TRAIN – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 Jul 2023 05:19:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png TRAIN – malayalees.ch https://malayalees.ch 32 32 ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചു കൊന്നു https://malayalees.ch/four-shot-dead-by-rpf-jawan-on-jaipur-mumbai-passenger-train/ Mon, 31 Jul 2023 05:18:59 +0000 https://malayalees.ch/?p=85318
ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാൾ ദഹിസർ സ്റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരൂ.

]]>
എൽപിജി കൊണ്ടുവരികയായിരുന്ന ട്രെയിൻ പാളം തെറ്റി https://malayalees.ch/goods-train-lpg-derails-madhya-pradesh/ Wed, 07 Jun 2023 08:41:14 +0000 https://malayalees.ch/?p=82331 എൽപിജി കൊണ്ടുവരികയായിരുന്ന ട്രെയിൻ പാളം തെറ്റി. മധ്യപ്രദേശിലെ ജബൽപൂരിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഷാപുര ഭിറ്റോണി സ്റ്റേഷനടുത്തുള്ള ഭാരത് പെട്രോളിയം ഡിപ്പോയ്ക്കരികിലാണ് സംഭവം നടന്നത്.

]]>
കോഴിക്കോട് ട്രെയിൻ തട്ടി മരണം https://malayalees.ch/kozhikode-train-accident-one-death/ Mon, 05 Jun 2023 11:59:48 +0000 https://malayalees.ch/?p=82227 കോഴിക്കോട് ട്രെയിൻ തട്ടി ഒരു മരണം. കോഴിക്കോട് കല്ലായിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂർ – മംഗലാപുരം എക്സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

]]>
ഒഡിഷ ട്രെയിൻ അപകടം; കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് https://malayalees.ch/odisha-train-accident-police-case-register/ Mon, 05 Jun 2023 11:58:55 +0000 https://malayalees.ch/?p=82224 ഒഡിഷ ട്രെയിൻ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. അശ്രദ്ധ മൂലമുള്ള മരണം ജീവൻ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ. വീഴ്ച വരുത്തിയ റെയിൽവേ ജീവനക്കാർ ആരെന്ന് കണ്ടെത്തിയിട്ടില്ല എന്നും എഫ് ഐ ആറിൽ പറയുന്നു. അന്വേഷണം ഉടൻ സിബിഐയ്ക്ക് കൈമാറും.

ഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരുമുണ്ട്. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

കല്പണിക്കാരനാണ് സുക്‌ലാൽ. ഇദ്ദേഹം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്‌ലാൽ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടൻ ജോലിക്കായി സുക്‌ലാൽ മകനെ കൊണ്ടുപോവുകയായിരുന്നു.

കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം ഷെയ്ഖും (28) അപകടത്തിൽ മരണപ്പെട്ടു. സദ്ദാമിന് ഒരു മാസം പ്രായമായ മകനും ഭാര്യയുമുണ്ട്. കേരളത്തിലേക്ക് ജോലി തേടിപ്പോവുകയായിരുന്ന യേദ് അലി ഷെയ്ഖും (37) അപകടത്തിൽ പെട്ടു. ഇയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

]]>
ഒന്നര വയസുള്ള കുഞ്ഞിനേയും കൊണ്ട് യുവതി തീവണ്ടിയ്ക്ക് മുന്നിലേക്ക് ചാടി; സംഭവം ആലുവയില്‍ https://malayalees.ch/mother-and-baby-died-in-train-accident/ Mon, 10 Apr 2023 12:03:39 +0000 https://malayalees.ch/?p=79393 ആലുവയില്‍ ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ഷീജയും മകളുമാണ് മരിച്ചത്. അമ്മയും മകളും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. (Mother and baby died in train accident)

രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. ഷീജയ്ക്ക് 36 വയസും മകള്‍ക്ക് ഒന്നര വയസുള്ള ഷീജയുടെ ഭര്‍ത്താവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്. അതിന്റെ മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

]]>
ആന്ധ്ര സ്വദേശി അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു https://malayalees.ch/andhra-man-dead-train-america/ Thu, 09 Mar 2023 04:44:17 +0000 https://malayalees.ch/?p=77653 ആന്ധ്രാ പ്രദേശ് സ്വദേശിയായ 39കാരൻ അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു. ശ്രീകാന്ത് ഡിഗാല എന്നയാളാണ് മരിച്ചത്. ന്യൂ ജഴ്സിയിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ഇയാളുടെ കാൽ കുടുങ്ങുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു അപകടം.

വാഷിംഗ്ടണിൽ നിന്ന് ബോസ്റ്റണിലേക്കുള്ള അംട്രാക്ക് ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഉടൻ തന്നെ ഇയാൾ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ അണ്ണമയ്യ സ്വദേശിയായ ഇയാൾ ന്യൂ ജഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണ് താമസിക്കുന്നത്. ഭാര്യയും 10 വയസുള്ള മകനുമുണ്ട്. നാട്ടിൽ 70 വയസിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളും ഇയാളുടെ സംരക്ഷണത്തിലായിരുന്നു.

ശ്രീകാന്തിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. രണ്ടര ലക്ഷം യുഎസ് ഡോളർ ലക്ഷ്യമിട്ട് തുടങ്ങിയ ക്യാമ്പയിൻ ഇതുവരെ 3 ദിവസം കൊണ്ട് 97,520 ഡോളർ സമാഹരിച്ചു.

]]>
ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി https://malayalees.ch/bihar-two-km-long-railway-track-stolen-in-samastipur/ Tue, 07 Feb 2023 07:31:05 +0000 https://malayalees.ch/?p=75778 ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സമസ്തിപൂർ ജില്ലയിലാണ് സംഭവം. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.

റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ അജ്ഞാതരായ കള്ളന്മാരാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ബിഹാറിൽ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്.

സംഭവത്തിൽ ആർ.പി.എഫ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. പഞ്ചസാര മിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

]]>
പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം https://malayalees.ch/train-fire-palakkad/ Thu, 05 Jan 2023 04:58:56 +0000 https://malayalees.ch/?p=73973 പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം. എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രൈനിലാണ് തീപിടിച്ചത്. എ.സി. A2 കംപാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.

ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കില്ല.

]]>
പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു https://malayalees.ch/palakkad-train-elephant-death/ Fri, 14 Oct 2022 04:29:12 +0000 https://malayalees.ch/?p=69589 പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കന്യാകുമാരി – അസം എക്സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. ട്രെയിൻ കാട്ടാനക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. ഇതിൽ ഒരു ആനയാണ് ചരിഞ്ഞത്. 20 വയസുള്ള ഒരു പിടിയാനയാണ് ഇത്. ഇവിടെ മുൻപും നിരവധി തവണ കാട്ടാന അപകടത്തിൽ പെട്ടിട്ടുണ്ട്. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആദ്യ ഘട്ടത്തിൽ അവിടേക്ക് എത്താനായില്ല. ഇപ്പോൾ ഉദ്യോഗസ്ഥർ എത്തി നടപടികൾ സ്വീകരിക്കുകയാണ്.

]]>
തിരുവനന്തപുരത്ത് ട്രെയിൻ എഞ്ചിൻ പാളം തെറ്റി https://malayalees.ch/thiruvananthapuram-train-engine-kochuveli/ Fri, 14 Oct 2022 04:17:13 +0000 https://malayalees.ch/?p=69577 തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് പാളം തെറ്റിയത്. നിയന്ത്രണം വിട്ട എഞ്ചിൻ റെയിൽവേയുടെ ഇലക്ട്രിക് ട്രെയിൻ ഇടിച്ചുതകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എഞ്ചിൻ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല.

]]>