transgenders – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Nov 2022 04:19:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png transgenders – malayalees.ch https://malayalees.ch 32 32 ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍; ട്രാന്‍സ് നടിമാരെ ഒഴിവാക്കിയതില്‍ വിമര്‍ശനം https://malayalees.ch/sushmita-sen-as-gauri-sawant-bollywood-movie/ Wed, 02 Nov 2022 04:18:53 +0000 https://malayalees.ch/?p=70582 ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍ വേഷമിടാനൊരുങ്ങുന്നതിനിടെ വിമര്‍ശനം. നിരവധി ട്രാന്‍സ് വ്യക്തികള്‍ അഭിയന രംഗത്തുണ്ടെന്നും ആ വേഷത്തിലേക്ക് ഒരു ട്രാന്‍സ്‌വുമണ്‍ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നുതന്നെ വലിയ വിമര്‍ശനമുയരുന്നത്.

സുസ്മിത സെന്‍ നായികയാകുന്ന ബോളിവുഡ് ചിത്രത്തിലേക്ക് ട്രാന്‍സ് വുമണായി അഭിനയിക്കാന്‍ ഒഡീഷന്‍ നടന്നിരുന്നു. ചിത്രത്തിലെ നായികയുടെ കൂട്ടുകാരിയായി അഭിനയിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ നവ്യ സിങുമുണ്ടായിരുന്നു. ഓഡീഷന് ശേഷം നിങ്ങളൊരു സ്ത്രീയാണോ പുരുഷനാണോ, ആരാണ് നിങ്ങളെന്ന് നവ്യ സിങിനോട് കാസ്റ്റിങ് സംവിധായകരില്‍ ഒരാള്‍ ചോദിച്ചു. നവ്യ തന്നെയാണ് ഈ അനുഭവം പങ്കുവച്ചത്. തന്റെ ഹൃദയം കാല്‍ക്കീഴിലേക്ക് തകര്‍ന്നുവീഴുന്നതായി തോന്നി എന്നാണ് ഈ അനുഭവം പങ്കുവച്ച് നവ്യ സിങ് പ്രതികരിച്ചത്.

ബോളിവുഡിലെ ഒരു അഭിനേത്രി എന്ന നിലയില്‍ ഇത്തരം കമന്റ് താന്‍ ശീലിച്ചുവെന്നും പക്ഷേ അതൊരിക്കലും എളുപ്പമായിരുന്നില്ല എന്നും നവ്യ പറഞ്ഞു. ചിത്രത്തിലെ ഗൗരി സാവന്ത് എന്ന ലീഡിങ് റോളിലെ സ്ത്രീയുടെ കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലാത്ത ഒരു നടിയിലേക്കാണ് എത്തിയതെന്നറിഞ്ഞപ്പോള്‍ വിഷമമുണ്ടായെന്ന് നവ്യ പ്രതികരിക്കുന്നു. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. എന്തുകൊണ്ടാണ് ഇപ്പോഴും ഒരു ലീഡിങ് റോളിലേക്കെത്തുമ്പോള്‍ ട്രാന്‍സ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റ് നടിമാരെ തെരഞ്ഞെടുക്കുന്നതെന്നും ട്രാന്‍സ് റോളുകള്‍ക്കായി കമ്മ്യൂണിറ്റിയില്‍ നിന്ന് തന്നെ നടിമാരെ തെരഞ്ഞെടുക്കണമെന്നുമാണ് ആവശ്യം. ബോളിവുഡില്‍ നിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടെന്നും വിമര്‍ശനങ്ങളുണ്ട്.

]]>
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള അവഗണന തുടരുന്നു; ലിംഗമാറ്റ ശസ്ത്രക്രിയാ സൗകര്യം വാഗ്ദാനത്തിലൊതുങ്ങി https://malayalees.ch/transgenders-issue-kerala-surgery-facinilities/ Wed, 26 Jan 2022 07:48:00 +0000 https://malayalees.ch/?p=56056 സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അവഗണന തുടരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയാ സൗകര്യം ഒരുക്കുമെന്ന വാഗ്ദാനം ഇതുവരെയും നടപ്പായില്ല. ശസ്ത്രക്രിയയ്ക്കുശേഷം ലഭിക്കേണ്ട ആനുകൂല്യം സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ലെന്നാണ് പരാതി. തുടര്‍ ചികിത്സ കൃത്യമായി ലഭിക്കാത്തതില്‍ പ്രതിസന്ധിയെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറയുന്നു.

ശസ്ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണം തുടരുകയാണെന്നാണ് പരാതി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിഷയത്തില്‍ ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നും ആരോപണമുയരുന്നു.

നേരത്തേ സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോക്കോള്‍ തയ്യാറാക്കുമെന്നും ഇതിനായി നിയോഗിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിഗണനയിലാണെന്നും ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ചികിത്സാ കാര്യത്തില്‍ ഇതുവരെയും കാര്യമായ തുടര്‍ നടപടികളുണ്ടായില്ല.

ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന വിഷയങ്ങള്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് വിളിച്ച് ചേര്‍ത്ത യോഗം പരിശോധിച്ചിരുന്നു. അനന്യ ആത്മഹത്യ ചെയ്തത് ശസ്ത്രക്രിയയിലെ പിഴവുകളാണെന്ന് ചൂണ്ടിക്കാട്ടി അനന്യയുടെ സുഹൃത്തുക്കള്‍ റെനെ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നീതി തേടി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സര്‍ക്കാരിനെ സമീപിച്ചത്.

]]>