TRAILER – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 May 2023 12:18:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png TRAILER – malayalees.ch https://malayalees.ch 32 32 പ്രഭാസിൻ്റെ രാമചരിതം; ‘ആദിപുരുഷ്’ ട്രെയിലർ പുറത്ത് https://malayalees.ch/prabhas-adipurush-trailer-release/ Tue, 09 May 2023 12:16:46 +0000 https://malayalees.ch/?p=80965 പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മലയാളം അടക്കം വിവിധ ഇന്ത്യൻ ഭാഷകളിൽ ട്രെയിലർ റിലീസായിട്ടുണ്ട്. ടീസർ പുറത്തുവന്നതിനു പിന്നാലെ മോശം വിഎഫ്എക്സിൻ്റെ പേരിൽ അണിയറ പ്രവർത്തകർക്ക് രൂക്ഷമായ ട്രോളുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ട്രെയിലറിൽ ടീസറിനെക്കാൾ മികച്ച വിഎഫ്എക്സ് കാണാൻ കഴിയുന്നുണ്ട്.

ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ. രാമനും ലക്ഷ്‌മണനും സീതയും വനവാസത്തിനു പോകുന്നതും സീതയെ രാവണൻ ചതിയിലൂടെ ലങ്കയിലേക്ക് കൊണ്ടുപോകുന്നതും ഹനുമാൻ മരുത്വാ മല ചുമന്നുകൊണ്ട് വരുന്നതുമൊക്കെ ട്രെയിലറിൽ കാണിച്ചിട്ടുണ്ട്.

600 കോടി രൂപ മുതൽ മുടക്കിൽ രാമായണം അടിസ്ഥാനമാക്കി ടി-സീരീസും റെട്രോഫിൽസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഓം റൗട്ട് ആണ് സംവിധാനം.

ആദിപുരുഷ് സിനിമ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നു എന്ന് ബിജെപി ആരോപിച്ചിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര, കർണാടക ബിജെപി വക്താവ് മാളവിക അവിനാഷ് എന്നിവരാണ് സിനിമയ്ക്കെതിരെ രംഗത്തുവന്നത്. ദൈവങ്ങളെ അപമാനിക്കുന്ന സീനുകൾ നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെടുമെന്ന് നരോട്ടം മിശ്ര പറഞ്ഞു. നീലക്കണ്ണുകളുള്ള, മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത് എന്ന് മാളവിക അവിനാഷും കുറ്റപ്പെടുത്തി.

നമ്മുടെ ദൈവങ്ങൾ ഇത്തരത്തിൽ ചിത്രീകരിക്കപ്പെടാൻ പാടില്ല. ഞാൻ ആദിപുരുഷ് ടീസർ കണ്ടു. വളരെ മോശം. ഹനുമാൻ ജിയുടെ വസ്ത്രങ്ങളെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, ഹനുമാൻ ജിയെ എങ്ങനെയാണ് കാണിച്ചത്? എന്തുകൊണ്ടാണ് അവർ എപ്പോഴും നമ്മുടെ ദൈവങ്ങളെ ഇങ്ങനെ ചിത്രീകരിക്കുന്നത്? എന്തുകൊണ്ട് അവർ മറ്റുള്ള ദൈവങ്ങളെ ഇങ്ങനെ കാണിക്കുന്നില്ല? ധൈര്യമുണ്ടോ? ഇത്തരം സീനുകൾ നീക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകൻ ഓം റൗട്ടിന് ഞാൻ കത്തെഴുതാൻ പോവുകയാണ്. നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.”- നരോട്ടം നിശ്ര പറഞ്ഞു.

രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു എന്ന് മാളവിക കുറ്റപ്പെടുത്തി. ‘വാൽമീകി രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ അല്ലെങ്കിൽ ലഭ്യമായ അനേകം രാമായന വ്യാഖ്യാനങ്ങളോ സംവിധായകൻ ഗവേഷണത്തിനായി ഉപയോഗിക്കാത്തതിൽ വിഷമമുണ്ട്. ഇന്ത്യക്കാരനല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിനിമയിൽ രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. നീലക്കണ്ണുകളുള്ള, മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. ഇത് സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ ചെയ്യാനാവില്ല. ആർക്കും ഇത് നിസാരമായി കാണാനാവില്ല. വാർത്താ ഏജൻസിയായ എഎൻഐയോട് മാളവിക പ്രതികരിച്ചു.

