travel – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Sep 2023 05:36:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png travel – malayalees.ch https://malayalees.ch 32 32 പ്രകൃതിയെ വാടകയ്ക്ക് ലഭിക്കുന്ന ഗ്രാമം ! https://malayalees.ch/balaramapuram-bhagavatinada-village-travel/ Sat, 23 Sep 2023 05:36:34 +0000 https://malayalees.ch/?p=88270
പ്രകൃതിയെ വാടകയ്ക്ക് നൽകുന്ന ഒരു സ്ഥലമുണ്ട് തിരുവനന്തപുരത്ത്. ബാലരാമപുരം ഭഗവതിനടയിലെ ഗ്രാമത്തിലാണ് പ്രകൃതിയെ വാടകയ്ക്ക് ലഭിക്കുക. പഴമക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന നിരവധി ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗൃഹാതുരതയോടെയുള്ള സഞ്ചാരമാണ് ഗ്രാമത്തിലെ കാഴ്ചകൾ. ( balaramapuram bhagavatinada village travel )

ബാലരാമപുരം ഭഗവതിനടയിലാണ് ഗ്രാമം എന്നു പേരിട്ടിട്ടുള്ള പദ്ധതി നടപ്പാക്കിയത്. ഇവിടെയുള്ള രണ്ട് ഏക്കറോളം സ്ഥലത്ത് പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടാതെ ഗ്രാമത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ചെടികളും കുളവും കാളവണ്ടിയും ഓലകൊണ്ടുള്ള കുടിലുകളുമൊക്കെയായി നാട്ടിൻപുറത്തെ ഹൃദ്യമായ ഓർമ്മകളിലേക്ക് ആനയിക്കുന്ന ഒരിടം. നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായ പലതിനെയും മുതിർന്ന തലമുറയ്ക്ക് ഓർമ്മപ്പെടുത്തുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരു കേന്ദ്രമാണ് ഗ്രാമം. ഫോട്ടോഷൂട്ടിനും കുടുംബ സംഗമത്തിനും ഇവിടെ ഉപയോഗിക്കാം. പ്രകൃതിയോടും പരിസ്ഥിതിയോടും നാട്ടിൻപുറങ്ങളോടുമൊക്കെ അതിരുകളില്ലാത്ത സ്നേഹം കാത്തുസൂക്ഷിക്കുന്ന മനോജ് ഗ്രീൻവുഡ്സ് എന്ന കലാസംവിധായകനാണ് ഗ്രാമത്തിനു പിന്നിൽ.

ഗ്രാമത്തിലെത്തുന്ന സ്‌കൂൾ കുട്ടികൾക്ക് മരത്തിന് ചുറ്റുമിരുന്ന് പഠിക്കാനുള്ള സൗകര്യവുമുണ്ട്. ഇതോടൊപ്പം ഏറ്റവും ആകർഷമായത് പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂർവ ശേഖരമാണ്. നിലംതല്ലിയും കലപ്പയും പഴയ തലമുറയിലെ ആഡംബര വസ്തുക്കളുമെല്ലാം ഈ മ്യൂസിയത്തിലുണ്ട്.

കോൺക്രീറ്റൊന്നും ഇവിടെ ഉപയോഗിച്ചിട്ടില്ലെന്നതാണ് പ്രത്യേകത. ചുറ്റും കോൺക്രീറ്റ് കെട്ടിടങ്ങൾ തലയുർത്തുമ്പോൾ പ്രകൃതിയെ ചേർത്ത് പിടിച്ച് നടക്കാൻ ഒരിടം കൂടിയാണ് ഗ്രാമം.

]]>
ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും; അമിത നിരക്ക് ഈടാക്കി സ്വകാര്യ ബസ് ലോബി https://malayalees.ch/private-bus-loby-doubles-ticket-rate/ Fri, 11 Aug 2023 05:04:37 +0000 https://malayalees.ch/?p=85984 ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും. ഓണം സ്‌പെഷ്യലായി 8 ട്രെയിനുകൾ അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകില്ല. അവസരം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുകയാണ് സ്വകാര്യ ബസ് ലോബി.

വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്രയം ദീർഘ ദൂര ട്രെയിൻ സർവീസുകളാണ്. എന്നാൽ ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീർന്നു. ആഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ട്രെയിനിൽ നാട്ടിലെത്തണമെങ്കിൽ അതിക സർവീസുകൾ ഇനിയും അനുവദിക്കണം. ഇതുവരെ അനുവദിച്ച 8 ട്രെയിനുകൾ ചെന്നൈയിലെയും ബംഗ്ലൂരുവിലെയും വേളാങ്കണ്ണിയിലെയും മലയാളികൾക്കാണ് അൽപമെങ്കിലും ആശ്വാസമാകുക.

സ്വകാര്യ ബസിനെ ആശ്രയിച്ചാലും കൈ പൊള്ളും. ആയിരത്തി അഞ്ഞൂറ് മുതൽ രണ്ടായിരം വരെ ആയിരുന്ന ടിക്കറ്റ് നിരക്ക് മൂവായിരത്തിന് മുകളിലെത്തി.
കെഎസ്ആർടിസി കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിച്ചാൽ പ്രതിസന്ധി ഒരു പരുതി വരെ മറികടക്കാനാകും.

സ്‌പെഷ്യൽ ട്രെയിനുകൾ ഒടുവിൽ അനുവദിച്ച് തത്കാൽ ടിക്കറ്റ് വഴിയുള്ള അമിത വരുമാനമാണ് റെയിൽവേ ലക്ഷ്യം വെക്കുന്നത്. ഈ യാത്രാ ദുരിതത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളാണ് മറുപടി പറയേണ്ടത്.

]]>
സമൂഹമാധ്യമങ്ങളിൽ വൈറലായ ആ സൂര്യകാന്തിപ്പാടം ഇവിടെയാണ് https://malayalees.ch/malappuram-vengara-sunflower-field/ Mon, 20 Mar 2023 09:17:59 +0000 https://malayalees.ch/?p=78283 പൂത്ത് ഉലഞ്ഞ് നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ കാഴ്ച്ച കാണണോ ? എങ്കിൽ മലപ്പുറത്തേക്ക് പോകാം. മലപ്പുറം വേങ്ങര സൗത്ത് കുറ്റൂരിൽ ഒരു ഏക്കർ പാടശേഖരത്തിൽ സൂര്യകാന്തി പൂത്ത് തളിർത്ത് നിൽക്കുകയാണ്.

ചെമ്പൻ ഷെബിറലിയും സഹോദരങ്ങളായ ജാഫർ, സക്കീർ, ജംഷീർ, നൗഫൽ, അയ്യൂബ് എന്നിവരാണ് ഇതിന് പിന്നിൽ. പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്.കന്നി സംരഭം വിജയം കണ്ടതോടെ വലിയ സന്തോഷത്തിലാണ് ഈ യുവാക്കൾ. ഇന്ന് തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്.

50 ദിവസം കൊണ്ട് സൂര്യകാന്തി കൃഷി വിപ്ലവം സൃഷ്ട്ടിച്ചതോടെ തോട്ടം സമൂഹ മാധ്യമങ്ങളിൽ സ്റ്റാറായി. ഇതോടെ തോട്ടം കാണാനും ഫോട്ടോ പകർത്താനും വിവിധ ഇടങ്ങളിൽ നിന്നായി നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്.

]]>
2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം https://malayalees.ch/kerala-among-ny-times-52-places-travel-2023/ Fri, 13 Jan 2023 04:08:51 +0000 https://malayalees.ch/?p=74387 ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം ( kerala among ). ന്യൂയോർക്ക് ടൈംസ് ( ny times 52 places travel 2023 ) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്‌കോട്ട്‌ലൻഡിലെ കിൽമാർട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലൻഡിലെ ഓക്ക്‌ലൻഡുമാണ്.

ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംനേടിയ ഏക സംസ്ഥാനമാണ് കേരളം. കുമരകം, മറവൻതുരുത്ത് എന്നീ പ്രദേശങ്ങളെ കുറിച്ചുള്ള പ്രത്യേക പരാമർശവും ലേഖനത്തിൽ നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു.
കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരള സർക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങൾ നൽകി വരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു.

]]>
അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്; ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കെ റെയിൽ https://malayalees.ch/k-rail-indirectly-supported-ep-jayarajans-train-journey/ Tue, 19 Jul 2022 12:55:10 +0000 https://malayalees.ch/?p=65094 ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്, സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറും എന്ന ക്യാപ്ഷനോടെ കെ റെയിലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന പരാമർശം കഴിഞ്ഞ ദിവസം ഇ.പി ജയരാജന്‍ നടത്തിയിരുന്നു.

