tranquilize – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Jan 2023 11:08:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tranquilize – malayalees.ch https://malayalees.ch 32 32 ബത്തേരി ന​ഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു https://malayalees.ch/action-to-tranquilize-wild-elephant-bathery-wayanad/ Mon, 09 Jan 2023 11:07:36 +0000 https://malayalees.ch/?p=74192 വയനാട് സുൽ‌ത്താൻ ബത്തേരി ന​ഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വച്ചത്. കാട്ടാനയെ മുത്തങ്ങയിലേക്കെത്തിക്കുമെന്നാണ് വനംമന്ത്രി നൽകുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം2 എന്ന കാട്ടാന ബത്തേരി ന​ഗരത്തിൽ ഇറങ്ങിയത്. ജനങ്ങൾക്ക് വലിയ ഭീതി പടർത്താൻ തുടങ്ങിയതോടെ ന​ഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആന ന​ഗരത്തിലിറങ്ങി മൂന്നാം ​ദിവസമാണ് വനംവകുപ്പിന് മയക്കുവെടി വയ്ക്കാനുള്ള അനുമതി കിട്ടുന്നത്. ഇന്നലെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനായത്. നിലവിൽ ആനയെ വടം ഉപയോ​ഗിച്ച് തളച്ചിരിക്കുകയാണ്.

]]>