traffic rules – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 May 2023 04:40:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png traffic rules – malayalees.ch https://malayalees.ch 32 32 സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും; ക്യാമറകള്‍ തെളിവ് സഹിതം പൊക്കും https://malayalees.ch/saudi-may-fine-for-7-more-traffic-rules-violations/ Tue, 30 May 2023 04:27:32 +0000 https://malayalees.ch/?p=81903 സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും. ജൂണ്‍ നാല് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. 

ജൂണ്‍ നാല് മുതലാണ് സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി പിഴവീഴുക. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുക. റോഡിലെ മഞ്ഞവരകള്‍ ക്രോസ് ചെയ്ത് വാഹനമോടിക്കുന്നതും പാര്‍ക്കിങ് നിയമ ലംഘനങ്ങളും ഇനി ക്യാമറകള്‍ വഴി പിടിക്കും.

ഫൂട്പാത്തിലൂടെ വാഹനമോടിച്ചാലും വ്യക്തതയില്ലാത്ത നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ചാലും ഇനി ക്യാമറ കണ്ണില്‍പ്പെടും. ഭാരപരിശോധനാ കേന്ദ്രങ്ങളില്‍ ട്രക്കുകള്‍ നിര്‍ത്താതിരിക്കല്‍, രാത്രിയിലും മോശം കാലാവസ്ഥയിലും ലൈറ്റ് ഉപയോഗിക്കാതിരിക്കല്‍, മോശം കാലാവസ്ഥയില്‍ വലിയ വാഹനങ്ങള്‍ ലാസ്റ്റ് ട്രാക്കിലൂടെ ഓടിക്കാതിരിക്കല്‍ എന്നിവയും നിയമ ലംഘനമാണ്. ജൂണ്‍ നാലു ഇവക്കെല്ലാം മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത മര്യാദകള്‍ കര്‍ശനമാക്കുകയാണ് ലക്ഷ്യമെന്നും സൗദി ട്രാഫിക് വിഭാഗം മേധാവി പറഞ്ഞു.

]]>
സമയപരിധി നീട്ടി; എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക ജൂണ്‍ 5 മുതല്‍ https://malayalees.ch/traffic-rules-violations-that-ai-camera-find-out-fines-will-be-collected-from-june-5/ Thu, 11 May 2023 04:28:30 +0000 https://malayalees.ch/?p=81044 ട്രാഫിക് നിയമലംഘനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉപയോഗിച്ച് കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതലാകും പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നല്‍കുന്നതില്‍ നിയമോപദേശം തേടാനും തീരുമാനമായി.

മെയ് 19 കഴിഞ്ഞ് പിഴ ഈടാക്കിത്തുടങ്ങുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. മെയ് 19 വരെ ബോധവത്കരണമാസമായാണ് നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 20 മുതലാണ് സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മിഴി തുറന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക്

എ ഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:

ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ 500
ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 500
അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500
അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 250
ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000

മിറര്‍ ഇല്ലെങ്കില്‍ 250

റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും

]]>
എ ഐ ക്യാമറ നിരീക്ഷണത്തില്‍ ആര്‍ക്കെങ്കിലും ഇളവുണ്ടോ? ക്യാമറ വേഗത അളക്കുന്നതെങ്ങനെ?; സംശയങ്ങളും ഉത്തരങ്ങളും https://malayalees.ch/ai-camera-frequently-asked-questions-and-answers-html/ Thu, 20 Apr 2023 11:18:07 +0000 https://malayalees.ch/?p=79951 സംസ്ഥാനത്ത് എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുകയാണ്. ഇതോടെ ഗതാഗത മേഖല ആധുനികവല്‍ക്കരിക്കപ്പെടുകയാണ് .മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത് . എന്നാല്‍ പുതിയ സാങ്കേതിക വിദ്യ പ്രാബല്യത്തില്‍ വരുമ്പോള്‍ അതിനെക്കുറിച്ച് സാധാരണക്കാരന് സംശയം തോന്നുന്നത് സ്വാഭാവികമാണ് . എ ഐ ക്യാമറ വരുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പരിശോധിക്കാം. 

എ ഐ ക്യാമറയെ ഒരു തരത്തിലും പറ്റിക്കാന്‍ സാധിക്കില്ല എ ഐ ക്യാമറക്ക് ഒരു ക്യാമറയുടെ അതിര്‍ത്തിയില്‍ നിന്ന് മറ്റൊരു ക്യാമറയുടെ അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത അളക്കാന്‍ സാധിക്കും ക്യാമറയുടെ മുന്നില്‍ വന്നു നിയമം പാലിക്കുന്ന വിരുതന്മാര്‍ സൂക്ഷിക്കുക പിടി വീഴും ഉറപ്പ് . പിടിച്ചാല്‍ 1500 രൂപയാണ് പിഴത്തുക അത് മറക്കേണ്ട .

