traffic police – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Aug 2023 12:16:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png traffic police – malayalees.ch https://malayalees.ch 32 32 കൂളായി പൊരിവെയിലത്ത് നില്‍ക്കാം; ട്രാഫിക് പൊലീസിന് ‘എസി’ ഹെല്‍മെറ്റ് https://malayalees.ch/ac-helmet-for-ahmedabad-traffic-police-to-beat-heat/ Wed, 23 Aug 2023 12:16:32 +0000 https://malayalees.ch/?p=86662 കടുത്തവേനലില്‍ നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ആശ്വാസവുമായി ‘എസി’ ഹെല്‍മെറ്റ്. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്.

എട്ടുമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍ ഒരു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും. സാധാരണയായി ട്രാഫിക് പൊലീസുകാര്‍ ധരിക്കുന്ന ഹെല്‍മെറ്റിനെക്കാളും അര കിലോ ഭാരക്കൂടുതല്‍ ഈ ഹെല്‍മെറ്റിനുണ്ട്. തല തണുപ്പിക്കുന്നതിന് പുറമെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റ് രാസവാതകങ്ങളില്‍ നിന്നും എസി ഹെല്‍മെറ്റ് സംരക്ഷണം നല്‍കുമെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് പത്ത് മുതലാണ് അഹമ്മദാബാദ് ഈ പരീക്ഷണം ആരംഭിച്ചത്. എസി ഹെല്‍മെറ്റ് വയ്ക്കാന്‍ തുടങ്ങിയതോടെ സണ്‍ഗ്ലാസും തുവാലയും ഒഴിവാക്കിയെന്നാണ് ട്രാഫിക് പൊലീസുകാര്‍ പറയുന്നത്. അന്തരീക്ഷത്തില്‍ നിന്നും വായുവിനെ വലിച്ചെടുത്ത് മുഖത്തേക്ക് അടിപ്പിക്കുന്നത് വഴി ചൂടും പൊടിയും അകറ്റുന്ന രീതിയിലാണ് ഹെല്‍മെറ്റിന്റെ രൂപകല്‍പ്പന.

ബാററ്റിയിലാണ് എസി ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നത്.പ്ലാസ്റ്റിക് കൊണ്ട് തന്നെയാണ് ഇതും നിര്‍മിച്ചിരിക്കുന്നത്. ഉള്ളിലേക്കെടുക്കുന്ന വായുവിനെ ഹെല്‍മെറ്റ് സ്വയം ഫില്‍ട്ടര്‍ ചെയ്യുമെന്നും നിര്‍മാതാക്കളായ കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു.

]]>
കാര്‍ ഡ്രൈവര്‍ ഹെല്‍മറ്റ് വച്ചില്ല; പിഴ ചുമത്തി ട്രാഫിക് പൊലീസ് https://malayalees.ch/fine-for-car-driver-not-wearing-helmet/ Fri, 28 Oct 2022 04:06:57 +0000 https://malayalees.ch/?p=70322 കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. കൊല്ലം ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ അസാധാരണ പിഴ സന്ദേശം ലഭിച്ചത്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ഫോണിൽ നോട്ടീസ് ലഭിച്ചത്. സജീവിന്റെ കാറിന്റെ നമ്പരാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്

ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ്കുമാറിന് കഴിഞ്ഞ 24 ന് രാത്രിയാണ് ട്രാഫിക് പൊലീസില്‍ നിന്ന് ഫോണില്‍ സന്ദേശം ലഭിച്ചത്. കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കല്‍ കിളിമാനൂര്‍ പാതയില്‍ കാറില്‍ സ‍‌ഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചില്ലെന്നാണ് കുറ്റം. പിഴ തുകയായി അഞ്ഞൂറു രൂപ അടയ്ക്കണമെന്നാണ് നോട്ടിസിലുളളത്.

എന്നാൽ സജീവന് സ്വന്തമായി ഇരുചക്രവാഹനം പോലുമില്ല. ഇരുചക്രവാഹനം ഓടിക്കാറില്ലെന്നും അധ്യാപകനായ സജീവ്കുമാര്‍ പറയുന്നു. നിയമലംഘനത്തിന് പിഴ ചുമത്തിയതിലുണ്ടായ സാങ്കേതികപ്രശ്നമായിരിക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

]]>