transfer – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Jun 2023 11:54:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png transfer – malayalees.ch https://malayalees.ch 32 32 മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ ബാഴ്സയിൽ https://malayalees.ch/ilkay-gundogan-barcelona-manchester-city/ Thu, 22 Jun 2023 11:53:53 +0000 https://malayalees.ch/?p=83155
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ. ഫ്രീ ട്രാൻസ്ഫറിലാണ് ജർമൻ മധ്യനിര താരത്തെ ബാഴ്സ സ്വന്തമാക്കിയത്. ജൂൺ അവസാരം സിറ്റിയിലെ കരാർ അവസാനിക്കുന്ന താരം മൂന്ന് വർഷം ബാഴ്സയിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. 21കാരനായ ഗുണ്ടോഗന് ഒരു വർഷത്തെ കരാർ പുതുക്കലാണ് സിറ്റി ഓഫർ ചെയ്തിരുന്നത്.

ചെൽസിയിൽ നിന്ന് ക്രൊയേഷ്യക്കാരനായ മതേയോ കൊവാസിചിനെ ടീമിലെത്തിച്ച സിറ്റി താരത്തെയാണ് ഗുണ്ടോഗൻ്റെ പകരക്കാരനായി കണക്കാക്കുന്നത്. ഗുണ്ടോഗൻ്റെ നായകപാടവും നിർണായക സമയങ്ങളിൽ ഗോൾ നേടാനുള്ള കഴിയും സമീപകാലത്തെ സിറ്റിയുടെ നേട്ടങ്ങളിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.

സിറ്റിക്കായി ആകെ 188 മത്സരങ്ങൾ കളിച്ച താരം 44 ഗോളുകളും നേടി. മുൻപ് ബൊറൂഷ്യ ഡോർട്ട്മുണ്ടിലും ഗൊണ്ടോഗൻ കളിച്ചു.

]]>
പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും https://malayalees.ch/kerala-blasters-signed-prabir-das/ Thu, 01 Jun 2023 12:04:43 +0000 https://malayalees.ch/?p=82093 മുൻ ബെംഗളൂരു എഫ്സി താരം പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിലാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2026 വരെ താരം ബ്ലാസ്റ്റേഴ്സിൽ കളിക്കും. 29കാരനായ താരം മുൻപ് എടികെ മോഹൻ ബഗാനിലും ഡെംപോ, മോഹൻ ബഗാൻ തുടങ്ങിയ ഐഎലീഗ് ക്ലബുകളിലും കളിച്ചിട്ടുണ്ട്. 

റൈറ്റ് ബാക്കായ പ്രബീർ 2012-13 സീസണിൽ ഐലീഗ് ക്ലബായ പൈലൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2013 സീസണിൽ താരം ഡെംപോയിലെത്തി. 2014ൽ ഐലീഗ് ക്ലബായ എഫ്സി ഗോവയിലും 2015ൽ ഡൽഹി ഡൈനാമോസിലും വായ്പാടിസ്ഥാനത്തിൽ കളിച്ച താരം 2015 മുതൽ 2017 വരെ മോഹൻ ബഗാൻ്റെ താരമായി. 2016ൽ എടികെയ്ക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ച പ്രബീറിനെ 2017ൽ എടികെ സ്വന്തമാക്കി. 2022 വരെ താരം എടികെയിൽ തുടർന്നു. കഴിഞ്ഞ സീസണിലാണ് പ്രബീർ ബെംഗളൂരുവിലെത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് പൂർണമായും അഴിച്ചുപണിക്കൊരുങ്ങുകയാണ്. വിദേശതാരങ്ങളായ ഇവാൻ കലിയുഷ്നി, വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നു എന്നിവർക്കൊപ്പം ജെസൽ കാർനീറോ, മുഹീത് ഖാൻ, ഹർമൻജോത് ഖബ്ര എന്നിവർ കൂടി ക്ലബ് വിട്ടു. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. മാർകോ ലെസ്കോവിച്, ദിമിത്രിയോസ് ഡയമൻ്റക്കോസ് എന്നിവർ മാത്രമാണ് നിലവിൽ ക്ലബിലുള്ള വിദേശ താരങ്ങൾ. ഇതിൽ ഡയമൻ്റക്കോസിൻ്റെ കരാർ 2024 വരെ നീട്ടിയിട്ടുണ്ട്.

