trending – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 10:35:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png trending – malayalees.ch https://malayalees.ch 32 32 ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന; പ്രതിദിനം 40 മിനിറ്റ് മാത്രം https://malayalees.ch/new-rules-in-china-to-prevent-internet-addiction-in-children/ Thu, 03 Aug 2023 10:35:41 +0000 https://malayalees.ch/?p=85553 നമ്മുടെ കുട്ടികൾ നല്ലൊരു സമയവും ഇന്റർനെറ്റിൽ ചെലവിടുന്നവരാണ്. പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല, സമൂഹത്തിൽ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവർ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു.

അതുകൊണ്ട് കുട്ടികളിലെ നെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇപ്പോൾ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. രാത്രിയിലെ ഇന്‍റർനെറ്റ് ഉപയോഗം തടയുന്നതിനും ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്.

രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ്‌ ഇന്റര്‍നെറ്റ് നിയന്ത്രണം. ഈ സമയത്ത് 18 വയസ്സുവരെയുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ സാധിക്കില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ രണ്ടു മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റും 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടുമണിക്കൂറും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

]]>
ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് കോൾ; ഓൺലൈൻ തട്ടിപ്പിൽ യുവതിയ്ക്ക് 8.3 ലക്ഷം രൂപ നഷ്ടപ്പെട്ടു https://malayalees.ch/gurugram-woman-loses-rs-8-3-lakh-in-online-scam/ Wed, 02 Aug 2023 10:43:21 +0000 https://malayalees.ch/?p=85496 കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓൺലൈൻ തട്ടിപ്പ് കേസുകൾ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. നിരപരാധികളെ കബളിപ്പിച്ച് അവരുടെ കയ്യിൽ നിന്ന് പണം കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ വഴികളാണ് ഉപയോഗിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി എൻസിബി, ഐപിഎസ് ഓഫീസർമാരും പൊലീസുകാരുമായൊക്കെയായി വേഷം കെട്ടിയാണ് ഇപ്പോൾ തട്ടിപ്പുകൾ നടക്കുന്നത്. സമീപകാലങ്ങളിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട് ചെയ്യുന്നുമുണ്ട്.

ഇപ്പോൾ ഗുരുഗ്രാമിൽ നിന്നുള്ള ഒരു യുവതിയ്ക്ക് ഓൺലൈൻ തട്ടിപ്പിൽ നിന്ന് 8.3 ലക്ഷം രൂപയാണ് നഷ്ടപെട്ടിരിക്കുന്നത്. യുവതിയ്ക്ക് ഒരു കൊറിയർ കമ്പനിയിൽ നിന്നും തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്നും അവളുടെ പേരിൽ എയർപോർട്ടിൽ നിന്ന് കണ്ടുകെട്ടിയ ഒരു പാഴ്സലിനെ കുറിച്ച് കോൾ ലഭിച്ചു.

നിലവിൽ ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ഗുരുഗ്രാമിലെ ഹൗസിംഗ് ബോർഡ് സൊസൈറ്റിയിലെ താമസക്കാരിയായ പ്രാചി ശർമ്മയ്ക്ക് മെയ് 3 ന് ഒരു അജ്ഞാത ഉപയോക്താവിൽ നിന്ന് ഒരു സ്‌കൈപ്പ് കോൾ ലഭിച്ചു. മുംബൈ ക്രൈംബ്രാഞ്ച് ഓഫീസർമാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ വിളിച്ചത്. ഒരു പാഴ്‌സലിനെ കുറിച്ച് അവരെ അറിയിക്കുകയും എയർപോർട്ടിൽ അവരുടെ പേരിൽ എത്തിയ പാഴ്സലിൽ മയക്കുമരുന്നും വിദേശ കറൻസിയും ഉണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അവർ യുവതിയോട് പറഞ്ഞു.

പെട്ടെന്നുള്ള കോളിൽ സംശയം തോന്നിയ ഇര കോളറോട് അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് ചോദിച്ചു. തട്ടിപ്പുകാർ തങ്ങളെ പേര് ബാൽ സിംഗ് രജ്പുത്, സ്മിത പട്ടേൽ എന്ന് പരിചയപ്പെടുത്തുകയും സ്കൈപ്പ് കോളിൽ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. തുടർന്ന് അവർ ഇരയെ അവളുടെ ബാങ്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ അധികാരമുണ്ടെന്ന് അറിയിക്കുകയും അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട്, ഇര തന്റെ ബാങ്കിന്റെ വിശദാംശങ്ങളും തിരിച്ചറിയൽ രേഖയും കാണിച്ചപ്പോൾ, കള്ളപ്പണം വെളുപ്പിക്കലും മറ്റ് കുറ്റകൃത്യങ്ങളും ആരോപിച്ച് തട്ടിപ്പുകാർ അവളെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. കേസിൽ നിന്ന് തങ്ങളുടെ പേര് ഒഴിവാക്കുന്നതിന് 8.4 ലക്ഷം രൂപ കൈമാറാൻ അവർ ആവശ്യപ്പെടുകയും ചെയ്തു.

