train fire kozhikode – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Apr 2023 12:02:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png train fire kozhikode – malayalees.ch https://malayalees.ch 32 32 ‘സാക്കിർ നായിക്കിന്റെ വിഡിയോ കാണാറുള്ള വ്യക്തിയാണ്; ഷാറൂഖ് സയ്ഫി റാഡിക്കലൈസ്ഡാണ് ‘: എഡിജിപി https://malayalees.ch/shahrukh-saifi-watches-zakir-naik-videos/ Mon, 17 Apr 2023 12:01:50 +0000 https://malayalees.ch/?p=79761 എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് എഡിജിപി എം.ആർ അജിത് കുമാർ. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവയ്പ്പുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണമാണ് നടന്നതെന്നും എംആർ അജിത് കുമാർ പറഞ്ഞു.

ഇതുവരെയുള്ള അന്വേഷണത്തിൽ ഷാരുഖ് സെയ്ഫിയാണ് അക്രമണം നടത്തിയതെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു. ‘പ്രതി റാഡിക്കലൈസ്ഡ് ആണ്. സക്കീർ നായിക് അടക്കമുള്ളവരുടെ വീഡിയോകളടക്കം സ്ഥിരം കണ്ടിരുന്നു. കൃത്യമായ ആസൂത്രണം കേസിൽ നടന്നിട്ടുണ്ട്’ എഡിജിപി പറഞ്ഞു.

പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോയെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എഡിജിപി പറഞ്ഞു.

]]>
ഷൊർണൂരിൽ തങ്ങിയത് 15 മണിക്കൂർ; ടിഫിൻ ബോക്‌സും താമസവും നൽകിയതാര് ? അന്വേഷണം പ്രതിയുടെ പ്രാദേശിക ബന്ധത്തിലേക്കും നീളുന്നു https://malayalees.ch/shahrukh-saifi-received-tiffin-box-from-shornur/ Sat, 08 Apr 2023 08:55:49 +0000 https://malayalees.ch/?p=79326 എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്‌ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്.

ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്‌നറിൽ ടിഫിൻ ബോക്‌സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

അതേസമയം, ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാൻഡ്‌ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനൊപ്പം ഫോൺകോൾ വിശദാംശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കാൻ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ഏജൻസികൾ അറിയിക്കുന്നത്. 2021 വരെ ഷാരൂഖ് സാധാരണ ചെറുപ്പക്കാരനെ പോലെയാണ് കഴിഞ്ഞിരുന്നത്. 2021 അവസാനത്തോടെയാണ് ഷാരൂഖിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്ന് ഏജൻസികൾ പറയുന്നു.

സിഗരറ്റ് വലിയടക്കമുള്ള ദുശ്ശീലങ്ങളെല്ലാം പ്രതി ഉപേക്ഷിച്ചതായി കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുണ്ട്. ഡയറിയെഴുത്തും മതപരമായ ദിനചര്യകളും ആരംഭിച്ചത് 2021 അവസാനത്തോടെയാണ്. ഡൽഹിയിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.

]]>
‘സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു; പുലർച്ചെ രത്‌നഗിരിയിലേക്ക്’; ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന് https://malayalees.ch/shahrukh-saifi-statement/ Thu, 06 Apr 2023 04:07:53 +0000 https://malayalees.ch/?p=79192 എലത്തൂർ തീവയ്പ്പുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. 

‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല.’ പ്രതി പറഞ്ഞു. കേരളത്തിൽ ആദ്യമാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.

ഇന്ന് പുലർച്ചെ 3.00-3.30 ഓടെയാണ് എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഷാരുക് സെയ്ഫി പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.

പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.

]]>
വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ? https://malayalees.ch/who-is-shahrukh-saifi/ Wed, 05 Apr 2023 07:39:22 +0000 https://malayalees.ch/?p=79163 നീണ്ട തെരച്ചിലിനും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരുഖ് സെയ്ഫി പിടിയിലാകുന്നത്. ആരാണ് ഷാരുഖ് സെയ്ഫി ? എലത്തൂരിൽ നിന്ന് കടന്നുകളഞ്ഞ ഷാരുഖ് എങ്ങനെ പൊലീസ് വലയിലായി ?

ആദ്യം പുറത്ത് വന്നത് തെറ്റായ സിസിടിവി, പിന്നെ ട്വിസ്റ്റ്

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിന് പിന്നാലെയാരുന്നു ആദ്യം പൊലീസിന്റെ യാത്ര. എന്നാൽ അന്വേഷണത്തിനൊടുവിൽ ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കപ്പാട് സ്വദേശ് ഫആയിസ് മൻസൂറാണ്. യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാൻ കാരണം.

പ്രതിയുടെ പേര് ആദ്യമായി പുറത്തിറഞ്ഞത് ബാഗിലെ നോട്ട് ബുക്കിലൂടെ

എലത്തൂർ റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തു. ബാഗിൽ ടീ ഷർട്ട്, മൊബൈൽ ഫോൺ, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഡയറി, ടീ ഷർട്ട്, പെട്രോൾ അടങ്ങിയ കുപ്പി എന്നിവ കണ്ടെടുത്തു.

ഒരു പുസ്തകവും കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്.

റാസിഖിന്റെ സഹായത്തോടെ രേഖാചിത്രം

പ്രതിയെ ഇനിയും കണ്ടാലറിയാമെന്ന യാത്രക്കാരൻ റാസിഖിന്റെ മൊഴിയാണ് പ്രതിയുടെ രേഖാചിത്രം തയാറാക്കാൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് തയാറാക്കിയ രേഖാചിത്രമുപയോഗിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. പ്രതി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് മറ്റ് യാത്രക്കാരുടെ മൊഴികളിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു. പിന്നെ അന്വേഷണം പ്രതി കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകൾ മുൻനിർത്തിയായിരുന്നു.

