാകരനും ചേര്‍ന്ന പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും യുഡിഎഫിന് തൃക്കാക്കര പോര്.

നിലവില്‍ 99 സീറ്റുണ്ട് ഇടതുമുന്നണിക്ക്. തൃക്കാക്കര കൂടി ഇടത്തേക്ക് ചാഞ്ഞാല്‍ ഫാന്‍സി നമ്പരായ 100ലേക്കെത്തും. കൊവിഡ് കൊണ്ടുവന്ന തുടര്‍ഭരണമെന്ന പ്രതിപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കാമെന്നതിനൊപ്പം സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തല്‍ക്കാലത്തേക്കെങ്കിലും ഒഴിയുകയും ചെയ്യും. സീറ്റ് സിപിഎമ്മിന് തന്നെയെന്ന് ഉറപ്പിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളില്ല.

]]>
തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം മതിയെന്ന് നേതൃത്വം https://malayalees.ch/trikkakkara-by-election-congress-candidate/ Fri, 29 Apr 2022 04:23:27 +0000 https://malayalees.ch/?p=60930 തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് നേതൃത്വം. എന്നാല്‍ജില്ലയിലെ നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ കെപിസിസി നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളുവെന്ന്ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സാന്നിധ്യത്തില്‍ ഇന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ചേരും. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും.

പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍
കെപിസിസി നേതൃത്വം ഏകപക്ഷീയമായി ശ്രമിക്കുന്നുവെന്നാരോപിച്ച് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളോട് കൂടിയാലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ പ്രവര്‍ത്തിക്കാനും അവരേ ഉണ്ടാകു എന്ന് നേതാക്കള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും വരെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പോര് വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളൂവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

തൃക്കാക്കരയില്‍ സില്‍വര്‍ ലൈന്‍ സര്‍ക്കാരിനെ തിരിഞ്ഞ് കൊത്തും. വീട് കയറി രാഷ്ട്രീയം പറഞ്ഞായിരിക്കും പ്രചരണം. കോണ്‍ഗ്രസ് യുഡിഎഫ് സംസ്ഥാന നേതാക്കള്‍ തൃക്കാക്കരയില്‍ പ്രചരണത്തിനിറങ്ങും.

കെപിസിസി നിര്‍ദേശ പ്രകാരമുള്ള എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും.സംഘടനാ പ്രവര്‍ത്തന ചര്‍ച്ചകളും സമര പരിപാടികളുടെ ആസൂത്രണവുമാണ് മുഖ്യ അജണ്ട. കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.

]]>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് സ്ഥാനാര്‍ത്ഥിയാകില്ല https://malayalees.ch/thrikkakara-by-election-m-swaraj-will-not-be-cpim-candidate/ Thu, 28 Apr 2022 04:41:26 +0000 https://malayalees.ch/?p=60868 തൃക്കാക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജ് ഉണ്ടാകില്ല. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ താക്കോല്‍ സ്വരാജിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തുകൊണ്ട്, ഇന്നലെ രൂപീകരിച്ച മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എം. സ്വരാജിനെ ചുമതലപ്പെടുത്തി.സിപിഐഎം തൃക്കാക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി എം.സ്വരാജ് പ്രവര്‍ത്തിക്കും.

തൃക്കാക്കര പിടിക്കാന്‍ സിപിഐഎം ആലോചിച്ചവരില്‍ പ്രഥമ സ്ഥാനീയനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്. മത്സര രംഗത്തേക്കില്ലെന്ന് സ്വരാജ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നലെ മണ്ഡലം കമ്മിറ്റി രൂപീകരിച്ചതോടെ സ്വരാജ് മത്സരിക്കില്ലെന്ന് ഉറപ്പായി.

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അമരത്തിരുന്ന് നയിക്കാന്‍ സ്വരാജിനെ സിപിഐഎം ചുമതപ്പെടുത്തിയതോടെ കഴിഞ്ഞ തവണയുണ്ടായത് പോലുള്ള വീഴ്ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കടിഞ്ഞാണാകും അത്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി.രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള ഉള്‍പ്പടെയുള്ള ജില്ലയിലെ നേതാക്കളുംമണ്ഡലത്തിലെ ബൂത്ത്, ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ ഏരിയാ കമ്മിറ്റി അംഗങ്ങളും, മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജില്ലയിലെ നേതാക്കളുമായി കോടിയേരി ബാലകൃഷ്ണന്‍ ആശയവിനിമയം നടത്തി.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ധൃതി വേണ്ടെന്ന നിലപാടിലാണ് നിലവില്‍ സിപിഐഎം.കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ നേതാവ് കെ.എസ്.അരുണ്‍കുമാര്‍, എന്നീ പേരുകള്‍ക്കാണ് സിപിഐഎമ്മില്‍ ഇപ്പോള്‍ മുന്‍ഗണന. സാമുദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

]]>