ആരോപണങ്ങൾ ഭയന്ന്, ഇര തന്റെയും കുടുംബത്തിനേയും ഇതിൽ നിന്ന് രക്ഷിക്കുന്നതിനായി തട്ടിപ്പുകാർക്ക് തുക കൈമാറി. പണം ലഭിച്ചപ്പോൾ, തട്ടിപ്പുകാർ ഇരയുമായുള്ള ബന്ധം വിച്ഛേദിക്കുകയും കോളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം നിരവധി “പാഴ്‌സൽ മയക്കുമരുന്ന്” കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യൻ എക്‌സ്‌പ്രസ് പറയുന്നതനുസരിച്ച്, 2023 ഏപ്രിൽ മുതൽ, ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഇരകൾക്ക് ഏകദേശം 1.5 കോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ, അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളിൽ സംശയം തോന്നണമെന്നും തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഓൺലൈൻ സ്‌കാം കേസുകളെ കുറിച്ച് അവബോധം നൽകുകയും ചെയ്യുന്നുണ്ട്. അത്തരം സംഭവങ്ങൾ ജാഗ്രതയോടെ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും സഹായിക്കും.

]]>
വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി https://malayalees.ch/an-ancient-temple-found-under-water-in-italy-html/ Fri, 14 Apr 2023 04:50:40 +0000 https://malayalees.ch/?p=79607 ഇറ്റലിയിൽ വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്താണ് പുരാവസ്തു ഗവേഷകർ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് എല്ലാവരും അമ്പരന്നു.

നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്ന ഈ കണ്ടെത്തിയ അവശിഷ്ടങ്ങൾ എന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകർ. നബാറ്റിയൻ ദേവതയായ ദസറയ്ക്ക് സമർപ്പിച്ചിരുന്നതാണ് ഈ ക്ഷേത്രം. കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു നബാറ്റിയൻ എന്ന് അറിയപ്പെടുന്നു.

റോമൻ കാലഘട്ടത്തിൽ യൂഫ്രട്ടീസ് നദി മുതൽ ചെങ്കടൽ വരെ വ്യാപിച്ചു കിടന്നതാണ് നബാറ്റിയൻ സാമ്രാജ്യം. അറേബ്യൻ പെനിൻസുലയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പെട്ര ഒരു കാലത്ത് നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചതിന് പിന്നാലെ കൂടുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈ പുരാതന ഇറ്റലിയുടെ ചരിത്രത്തിന്റെ കൂടുതൽ തിരശ്ശീലകൾ തുറന്നേക്കാവുന്ന ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

]]>
അര്‍ജന്റീനയില്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്ക് https://malayalees.ch/fans-line-up-for-lionel-messi-tattoos/ Wed, 28 Dec 2022 10:03:06 +0000 https://malayalees.ch/?p=73545 ലോകകപ്പ് ഫുട്ബോള്‍ വിജയത്തിനു പിന്നാലെ അര്‍ജന്റീനയില്‍ ലയണല്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്കെന്ന് റിപ്പോർട്ട്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ടാറ്റൂ ഷോപ്പുകള്‍ക്ക് മുന്നിലാണ് മെസിയുടെ ടാറ്റുവിനായുള്ള നീണ്ട ക്യൂ. അടുത്ത രണ്ടാഴ്ചത്തേക്ക് വരെയുള്ള ബുക്കിങ് ഫുൾ ആയെന്നാണ് ഷോപ്പുടമകള്‍ പറയുന്നത്. ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത് മെസ്സി കപ്പില്‍ മുത്തമിടുന്നതാണ് ചിത്രമാണ്.

കപ്പിന്റെ ചിത്രവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മുഖവും പച്ച കുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. കഴിഞ്ഞ ദിവസം ടീമംഗങ്ങളായ എമിലിയാനോ മാര്‍ട്ടിനെസും എയ്ഞ്ചല്‍ ഡി മരിയയും ലോകകപ്പിന്റെ ചിത്രം കാലുകളില്‍ ടാറ്റൂ ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് മെസ്സിയുടെ അര്‍ജന്റീന ലോകകപ്പുയര്‍ത്തിയത്.

