trapped – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Oct 2022 04:29:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png trapped – malayalees.ch https://malayalees.ch 32 32 ചീരാലില്‍ ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി https://malayalees.ch/tiger-trapped-cheeral/ Fri, 28 Oct 2022 04:29:34 +0000 https://malayalees.ch/?p=70344 വയനാട് ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയിലായി. ചീരാല്‍ പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി ജില്ലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. കടുവയെ പിടികൂടണമെന്ന ശക്തമായ ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കടുവ കെണിയില്‍ കുടുങ്ങുന്നത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കെണിയിലാകുന്നത്. കടുവയെ ബത്തേരിയിലുള്ള കടുവ പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചു. പുലര്‍ച്ചെയോടെ മറ്റൊരു വളര്‍ത്തുപശുവിനെ കൂടി കടുവ ആക്രമിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കെണിയില്‍ കുടുങ്ങിയത്. ഒരുമാസത്തിനിടെ ഒന്‍പത് പശുക്കളാണ് ചീരാലില്‍ കടുവയുടെ അക്രമണത്തില്‍ കൊല്ലപെട്ടത്.

കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ഉള്‍പ്പടെ തുടര്‍ച്ചയായി കടുവയിറങ്ങുന്നുണ്ട്. ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉപരോധിച്ചത്. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

]]>
സാഭിമാനം ചരിത്രദൗത്യം; സമാനതകളില്ലാത്ത രക്ഷാ ദൗത്യം ഏറ്റെടുത്ത് മാതൃകയായി ഇന്ത്യൻ സൈന്യം https://malayalees.ch/indian-army-rescues-kerala-trekker-trapped-in-hill-crevice-for-48-hours/ Wed, 09 Feb 2022 11:48:10 +0000 https://malayalees.ch/?p=56725 സമാനതകളില്ലാത്ത രക്ഷാ ദൗത്യം ഏറ്റെടുത്ത് മാതൃകയായി ഇന്ത്യൻ സൈന്യം. മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷിച്ചിരിക്കുകയാണ് ദൗത്യ സംഘം. ബാബുവിനെ സൈനികർ മുകളിലെത്തിച്ചത് സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ്. മലമുകളിൽ നിന്ന് യുവാവിനെ ഹെലികോപ്റ്ററിലാണ് കഞ്ചിക്കോട്ടെത്തിച്ചത്. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയത് ആർമിയുടെ മദ്രാസ് റെജിമെന്റിലെ കേണൽ ശേഖർ അത്രിയാണ്.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.

വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.

ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.

]]>
മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണവിശ്വാസം ഉണ്ടായിരുന്നു; സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ അമ്മ https://malayalees.ch/babus-mother-thanks-the-army/ Wed, 09 Feb 2022 11:44:30 +0000 https://malayalees.ch/?p=56718 മകനെ രക്ഷിച്ചതിന് സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ് റഷീദ. ബാബുവിനെ കാണാൻ മാതാവ് ആശുപത്രിയിൽ എത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ ആശുപത്രിയിൽ ബാബുവിനായി ഐസിയു ഉൾപ്പെട സംവിധാനങ്ങൾ സജ്ജമായിരുന്നു. മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണവിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ അമ്മ പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയപ്പോൾ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവർ മലകയറിയാൽ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു.

നാട്, സൈന്യം, പൊലീസ്, പത്രപ്രവർത്തകർ ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടർ വന്നു, മലയുടെ മുകളിൽവരെ മാഡം എത്തി. ഷാഫി പറമ്പിൽ എംഎൽഎ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളിൽനിന്നും ആളുകൾ എത്തി. എല്ലാവരോടും നന്ദി പറയുന്നു. ഇവിടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ കൂട്ടിച്ചേർത്തു.

സമാനതകളില്ലാത്ത രക്ഷാ ദൗത്യം ഏറ്റെടുത്ത് മാതൃകയായിരിക്കുകയാണ് ഇന്ത്യൻ സൈന്യം. മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷിച്ചിരിക്കുകയാണ് ദൗത്യ സംഘം. ബാബുവിനെ സൈനികർ മുകളിലെത്തിച്ചത് സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ്. മലമുകളിൽ നിന്ന് യുവാവിനെ ഹെലികോപ്റ്ററിലാണ് കഞ്ചിക്കോട്ടെത്തിച്ചത്. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയത് ആർമിയുടെ മദ്രാസ് റെജിമെന്റിലെ കേണൽ ശേഖർ അത്രിയാണ്.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.

]]>