]]>
‘വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറും’; വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ ട്രെയിലർ പുറത്ത് https://malayalees.ch/the-kerala-story-movie-trailer-html/ Thu, 27 Apr 2023 07:46:17 +0000 https://malayalees.ch/?p=80315 പ്രമേയം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്നാണ് ട്രെയിലർ പറയുന്നത്. മെയ് അഞ്ചിന് സിനിമ തീയറ്ററുകളിലെത്തും.

ശാലിനി ഉണ്ണികൃഷ്ണൻ എന്നാണ് ആദ ശർമ്മ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻറെ പേര്. ശാലിനിയെ പ്രണയിച്ച് ഫാത്തിമയാക്കി മാറ്റി ഐഎസിൽ എത്തിക്കുന്നതും മുസ്ലിം സ്ത്രീകൾ വഴി ഇതര മതസ്ഥരായ യുവതികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്നതുമൊക്കെ സംഭവ കഥകളെന്ന പേരിൽ ട്രെയിലറിൽ കാണിച്ചിരിക്കുന്നു. വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും ടീസർ പറയുന്നു. സുദീപ്തോ സെൻ ആണ് ചിത്രത്തിൻറെ സംവിധാനം.

കഴിഞ്ഞ നവംബറിൽ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെ ‘കേരള സ്‌റ്റോറി’ക്കെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷൻ പരാതി നൽകി. കേരളത്തിൽ 32,000 യുവതികളെ മതപരിവർത്തനം നടത്തി ഐഎസിന് ലൈംഗിക അടിമകളായി വിറ്റെന്ന ആരോപണവുമായാണ് ടീസർ പുറത്തുവന്നത്. ഈ ആരോപണം വലിയ നുണയാണെന്ന് രാഹുൽ ഈശ്വർ അടക്കമുള്ളവർ പറഞ്ഞിരുന്നു.

സിനിമ നിരോധിക്കണം എന്നാവശ്യമാണ് പരാതിയിൽ ഉണ്ടായിരുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ ടീസർ വർഗീയ വിഭജനം ലക്ഷ്യമിട്ടാണന്നും സിനിമയിലെ ആരോപണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള വിവരങ്ങളുമായി താരതമ്യം ചെയ്തതിനു ശേഷമേ അന്തിമ അനുമതി നൽകാവൂയെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

സിനിമയിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുണ്ടെന്ന് നിർമ്മാതാവ് വിപുൽ അമൃത്‍ലാൽ ഷാ പ്രതികരിച്ചിരുന്നു. ചിത്രത്തിനെതിരായ ആരോപണങ്ങൾ തക്കസമയത്ത് അഭിമുഖീകരിക്കും. വസ്തുതകളും കണക്കുകളും അവതരിപ്പിക്കുമ്പോൾ ആളുകൾക്ക് ഉത്തരം ലഭിക്കും. സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്. നാല് വർഷത്തോളം ഗവേഷണം നടത്തിയാണ് സംവിധായകൻ സുദീപ്തോ സെൻ സിനിമ ഒരുക്കിയത് എന്നും നിർമാതാവ് പറഞ്ഞു.

]]>
ആടുജീവിതം ട്രെയിലർ പുറത്ത് https://malayalees.ch/aadujeevitham-trailer-released/ Sat, 08 Apr 2023 05:06:13 +0000 https://malayalees.ch/?p=79288 ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതം’ ട്രെയിലർ പുറത്ത്. ട്രെയിലർ ലീക്ക് ആയതിനെ തുടർന്ന് താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. ( Aadujeevitham trailer released )

ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതമാണ് ചിത്രത്തിന്റെ കഥ. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമലാ പോളാണ് ഭാര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്.

ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്. 27 വർഷങ്ങൾക്ക് ശേഷം എ. ആർ. റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്.

]]>
ആവേശം നിറച്ച് സ്ഫടികം ട്രെയിലർ; വിഡിയോ https://malayalees.ch/spadikam-trailer-launched/ Mon, 06 Feb 2023 04:06:12 +0000 https://malayalees.ch/?p=75684 ആവേശം നിറച്ച് സ്ഫടികം ട്രെയിലർ പുറത്ത്. ഇന്ന് വൈകീട്ട് 8.30 ഓടെ മാറ്റിനീ നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ് പടമായിരുന്നു സ്ഫടികം. വെള്ളിത്തിരയിൽ തോമാച്ചായൻ കാണിച്ച മാസിനപ്പുറം ഒരുവേള ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആർ മോഹൻ നിർമിച്ച സ്ഫടികം 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു.


ആവേശം നിറച്ച് സ്ഫടികം ട്രെയിലർ പുറത്ത്. ഇന്ന് വൈകീട്ട് 8.30 ഓടെ മാറ്റിനീ നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ( spadikam trailer launched )

മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ് പടമായിരുന്നു സ്ഫടികം. വെള്ളിത്തിരയിൽ തോമാച്ചായൻ കാണിച്ച മാസിനപ്പുറം ഒരുവേള ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആർ മോഹൻ നിർമിച്ച സ്ഫടികം 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു.

