transgender – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Oct 2023 11:48:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png transgender – malayalees.ch https://malayalees.ch 32 32 “ട്രാൻസ്‌ജെൻഡർ ഒരു ജാതിയല്ല”: പ്രത്യേക ജാതിയായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി https://malayalees.ch/supreme-court-refuses-to-consider-transgender-a-separate-caste/ Mon, 16 Oct 2023 11:48:45 +0000 https://malayalees.ch/?p=89525 ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ട്രാൻസ്‌ജെൻഡറുകൾക്കായി ബിഹാർ സർക്കാർ പ്രത്യേക കോളം നൽകിയിട്ടുണ്ടെന്നും അതിനാൽ അവരുടെ വിവരങ്ങൾ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. ട്രാൻസ്‌ജെൻഡർ ഒരു ജാതിയല്ല. ഇപ്പോൾ 3 കോളങ്ങളുണ്ട് – പുരുഷൻ, സ്ത്രീ, ട്രാൻസ്‌ജെൻഡർ. അതിനാൽ ഡാറ്റ ലഭ്യമാകും – ബെഞ്ച് പറഞ്ഞു.

മൂന്നാം ലിംഗമെന്ന നിലയിൽ ചില ആനുകൂല്യങ്ങൾ നൽകാമെന്നും എന്നാൽ പ്രത്യേക ജാതി എന്ന നിലയിൽ നൽകരുതെന്നും സുപ്രീം കോടതി പറഞ്ഞു. ‘ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. അത് സാധ്യമാകണമെന്നില്ല. അവരെ പ്രത്യേകം പരിഗണിക്കുകയും ചില ആനുകൂല്യങ്ങൾ നൽകുകയും ചെയ്യാം, പക്ഷേ ജാതി എന്ന നിലയിൽ ആവരുത്. കാരണം ട്രാൻസ്‌ജെൻഡർ വിഭാഗം ഓരോ ജാതിയിൽ പെട്ടവരാണ്’- ബെഞ്ച് നിരീക്ഷിച്ചു.

നേരത്തെ, ട്രാൻസ്‌ജെൻഡറുകൾ ഒരു ജാതിയല്ലെന്ന് ചൂണ്ടിക്കാട്ടി പട്‌ന ഹൈക്കോടതിയും കേസ് കേൾക്കാൻ വിസമ്മതിച്ചിരുന്നു. സുപ്രീം കോടതിയിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ ഹർജി തള്ളിയത് നിതീഷ് സർക്കാരിന് വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.

]]>
കിഴക്കേകോട്ടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ട്രാൻസ് വുമൺ അറസ്റ്റിൽ https://malayalees.ch/attempt-to-abduct-baby-in-tvm-trans-woman-arrested/ Mon, 14 Aug 2023 09:10:14 +0000 https://malayalees.ch/?p=86131
തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതിയായ ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കിഴക്കേകോട്ട ബസ്റ്റാൻഡ് പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് നീതു എന്ന ട്രാൻസ് വുമൺ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് ഫോർട്ട് പൊലീസ്. സംഭവത്തിൽ പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ പ്രതി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ

]]>
പാലക്കാട് 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു https://malayalees.ch/transgender-woman-attacks-45-year-old-man-palakkad/ Sat, 06 May 2023 12:12:24 +0000 https://malayalees.ch/?p=80846 പാലക്കാട്‌ ഒലവക്കോട് 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്‌ജെൻഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിൾകുമാർ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ശെന്തിൾകുമാറിനെ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്നുകിടന്ന ശെന്തിൾകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

]]>
ബാല്യകാലത്തെ പീഡനങ്ങളെക്കുറിച്ചുള്ള വാദങ്ങളും രക്ഷയായില്ല; അമേരിക്കയില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡറിന് വധശിക്ഷ https://malayalees.ch/us-may-execute-its-first-openly-transgender-woman/ Tue, 03 Jan 2023 04:22:16 +0000 https://malayalees.ch/?p=73815 മുന്‍ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ട്രാന്‍സ്ജന്‍ഡറായ ആംബര്‍ മക്ലോഫ്‌ലിന് വധശിക്ഷ. അമേരിക്കയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ട്രാന്‍സ്ജന്‍ഡറാണ് ആംബര്‍. മിസോറി ഗവര്‍ണര്‍ പാഴ്‌സണ്‍ മാപ്പ് അനുവദിക്കാത്ത പക്ഷം വധശിക്ഷ ഉടന്‍ നടത്തപ്പെടും. വിഷം കുത്തിവച്ചാണ് ആംബറിനെ വധിക്കുക. 

