tree felling – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Sep 2021 09:04:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tree felling – malayalees.ch https://malayalees.ch 32 32 ചിന്നക്കനാലില്‍ വീണ്ടും മരംകൊള്ള; റവന്യൂ ഭൂമിയില്‍ നിന്ന് ലക്ഷങ്ങളുടെ മരംമുറിച്ചുകടത്തി https://malayalees.ch/chinnakkanal-tree-felling/ Thu, 23 Sep 2021 09:03:51 +0000 https://malayalees.ch/?p=49985 ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും റവന്യൂ ഭൂമിയില്‍ നിന്ന് മരംമുറിക്കല്‍. ചിന്നക്കനാലിലെ എട്ടേക്കര്‍ റവന്യൂ ഭൂമിയില്‍ നിന്ന് മുറിച്ചുകടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന തടികള്‍ വനംവകുപ്പ് പിടികൂടി. സ്വകാര്യ വ്യക്തികളുടെ പട്ടയത്തിന്റെ നമ്പര്‍ ഉപയോഗിച്ചാണ് റവന്യൂ ഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിക്കടത്താന്‍ ശ്രമിച്ചത്. 250 ലധികം വരുന്ന ഗ്രാന്‍ഡിസ് മരങ്ങളാണ് വെട്ടിക്കടത്തിയത്. chinnakkanal tree felling

മുറിച്ചുകടത്താന്‍ ശ്രമിച്ച മരങ്ങള്‍ ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍വെച്ച് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് റവന്യൂ ഭൂമിയില്‍ നിന്ന് കടത്തിയ മരങ്ങളാണെന്ന് കണ്ടെത്തിയത്. വനംവകുപ്പും റവന്യൂ വകുപ്പും സംയുക്തമായാണ് കേസെടുത്തിരിക്കുന്നത്. മുറിച്ചുമാറ്റിയ മരങ്ങളും കടത്താന്‍ ഉപയോഗിച്ച ലോറിയും ദേവികുളം ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. നേരത്തെ ചിന്നക്കനാലില്‍ മരംമുറിക്കാന്‍ അനുമതിയുണ്ടെന്ന വ്യാജേന 142 മരങ്ങള്‍ റവന്യൂ- വനഭൂമികളില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയിരുന്നു. പട്ടയ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം. സംഭവത്തില്‍ റവന്യൂ വകുപ്പ് ഇടപെട്ടത്തോടെയാണ് വിവരം പുറത്തായത്. തൃശൂര്‍ സ്വദേശി ബ്രിജോ ആന്റോയുടെ പട്ടയ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ-വന ഭൂമികളില്‍ നിന്നാണ് മരംമുറിച്ചത് എന്ന് വ്യക്തമായി. തുടര്‍ന്ന് വനം വകുപ്പും കേസ് എടുത്തിരുന്നു.

]]>
പട്ടയ ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന പുതിയ ഉത്തരവിറക്കിയേക്കും https://malayalees.ch/govt-likely-to-renew-tree-felling-order/ Tue, 15 Jun 2021 04:31:11 +0000 https://malayalees.ch/?p=45549 പട്ടയ ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍. വനംകൊള്ള വിവാദമായ പശ്ചാത്തലത്തില്‍ പഴയ ഉത്തരവിലെ ന്യൂനതകള്‍ പരിഹരിച്ച് ഉത്തരവിറക്കാനാണ് ആലോചന.

അതേസമയം അന്വേഷണം വേഗത്തിലാക്കി പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്ന ആവശ്യം സിപിഐ സര്‍ക്കാരിന് മുന്നില്‍ വെക്കും. പട്ടയ ഭൂമിയില്‍ വച്ച് പിടിപ്പിച്ചതും സ്വമേധയാ വളര്‍ന്ന് വന്നതുമായി മരങ്ങള്‍ ഉടമസ്ഥര്‍ക്ക് തന്നെ മുറിച്ച് മാറ്റാന്‍ അനുമതി നല്‍കാനുള്ള തീരുമാനം 2017 ആഗസ്റ്റ് മാസത്തിലാണ് സര്‍ക്കാര്‍ എടുത്തത്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. അതിന് ശേഷമാണ് വിവാദമായ ഉത്തരവ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.

പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള തേക്ക്, ഈട്ടി മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള അനുമതിയും ഉത്തരവിലുണ്ടായതോടെയാണ് വനം കൊള്ളസംഘം ഇത് ദുരുപയോഗം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് പുതിയ ഉത്തരവിറക്കുമെന്ന സൂചന മുഖ്യമന്ത്രി ഇന്നലെ നല്‍കി.

“ഉദ്ദേശ്യം വ്യക്തമാണ് കൃഷിക്കാരെ സഹായിക്കുക എന്നുള്ളതാണ്. ചില കൂട്ടര്‍ തെറ്റായി ഉപയോഗിക്കുന്ന നിലയുണ്ടായി. ചിലര്‍ വല്ലാതെ മരം മുറിച്ച് മാറ്റുന്ന അവസ്ഥയുണ്ടായി. അക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയുമില്ല. അതേസമയം കര്‍ഷകരുടെ ആവശ്യം പരിഗണിക്കും”.

പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ റവന്യൂ, വനം, നിയമ സെക്രട്ടറിമാര്‍ പരിശോധിച്ച് പുതുക്കിയ ഉത്തരവിറക്കാനാണ് നീക്കം. മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും സമ്മതമാണെങ്കില്‍ മരം മുറിക്കാന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കുമെന്ന നിലപാടിലാണ് സിപിഐ.