യുക്രൈൻ ക്ലബിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയ മധ്യനിര താരം കലിയുഷ്നി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. താരത്തെ നിലനിർത്താനാണ് ക്ലബ് ആഗ്രഹിച്ചതെങ്കിലും യുക്രൈൻ ക്ലബ് വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. ഡയമൻ്റക്കോസിനൊപ്പം ടീമിലെത്തിയ ഗ്രീക്ക്, ഓസ്ട്രേലിയ ഫോർവേഡ് അപ്പോസ്തലോസ് ജിയാന്നു പേരിനൊത്ത പ്രകടനം നടത്തിയിരുന്നില്ല. കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ സ്പാനിഷ് പ്രതിരോധ താരമാണ് വിക്ടർ മോംഗിൽ. 2021ലാണ് പ്രതിരോധ താരമായ ഖബ്ര ടീമിലെത്തിയത്. പത്താം നമ്പർ ജഴ്സിയണിഞ്ഞിരുന്ന ഖബ്ര ടീമിലെ സുപ്രധാന താരമായിരുന്നു. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലൂടെയാണ് മുഹീത് ഖാൻ എത്തിയത്. ഗോൾ കീപ്പറായ മുഹീത് 2020 മുതൽ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പമുണ്ട്. ടീം ക്യാപ്റ്റനായിരുന്ന ജെസൽ 2019ൽ ഡെംപോ ഗോവയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ്.

ഈ മാസം 16ന് ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരം ജോഷുവ സൊറ്റിരിയോ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നു. 27കാരനായ താരം വരുന്ന സീസൺ മുതൽ ക്ലബിനായി കളിക്കും.

]]>
രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൻ ഡോളർ; മെസിക്ക് മുന്നിൽ പടുകൂറ്റൻ ഓഫർ മുന്നോട്ടുവച്ച് സൗദി അറേബ്യ ക്ലബ് https://malayalees.ch/billion-dollar-offer-lionel-messi-saudi-arabia/ Thu, 01 Jun 2023 04:58:28 +0000 https://malayalees.ch/?p=82078 ലയണൽ മെസിയെ ടീമിലെത്തികാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ കിണഞ്ഞുശ്രമിക്കുന്നതായി റിപ്പോർട്ട്. വർഷം 500 മില്ല്യണിലധികം ഡോളർ ശമ്പളം വാഗ്ധാനം ചെയ്ത് രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൺ രൂപ മെസിക്കായി ക്ലബ് മുന്നോട്ടുവച്ചിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഓഫർ മെസി സ്വീകരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. കരാർ നടന്നാൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റമായി ഇത് മാറും. നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കായി കളിക്കുന്ന മെസി ഈ സീസണോടെ കബ് വിടുമെന്നാണ് സൂചന.

1.2 ബില്ല്യൺ ഡോളറിൻ്റെ ഓഫറാണ് അൽ ഹിലാൽ മുന്നോട്ടുവച്ചിരിക്കുന്നത്. നേരത്തെയും മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാൽ ശ്രമിച്ചിരുന്നെങ്കിലും താരം ഓഫർ സ്വീകരിച്ചില്ല. ഇതോടെയാണ് ക്ലബ് തുക വർധിപ്പിച്ചത്. അൽ ഹിലാലിൻ്റെ ചിരവൈരികളായ അൽ നസർ ക്ലബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നുണ്ട്. ഇതും മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാലിനു പ്രചോദനമായെന്ന് റിപ്പോർട്ടുകൾ പറയുന്നു.