2003ല്‍ നടന്ന കൊലപാതകത്തിനാണ് കോടതി ആംബറിന് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും മാപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 27 പേജുകളുള്ള അപേക്ഷയാണ് ഡിസംബര്‍ 12ന് ആംബര്‍ സമര്‍പ്പിച്ചത്.

ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ തന്റെ മാനസികനില തകര്‍ത്തതിനാലാണ് കൊലപാതകം ചെയ്ത് പോയതെന്ന് അപേക്ഷയിലൂടെ ആംബര്‍ വിശദീകരിക്കുന്നുണ്ട്. തീരെ ചെറുപ്പത്തില്‍ മുഖത്ത് മനുഷ്യമലം പുരട്ടി വരെ വീട്ടുകാര്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും അപേക്ഷയിലൂടെ ആംബര്‍ പറയുന്നു. പിന്നീടുള്ള അമിത മദ്യപാനം മാനസിക നില ആകെ തകര്‍ത്തു. നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് മാനസിക നില കൈവിട്ട് പോയപ്പോഴാണ് കൊലപാതകം ചെയ്തതെന്നും അപേക്ഷയിലൂടെ ഇവര്‍ വിശദീകരിച്ചു. ബെവെര്‍ലി ഗുഞ്ചര്‍ എന്ന മുന്‍ കാമുകിയെയാണ് ആംബര്‍ കൊലപ്പെടുത്തിയത്. ഓഫിസ് കെട്ടിടത്തില്‍ ചോരയില്‍ കുളിച്ച നിലയിലാണ് ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 2006ലാണ് ആംബറിനെതിരെ കൊലക്കുറ്റം ചുമത്തപ്പെടുന്നത്.

]]>
ട്രാൻസ്‌ജെൻഡറിന്റെ മൃതദേഹം രണ്ട് കഷ്ണങ്ങളാക്കിയ നിലയിൽ; പ്രതി അറസ്റ്റിൽ https://malayalees.ch/mutilated-body-found-in-indore-accused-arrested/ Thu, 01 Sep 2022 04:43:21 +0000 https://malayalees.ch/?p=67413 ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. ഓഗസ്റ്റ് 28 മുതൽ കാണാതായ മൊഹ്‌സിൻ എന്ന സോയ കിന്നർ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

ഇൻഡോറിലെ സ്കീം നമ്പർ 134 ഏരിയയിൽ ചൊവ്വാഴ്ചയാണ് പാതി മുറിച്ചുമാറ്റിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുകൾഭാഗം ഇല്ലാത്തതിനാൽ ഇരയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൃതദേഹം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മൃതദേഹത്തിന് വലിയ പഴക്കമില്ലാത്തതിനാൽ, 3 ദിവസം മുമ്പ് കാണാതായവരുടെ ലിസ്റ്റ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ കാലിൽ കെട്ടിയ ചുന്നിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ സോയയെ തിരിച്ചറിഞ്ഞു. തുടർ അന്വേഷണം പ്രതി നൂർ മുഹമ്മദിന്റെ വീട്ടിലേക്ക് പൊലീസിനെ നയിച്ചു.

മൃതദേഹത്തിൻ്റെ ബാക്കി ഭാഗം പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് കേസിലെ ചുരുൾ അഴിഞ്ഞത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന പ്രതി സോഷ്യൽ മീഡിയ വഴിയാണ് ട്രാൻസ്ജെൻഡർ യുവതിയെ പരിചയപ്പെടുന്നത്. നേരിട്ട് കാണുന്നതിന് വേണ്ടി സോയയെ വീട്ടിലേക്ക് ക്ഷണിച്ചു.

എന്നാൽ സോയ ട്രാൻസ്‌ജെൻഡറാണെന്ന് നൂർ മുഹമ്മദ് മനസിലാക്കിയതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും, തുടർന്ന് മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇയാൾ സോയയുടെ മൃതദേഹം രണ്ടായി മുറിച്ച് ഒരു കഷണം ചാക്കിൽ നിറച്ച് ബൈപ്പാസിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മറുഭാഗം വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിക്കുകയും ചെയ്യുകയായിരുന്നു.