2 .എ ഐ ക്യാമറനിരീക്ഷണത്തില്‍ ആര്‍ക്കെങ്കിലും ഇളവുണ്ടോ?

നിലവില്‍ സാധാരണക്കാര്‍ക്ക് എ ഐ ക്യാമറയില്‍ ഇളവൊന്നുമില്ല ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ സര്‍വീസുകളും ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളും നിയമത്തിന്റെ പരിധിയില്‍ പെടില്ല

3 . ഓവര്‍ സ്പീഡിന് പിഴ ഈടാക്കാന്‍ സാധ്യതയുണ്ടോ?

നിലവില്‍ വാഹനത്തിന്റെ വേഗ പരിധിയെ സംബന്ധിച്ച തര്‍ക്കങ്ങളുള്ളതിനാല്‍ ഇപ്പോള്‍ ഓവര്‍ സ്പീഡിന് പിഴ ഈടാക്കില്ല.

4 .ആദ്യ ഘട്ടത്തില്‍ ഏതൊക്കെ ലംഘനം എ ഐ പരിശോധിക്കും ?


ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര , രണ്ടിലധികംപേര്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് ,അനധികൃത പാര്‍ക്കിങ് ,ഡ്രൈവിങിനിടെയുള്ള സെല്‍ഫോണ്‍ ഉപയോഗം ഇവയൊക്കെയാണ് ആദ്യ ഘട്ടത്തില്‍ എ ഐ പരിശോധിക്കുന്നത്.

5 .എങ്ങനെയാണ് പിഴ ഈടാക്കുന്നത് ?അതിന്റെ രീതികള്‍ എന്തൊക്കെ ?


ഒരേ ദിവസം ആവര്‍ത്തിക്കുന്ന നിയമലംഘനങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേക പിഴയെന്നു ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഹെല്‍മറ്റ്,സീറ്റ് ബല്‍റ്റ് ഇല്ലാത്തതിന് 500 രൂപ, മൂന്ന് പേരുടെബൈക്ക് യാത്ര 1000 രൂപ , ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. ചെല്ലാന്‍ വഴിയാണ് പണം അടക്കേണ്ടത് .

എ ഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:

ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ 500
ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 500
അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500
അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 250
ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000

മിറര്‍ ഇല്ലെങ്കില്‍ 250

റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും

]]>
ഇനി നിരത്തുകളിലെ നിയമലംഘനം നടക്കില്ല; ഇന്ന് മുതൽ AI ക്യാമറകൾ പണി തുടങ്ങും https://malayalees.ch/kerala-ai-camera-monitoring-from-today-html/ Thu, 20 Apr 2023 04:13:10 +0000 https://malayalees.ch/?p=79909 ഗതാഗത നിയമലംഘകർക്ക് പൂട്ടിടുന്ന മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. മോട്ടോർ വാഹന വകുപ്പിന്റെ 726 AI ക്യാമറകൾ നിയമലംഘനങ്ങൾ നിരീക്ഷിക്കുക. അക ക്യാമറയുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരുകയാണ്. 

ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കയാതെയുള്ള യാത്ര.രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്.അനധികൃത പാർക്കിങ്.ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം.ആദ്യ ഘട്ടത്തിൽ ഇത്രയും കാര്യങ്ങൾക്കാകും പിടി വീഴുക.സേഫ് കേരള പദ്ധതിക്കു കീഴിൽ AI ക്യാമറകൾ സ്ഥാപിച്ചത്.കെൽട്രോണിന്റെ സഹായത്തോടെ 232 കോടി രൂപ മുടക്കിയാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ട്രയൽ നടത്തിയപ്പോൾ ഒരു മാസം ഏകദേശം 90,000 കേസുകളാണ് ക്യാമറകൾ കണ്ടെത്തിയത്. അടിയന്തര ആവശ്യ വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും.തിരുവനന്തപുരത്താണ് AI ക്യാമറകൾ നിരീക്ഷിക്കുന്ന സെൻട്രൽ കൺട്രോൾ റൂം.ഒരേ ദിവസം ആവർത്തിക്കുന്ന നിയമലംഘനങ്ങൾക്ക് ഓരോന്നിനും പ്രത്യേക പിഴയെന്നു ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഹെൽമറ്റ്,സീറ്റ് ബൽറ്റ് ഇല്ലാത്തതിന് 500 രൂപ, മൂന്ന് പേരുടെബൈക്ക് യാത്ര 1000, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ.

അതേ സമയം AI ക്യാമറകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂട് പിടിക്കുകയാണ്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവൽക്കരണവും നടത്താതെയാണ് സർക്കാർ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിരിക്കുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.എന്നാൽ പിഴ നൽകാൻ നിൽക്കാതെ പൊതുജനങ്ങൾ നിയമം പാലിച്ചു സഹകരിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.

]]>