ട്രെയിൻ യാത്രയുടെ ഗുണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ റെയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പരമാവധി വിനിയോഗം, ഇന്ധന ചെലവ് കുറവ്, സുരക്ഷിതം, പരിസ്ഥിതി സൗഹൃദം തുടങ്ങിയ കാര്യങ്ങളാണ് കെ റെയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ഇൻഡി​ഗോ ബഹിഷ്ക്കരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ വന്ന പുതിയ പോസ്റ്റിന് താഴെ ട്രോൾ കമന്റുകളുമായി മലയാളികളെത്തി. ഇൻഡി​ഗോ എയർലൈൻസിന്റെ വിമാനം ഒരു റെയിൽവേ ലൈനിന്റെ മുകളിലൂടെ പറന്നുപൊങ്ങുന്ന ചിത്രമാണ് അവർ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെയാണ് ഇ.പി ജയരാജനെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ നിറയുന്നത്.

ഇത് ഇ.പിയെ കളിയാക്കാൻ തന്നെ ഇട്ട പോസ്റ്റ് അല്ലെ, ഇന്നലെ വിമാനത്തിൽ പോകാതെ ട്രയിനിൽ കയറി യാത്ര ചെയ്ത നമ്മുടെ ഈപീ, നൈസായിട്ട് ഒന്നു ട്രോളി അല്ലെ, നമ്മൾ ട്രയിനിൽ ഫ്ലൈ ചെയ്തോളാം എന്നിങ്ങനെയുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ നിറയുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്കാണ് ഇൻഡിഗോ വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ വിമാനക്കമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം രം​ഗത്തെത്തിയിരുന്നു. വസ്തുതകൾ പരിശോധിക്കാതെ ഇ.പി ജയരാജന് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മലയാളികളുടെ ട്രോളുകൾ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിലാകെ നിറയുന്നുണ്ട്.

ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടെയെന്നും കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ.പി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണ്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയിരുന്നില്ല. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ല. ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

]]>
സ്വയം നീങ്ങുന്ന പാറക്കല്ലുകൾ, ചുട്ടുപൊള്ളുന്ന മരുഭൂമി; ഇത് ഭൂമിയിലെ ചൂടേറിയ പ്രദേശം… https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d/ Thu, 26 May 2022 11:49:05 +0000 https://malayalees.ch/?p=62457 ഏറ്റവും മനോഹരമായ ഭൂപ്രകൃതി. പക്ഷെ വിളിക്കുന്നത് മരണതാഴ്വര എന്നാണ്. ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശമാണിത്. കാലിഫോർണിയയിലെ നെവാഡയിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. 1994 ഒക്ടോബോർ 24 ലാണ് ഡെത്ത് വാലി നാഷണൽ പാർക്ക് സ്ഥാപിതമായത്. ചുട്ടുപൊള്ളുന്ന മരുഭൂമി എന്നതിലുപരി പ്രകൃതി ദൃശ്യങ്ങളുടെ വ്യത്യസ്തമായ അനുഭൂതിയും ഈ താഴ്വര സഞ്ചാരികൾക്ക് സമ്മാനിക്കുന്നുണ്ട്. മരുഭൂമിയിൽ നിന്ന് സമതലങ്ങളിലേക്ക് പോകുമ്പോൾ ഉയർന്ന കൊടുമുടികൾ പോലും തണുപ്പിക്കുന്ന മഞ്ഞും പൂക്കളാൽ സമൃദ്ധമായ താഴ്വരകളും ചുട്ടുപൊള്ളുന്ന ചൂടും എല്ലാം കാണാം. അറിയാം ഡെപ്ത് വാലിയുടെ രസകരമായ വസ്തുതകൾ…

വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന സ്ഥലമാണ് മരണ താഴ്വര. ഇവിടെ സമുദ്രനിരപ്പിൽ നിന്ന് 282 അടി താഴ്ചയുള്ള ബാഡ് വാട്ടർ ബേസിൻ ഉള്ളത്. കണ്ണിനെ വിസ്മയിക്കുന്ന അതിമനോഹര കാഴ്ചയാണിത്. ഇവിടെ മഞ്ഞ് മൂടി കിടക്കുകയാണെന്നാണ് സന്ദർശകർ കരുതുന്നത്. യഥാർത്ഥത്തിൽ ഉപ്പിന്റെ കട്ടിയുള്ള പാളിയാണിത്. എങ്ങനെയാണ് ഉപ്പ് പാളികൾ അവിടെ രൂപപ്പെടുന്നത്? പാറമുകളിൽ നിന്ന് മഴയും ധാതുക്കളും അലിഞ്ഞ് ചേർന്ന് ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നു. താഴേക്ക് പതിച്ച ഈ വെള്ളം താത്കാലിക തടാകങ്ങളായി മാറുന്നു. ഈ പതിച്ച വെള്ളം ബാഷ്പീകരിക്കപ്പെട്ട് ലവണങ്ങൾ മാത്രം അവിടെ അവശേഷിക്കുന്നു. വർഷങ്ങളോളം നടന്ന ഈ പ്രക്രിയയിലൂടെയാണ് ഈ ഉപ്പുപാളികൾ രൂപപ്പെടുന്നത്.

എന്തുകൊണ്ടായിരിക്കാം ഇത് മരണ താഴവര എന്നറിയപ്പെടുന്നത്? ഭൂമിയിലെ തന്നെ ഏറ്റവും അപകടകരമായ മേഖലകളിൽ ഒന്നായാണ് ഈ സ്ഥലത്തെ കണക്കാക്കുന്നത്. കാരണം ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. ഈ താഴ്വരയിൽ ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 56.7 ഡിഗ്രി സെൽഷ്യസാണ്. ഡെത്ത് വാലിയിലെ ചൂടിനെ മറികടക്കാൻ നമുക്ക് സാധിക്കില്ല. അത്രയും ഉയർന്ന ചൂടാണ് അവിടെ അനുഭവപ്പെടുന്നത്. 2018 ൽ റെക്കോർഡ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. അത് നാല് ദിവസത്തോളം തുടർച്ചയായി ഉയർന്നു നിൽക്കുകയ്യും ചെയ്തു. അതുകൊണ്ട് ചൂട് കാലത്ത് ഈ പാർക്കിലേക്ക് പ്രവേശിക്കുക എന്നത് ചിന്തിക്കാൻ കൂടി സാധിക്കില്ല.

മറ്റു കാലാവസ്ഥകളിലാണ് ഇങ്ങോട്ടേക്ക് ആളുകൾ കൂടുതലായി എത്തുന്നത്. ഇങ്ങോട്ട് വരുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങളുമുണ്ട്. വസന്തകാലത്ത് ഇങ്ങോട്ടേക്ക് നിരവധി പേർ എത്താറുണ്ട്. കാട്ടുപൂക്കളാൽ സമൃദ്ധമായി വസന്തകാലത്ത് ഈ മരുഭൂമിയ്ക്ക് പുതുജീവൻ ലഭിക്കുന്നു. അപൂർവവും അതിമനോഹരമായ വൈൽഡ് ഫ്‌ളവർ ഡിസ്‌പ്ലേയ്ക്ക് പേരുകേട്ട സ്ഥലമാണ് ഈ പാർക്ക്. ഈ മരുഭൂമിയിലെ പുഷ്പ മേളയ്ക്ക് നിരവധി പേരാണ് ഇങ്ങോട്ടേക്ക് എത്താറുള്ളത്. കൂടാതെ ഇവിടുത്തെ മറ്റൊരു കൗതുക കാഴ്ചയാണ് സ്വയം നീങ്ങുന്ന പാറക്കല്ലുകൾ. റേസ്ട്രാക്ക് പ്ലായ എന്ന തടാകത്തിലാണ് ഇതുള്ളത്.

]]>
ഇവിടെ കുട്ടികൾക്ക് സർക്കാർ അംഗീകരിച്ച പേരുകൾ മാത്രം; ഡെന്മാർക്കിന്റെ എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ… https://malayalees.ch/interesting-facts-about-denmark/ Thu, 30 Dec 2021 09:12:28 +0000 https://malayalees.ch/?p=54791 ജീവിതനിലവാരം കൊണ്ടും ആളുകളുടെ സന്തോഷം കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഡെൻമാർക്ക്‌. വിദ്യാഭ്യാസ മേഖലയിലും സേവനമേഖലയിലും വരുമാനത്തിന്റെ കാര്യത്തിലും ഇവർ ഏറെ മുന്നിലും സന്തുഷ്ടരുമാണെന്നുമാണ് റിപ്പോർട്ടുകൾ. സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട നഗരം തന്നെയാണ് ഡെന്മാർക്ക്. പ്രകൃതി രമണീയമായ ഈ സ്ഥലത്ത് സഞ്ചാരികൾക്കായി നിരവധി കാഴ്ചകളും ഉണ്ട്.