അതേ വർഷം ഇറങ്ങിയ മഴയെത്തും മുൻപേ, സാദരം, മാന്ത്രികം, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, ദ കിംഗ് പോലുള്ള ഹിറ്റ് ചിത്രങ്ങൾക്ക് പോലും സ്ഫടികത്തിന്റെ കളക്ഷനായ 8 കോടിയെന്ന അക്കത്തിനടുത്ത് പോലും എത്താൻ കഴിഞ്ഞിരുന്നില്ല. ഭൂരിപക്ഷം പേരും മിനിസ്‌ക്രീനിൽ മാത്രം കണ്ട സ്ഫടികം, 28 വർഷങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ എത്തിക്കുകയാണ് ഭദ്രൻ. ഫെബ്രുവരി 9ന് ചിത്രം തീയറ്ററുകളിൽ എത്തും.

]]>
സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനം; കേസെടുത്ത് എക്‌സൈസ് https://malayalees.ch/case-against-omar-lulu/ Fri, 30 Dec 2022 11:57:58 +0000 https://malayalees.ch/?p=73673 സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ്. ഒമർ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് കേസെടുത്തത്.

സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇർഷാദ് അലി വിജീഷ, ഷാലു റഹീം എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

]]>
ഹൃത്തുക്കളുടെ കഥ; ഡിയര്‍ ഫ്രണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി https://malayalees.ch/%e0%b4%b9%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a5-%e0%b4%a1%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d/ Thu, 26 May 2022 04:37:27 +0000 https://malayalees.ch/?p=62439 ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഡിയർ ഫ്രണ്ടിന്റെ ട്രെയിലർ പുറത്ത് വിട്ടു. ജൂൺ പത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ നടൻ വിനീത് കുമാറാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ കൂടാതെ ബേസില്‍ ജോസഫ്, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്

ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്.
അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്.

]]>
ബോളിവുഡിന്റെ മണിച്ചിത്രപ്പൂട്ട് പൊളിച്ച് നാഗവല്ലി വീണ്ടും ഇറങ്ങി; ഭൂല്‍ ഭുലയ്യ 2 ട്രെയിലര്‍ പുറത്ത് https://malayalees.ch/bhool-bhulaiyaa-2-trailer-out-now/ Wed, 27 Apr 2022 04:48:53 +0000 https://malayalees.ch/?p=60788 കേരളത്തിന്റെ അഭിമാനമായ ക്ലാസിക് സെക്കോളജിക്കല്‍ ത്രില്ലര്‍ ചലച്ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എത്രയൊക്കെ പതിപ്പുകള്‍ ഇറങ്ങിയാലും മലയാള സിനിമയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ഓരോ റീമേക്കുകള്‍ പുറത്തിറങ്ങുമ്പോഴും മലയാളികള്‍ ഒന്നടങ്കം പറയാറ്. എന്നാല്‍ മലയാളത്തിനേയും കടത്തിവെട്ടി രണ്ടാം വരവിനായി തയാറായി നില്‍ക്കുകയാണ് മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യ. ഇപ്പോഴിതാ ഭൂല്‍ ഭുലയ്യയുടെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്.

ഭൂല്‍ ഭുലയ്യ സംവിധാനം ചെയ്തിരുന്നത് പ്രിയദര്‍ശന്‍ ആയിരുന്നു. എന്നാല്‍ ഭൂല്‍ ഭുലയ്യ രണ്ടാമതും അണിയിച്ചൊരുക്കിയിരിക്കുന്നത് അനീസ് ബസ്മിയാണ്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ ശോഭന അനശ്വരമാക്കിയ ഗംഗ-നാഗവല്ലി വേഷങ്ങള്‍ ഹിന്ദിയില്‍ ചെയ്തിരുന്നത് വിദ്യാ ബാലന്‍ ആയിരുന്നു. ഭൂല്‍ ഭുലയ്യ രണ്ടില്‍ തബു, കിയാര അദ്വാനി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഹൊററിന് ഒപ്പം പരമാവധി ഹ്യൂമര്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചിത്രം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. മഞ്ജുലിക എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. മികച്ച സംഗീതവും നൃത്തരംഗങ്ങളും തന്നെയാകും ചിത്രത്തിലുണ്ടാകുകയെന്നും ട്രെയിലര്‍ അടിവരയിടുന്നുണ്ട്.

]]>