]]>
പൊലീസിൽ ട്രാൻസ്‌ജെൻഡർസിന്റെ നിയമനം; നടപടി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി https://malayalees.ch/no-chance-for-transgenders-in-kerala-police-force/ Tue, 23 Aug 2022 05:43:14 +0000 https://malayalees.ch/?p=66868 പൊലീസ് സേനയിൽ ട്രാൻസ്‌ജെൻഡർസിന് നിയമനം നൽകുമെന്ന തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിയമനം സംബന്ധിച്ച് ഇതുവരെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ആരോപിച്ചു.

‘പൊലീസിലേക്ക് കുറച്ച് പേരെ എടുക്കാമെന്ന് പറഞ്ഞാൽ തന്നെ പ്രഖ്യാപനം മാത്രമേ ഉള്ളു. നല്ല കാര്യങ്ങൾ കമ്യൂണിറ്റിക്ക് വേണ്ടി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും അതിനൊപ്പം നിൽക്കാനും തയാറാണ്. പക്ഷേ ഇപ്പോഴും പലയിടത്ത് ചെല്ലുമ്പോഴും ഞങ്ങൾ വിവേചനം നേരിടുന്നുണ്ട്’ – ട്രാൻസ്‌ജെൻഡർ പ്രതിനിധി പറയുന്നു.


പൊലീസ് സേനയിൽ ട്രാൻസ്‌ജെൻഡർസിന് നിയമനം നൽകുമെന്ന തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിയമനം സംബന്ധിച്ച് ഇതുവരെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ആരോപിച്ചു. ( no chance for transgenders in kerala police force )

‘പൊലീസിലേക്ക് കുറച്ച് പേരെ എടുക്കാമെന്ന് പറഞ്ഞാൽ തന്നെ പ്രഖ്യാപനം മാത്രമേ ഉള്ളു. നല്ല കാര്യങ്ങൾ കമ്യൂണിറ്റിക്ക് വേണ്ടി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും അതിനൊപ്പം നിൽക്കാനും തയാറാണ്. പക്ഷേ ഇപ്പോഴും പലയിടത്ത് ചെല്ലുമ്പോഴും ഞങ്ങൾ വിവേചനം നേരിടുന്നുണ്ട്’ – ട്രാൻസ്‌ജെൻഡർ പ്രതിനിധി പറയുന്നു.

നിയമനം സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നും കമ്യൂണിറ്റിക്ക് വേണ്ടി സ്വീകരിച്ച പദ്ധതികൾ പലതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോകുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പോലും നേരിടേണ്ടി വരുന്നത് കടുത്ത വിവേചനമാണെന്നും സർക്കാർ സർവീസുകളിലും ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരങ്ങൾ നൽകണം എന്നും ഇവർ ആവശ്യപ്പെടുന്നു.

]]>
മകൻ ട്രാൻസ്‌ജെൻഡറായി മാറി; അഭിമാനപൂർവം വെളിപ്പെടുത്തി ഖാലിദ് ഹൊസെയ്‌നി https://malayalees.ch/khalid-hosseini-transgender-daughter/ Wed, 13 Jul 2022 08:38:33 +0000 https://malayalees.ch/?p=64723 അഫ്ഗാൻ അമേരിക്കൻ എഴുത്തുകാരൻ ഖാലിദ് ഹൊസെയ്‌നിയുടെ മകൻ ട്രാൻസ്‌ജെൻഡറായി. പുരുഷനായി ജനിച്ച ഹാരിസ് സ്ത്രീയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മകൾ ഹാരിസിനെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് വിഖ്യാത എഴുത്തുകാരൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ഇന്നലെ എന്റെ 21 കാരിയായ മകൾ ഹാരിസ് ട്രാൻസ്‌ജെൻഡറാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വർഷമായി ഹാരിസിന്റെ മാറ്റം ഞാൻ അടുത്തറിയുകയാണ്. ഇത്തരം മാറ്റങ്ങൾ മാനസികമായും ശാരീരികമായും സാമൂഹികമായുമെല്ലാം സങ്കീർണമാണ്. പക്ഷേ ഹാരിസ് അവയെ എല്ലാം സധൈര്യം നേരിട്ടു. ഒരച്ഛനെന്ന നിലയിൽ ഇതിലും അഭിമാനം തോന്നിയിട്ടില്ല’- ഖാലിദ് ഹൊസെയ്‌നി പറഞ്ഞു.

ഹാരിസിന്റെ ധീരത തന്നെ അംബരിപ്പിച്ചുവെന്നും കുടുംബത്തെ മനക്കരുത്തും, സത്യവും എന്തെന്ന് പഠിപ്പിച്ച് തന്നുവെന്നും ഖാലിദ് ഹൊസെയ്‌നി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കൈറ്റ് റണ്ണർ, തൗസൻഡ് സ്‌പ്ലെൻഡിഡ് സൺസ് എന്നീ പുസ്തകങ്ങളാണ് ഖാലിദ് ഹൊസെയ്‌നിയെ പ്രശസ്തനാക്കിയത്.

