transport department – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Dec 2022 03:57:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png transport department – malayalees.ch https://malayalees.ch 32 32 വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ് https://malayalees.ch/accident-ambulance-transport-department/ Tue, 06 Dec 2022 03:57:12 +0000 https://malayalees.ch/?p=72364 സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

വാഹനാപകടം ഉണ്ടായാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾ കൂട്ടിച്ചേർത്ത് പ്രീ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ കെയർ സംവിധാനവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും ഏർപ്പെടുത്തുന്നതാണ് ഗതാഗത വകുപ്പി പദ്ധതി. സംസ്ഥാനത്തെ ആംബുലൻസുകൾ ഒരു നെറ്റ്‌വർക്കിന് കീഴിൽ കൊണ്ടുവരുന്നതോടെ അപകടം സംഭവിച്ചവരെ വളരെ വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി തയ്യറാക്കുന്നത്. പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ഗതാഗത വകുപ്പ് സർക്കാരിന് കൈമാറിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഉൾപ്പെട്ട ഏഴംഗ സമിതിയെ സർക്കാർ നിയോഗിച്ചു.

പദ്ധതി നടപ്പിനെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. ആബുലൻസുകൾ എത്താൻ വൈകുന്നതുൾപ്പടെയുള്ള കാരണങ്ങളാൽ അപകടത്തിൽപ്പെട്ട നിരവധി പേർ ദിവസവും മരണപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെയും ഗതാഗത വകുപ്പിൻ്റെയും ഇടപെടൽ.

]]>
സ്‌കൂള്‍ ബസുകളുടെ അപകട യാത്ര ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്; മൂന്നംഗ പഠന സമിതിയെ നിയോഗിച്ചു https://malayalees.ch/department-of-transport-took-action-to-avoid-dangerous-journey-of-school-buses/ Sat, 19 Nov 2022 10:51:17 +0000 https://malayalees.ch/?p=71583 സ്‌കൂള്‍ബസുകളുടെ അപകടയാത്രകള്‍ ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ് .അപകടം ഒഴിവാക്കാന്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി മൂന്നംഗ പഠന സമിതിയെ ട്രാന്‍സ്‌പോര്‍ട് കമ്മീഷ്ണര്‍ നിയമിച്ചു.ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണം. മൂന്നംഗസമിതിയില്‍ കാസര്‍ഗോഡ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഡേവിസ്, കണ്ണൂര്‍ എം.വി ഐ ജഗല്‍ ലാല്‍ ,പാലാ എം.വി.ഐ ബിനോയ് എന്നിവര്‍ അംഗങ്ങളാണ്.

എറണാകുളം ഇലഞ്ഞിയിലെ സെന്റ്.ഫിലോമിനാസ് പബ്ലിക്ക് സ്‌കൂളിലെ ബസ് മറിഞ്ഞുണ്ടായ അപകടം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിവരാവകാശപ്രവര്‍ത്തകന്‍ വര്‍ഗ്ഗീസ് ജോസഫ് മുഖ്യമന്ത്രി പിണറായിവിജയന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

]]>
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് ഗതാഗത വകുപ്പ് https://malayalees.ch/transport-department-intervenes-to-resolve-ksrtc-salary-crisis/ Sat, 25 Jun 2022 04:26:56 +0000 https://malayalees.ch/?p=63872 കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിന്റെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് തിരക്കിട്ട നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച പ്രത്യേക യോഗം ചേരും.

അതേസമയം കെഎസ് ആർ ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെഎസ് ആർ ടി സി എം ഡിക്ക് നിർദേശം നൽകി. യൂണിയനുകളുടെ അസൗകര്യത്തെ തുടർന്ന് മന്ത്രിതല ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.

മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്.

]]>