]]>
കലിയുഷ്നിയും ജിയാന്നുവും അടക്കം ആറ് താരങ്ങൾ ക്ലബ് വിട്ടു; പൂർണമായും അഴിച്ചുപണിക്കൊരുങ്ങി ബ്ലാസ്റ്റേഴ്സ് https://malayalees.ch/carneiro-kalyuzhnyi-khabra-giannou-left-kerala-blasters/ Wed, 31 May 2023 11:59:49 +0000 https://malayalees.ch/?p=82048 പൂർണമായും അഴിച്ചുപണിക്കൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. വിദേശതാരങ്ങളായ ഇവാൻ കലിയുഷ്നി, വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നു എന്നിവർക്കൊപ്പം ജെസൽ കാർനീറോ, മുഹീത് ഖാൻ, ഹർമൻജോത് ഖബ്ര എന്നിവർ കൂടി ക്ലബ് വിട്ടു. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. മാർകോ ലെസ്കോവിച്, ദിമിത്രിയോസ് ഡയമൻ്റക്കോസ് എന്നിവർ മാത്രമാണ് നിലവിൽ ക്ലബിലുള്ള വിദേശ താരങ്ങൾ. ഇതിൽ ഡയമൻ്റക്കോസിൻ്റെ കരാർ 2024 വരെ നീട്ടിയിട്ടുണ്ട്.

യുക്രൈൻ ക്ലബിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയ മധ്യനിര താരം കലിയുഷ്നി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. താരത്തെ നിലനിർത്താനാണ് ക്ലബ് ആഗ്രഹിച്ചതെങ്കിലും യുക്രൈൻ ക്ലബ് വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. ഡയമൻ്റക്കോസിനൊപ്പം ടീമിലെത്തിയ ഗ്രീക്ക്, ഓസ്ട്രേലിയ ഫോർവേഡ് അപ്പോസ്തലോസ് ജിയാന്നു പേരിനൊത്ത പ്രകടനം നടത്തിയിരുന്നില്ല. കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ സ്പാനിഷ് പ്രതിരോധ താരമാണ് വിക്ടർ മോംഗിൽ. 2021ലാണ് പ്രതിരോധ താരമായ ഖബ്ര ടീമിലെത്തിയത്. പത്താം നമ്പർ ജഴ്സിയണിഞ്ഞിരുന്ന ഖബ്ര ടീമിലെ സുപ്രധാന താരമായിരുന്നു. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലൂടെയാണ് മുഹീത് ഖാൻ എത്തിയത്. ഗോൾ കീപ്പറായ മുഹീത് 2020 മുതൽ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പമുണ്ട്. ടീം ക്യാപ്റ്റനായിരുന്ന ജെസൽ 2019ൽ ഡെംപോ ഗോവയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ്.

ഈ മാസം 16ന് ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരം ജോഷുവ സൊറ്റിരിയോ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നു. 27കാരനായ താരം വരുന്ന സീസൺ മുതൽ ക്ലബിനായി കളിക്കും.

]]>
സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം; പ്രഖ്യാപനവുമായി സൗദി https://malayalees.ch/automated-monitoring-for-educational-transport-buses-in-saudi/ Fri, 23 Dec 2022 09:23:53 +0000 https://malayalees.ch/?p=73312 സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യയില്‍ ഓട്ടോമേറ്റഡ് സംവിധാനം നിലവില്‍ വരുന്നു. സൗദിയിലെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടേതാണ് (ടിജിഎ) തീരുമാനം. ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കാനാണ് ആലോചന. ലൈസന്‍സുകളുടെ കാലാവധി, ബസുകളുടെ കാലാവധി മുതലായവ കൃത്യമായി നിരീക്ഷിക്കും. സ്‌കൂള്‍ ബസുകള്‍ക്ക് പുറമേ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക സര്‍വീസുകളും ഈ സംവിധാനം വഴി നിരീക്ഷിക്കാനാണ് ആലോചന. 

ടിജിഎ നിശ്ചയിച്ച നിയമങ്ങളും ചട്ടങ്ങളും വാഹനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, പൊതുഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കുക വഴി ലക്ഷ്യം വയ്ക്കുന്നത്. ബസ് ഓപ്പറേഷന്‍ അനുമതി, ബസിന്റെ കാലാവധി, ബസ് ഓപ്പറേഷന്‍ അനുമതിയുടെ കാലാവധി എന്നിവയാണ് പ്രധാനമായും ഓട്ടോമേറ്റഡായി പരിശോധിക്കുക.