]]>
സക്കർബർഗിന്റെയും ഫേസ്ബുക്ക് ഫോളോവേഴ്‌സിൽ ഇടിവ് , എണ്ണം11.9 കോടിയിൽ നിന്ന് 9,995 ലേക്ക്; കാരണം തിരക്കി സോഷ്യൽ മീഡിയ https://malayalees.ch/mark-zuckerbergs-facebook-followers-drop-from-11-9-crore-to-9995/ Thu, 13 Oct 2022 10:10:52 +0000 https://malayalees.ch/?p=69541 ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പ്രകാരം സോഫ്റ്റ്വെയർ ബഗ് ആയിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. മാർക്ക് സക്കർബർഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്. ഒന്നുറങ്ങി എണീറ്റപ്പോൾ മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം പകുതിയോ അതിൽ കുറവോ ആയി കുറഞ്ഞിരുന്നു.

ഈ ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യു‌എസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ക്രൗഡ് ടാങ്കിളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒക്ടോബർ 3, 4 തീയതികളിൽ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഹഫിംഗ്ടൺ പോസ്റ്റ്, ദി ഹിൽ, യുഎസ്എ ടുഡേ, ന്യൂയോർക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെയെല്ലാം ഫോളോവേഴ്‌സ് കുറഞ്ഞിരുന്നു.

ഫോളോവേഴ്‌സ് കുറയുന്നത് ഒരു ബഗിന്റെയോ സാങ്കേതിക തകരാറിന്റെയോ ഫലമായാണ് എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. യു‌എസ്‌എ ടുഡേ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 13,723, 11,392 ഫോളോവേഴ്‌സിന്റെ ഇടിവ് രേഖപ്പെടുത്തി. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇടിവ് വന്നതായി ബംഗ്ലാ എഴുത്തുകാരി തസ്ലീമ നസ്രീനും പറഞ്ഞു. അതേസമയം, ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

]]>
“ഈ ഗോൾ പൊന്നുമകൾക്കു വേണ്ടി”; ഗോൾ നേട്ടത്തിന് ശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ https://malayalees.ch/isl-2022-23-adrian-luna-dedicates-goal-to-late-daughter/ Sat, 08 Oct 2022 11:09:13 +0000 https://malayalees.ch/?p=69289 ഐഎസ്എല്ലിലെ ഗോൾ നേട്ടം മകൾക്കായി സമ്മാനിച്ച് ലൂണ. ഐഎസ്എല്‍ ഒമ്പതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ ആദ്യ ഗോൾ പിറന്നത് 72-ാം മിനിറ്റിലായിരുന്നു. മഞ്ഞപ്പടയുടെ വിശ്വസ്തൻ അഡ്രിയാന്‍ ലൂണയാണ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഗോൾ അടിച്ചത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇന്നലെ ആഘോഷത്തിമർപ്പിലായിരുന്നു. എന്നാൽ ലൂണയുടെ പ്രകടനം വ്യത്യസ്തമായിരുന്നു. കൈയില്‍ പതിപ്പിച്ച മകള്‍ ജൂലിയേറ്റയുടെ ടാറ്റുവിന് നേരെ വിരല്‍ചൂണ്ടി കണ്ണുനിറഞ്ഞാണ് അഡ്രിയാന്‍ ലൂണ പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ ആറു വയസുകാരി മകള്‍ ജൂലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

”ഏറെ വിഷമത്തോടെയാണ് എന്റെ മകളുടെ മരണ വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നത്. ഈ വർഷം ഏപ്രിൽ ആറിനായിരുന്നു അവളുടെ വിയോഗം. ഈ വേർപാട് എനിക്കും എന്റെ കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്ന വേദന ഒരിക്കലും മായ്ക്കാനാവത്തതാണ്” എന്നായിരുന്നു താരം കുറിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയായിരുന്നു മരണകാരണം. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.

ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി തുടങ്ങിവെച്ചതും വിജയത്തിലെ പ്രധാനിയുമാണ് ലൂണ. 72ാം മിനിറ്റില്‍ ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്‌നിയും ഗോളുകൾ സമ്മാനിച്ചതോടെ വിജയപടിയിൽ കേരളം ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.

