Train Accident – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Jan 2024 11:40:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Train Accident – malayalees.ch https://malayalees.ch 32 32 ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു https://malayalees.ch/three-railway-staffers-die-during-signalling/ Tue, 23 Jan 2024 11:39:56 +0000 https://malayalees.ch/?p=95152 ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു. മുംബൈയിലാണ് സംഭവം. റെയിൽ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം ഉണ്ടായത്. വസായിയിലെ സിഗ്നലിങ് ജോലിക്കിടെയാണ് ലോക്കൽ ട്രെയിൻ ഇടിച്ചത്.

തിങ്കളാഴ്ച രാത്രി 8.55ന് വസായ് റോവയ്‌ക്ക് ഇടയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം തകരാറിലായ ചില സിഗ്നലിംഗ് പോയിന്റ് പരിഹരിക്കാൻ പോയതായിരുന്നു അവർ.

മരിച്ചത് ഭയന്തറിലെ ചീഫ് സിഗ്നലിംഗ് ഇൻസ്പെക്ടർ, വാസു മിത്ര; ഇലക്ട്രിക്കൽ സിഗ്നലിംഗ് മെയിന്റനർ സോമനാഥ് ഉത്തം ലംബുത്രെ, സഹായി സച്ചിൻ വാംഖഡെ എന്നിവരെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടർന്ന് പശ്ചിമ റെയിൽവേ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, അടിയന്തര സഹായമായി മരിച്ച മൂന്ന് പേരുടെയും കുടുംബാംഗങ്ങൾക്ക് 55,000 രൂപ വീതം അധികൃതർ നൽകിയിട്ടുണ്ട്.

]]>
ചെന്നൈയില്‍ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത 3 കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു https://malayalees.ch/three-children-died-in-train-accident-chennai/ Tue, 24 Oct 2023 11:35:15 +0000 https://malayalees.ch/?p=89988 ചെന്നൈ ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്.

മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

]]>
ബിഹാർ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു https://malayalees.ch/bihar-train-accident-cm-nitish-kumar-announces-4-lakh-ex-gratia-for-families-of-deceased/ Thu, 12 Oct 2023 08:47:36 +0000 https://malayalees.ch/?p=89314 ബീഹാർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ഇതുവരെ നാലു പേരാണ് മരിച്ചത്. പരുക്കുപറ്റിയ നൂറിലധികം പേർ ചികിത്സയിൽ കഴിയുകയാണ്. ( Bihar train accident CM Nitish Kumar announces 4 lakh ex gratia for families of deceased )

ട്രെയിനിന്റെ 21 കോച്ചുകൾ അപകടത്തിൽ പെട്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകട മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഈ പാതയിലൂടെ കടന്നുപോകുന്ന രണ്ടു ട്രെയിനുകൾ റദ്ദാക്കുകയും 21 ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തു.

ഡൽഹി ആനന്ദ് വിഹാറിൽ നിന്നും അസമിലെ കാമാഖ്യയിലേക്ക് പുറപ്പെട്ട നോർത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് ഇന്നലെ രാത്രി 9.30 യോടുകൂടി ബീഹാർ ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനടുത്ത് വച്ച് പാളം തെറ്റിയത്ത്.അപകട സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

]]>
ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണു, ചക്രം കയറിയിറങ്ങി യുവാവ് മരിച്ചു https://malayalees.ch/local-news-youth-died-after-falling-from-moving-train-at-aluva-railway-station-kgn-ryi05u/ Fri, 28 Jul 2023 09:42:05 +0000 https://malayalees.ch/?p=85207 ആലുവ: തീവണ്ടിയിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ജിബിൻ. വെള്ളം വാങ്ങാൻ ആലുവ സ്റ്റേഷനിൽ ഇറങ്ങിയ ജിബിൻ തിരിച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം. അപ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. ചക്രങ്ങൾ ജിബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി ജിബിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

വടകരയിലും സമാനമായ നിലയിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുരിയാടിയിലെ കോയന്റവളപ്പിൽ രജീഷ് (42) ആണ് മരിച്ചത്. വടകര  പൂവാടൻ ഗേറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായിരുന്നു രജീഷ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതിനിടെ തൃശ്ശൂർ വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായി. ഒരു ട്രെയിനിന്റെ ചില്ല് കല്ലേറിൽ തകർന്നു. മറ്റൊരു ട്രെയിനിന് നേരെയും ആക്രമണം ഉണ്ടായി. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. എറണാകുളം ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും ആക്രമണം ഉണ്ടായി. വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം.

]]>
ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക് https://malayalees.ch/women-seriously-injured-after-being-hit-by-a-train-in-kollam/ Thu, 27 Jul 2023 07:19:15 +0000 https://malayalees.ch/?p=85111 കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം.

കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ട റെയിൽവേ ക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട അപകടം; കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകൾ, രാജ്യത്തെ നടുക്കിയ വൻ ദുരന്തം https://malayalees.ch/what-we-know-about-odisha-accident-1-train-derailed-hit-by-another/ Sat, 03 Jun 2023 04:21:47 +0000 https://malayalees.ch/?p=82148 ഒഡിഷയിൽ 207 പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.

ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണം പ്രഖ്യാപിച്ചു.

900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടർന്ന് ​ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കി.

രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടർന്ന് സർക്കാർ തലത്തിൽ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പുറത്തുവിട്ട ചില പ്രധാന ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ അറിയാം.

ജിആര്‍സി ദുരന്ത നിവാരണ സേന നമ്പര്‍: 03324503371, 03324397928

ഹൗറ: 033-26382217
ഖരഗ്പുര്‍: 8972073925 & 9332392339
ബലാസോര്‍: 8249591559 & 7978418322
ഷാലിമാര്‍: 9903370746
സാന്‍ട്രോഗാച്ചി: 8109289460 & 8340649469
ഭാദ്രക്: 7894099579 & 9337116373
ജജ്പൂര്‍: 9676974398
കട്ടക്: 8455889917
ഭുവനേശ്വര്‍: 06742534027
ഖുദ്ര: 6370108046 & 06742492245
ബാംഗ്ലൂര്‍: 080-22356409
ബാന്‍ഗാര്‍പേട്: 08153 255253
കുപ്പം: 8431403419
എസ്എംവിടി ബാംഗ്ലൂര്‍: 09606005129
കൃഷ്ണരാജപുരം: 88612 03980
ചെന്നൈ: 04425330952, 04425330953

]]>
കൊല്ലം എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു https://malayalees.ch/man-died-in-train-accident-kollam/ Tue, 30 May 2023 04:28:43 +0000 https://malayalees.ch/?p=81907 കൊല്ലം എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. എഴുകോണ്‍ സ്വദേശി മനോജ്കുമാര്‍ ആണ് മരിച്ചത്. 53 വയസായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ഇടിച്ചാണ് മധ്യവയസ്‌കന്‍ മരിച്ചത്. 

]]>
ഒന്നര വയസുള്ള കുഞ്ഞിനേയും കൊണ്ട് യുവതി തീവണ്ടിയ്ക്ക് മുന്നിലേക്ക് ചാടി; സംഭവം ആലുവയില്‍ https://malayalees.ch/mother-and-baby-died-in-train-accident/ Mon, 10 Apr 2023 12:03:39 +0000 https://malayalees.ch/?p=79393 ആലുവയില്‍ ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ഷീജയും മകളുമാണ് മരിച്ചത്. അമ്മയും മകളും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. (Mother and baby died in train accident)

രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. ഷീജയ്ക്ക് 36 വയസും മകള്‍ക്ക് ഒന്നര വയസുള്ള ഷീജയുടെ ഭര്‍ത്താവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്. അതിന്റെ മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

]]>
നെതർലാൻഡ് ട്രെയിൻ അപകടത്തിൽ ഒരു മരണം, 30 ലധികം പേർക്ക് പരുക്ക് https://malayalees.ch/netherlands-train-crash-one-dead-and-dozens-injured/ Tue, 04 Apr 2023 12:02:05 +0000 https://malayalees.ch/?p=79115 നെതർലൻഡിൽ 60 ഓളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച രാവിലെ ഹേഗിന് സമീപം നിർമാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും 30 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഡച്ച് എമർജൻസി സർവീസ് അറിയിച്ചു.

ഹേഗിനടുത്തുള്ള വൂർഷോട്ടൻ പട്ടണത്തിൽ പുലർച്ചെ 3:25 ഓടെയാണ് സംഭവം. ലൈഡനിൽ നിന്ന് ഹേഗിലേക്ക് പോവുകയായിരുന്ന ട്രെയിൻ ട്രാക്കിലെ നിർമാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഒരു കോച്ചിന് തീപിടിച്ചു. യഥാസമയം തീ നിയന്ത്രണ വിധേയമാക്കിയത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി നെതർലൻഡ്‌സ് റെയിൽവേ അറിയിച്ചു. ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന മാധ്യമവാർത്ത തെറ്റാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

]]>
തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം; സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്ന് സന്ദീപ് വാര്യർ https://malayalees.ch/train-fire-case-should-be-investigated-by-the-anti-terrorism-squad-sandeep-warrier/ Mon, 03 Apr 2023 13:29:34 +0000 https://malayalees.ch/?p=79073 തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ചില സംശയങ്ങളുണ്ട് അത് ദൂരീകരിക്കപ്പെടണമെന്നും സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത്. അതുകൊണ്ടുതന്നെ ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം . ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത് . ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് .. ദൂരീകരിക്കപ്പെടണം .

അതേസമയം ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിൽ വഴിത്തിരിവ്. ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കാപ്പാട് സ്വദേശ് ഫആയിസ് മൻസൂറാണ്.

യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാൻ കാരണം.

]]>