അതിനൂതന സാങ്കേതികവിദ്യയാണ് വിദ്യാഭ്യാസ മേഖലയിലെ ഗതാഗത സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുകയെന്ന് ടിജിഎ അറിയിച്ചു. പൊതുഗതാഗതസംവിധാനങ്ങളും നഗരപ്രദേശങ്ങളിലെ ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായുള്ള സൗദി ഭരണകൂടത്തിന്റെ വിഷന്‍ 2030ന്റെ ഭാഗമായി കൂടിയാണ് നടപടി.

]]>
സിവിക് ചന്ദ്രനെതിരായ പീഡന കേസ്; ജഡ്ജിയെ സ്ഥലം മാറ്റിയത് സ്‌റ്റേ ചെയ്തു https://malayalees.ch/court-stay-for-judge-s-krishnakumars-transfer/ Fri, 16 Sep 2022 08:27:03 +0000 https://malayalees.ch/?p=68172 സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിനാണ് സ്റ്റേ.

ജഡ്ജിയുടെ അപ്പീലിലാണ് നടപടി. അപ്പീല്‍ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സ്ഥലം മാറ്റത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടിരുന്നില്ല. കൊല്ലം ലേബര്‍ കോടതിയിലേക്കായിരുന്നു ജഡ്ജിയുടെ സ്ഥലം മാറ്റം.

ജുഡീഷ്യല്‍ അധികാരം നിര്‍വഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാന്‍ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജി, ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്. തന്നെ സ്ഥലം മാറ്റിയ കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന്‍ തസ്തികയാണ്. അവിടേക്ക് മാറ്റണമെങ്കില്‍ നിയമിക്കപ്പെടേണ്ടയാളുടെ അനുമതി ആവശ്യമാണ്. എന്നാല്‍ തന്റെ അനുമതി തേടാതെയുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വാദിച്ചു.

സിവികിനെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് തുടങ്ങി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.

]]>
ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം https://malayalees.ch/supreme-court-collegium-recommends/ Sat, 18 Sep 2021 04:10:31 +0000 https://malayalees.ch/?p=49753 ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാൻ നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാർശ സർക്കാരിന് കൈമാറി. എട്ട് ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും ശുപാർശ. അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. 28 ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാറ്റാനാണ് നിർദേശം.

കൽക്കട്ട ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ അലഹബാദ് ചീഫ് ജസ്റ്റിസാകും. ത്രിപുര ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ രാജസ്ഥാനിലേക്ക് സ്ഥലം മാറ്റാൻ ശുപാർശ. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പ്രകാശ് ശ്രീവാസ്തവ കൽക്കട്ട ചീഫ് ജസ്റ്റിസാകും. ഛത്തീസ്‌ഗഡിൽ നിന്നുള്ള പ്രശാന്ത്കുമാർ മിശ്ര ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.

അതേസമയം, രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താന്‍ സുപ്രധാന ചുവടുവയ്പ്പുമായി സുപ്രിംകോടതി കൊളിജിയം. അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി പതിമൂന്ന് അഭിഭാഷകരെ കൊളിജിയം ശുപാര്‍ശ ചെയ്തു. കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരെയാണ് സുപ്രിംകോടതി കൊളിജിയം ശുപാര്‍ശ ചെയ്തത്.

നാല് ജുഡിഷ്യല്‍ ഓഫിസര്‍മാരും നാല് അഭിഭാഷകരുമാണ് പട്ടികയിലുള്ളത്. നിയനമ ശുപാര്‍ശ അടങ്ങിയ ഫയല്‍ സുപ്രിംകോടതി കൊളിജിയം കേന്ദ്രസര്‍ക്കാരിന് അയച്ചു. പത്ത് ഒഴിവുകളാണ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളത്.

അലഹബാദ് ഹൈക്കോടതിയിലേക്ക് പതിമൂന്ന് ജഡ്ജിമാര്‍, മദ്രാസ് കോടതിയിലേക്ക് നാലും രാജസ്ഥാനിലേക്ക് മൂന്നും കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് രണ്ട് അഭിഭാഷകരെയും ജഡ്ജിമാരായി ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മടക്കിയ നാല് ഹൈക്കോടതികളിലെ ഒന്‍പത് അഭിഭാഷകരുടെ പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്തു.