ഇവിടുത്തെ ആളുകൾ മറ്റു രാജ്യങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് സന്തുഷ്ടരും സംതൃപ്തരുമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ രാജ്യത്തിൻറെ പ്രത്യേകത എന്തെന്നാൽ ഈ നഗരം കടൽ തീരങ്ങളാലും ഉൾപ്രദേശങ്ങൾ പ്രകൃതി സൗന്ദര്യത്താലും ഹരിതവനങ്ങളാലും മനോഹരമാണ്. തിരക്കേറിയ നഗരങ്ങളാണെങ്കിലും ആളുകളെ ആകർഷിക്കുന്ന എന്തോ ഒരു ഭംഗി ഈ രാജ്യം ഒളിപ്പിക്കുന്നുണ്ട്. ഇവിടെ ഓരോ 50 കിലോമീറ്റർ ദൂരത്തിലും കടൽത്തീരങ്ങളുള്ളതിനാൽ ഇവിടെ ഉള്ള മിക്കവരും അവധി ദിവസങ്ങൾ ആഘോഷിക്കുന്നത് ബീച്ചുകളിൽ ആണ്.

ഡെന്മാർക്കിലെ കൗതുകം തോന്നുന്ന മറ്റൊരു വസ്തുത എന്തെന്നാൽ ഇവിടുത്തെ ആളുകൾ സൈക്കിൾ യാത്ര ഇഷ്ടപ്പെടുന്നവരാണ്. കണക്കുകൾ വെച്ച് ഇവിടുത്തെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇവിടുത്തെ സൈക്കിളിന്റെ എണ്ണമെന്നാണ് കണക്കുകൾ. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കാറുകൾക്ക് കൂടുതൽ നികുതി അടക്കണമെന്നുള്ളതുമാണ് ഇവിടെ ആളുകളെ കൂടുതലായി സൈക്കിളിലേക്ക് ആകർഷിക്കാൻ കാരണം.

ഇതുമാത്രമല്ല വേറെയും നിരവധി പ്രത്യേകതകൾ ഈ രാജ്യത്തിനുണ്ട്. ഡെന്മാർക്കിൽ തൊഴിലാളി, മേലുദ്യോഗസ്ഥൻ എന്ന വ്യത്യാസം ഇല്ല. പരസ്പരം പേരുകൾ ഉപയോഗിച്ചാണ് ഓഫീസിൽ എല്ലാവരും അഭിസംബോധന ചെയ്യുന്നത്. ഇവിടുത്തെ ഔദ്യോഗിക ജോലി സമയം 27-28 മണിക്കൂർ മാത്രമാണ്. വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള എല്ലാ സഹായവും സർക്കാരിൽ നിന്ന് ലഭിക്കും. പതിനെട്ട് വയസിന് മേലെയുള്ള വിദ്യാർത്ഥികൾക്ക് ആറ് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും സർക്കാർ ലഭ്യമാക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന പതാകകളിൽ ഒന്നാണ് ഡെന്മാർക്കിലെ പതാക. ഏറ്റവും പഴക്കം ചെന്ന പതാകയെന്ന ഗിന്നസ് റെക്കോർഡും ഡെൻമാർക്ക്‌ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് അങ്ങനെ ഇഷ്ടമുള്ള പേരുകൾ ഇടാൻ സാധിക്കില്ല. സർക്കാർ അംഗീകരിച്ച 7000 പേരുകളുടെ പട്ടികയിൽ നിന്നാവണം കുട്ടികൾക്ക് പേരിടുന്നത്. സമയനിഷ്ടയുടെ കാര്യത്തിലും ഇവിടുത്തുകാർ ഏറെ മുന്നിലാണ്. ഇപ്പോഴും കൃത്യനിഷ്ട പാലിക്കുന്നവരായിരിക്കും ഇവർ.

