travelban – malayalees.ch https://malayalees.ch Malayalam Online News Portal Fri, 02 Jul 2021 12:34:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png travelban – malayalees.ch https://malayalees.ch 32 32 ഇന്ത്യയില്‍ നിന്നുള്ള യു.എ.ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടി https://malayalees.ch/emirates-postponed-uae-travel-ban-news/ Fri, 02 Jul 2021 12:34:11 +0000 https://malayalees.ch/?p=46331 ഇന്ത്യയില്‍ നിന്നുള്ള യു.എ.ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടിയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ജൂലൈ എഴ് മുതല്‍ ദുബൈ സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിരുന്നു. ഈ മാസം 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിരുന്നു. അതിനിടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേപ്പാള്‍, ശ്രീലങ്ക പോലുള്ള മൂന്നാമത് രാജ്യങ്ങള്‍ വഴി ബഹ്റൈനിലും ഖത്തറിലും വലിയ തോതില്‍ പ്രവാസി കേരളീയര്‍ എത്തുന്നു. തുടര്‍ന്ന് സൗദി അറേബ്യയില്‍ പോകണമെങ്കില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം എന്ന അവസ്ഥയുമുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്സിന്‍ രണ്ടു ഡോസുകള്‍ ലഭിച്ചവര്‍ക്ക് തിരിച്ചു വരാനുള്ള അനുമതി ജി.സി.സി രാജ്യങ്ങള്‍ നല്‍കുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. വിദേശത്തു നിന്നും ഫൈസര്‍, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവര്‍ക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയില്‍ ലഭിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്.

ഇക്കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റുകളുമായി ചര്‍ച്ച ചെയ്ത് നാട്ടില്‍ കുടുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് എത്രയും പെട്ടെന്ന് തൊഴില്‍സ്ഥലങ്ങളില്‍ തിരിച്ചെത്താനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്നമാണ്. അതുകൊണ്ട് ഈ പ്രശ്നം കാലതാമസമില്ലാതെ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിദേശകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

]]>
ലക്ഷദ്വീപിലേക്ക് യാത്രാ നിയന്ത്രണം; ദ്വീപില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചേക്കും https://malayalees.ch/lakshadweep-travel-ban-amid-covid-19-internet-may-be-cut-off/ Sat, 29 May 2021 13:01:48 +0000 https://malayalees.ch/?p=44842 ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിനായി കരട് നിയമം തയ്യാറാക്കാൻ കമ്മറ്റിയെ നിയമിച്ചു. ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ആറംഗ കമ്മറ്റി തീരുമാനമെടുക്കും. കമ്മറ്റിയുടെ ആദ്യ യോഗം അടുത്ത മാസം അഞ്ചിനുചേരും. കപ്പൽ, വിമാന സർവീസുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദ്വീപിലേക്കുള്ള പ്രവേശനാനുമതി ഇനി കവരത്തി കലക്ടറേറ്റില്‍ നിന്ന് മാത്രമായിരിക്കും. ദ്വീപിലെത്തുന്നവർ ഓരോ ആഴ്ച കൂടുമ്പോഴും പെർമിറ്റ് പുതുക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, ദ്വീപില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോൺഗ്രസ്​ എം.പി ഹൈബി ഈഡനാണ്​ ദ്വീപിൽ ഇന്‍റർനെറ്റ്​ വിച്ഛേദിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചത്. സൂക്ഷിക്കുക, ലക്ഷദ്വീപിന്​ ഇൻറർനെറ്റ്​ ബന്ധം നഷ്​ടമായേക്കാമെന്ന ഒറ്റവരി പോസ്റ്റാണ്​ ഹൈബി ഈഡൻ ഫേസ്​ബുക്കിലൂടെ ഷെയർ ചെയ്​തത്​. ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പ​ട്ടേല്‍ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ ദ്വീപ്​ നിവാസികൾക്ക്​ മുന്നിൽ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്​.

]]>