ശോഭ അന്നമ്മ, സഞ്ജിത കെ എ, ബസന്ത് ബാലാജി, ടി കെ അരവിന്ദ് കുമാര്‍ ബാബു എന്നിവരെയാണ് കേരള ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്. ജുഡിഷ്യല്‍ ഓഫിസര്‍മാരായ സി ജയചന്ദ്രന്‍, സോഫി തോമസ്, പി.ജി അജിത് കുമാര്‍, സുധ എന്നിവര്‍ സ്ഥാനക്കയറ്റ പട്ടികയില്‍ ഇടംപിടിച്ചു.

]]>
ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ്; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെബ്സൈറ്റ് ക്രാഷ് ആയി https://malayalees.ch/manchester-united-website-crashes-cristiano-ronaldo-transfer/ Sat, 28 Aug 2021 04:11:55 +0000 https://malayalees.ch/?p=48711 ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ തിരികെയെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ക്രാഷ് ആയെന്ന് റിപ്പോർട്ടുകൾ. കൈമാറ്റ വിവരങ്ങളറിയാൻ ആളുകൾ ഇടിച്ചുകയറിയപ്പോൾ ട്രാഫിക് അധികരിച്ചു എന്നും ഇത് സൈറ്റ് ക്രാഷ് ആവുന്നതിനു കാരണമായി എന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏറെ വൈകാതെ അധികൃതർ സൈറ്റിലെ പ്രശ്നം പരിഹരിച്ചു. (Manchester United website Cristiano) ചുവന്ന ചെകുത്താന്മാരുടെ സംഘത്തിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് വമ്പൻ അലയൊലികളാണ് ഉയർത്തിയത്. ലോകമെമ്പാടും വിവിധ മേഖലകളിലുള്ള സെലബ്രറ്റികൾ താരത്തിൻ്റെ മടങ്ങിവരവിൽ സന്തോഷം അറിയിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ വമ്പൻ കുതിപ്പുണ്ടായി. ബാഴ്സലോണയിൽ നിന്ന് ഇതിഹാസ താരം ലയണൽ മെസി പിഎസ്ജിയിലെത്തിയപ്പോൾ ഉണ്ടായ ആവേശമാണ് ക്രിസ്ത്യാനോയുടെ മടങ്ങിവരവിൽ ഉയരുന്നത്.

12 വർഷങ്ങൾക്ക് ശേഷമാണ് റൊണാൾഡോ യുണൈറ്റഡ് ജഴ്സിയിൽ തിരികെയെത്തുന്നത്. കരിയറിൻ്റെ ആദ്യ കാലത്ത് 2003 മുതൽ 2009 വരെ റൊണാൾഡോ യുണൈറ്റഡിനായി കളിച്ചിരുന്നു. പിന്നീട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവൻ്റസിലേക്കും അദ്ദേഹം ചേക്കേറി. റൊണാള്‍ഡോക്കായി യുവന്റസിന് 20 മില്യണ്‍ യൂറോയാണ് (173 കോടി) മാഞ്ചസ്റ്റര്‍ നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ചാമ്പ്യൻസ് ലീഗ് നേടാനായാണ് യുവൻ്റസ് താരത്തെ എത്തിച്ചതെങ്കിലും അതിനു സാധിക്കാതെ റൊണാൾഡോ മടങ്ങുകയാണ്.

ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലൊന്നും പെടാതിരുന്ന യുണൈറ്റഡ് സിറ്റി പിന്മാറിയതിനു പിന്നാലെ താരവുമായി ബന്ധപ്പെടുകയായിരുന്നു. യുണൈറ്റഡിൻ്റെ മുൻ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസനുമായി ക്രിസ്ത്യാനോ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്ക് പിന്നാലെയാണ് താരം മുൻ ക്ലബിലേക്ക് മടങ്ങിയെത്തിയത്. ക്രിസ്റ്റ്യാനോ കൂടി എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കരുത്ത് വർധിച്ചിട്ടുണ്ട്.

]]>