Tree Felling scam – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Jun 2021 08:53:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tree Felling scam – malayalees.ch https://malayalees.ch 32 32 മരംകൊള്ള: ആയിരം കേന്ദ്രങ്ങളില്‍ സമരപരിപാടിയുമായി യുഡിഎഫ് https://malayalees.ch/udf-mass-strike-in-tree-looting/ Fri, 18 Jun 2021 08:53:48 +0000 https://malayalees.ch/?p=45760 സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ ജൂൺ 24 വ്യാഴാഴ്ച മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.

വയനാട്ടിലെ മുട്ടിലും എറണാകുളം,ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വനംകൊള്ള സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊള്ളയും വൻ അഴിമതിയുമാണ്. വന മാഫിയയും ഉദ്യോഗസ്ഥന്മാരും സി.പി.എമ്മും സിപിഐയും ഉൾപ്പെട്ട സംഘമാണ് ഈ അഴിമതിക്ക് പിന്നിലുള്ളത്. വനംകൊള്ളയ്ക്ക് കൂട്ടുനിന്ന റവന്യൂ, ഫോറസ്റ്റ് വകുപ്പുകളിലെ മുൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ചാൽ മാത്രമേ ഈ വനംകൊള്ളയുടെ ചുരുളുകൾ അഴിയുകയുള്ളു.

മുട്ടിൽ മരംമുറിയുടെ പേരിൽ ഒരു വില്ലേജ് ഓഫീസറെ മാത്രം സസ്പെൻഡ് ചെയ്തു മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകർക്കും ആദിവാസികൾക്കും വേണ്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ നടന്ന വനം കൊള്ളയെ മുഖ്യമന്ത്രി ഗൗരവമായി കാണുന്നില്ല.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോക്ക്ഡൗണിന്റെ മറവിൽ നടന്ന മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അതിനെതിരെ ശക്തമായ സമരം നടത്താനാണ് യു.ഡി.എഫ് തീരുമാനം. അതിന്റെ തുടക്കമാണ് ജൂൺ 24 ലെ ധർണ. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിച്ച് വേണം ധർണ സംഘടിപ്പിക്കാൻ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ പറഞ്ഞു.

]]>
വട്ടകപ്പാറമല വനംകൊള്ള: വിജിലന്‍സ് അന്വേഷണത്തിലും അട്ടിമറി നീക്കത്തിന് സാധ്യത https://malayalees.ch/believers-should-be-allowed-to-perform-namaz-in-mosques-4/ Fri, 18 Jun 2021 04:02:39 +0000 https://malayalees.ch/?p=45726 വട്ടകപ്പാറമല വനം കൊള്ള കേസിലെ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണത്തിലും അട്ടിമറി നീക്കത്തിന് സാധ്യത. ജനകീയ സംരക്ഷണ സമിതി പരാതി നല്‍കി ഒരു വര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. വനഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്താന്‍ നേതൃത്വം നല്‍കിയ പാറമട ലോബിക്കെതിരെ നടപടിയില്ലാത്തതും കേസില്‍ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്.

പൊലീസ്, റവന്യു വകുപ്പ് അന്വേഷണങ്ങളില്‍ യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാതായതോടെയാണ് ജനകീയ സംരക്ഷണ സമതി ഫോറസ്റ്റ് വിജിലന്‍സ് സംഘത്തിന് പരാതി നല്‍കിയത്. 2020 ഫെബ്രുവരി 11ന് പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന കുഞ്ഞുമോന്‍ തോമസ്, എം.ടി എബ്രഹാം, സിജു തോമസ് എന്നിവരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഫോറസ്റ്റ് കണ്‍സര്‍‌വേറ്റീവ് ആക്ടിലെ സെക്ഷന്‍ രണ്ട്, കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ ഇരുപത്തേഴ് തുടങ്ങിയ താരതമേന്യ ശക്തമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഒറിജിനല്‍ റിപ്പോര്‍ട്ടില്‍ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ഇതനുസരിച്ചു കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. കേസെടുത്തതിന് പിന്നാലെ കോവിഡ് രൂക്ഷമായതാണ് നടപടികള്‍ വൈകുന്നതിന് കാരണമായി അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. അതേസമയം വന ഭൂമിയിലെ മരം മുറിക്ക് നേതൃത്വം നല്‍കിയ ഡെല്‍റ്റ ഗ്രൂപ്പിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2019 മാര്‍ച്ച് മാസത്തില്‍ മരങ്ങള്‍ മുറിച്ച് കടത്തിയതിന് പിന്നാലെ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ ഇക്കഴിഞ്ഞ മെയ് 28ന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതേസമയം ജനകീയ സമര സമിതി പ്രവര്‍ത്തകര്‍ക്ക് പിന്നാലെ ഭരണ കക്ഷിയായ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും റാന്നി ഡി.എഫ്.ഒക്ക് കേസില്‍ പരാതി നല്‍യിട്ടുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും റാന്നിയിലെത്തി കേസില്‍ നടപടികള്‍ ആരംഭിച്ചു.

]]>