Train derailed – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Jun 2023 11:05:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Train derailed – malayalees.ch https://malayalees.ch 32 32 ചെന്നൈയിൽ ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി https://malayalees.ch/jan-shatabdi-express-derails-near-chennai-central-station/ Fri, 09 Jun 2023 11:01:18 +0000 https://malayalees.ch/?p=82446 ചെന്നൈ സെൻട്രൽ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് വർക്ക് ഷോപ്പിന് സമീപം ജനശതാബ്ദി എക്‌സ്പ്രസിന്റെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിജയവാഡയിൽ നിന്ന് വരികയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് പുരട്ചി തലൈവർ ഡോ എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം, ബേസിൻ ബ്രിഡ്ജ് യാർഡിലേക്ക് നീങ്ങുന്നതിനിടെ ഒരു കോച്ചിന്റെ മുൻ ചക്രങ്ങൾ പാളം തെറ്റുകയായിരുന്നു. രണ്ടുമണിക്കൂറിനുശേഷം റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ചക്രങ്ങൾ ട്രാക്കിലെത്തിച്ചു.

]]>
ഗോദാവരി എക്‌സ്പ്രസ് പാളം തെറ്റി; അപകടത്തില്‍പ്പെട്ടത് ആറ് ബോഗികള്‍ https://malayalees.ch/godavari-express-derails-in-telanganas-bibinagar/ Wed, 15 Feb 2023 07:42:20 +0000 https://malayalees.ch/?p=76299 തെലങ്കാനയില്‍ ഗോദാവരി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെ ബിബിനഗറിന് സമീപം വച്ചാണ് പാളം തെറ്റിയത്. ആറ് കോച്ചുകള്‍ പാളം തെറ്റിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി.

വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഗോദാവരി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂട്ടിലെ നിരവധി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

]]>