]]>
സന്ദർശകരുടെ തിരക്ക്; പൊന്മുടിയിൽ നിയന്ത്രണം https://malayalees.ch/huge-traffic-and-covid-containment-travel-ponmudi-restictions/ Tue, 21 Sep 2021 12:44:50 +0000 https://malayalees.ch/?p=49893 സന്ദർശകരുടെ തിരക്ക് കാരണം പൊന്മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസും വനം വകുപ്പും. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഒരുസമയം ആയിരം വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.

തിരക്ക് കൂടുന്നതിനാൽ പ്രദേശത്ത് കൊവിഡ് വ്യാപന ഭീതി പടർന്നിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പൊന്മുടിയെങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെയാണ്. വിതുരയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. തീവ്ര രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന വിതുരയിൽ പുറത്ത് നിന്ന് കൂടുതൽ പേരെത്തുന്നത് ഭീതി വർധിപ്പിച്ചിട്ടുണ്ട്.

സന്ദർശകർ കൂടുന്നതിനാൽ ആനപ്പാറ– കല്ലാർ– ചെക്പോസ്റ്റ് റൂട്ടിൽ ഗതാഗത തടസ്സം പതിവാണ്. രണ്ടാം തരംഗം കുറഞ്ഞതിനെ തുടർന്ന് പൊന്മുടി തുറക്കുന്നതിനെ സംബന്ധിച്ച ആരോപണം വന്നപ്പോൾ നിയന്ത്രിതമായ അളവിൽ സഞ്ചാരികളെ കയറ്റുമെന്നായിരുന്നു ആദ്യം അധികൃതർ അറിയിച്ചിരുന്നത്. അതിനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം കൊണ്ടു വരുമെന്നും അറിയിച്ചിരുന്നു.

]]>
യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ https://malayalees.ch/uae-travel-concessions/ Wed, 11 Aug 2021 04:01:05 +0000 https://malayalees.ch/?p=47939 കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു. കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് ഈ മാസം 15 മുതല്‍ വാക്‌സിനേഷന്‍ രേഖകള്‍ ഐസിഎ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍ ദുബൈയിലേക്ക് വരാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല.

ഏതാണ്ട് മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് പ്രവാസികള്‍ യുഎഇയിലേക്ക് മടങ്ങിത്തുടങ്ങിയത്. യുഎഇ വിതരണം ചെയ്യുന്ന ഫൈസര്‍, സിനോഫാം, സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ഇപ്പോള്‍ യുഎഇയില്‍ പ്രവേശിക്കാം.

യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവ. ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ചുമുതലാണ് യുഎഇയിലേക്ക് മടങ്ങിത്തുടങ്ങാന്‍ അനുമതി ലഭിച്ചത്.

]]>
ചങ്ങരംകുളത്ത് നിന്നും അമ്പത് നാൾ കൊണ്ട് സൈക്കിളിൽ കശ്മീരിലെത്തി ഷഹീർ https://malayalees.ch/shaheer-travels-from-changaramkulam-to-lkashmir-in-50-days/ Wed, 10 Mar 2021 07:42:05 +0000 https://malayalees.ch/?p=41324 ഒ​ന്ന​ര മാ​സ​ത്തെ സൈ​ക്കി​ൾ യാ​ത്ര​ക്കൊ​ടു​വി​ൽ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹീ​ർ ക​ശ്മീ​രി​ലെ​ത്തി. ജ​ന്മ​നാ​ടാ​യ ച​ങ്ങ​രം​കു​ളം ഉ​ദി​ന്നു​പ​റ​മ്പി​ൽ നി​ന്ന്​ ആ​രം​ഭി​ച്ച യാ​ത്ര പ​ന്ത്ര​ണ്ടോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 4200 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി​യാ​ണ് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച യാ​ത്ര ശ്രീ​ന​ഗ​റി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ജ​നു​വ​രി 20 ന് ​ആ​രം​ഭി​ച്ച യാ​ത്ര അ​മ്പതാം ദി​വ​സ​മാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്. സൈക്കിളിൽ ഒറ്റക്ക് രാജ്യം ചുറ്റണമെന്നത് രണ്ടു വർഷം മുൻപത്തെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കാലം അതിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും കോവിഡ് പ്രതിസന്ധി യാത്ര അനിശ്ചിതത്വത്തിലാക്കിയെന്നും ഷഹീർ മീഡിയവണിനോട് പറഞ്ഞു. എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഷ​ഹീ​ർ ക​ശ്മീ​രി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ച​ത്

]]>