അതേസമയം റവന്യൂ മന്ത്രി കെ രാജനും മുന്‍ റവന്യൂ വനം മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കെ രാജുവും ഇന്നലെ എംഎന്‍ സ്മാരകത്തിലെത്തി ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഫയലുകള്‍ സഹിതം കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തി. ഉത്തരവില്‍ അപാകതകളില്ലെന്ന നിഗമനത്തില്‍ സിപിഐ നേതൃത്വം എത്തിച്ചേര്‍ന്നതായാണ് വിവരം. എന്നാല്‍ സിപിഐയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നത് കൊണ്ട് അന്വേഷണം വേഗത്തിലാക്കി പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്ന ആവശ്യം സിപിഐയ്ക്കുണ്ട്.

]]>
വട്ടകപ്പാറമലയിലെ കാട്ടുകൊള്ള തടഞ്ഞത് സത്യസന്ധരായ രണ്ട് ഉദ്യോഗസ്ഥര്‍ https://malayalees.ch/vattakapparamala-tree-felling/ Tue, 15 Jun 2021 04:29:21 +0000 https://malayalees.ch/?p=45546 പത്തനംതിട്ട വട്ടകപ്പാറമലയിലെ 300ലേറെ മരങ്ങള്‍ പാറമട ലോബി മുറിച്ച് കടത്തിയപ്പോള്‍ വകുപ്പ് വ്യത്യാസമില്ലാതെ നിരവധി ഉദ്യോഗസ്ഥരാണ് കൂട്ട് നിന്നത്. എന്നാല്‍ സബ് കളക്ടര്‍ വിനയ് ഗോയലും വില്ലേജ് ഓഫീസര്‍ മനോജ് തോമസും നടത്തിയ ഇടപെടലുകളാണ് ഈ കാട്ടുകൊള്ളയെ പുറത്തെത്തിച്ചത്.

ഇരുവരും പുല‍ര്‍ത്തിയ സത്യസന്ധതയും ജനകീയ പ്രതിഷേധങ്ങളും മൂലമാണ് വട്ടകപ്പാറമല തന്നെ ഇന്നും നിലനില്‍ക്കാന്‍ കാരണം. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍. വിറക് കൊള്ളികള്‍ മുതല്‍ മരക്കുറ്റി വരെ കത്തിച്ച് ചാമ്പലാക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ച് അടിവേരുകള്‍ പിഴുതെറിഞ്ഞു. എന്നിട്ടും അതിക്രമിച്ച് കയറി നടത്തിയ വനം കൊള്ള പുറത്ത് വന്നു.

വനഭൂമിയായ വട്ടകപ്പാറമലയിലെ നൂറ് കണക്കിന് മരങ്ങള്‍ മുറിച്ച് കടത്തിയപ്പോള്‍ വകുപ്പ് വ്യത്യാസമില്ലാതെ നിരവധി ഉദ്യോഗസ്ഥരാണ് ഡെല്‍റ്റ ഗ്രൂപ്പിന് കൂട്ട് നിന്നത്. 2019 മാര്‍ച്ച് മാസത്തില്‍ നടന്ന വനം കൊള്ളക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ സുനില്‍ എം നായര്‍ മുതല്‍ ഡി.എഫ്.ഒ ഉണ്ണികൃഷ്ണന്‍ വരെ റിപ്പോര്‍ട്ടുകള്‍ തിരുത്തിയെഴുതി പാറമട ലോബിക്ക് ഉപകാരങ്ങള്‍ ചെയ്തു. എന്നാല്‍ സമര സമിതിയുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ സ്ഥലം മാറിയെത്തിയ വില്ലേജ് ഓഫീസര്‍ മനോജ് തോമസും തിരുവല്ല സബ് കളക്ടര്‍ വിനയ് ഗോയലും നടത്തിയ ഇടപെടലുകളാണ് കള്ളക്കളികളെ വെളിച്ചത്ത് കൊണ്ടുവന്നത്.

2019 സെപ്റ്റംബര്‍ 16ന് റവന്യു വകുപ്പ് നല്‍കിയ ആദ്യ റിപ്പോര്‍ട്ട് മുതല്‍ 2020 മെയ് 14ന് വനം വകുപ്പ് രണ്ടാം ശിപാര്‍ശ കത്ത് നല്‍കും വരെ വട്ടകപ്പാറമലയെ സംബന്ധിച്ച് പാറമട ലോബിക്ക് ആശങ്കകളില്ലായിരുന്നു. എന്നാല്‍ 2019 ഡിസംബര്‍ ആറിന് സ്ഥലത്തെത്തി വില്ലേജ് ഓഫീസര്‍ മനോജ് തോമസ് തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ വനഭൂമിയില്‍ മരം കൊള്ള നടന്നതായി വ്യക്തമായി എഴുതി ചേര്‍ത്തു. ഈ റിപ്പോര്‍ട്ട് ലഭിച്ച നാള്‍ മുതല്‍ സബ്കളക്ടര്‍ വിനയ് ഗോയല്‍ ജാഗ്രത പുലര്‍ത്തിയതോടെ ഡെല്‍റ്റ ഗ്രൂപ്പിനൊപ്പം തന്നെ കാട്ട് കൊള്ളക്ക് കൂട്ട് നിന്ന വനപാലകരുടെയും ചുവട് പിഴച്ചു.

]]>