]]>
ഷെറിൽ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് https://malayalees.ch/sherin-celin-mathew-postmortem-today/ Wed, 18 May 2022 04:42:52 +0000 https://malayalees.ch/?p=61975 കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി ഷെറിൻ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷെറിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വൈറ്റില ചക്കരപ്പറമ്പിലെ ലോഡ്ജിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണസമയത്ത് ഷെറിന്റെ മുറിയിലുണ്ടായിരുന്ന ഫോണിന്റെ വീഡിയോകോൾ ഓൺ ആയിരുന്നു. ആ സമയം വീഡിയോ കോളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവമറിഞ്ഞെത്തിയ പാലാരിവട്ടം പൊലീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷെറിനെ കണ്ടത്. രാത്രി 10 മണി വരെ ഷെറിനൊപ്പം മറ്റൊരു ട്രാൻസ്‌ജെൻഡർ യുവതി കൂടിയുണ്ടായിരുന്നു. ഷെറിനും പങ്കാളിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്റ്റാറ്റസുകൾ മനോവിഷമം ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നതായും സുഹൃത്തുക്കൾ പറയുന്നു

നടിയും മോഡലുമായ ഷെറിൻ സെലിൻ ഏറെ നാളുകളായി എറണാകുളത്താണ് താമസിച്ചു വരുന്നത്. ആലപ്പുഴ കാവാലം സ്വദേശിനിയാണ്. ഷെറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ആത്മഹത്യയെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മരണകാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചുവെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.

]]>
ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ https://malayalees.ch/govt-orders-probe-on-transgender-ananya-suicide/ Mon, 24 Jan 2022 08:13:03 +0000 https://malayalees.ch/?p=55928 ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ( govt orders probe on transgender ananya suicide )

കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

2020 ലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങ്കിൽ വയറ് അമർത്തി പിടിക്കണമായിരുന്നു. സാധാരണഗതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഇരട്ടി ബുദ്ധിമുട്ടായിരുന്നുവെന്ന് അനന്യയുടെ സഹോദരി പറഞ്ഞിരുന്നു.

കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ.അർജുൻ അശോകാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സഹോദരി ട്വന്റിഫോറിനോട് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ പതിവിലും നാൾ നീണ്ടുനിന്നപ്പോൾ ഡോക്ടർ തന്നെ റീ സർജറി വേണമെന്ന് പറഞ്ഞിരുന്നതായും സഹോദരി അറിയിച്ചു. സർജറി കഴിഞ്ഞാൽ സാധാരണ നിലയിൽ ഏഴ് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജായി വീട്ടിൽ പോകാം. എന്നാൽ അനന്യയ്ക്ക് ഒന്നര മാസത്തിലേറെനാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.

]]>
കേരളാ പൊലീസിൽ ട്രാൻസ്‌ജെൻഡേഴ്‌സും; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു https://malayalees.ch/kerala-police-includes-transgender/ Sat, 08 Jan 2022 07:07:47 +0000 https://malayalees.ch/?p=55230 ട്രാൻസ്ജൻഡേഴ്‌സിനെ പൊലീസ് സേനയിലെടുക്കാൻ പ്രാഥമിക ചർച്ച. ആഭ്യന്തര വകുപ്പാണ് സാധ്യത പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി. ( kerala police includes transgender )

ട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിഷയം സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന വിഭാഗം ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയെയും, ബറ്റാലിയൻ എഡിജിപിയെയും നിയോഗിച്ചത്.

പഠന റിപ്പോർട്ടിന് ശേഷം സേനയുടെ നിലപാട് ആഭ്യന്തര വകുപ്പിനെ അറിയിക്കും. നിയമനത്തിൽ പ്രായോഗിക വശങ്ങൾ, പൊലീസിന്റെ ഏതെല്ലാം വിഭാഗത്തിൽ ഇവരെ വിന്യസിക്കാൻ കഴിയും, പരിശീലനം എങ്ങനെ ക്രമീകരിക്കും ഈ വിഷയങ്ങൾ വിശദമായി പഠിക്കും.

നേരത്തെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ പൊലീസ് സേനയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന നടപടിക്ക് കേരളവും നീങ്ങുന്നത്.

]]>