tribal man – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Dec 2022 04:22:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tribal man – malayalees.ch https://malayalees.ch 32 32 അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു https://malayalees.ch/man-died-in-wild-elephant-attack-in-attappadi/ Sat, 03 Dec 2022 04:22:40 +0000 https://malayalees.ch/?p=72258 അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണമുണ്ടായത്. രാവിലെ ശുചിമുറിയിലേക്ക് പോകാന്‍ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണന്‍.

]]>