ട്രെിനിൽ അക്രമം നടത്തിയ പ്രതി എങ്ങോട്ട് പോയി ?

ട്രെിനിൽ അക്രമം നടത്തിയ പ്രതി എങ്ങോട്ട് പോയി എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയായിരുന്നു പൊലീസിന്റെ അന്വേഷണം. ഏപ്രിൽ 2ന് രാത്രി 9.35നാണ് ട്രെയിനിൽ ആക്രമണം നടക്കുന്നത്. അതിന് ശേഷം അതേ ട്രെയിനിൽ തന്നെ പ്രതി കണ്ണൂരിലെത്തി. കണ്ണൂരിൽ നിന്ന് അന്ന് രാത്രി തന്നെ മംഗലാപുരത്തേക്ക് കടന്ന് അവിടെ നിന്ന് ഡൽഹിയിലേക്ക് പോകാനായിരുന്നു പ്രതിയുടെ പദ്ധതി. കേരളത്തിൽ അധിക ദിവസം തങ്ങിയിട്ടില്ലാത്ത പ്രതി കൃത്യം നടത്തി അതേവേഗതയിൽ തന്നെ ഉത്തരേന്ത്യയിലേക്ക് മടങ്ങുമെന്ന പൊലീസ് കണക്കുകൂട്ടൽ പ്രതിയിലേക്കുള്ള ദൂരം കുറച്ചു.

പൊലീസിന് ലഭിച്ച സൂചനകൾ വിരൽ ചൂണ്ടിയത് ഷാരുഖ് സെയ്ഫി എന്ന നോയ്ഡ സ്വദേശിയിലേക്കായിരുന്നു. തുടർന്ന് ദീർഘദൂരം ട്രെയിൻ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലേയും റെയിൽവേ പൊലീസിന് അന്വേഷണ സംഘം പ്രതിയെ കുറിച്ചുള്ള വിവരം നൽകി. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് ഷാരുഖ് സെയ്ഫി. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെല്ലാം ഷാരുഖ് സജീവമാണ്. ഇവിടെ നിന്ന് ശേഖരിച്ച ഫോട്ടോയും മൊബൈൽ നമ്പറും സ്ഥിരീകരിച്ച്, വിവിധ സംസ്ഥാന ഏജൻസികൾക്ക് കൈമാറി.

സംഭവം നടന്ന് മൂന്നാം നാൾ പ്രതി പിടിയിൽ

ഷാരുഖ് സെയ്ഫിയെ പിടികൂടിയത് പൊലീസിനെ സംബന്ധിച്ച് വളരെ അഭിമാനകരമായ നേട്ടമാണ്. ആക്രമണമുണ്ടായി മൂന്നാം നാൾ പ്രതി പിടിയിലായിരിക്കുകയാണ്. ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരി മേഖലയിൽ നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഷാരുഖ് സെയ്ഫി. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കേരള പോലീസിൻറെ പിടിയിൽ അകപ്പെട്ടത്.

ഷാറൂഖിന് കെണിയൊരുക്കിയത് സ്വന്തം ഫോൺ

പ്രതി ഷാറുഖ് സെയ്ഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയായിരുന്നു. ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ വിവരം നൽകിയിരുന്നു. തുടർന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതിൽ ഒരു ഫോൺ സ്വിച്ച് ഓൺ ആയത് നിർണ്ണായകമായി. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. തുടർന്ന് പൊലീസ് സംഘം രത്‌നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാൾ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഖേദിൽ വച്ച് ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയാണ് ഷാരുഖിന് പരുക്കേറ്റത്. ചിലർ ഇയാളെ കണ്ടെത്തുകയും 102ൽ വിളിച്ച് ആംബുലൻസ് എത്തിക്കുകയും ചെയ്തു. തുടർന്ന് രത്നഗിരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആരാണ് ഷാരുഖ് സെയ്ഫി ? 

ഡൽഹി എൻസിആർ നിവാസിയാണ് ഷാരുഖ് സെയ്ഫി. ഷാരുഖ് സൈഫ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പോയ ബാഗിൽ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്. ഷാരുഖ് സെയ്ഫിക്ക് കാർപെന്റിംഗുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ഷാരുഖ് സെയ്ഫി.

]]>
എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ https://malayalees.ch/kozhikode-train-attack-case-accused-arrested/ Wed, 05 Apr 2023 05:05:36 +0000 https://malayalees.ch/?p=79133 എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടിയത്. 

മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് വിവരം.

പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമായിരിക്കുന്നതായാണ് വിവരം.

എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്.

]]>
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു https://malayalees.ch/investigation-extends-to-other-states-elathur-train-fire-case/ Tue, 04 Apr 2023 04:26:36 +0000 https://malayalees.ch/?p=79085 കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി അക്രമം നടത്തിയ കേസില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കേരള പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിട്ടുണ്ട്.

കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം.

കേസില്‍ സംസ്ഥാനത്താകെ പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. റെയില്‍വേ സ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ്, ഹോട്ടലുകള്‍, ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകളിലടക്കം പരിശോധന നടത്താനാണ് നിര്‍ദേശം. സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കാനും അറിയിപ്പ് നല്‍കി.

]]>
പെട്ടന്നുണ്ടായ ആക്രമണത്തില്‍ തീ ആളിപ്പടര്‍ന്നു; ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ യാത്രക്കാര്‍ https://malayalees.ch/passengers-response-fire-in-train-kozhikode/ Mon, 03 Apr 2023 04:33:02 +0000 https://malayalees.ch/?p=79026 കോഴിക്കോട് ഓടുന്ന ട്രെയിനില്‍ സഹയാത്രകരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സ് എന്നയാളെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.

]]>