]]>
കൂട്ടിനുള്ളിൽ കയറി ആടിനെ വിഴുങ്ങി; 80 കിലോയുള്ള പെരുമ്പാമ്പിനെ പിടികൂടി അഗ്നിശമന സേന… https://malayalees.ch/%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86/ Mon, 03 Oct 2022 04:13:40 +0000 https://malayalees.ch/?p=68903 ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളും വിഡിയോയുമെല്ലാം ശ്രദ്ധനേടുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും അത്തരം നിരവധി വീഡിയോകൾ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പെരുമ്പാമ്പ് ഒരു ആടിനെ ഒന്നോടെ വിഴുങ്ങുന്നതാണ് വീഡിയോ. മലേഷ്യയിലെ ജോഹർ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

ആടിന്റെ കൂട്ടിൽ കയറിയാണ് പെരുമ്പാമ്പ് അതിനെ അകത്താക്കിയത്. അകത്താക്കിയ ശേഷം അനങ്ങാനാകാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വീട്ടുടമ വന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് ഇവിടെയെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടി പുറത്തെത്തിച്ചത്. ആറ് മീറ്റർ നീളവും 80 കിലോയോളം തൂക്കവുമുള്ള പാമ്പിനെ 7 അഗ്നിശമനസേന ജീവനക്കാർ ചേർന്നാണ് പിടികൂടിയത്.

]]>
കാത്തിരിപ്പിന് അവസാനം; ഐഫോണ്‍ 14 ഇന്ത്യയില്‍ നാളെയെത്തും, വില 79,900 രൂപ മുതൽ https://malayalees.ch/iphone-14-sale-in-india-september-16/ Thu, 15 Sep 2022 13:08:21 +0000 https://malayalees.ch/?p=68118 ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ ആപ്പിൾ പുറത്തിറക്കിയിരുന്നു. ഇതുവരെ ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ അപ്‌ഡേറ്റാണ് ഐഫോണ്‍ 14 പ്രോ മോഡലുകൾക്ക് ഉള്ളത്. ആപ്പിളിന്റെ ഏറ്റവും കരുത്തന്മാരായ ഫോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഐഫോണ്‍ 13 പ്രോ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യക്ഷത്തിൽ വലിയ വ്യത്യാസം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും സ്‌ക്രീനിനും ക്യാമറയ്ക്കും പ്രോസസറിനും അടക്കം മാറ്റങ്ങളുമായാണ് ആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകൾ വിപണിയിൽ എത്തുന്നത്.

ഇന്ത്യൻ വിപണിയിൽ എന്ന് ലഭ്യമാകും എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 16-ഓടെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ ഏറ്റവും പുതിയതായി പുറത്തിറക്കിയത്. 79,900 രൂപ മുതലാണ് ആപ്പിള്‍ ഐഫോണ്‍ 14 സീരീസിന്റെ ഇന്ത്യയിലെ വില ആരംഭിക്കുക.

വർഷങ്ങളായി ആപ്പിൾ 12 എംപി ക്യാമറയാണ് ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് 12 മെഗാപിക്സൽ പ്രൈമറി ക്യാമറയിൽ നിന്ന് ഐഫോൺ മാറുന്നത്. എങ്കിലും ഈ വർഷത്തെ പ്രോ ബ്രാന്‍ഡിങ് ഇല്ലാത്ത ഐഫോണ്‍ 14 മോഡലുകള്‍ക്കു 12 എംപി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ക്യാമറകള്‍ അടങ്ങുന്ന പിന്‍ ക്യാമറ സിസ്റ്റത്തിലെ പ്രധാന ക്യാമറയാണ് 48 എംപി സെന്‍സര്‍.

ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈല്‍ പ്രോസസറായ എ16 ബയോണിക് ആണ് ഐഫോണ്‍ 14 പ്രോ മോഡലുകളിലെ പ്രധാന സവിശേഷത. ഇതിന് 6 കോര്‍ സിപിയു ആണ് ഉപയോഗിക്കുന്നത്. കൂടാതെ തങ്ങളുടെ ക്യാമറാ സിസ്റ്റത്തിനു വേണ്ടി അഞ്ച് വർഷം മുമ്പ് ആപ്പിൾ പ്രത്യേകം അവതരിപ്പിച്ച നോച്ച് സിസ്റ്റം ഇപ്പോൾ ഐഫോണിന്റെ പുതിയ മോഡലുകളിൽ ഇല്ല.

പകരം പില്‍ ആകൃതിയിലുള്ള സംവിധാനമാണ് പുതിയ പ്രോ മോഡലുകളില്‍ കൊണ്ടുവന്നിരിക്കുന്നത്. ഡൈനാമിക് ഐലൻഡ് എന്നാണ് ഇതിന്റെ വിശേഷിപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് ആപ്പിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍ ദിശ അറിയാൻ, ബാറ്ററി ലെവൽ കാണാൻ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിനുണ്ട്. ഐഫോൺ ഈ അടുത്ത് പുറത്തിറക്കിയിരിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

]]>
എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒൻപതര ലക്ഷം രൂപ… https://malayalees.ch/tea-bag-used-by-queen-elizabeth-auctioned-for-huge-amount/ Mon, 12 Sep 2022 08:44:49 +0000 https://malayalees.ch/?p=67935 എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങിയത്. സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മാത്രവുമല്ല എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുണ്ട്.

എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. എന്താണ് സംഭവം എന്നല്ലേ? രണ്ടര പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായാണ് ടീ ബാഗ് ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്കെത്തിയത്.

1998 ൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് എന്ന ടാഗോടെയാണ് വില്പന. ഇതിന്റെ പഴക്കം രണ്ടര പതിറ്റാണ്ട് ആണെങ്കിലും ഈ ടീ ബാഗിന്റെ വില ഒൻപതര ലക്ഷം രൂപയാണ്. ഇതിന്റെ ആധികാരികതയിൽ സംശയമുള്ളവർക്ക് വിശദീകരണവും നൽകുന്നുണ്ട്. പ്രാണി ശല്യം ഒഴിവാക്കുന്നതിനായി കൊട്ടാരത്തിൽ എത്തിയ വിദഗ്ധനാണ് കൊട്ടാരത്തിൽ നിന്ന് ടീ ബാഗ് കടത്തിയത് എന്നാണ് പറയുന്നത്.

ഇതിൽ സംശയമുള്ളവർക്ക് തെളിവിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ സർട്ടിഫിക്കറ്റ് ഒതന്റിസിറ്റിയുടെ പക്കൽനിന്നും ബാഗിന് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടെന്നും അമേരിക്കൻ സ്വദേശിയായ വില്പനക്കാരൻ പറയുന്നു. പക്ഷെ ഇതിനു പിറകെ തന്നെ പരസ്യം കഴിഞ്ഞദിവസം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടേതെന്ന് പറയപ്പെടുന്ന നിരവധി വസ്തുക്കളാണ് ഇപ്പോൾ ഓൺലൈൻ സൈറ്റുകളിൽ വില്പനയ്‌ക്കെത്തുന്നത്. 5000 രൂപ മുതൽ അരക്കോടിക്കടുത്ത് വിലയുള്ളവ വരെ ഇതിൽ ഉൾപെടുന്നുണ്ട്.

]]>
മിന്നൽ വേഗത്തിൽ സുപ്രീം കോടതി; കഴിഞ്ഞ കഴിഞ്ഞ നാല് ദിവസത്തിനിടെ തീർപ്പാക്കിയത് 1,842 കേസുകൾ https://malayalees.ch/1842-cases-disposed-of-in-4-days-says-chief-justice-of-india-uu-lalit/ Sat, 03 Sep 2022 12:07:23 +0000 https://malayalees.ch/?p=67560 കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീം കോടതി 1,842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്. മിന്നൽ വേഗത്തിലാണ് സുപ്രീം കോടതി കേസുകൾ തീർപ്പാക്കിയത്. “വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1,296 ഉം പതിവ് കാര്യങ്ങൾ 106 കേസുകളുമാണ് തീർപ്പാക്കിയത് എന്ന് കോടതി ജീവനക്കാർ എന്നെ അറിയിച്ചിട്ടുണ്ട്. കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 440 ട്രാൻസ്ഫർ ഹർജികളും കോടതി തീർപ്പാക്കി”. രാജ്യത്തെ അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

2022 സെപ്റ്റംബർ 1 വരെയുള്ള കണക്കുകൾ നോക്കിയാൽ 70,310 കേസുകൾ, 51,839 പ്രവേശന വിഷയങ്ങൾ, 18,471 റെഗുലർ ഹിയറിംഗ് വിഷയങ്ങളും എസ്‌സിയിൽ തീർപ്പുകൽപ്പിക്കാത്തവയാണ്. ഇത് പെട്ടെന്ന് പരിഹരിക്കാനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവിൽ പരമാവധി ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.

ഓഗസ്റ്റ് 27 ന് 49-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ലളിതിന് 74 ദിവസത്തെ കാലാവധിയുണ്ട്, നവംബർ 8 ന് വിരമിക്കും. അടിയന്തര സാഹചര്യം ക്രമപ്പെടുത്തിക്കൊണ്ട് വർഷം മുഴുവൻ ഒരു ഭരണഘടനാ ബെഞ്ച് പ്രവർത്തിക്കാൻ താൻ ശ്രമിക്കുമെന്ന് പരാമർശിക്കുകയും സിസ്റ്റത്തിൽ സുതാര്യത കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുക, വിരമിക്കുന്ന അഭിഭാഷകരുടെ സാമൂഹിക സുരക്ഷ, ആനുകൂല്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളും ശക്തമായി ഉന്നയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചു.

]]>